ലേവ്യ 4:1-35

4  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു:  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ആരെങ്കി​ലും യഹോവ വിലക്കി​യി​ട്ടുള്ള എന്തെങ്കി​ലും അറിയാ​തെ ചെയ്‌ത്‌+ പാപി​യാ​കുന്നെ​ങ്കിൽ സ്വീക​രി​ക്കേണ്ട നടപടി ഇതാണ്‌:  “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്‌ത്‌ ജനത്തിന്റെ മേൽ കുറ്റം വരുത്തിവെ​ക്കുന്നെ​ങ്കിൽ തന്റെ പാപത്തി​നു പരിഹാ​ര​മാ​യി, ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടി​യെ പാപയാ​ഗ​മാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം.+  അവൻ കാളയെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ+ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വന്ന്‌ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്‌ യഹോ​വ​യു​ടെ സന്നിധി​യിൽവെ​ച്ചു​തന്നെ അതിനെ അറുക്കണം.+  അഭിഷിക്തപുരോഹിതൻ+ കാളയു​ടെ രക്തം കുറച്ച്‌ എടുത്ത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കൊണ്ടു​വ​രും.  എന്നിട്ട്‌, തന്റെ കൈവി​രൽ രക്തത്തിൽ മുക്കി+ അതിൽ കുറച്ച്‌ എടുത്ത്‌ യഹോ​വ​യു​ടെ മുമ്പാകെ, വിശു​ദ്ധ​സ്ഥ​ലത്തെ തിരശ്ശീ​ല​യു​ടെ മുന്നിൽ ഏഴു പ്രാവ​ശ്യം തളിക്കും.+  പുരോഹിതൻ കുറച്ച്‌ രക്തം സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ യഹോ​വ​യു​ടെ മുമ്പാകെ​യുള്ള സുഗന്ധദ്ര​വ്യ​ത്തി​ന്റെ യാഗപീ​ഠ​ത്തി​ലെ കൊമ്പു​ക​ളിൽ പുരട്ടു​ക​യും ചെയ്യും.+ അവൻ കാളയു​ടെ ബാക്കി രക്തം മുഴുവൻ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിക്കും.+  “‘പിന്നെ അവൻ പാപയാ​ഗ​ത്തി​നുള്ള കാളയു​ടെ കൊഴു​പ്പു മുഴുവൻ എടുക്കും. കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴു​പ്പും അവയ്‌ക്കു ചുറ്റു​മുള്ള മുഴുവൻ കൊഴു​പ്പും  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും ഇതിൽപ്പെ​ടും. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും.+ 10  സഹഭോജനബലിക്കുള്ള+ കാളയിൽനി​ന്ന്‌ എടുത്ത​തു​തന്നെ​യാ​യി​രി​ക്കും ഇതിൽനി​ന്നും എടുക്കു​ന്നത്‌. ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തിൽ വെച്ച്‌ പുരോ​ഹി​തൻ ഇവ ദഹിപ്പി​ക്കും.* 11  “‘പക്ഷേ കാളയു​ടെ തോൽ, മാംസം, തല, കണങ്കാ​ലു​കൾ, കുടലു​കൾ, ചാണകം+ എന്നിങ്ങനെ 12  കാളയുടെ ബാക്കി ഭാഗം മുഴുവൻ പാളയ​ത്തി​നു പുറത്ത്‌, ചാരം* കളയുന്ന ശുദ്ധി​യുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോ​കാൻ അവൻ ഏർപ്പാ​ടാ​ക്കണം. എന്നിട്ട്‌ അവൻ അതു വിറകിൽ വെച്ച്‌ കത്തിക്കണം.+ ചാരം കളയുന്ന സ്ഥലത്തു​വെച്ച്‌ വേണം അതു കത്തിക്കാൻ. 13  “‘ഇനി, അറിയാ​തെ പാപം ചെയ്‌ത്‌ ഇസ്രാ​യേൽസഭ മുഴുവൻ കുറ്റക്കാ​രാ​യി​ത്തീ​രുന്നെ​ന്നി​രി​ക്കട്ടെ.+ യഹോവ വിലക്കി​യി​ട്ടുള്ള എന്തെങ്കി​ലും ചെയ്‌തി​ട്ടുണ്ടെന്ന്‌ അവർ അറിയു​ന്നു​മില്ല.+ 14  പക്ഷേ പിന്നീട്‌ ആ പാപം വെളിപ്പെ​ടുമ്പോൾ, പാപയാ​ഗ​മാ​യി അർപ്പി​ക്കാൻ സഭ ഒരു കാളക്കു​ട്ടി​യെ നൽകണം. അവർ അതിനെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നിൽ കൊണ്ടു​വ​രണം. 15  ഇസ്രായേൽസമൂഹത്തിലെ മൂപ്പന്മാർ* യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ കാളയു​ടെ തലയിൽ കൈ വെക്കും. എന്നിട്ട്‌ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അതിനെ അറുക്കും. 16  “‘അഭിഷി​ക്ത​പുരോ​ഹി​തൻ കാളയു​ടെ രക്തം കുറച്ച്‌ എടുത്ത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കൊണ്ടു​വ​രും. 17  എന്നിട്ട്‌ കൈവി​രൽ രക്തത്തിൽ മുക്കി അതിൽ കുറച്ച്‌ യഹോ​വ​യു​ടെ സന്നിധി​യിൽ, തിരശ്ശീലയുടെ+ മുന്നിൽ ഏഴു പ്രാവ​ശ്യം തളിക്കും. 18  കുറച്ച്‌ രക്തം സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ യഹോ​വ​യു​ടെ സന്നിധി​യി​ലുള്ള യാഗപീഠത്തിന്റെ+ കൊമ്പു​ക​ളിൽ പുരട്ടും. ബാക്കി രക്തം മുഴുവൻ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാ​ഗ​ത്തി​നുള്ള യാഗപീഠത്തിന്റെ+ ചുവട്ടിൽ ഒഴിക്കും. 19  അതിന്റെ കൊഴു​പ്പു മുഴുവൻ എടുത്ത്‌ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.+ 20  പാപയാഗമായി അർപ്പിച്ച മറ്റേ കാളയു​ടെ കാര്യ​ത്തിൽ ചെയ്‌ത​തുപോ​ലെ ഈ കാളയു​ടെ കാര്യ​ത്തി​ലും ചെയ്യണം. അങ്ങനെ​തന്നെ​യാ​യി​രി​ക്കണം ചെയ്യേ​ണ്ടത്‌. പുരോ​ഹി​തൻ അവർക്കു പാപപരിഹാരം+ വരുത്തു​ക​യും അങ്ങനെ അവർക്കു ക്ഷമ ലഭിക്കു​ക​യും ചെയ്യും. 21  അവൻ കാളയെ പാളയ​ത്തി​നു പുറ​ത്തേക്കു കൊണ്ടുപോ​കാൻ ഏർപ്പാ​ടാ​ക്കണം. ആദ്യത്തെ കാളയെ ചുട്ടു​ക​ള​ഞ്ഞ​തുപോ​ലെ ഇതി​നെ​യും ചുട്ടു​ക​ള​യണം.+ ഇതു സഭയ്‌ക്കുവേ​ണ്ടി​യുള്ള പാപയാ​ഗ​മാണ്‌.+ 22  “‘ദൈവ​മായ യഹോവ വിലക്കി​യി​ട്ടുള്ള ഏതെങ്കി​ലും ഒരു കാര്യം, അറിയാ​തെ ചെയ്‌തുപോ​യ​തി​ന്റെ പാപം കാരണം ജനത്തിലെ ഒരു തലവൻ+ കുറ്റക്കാ​ര​നാ​യി​ത്തീ​രുന്നെ​ന്നി​രി​ക്കട്ടെ. 23  അല്ലെങ്കിൽ താൻ ദിവ്യ​ക​ല്‌പന ലംഘിച്ച്‌ ഒരു പാപം ചെയ്‌ത​തിനെ​ക്കു​റിച്ച്‌ അവൻ പിന്നീടു ബോധ​വാ​നാ​കുന്നെ​ന്നി​രി​ക്കട്ടെ. രണ്ടായാ​ലും അവൻ യാഗമാ​യി ന്യൂന​ത​യി​ല്ലാത്ത ഒരു ആൺകോ​ലാ​ട്ടിൻകു​ട്ടി​യെ കൊണ്ടു​വ​രണം. 24  അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്‌, യഹോ​വ​യു​ടെ മുമ്പാകെ ദഹനയാ​ഗ​മൃ​ഗത്തെ അറുക്കