ലേവ്യ 7:1-38

7  “‘അപരാ​ധ​യാ​ഗ​ത്തി​ന്റെ നിയമം+ ഇതാണ്‌: ഇത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.  ദഹനയാഗമൃഗങ്ങളെ അറുക്കുന്ന സ്ഥലത്തുവെ​ച്ചു​തന്നെ അപരാ​ധ​യാ​ഗ​മൃ​ഗത്തെ​യും അറുക്കണം. അതിന്റെ രക്തം+ യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിക്കണം.+  കൊഴുപ്പു നിറഞ്ഞ വാലും കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴുപ്പും+  രണ്ടു വൃക്കയും അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും ഉൾപ്പെടെ അതിന്റെ കൊഴു​പ്പു മുഴു​വ​നും അവൻ അർപ്പി​ക്കും. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും.+  അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗമാ​യി പുരോ​ഹി​തൻ അവ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.*+ ഇത്‌ ഒരു അപരാ​ധ​യാ​ഗ​മാണ്‌.  പുരോഹിതന്മാരായ പുരു​ഷ​ന്മാരെ​ല്ലാം ഇതു കഴിക്കും.+ വിശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ വേണം കഴിക്കാൻ. ഇത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.+  പാപയാഗത്തിന്റെ നിയമം അപരാ​ധ​യാ​ഗ​ത്തി​നും ബാധക​മാണ്‌. യാഗമൃ​ഗം പാപപ​രി​ഹാ​രം വരുത്തുന്ന പുരോ​ഹി​ത​നു​ള്ള​താണ്‌.+  “‘ആർക്കെ​ങ്കി​ലുംവേണ്ടി പുരോ​ഹി​തൻ ദഹനയാ​ഗം അർപ്പി​ക്കുന്നെ​ങ്കിൽ ആ മൃഗത്തി​ന്റെ തോൽ+ പുരോ​ഹി​ത​നു​ള്ള​താണ്‌.  “‘അടുപ്പിൽ ചുട്ടെ​ടു​ക്കുന്ന ധാന്യ​യാ​ഗ​വും ചട്ടിയി​ലോ അപ്പക്കല്ലിലോ+ ഉണ്ടാക്കുന്ന ധാന്യ​യാ​ഗ​വും അത്‌ അർപ്പി​ക്കുന്ന പുരോ​ഹി​തന്‌ അവകാ​ശപ്പെ​ട്ട​താണ്‌. അത്‌ അവനു കിട്ടും.+ 10  എന്നാൽ എണ്ണ ചേർത്ത+ എല്ലാ ധാന്യ​യാ​ഗ​വും എണ്ണ ചേർക്കാത്ത+ എല്ലാ ധാന്യ​യാ​ഗ​വും അഹരോ​ന്റെ പുത്ര​ന്മാർക്കെ​ല്ലാം തുല്യ​മാ​യി വീതി​ച്ചു​കി​ട്ടും. 11  “‘ഒരാൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന സഹഭോജനബലിയുടെ+ നിയമം ഇതാണ്‌: 12  നന്ദിസൂചകമായിട്ടാണ്‌+ അവൻ അത്‌ അർപ്പി​ക്കു​ന്നതെ​ങ്കിൽ, ആ ബലിയുടെ​കൂ​ടെ എണ്ണ ചേർത്ത, വളയാ​കൃ​തി​യി​ലുള്ള, പുളി​പ്പി​ല്ലാത്ത അപ്പവും കനം കുറഞ്ഞ്‌ മൊരി​ഞ്ഞി​രി​ക്കുന്ന, എണ്ണ പുരട്ടിയ, പുളി​പ്പി​ല്ലാത്ത അപ്പവും നേർത്ത ധാന്യപ്പൊ​ടി എണ്ണ ചേർത്ത്‌ നന്നായി കുഴച്ച്‌ ഉണ്ടാക്കിയ വളയാ​കൃ​തി​യി​ലുള്ള അപ്പവും അവൻ അർപ്പി​ക്കും. 13  ഈ യാഗവും അവൻ സഹഭോ​ജ​ന​ബ​ലി​യാ​യി അർപ്പി​ക്കുന്ന നന്ദി​പ്ര​കാ​ശ​ന​ബ​ലി​യും കാഴ്‌ചവെ​ക്കു​ന്നതു വളയാ​കൃ​തി​യി​ലുള്ള പുളി​പ്പുള്ള അപ്പത്തോടൊ​പ്പ​മാ​യി​രി​ക്കും. 14  ഈ രണ്ടു യാഗത്തിൽനി​ന്നും ഓരോ അപ്പം വീതം അവൻ യഹോ​വ​യ്‌ക്കു കാഴ്‌ചവെ​ക്കണം. അതു വിശു​ദ്ധ​മായ ഒരു ഓഹരി​യാണ്‌. സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ രക്തം തളിക്കുന്ന പുരോ​ഹി​ത​നു​ള്ള​താ​യി​രി​ക്കും അത്‌.+ 15  താൻ സഹഭോ​ജ​ന​ബ​ലി​യാ​യി അർപ്പി​ക്കുന്ന നന്ദി​പ്ര​കാ​ശ​ന​ബ​ലി​യു​ടെ മാംസം അത്‌ അർപ്പി​ക്കുന്ന ദിവസം​തന്നെ അവൻ കഴിക്കണം. അതിൽ ഒട്ടും രാവിലെ​വരെ വെച്ചേ​ക്ക​രുത്‌.+ 16  “‘അവൻ അർപ്പി​ക്കുന്ന ബലി നേർച്ചയോ+ സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചയോ+ ആണെങ്കിൽ, ആ ബലി അർപ്പി​ക്കുന്ന ദിവസം അതു കഴിക്കണം. അതിൽ ബാക്കി​വ​രു​ന്നത്‌ അടുത്ത ദിവസ​വും കഴിക്കാം. 17  പക്ഷേ, ബലിയു​ടെ മാംസ​ത്തിൽ വല്ലതും മൂന്നാം ദിവസ​വും ബാക്കി​യുണ്ടെ​ങ്കിൽ അതു തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം.+ 18  സഹഭോജനബലിയുടെ മാംസ​ത്തിൽ വല്ലതും മൂന്നാം ദിവസം കഴിച്ചാൽ അത്‌ അർപ്പി​ക്കു​ന്ന​വനു ദൈവപ്രീ​തി ലഭിക്കില്ല. അത്‌ അവന്റെ പേരിൽ കണക്കി​ടു​ക​യു​മില്ല. അത്‌ അറപ്പു​ണ്ടാ​ക്കുന്ന കാര്യ​മാണ്‌. അതിൽനി​ന്ന്‌ കഴിക്കു​ന്നവൻ ആ തെറ്റിന്‌ ഉത്തരം പറയണം.+ 19  അശുദ്ധമായ എന്തി​ലെ​ങ്കി​ലും മാംസം മുട്ടി​യാൽ അതു കഴിക്ക​രുത്‌. അതു തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം. പക്ഷേ ശുദ്ധി​യുള്ള മാംസം ശുദ്ധി​യു​ള്ള​വർക്കെ​ല്ലാം കഴിക്കാം. 20  “‘എന്നാൽ അശുദ്ധ​നാ​യി​രി​ക്കെ ആരെങ്കി​ലും യഹോ​വ​യ്‌ക്കുള്ള സഹഭോ​ജ​ന​ബ​ലി​യു​ടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.+ 21  ആരെങ്കിലും അശുദ്ധ​മായ എന്തി​ലെ​ങ്കി​ലും തൊട്ടി​ട്ട്‌—അതു മനുഷ്യ​ന്റെ അശുദ്ധിയോ+ ശുദ്ധി​യി​ല്ലാത്ത മൃഗമോ+ അശുദ്ധ​വും അറയ്‌ക്കേണ്ടതും+ ആയ മറ്റ്‌ എന്തെങ്കി​ലു​മോ ആയി​ക്കൊ​ള്ളട്ടെ—യഹോ​വ​യ്‌ക്കുള്ള സഹഭോ​ജ​ന​ബ​ലി​യു​ടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.’” 22  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 23  “ഇസ്രായേ​ല്യരോ​ടു പറയുക: ‘കാളയുടെ​യോ ചെമ്മരി​യാ​ടിന്റെ​യോ കോലാ​ടിന്റെ​യോ കൊഴുപ്പു+ നിങ്ങൾ കഴിക്ക​രുത്‌. 24  താനേ ചത്ത മൃഗത്തി​ന്റെ കൊഴു​പ്പോ മറ്റൊരു മൃഗം കൊന്ന മൃഗത്തി​ന്റെ കൊഴു​പ്പോ നിങ്ങൾ ഒരിക്ക​ലും കഴിക്ക​രുത്‌.+ പക്ഷേ അതിന്റെ കൊഴു​പ്പു മറ്റു കാര്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കാം. 25  അഗ്നിയിൽ യഹോ​വ​യ്‌ക്കു യാഗം കഴിക്കാൻ കൊണ്ടു​വ​രുന്ന മൃഗത്തി​ന്റെ കൊഴു​പ്പു കഴിക്കുന്ന ആരെയും ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌. 26  “‘നിങ്ങൾ എവിടെ താമസി​ച്ചാ​ലും ഒന്നി​ന്റെ​യും രക്തം—അതു പക്ഷിക​ളുടെ​യോ മൃഗങ്ങ​ളുടെ​യോ ആയി​ക്കൊ​ള്ളട്ടെ—കഴിക്ക​രുത്‌.+ 27  ആരെങ്കിലും രക്തം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.’”+ 28  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: 29  “ഇസ്രായേ​ല്യരോ​ടു പറയുക: ‘യഹോ​വ​യ്‌ക്കു സഹഭോ​ജ​ന​ബലി അർപ്പി​ക്കു​ന്ന​വരെ​ല്ലാം ആ ബലിയു​ടെ ഒരു ഭാഗം യഹോ​വ​യ്‌ക്കു കൊണ്ടു​വ​രണം.+ 30  കൊഴുപ്പും നെഞ്ചും അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാ​നുള്ള യാഗമാ​യി അവൻ സ്വന്തകൈ​ക​ളിൽ കൊണ്ടു​വ​രും.+ എന്നിട്ട്‌ അവ ഒരു ദോളനയാഗമായി* യഹോ​വ​യു​ടെ മുന്നിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും.+ 31  പുരോഹിതൻ കൊഴു​പ്പു യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.+ പക്ഷേ നെഞ്ച്‌ അഹരോ​നും പുത്ര​ന്മാർക്കും ഉള്ളതാ​യി​രി​ക്കും.+ 32  “‘നിങ്ങളു​ടെ സഹഭോ​ജ​ന​ബ​ലി​ക​ളിൽനിന്ന്‌ വലങ്കാൽ വിശു​ദ്ധ​മായ ഓഹരി​യാ​യി പുരോ​ഹി​തനു കൊടു​ക്കണം.+ 33  അഹരോന്റെ ഏതു മകനാ​ണോ സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ രക്തവും കൊഴു​പ്പും അർപ്പി​ക്കു​ന്നത്‌, അവന്‌ ആ വലങ്കാൽ ഓഹരി​യാ​യി കിട്ടും.+ 34  കാരണം ഞാൻ ഇസ്രായേ​ല്യ​രു​ടെ സഹഭോ​ജ​ന​ബ​ലി​ക​ളിൽനിന്ന്‌ ദോള​ന​യാ​ഗ​ത്തി​ന്റെ നെഞ്ചും വിശു​ദ്ധയോ​ഹ​രി​യായ വലങ്കാ​ലും എടുത്ത്‌ പുരോ​ഹി​ത​നായ അഹരോ​നും പുത്ര​ന്മാർക്കും കൊടു​ക്കു​ന്നു.+ ഇത്‌ ഇസ്രായേ​ല്യർക്കു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു ചട്ടമാ​യി​രി​ക്കും. 35  “‘പുരോ​ഹി​ത​ന്മാ​രായ അഹരോനെ​യും പുത്ര​ന്മാരെ​യും യഹോ​വ​യ്‌ക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ ഹാജരാക്കിയ+ ദിവസം അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച യാഗങ്ങ​ളിൽനിന്ന്‌ അവർക്കു​വേണ്ടി മാറ്റിവെ​ക്കേണ്ട ഓഹരി​യാ​യി​രു​ന്നു ഇത്‌. 36  അവർക്ക്‌ ഇസ്രായേ​ല്യ​രിൽനി​ന്നുള്ള ഈ ഓഹരി കൊടു​ക്ക​ണമെന്ന്‌ അവരെ അഭി​ഷേകം ചെയ്‌ത+ ദിവസം യഹോവ കല്‌പി​ച്ചു. ഇത്‌ അവർക്കു തലമു​റ​ത​ല​മു​റയോ​ളം ഒരു സ്ഥിരനി​യ​മ​മാ​യി​രി​ക്കും.’” 37  ഇതാണു ദഹനയാ​ഗം,+ ധാന്യ​യാ​ഗം,+ പാപയാ​ഗം,+ അപരാ​ധ​യാ​ഗം,+ സ്ഥാനാരോ​ഹ​ണ​ബലി,+ സഹഭോജനബലി+ എന്നിവ സംബന്ധി​ച്ചുള്ള നിയമം. 38  സീനായ്‌ വിജനഭൂമിയിൽ* യഹോ​വ​യ്‌ക്കു യാഗങ്ങൾ അർപ്പി​ക്ക​ണമെന്ന്‌ ഇസ്രായേ​ല്യർക്കു കല്‌പന+ കൊടുത്ത ദിവസം സീനായ്‌ പർവത​ത്തിൽവെച്ച്‌ യഹോവ മോശയോ​ടു കല്‌പി​ച്ച​താണ്‌ ഇത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കും.”
പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം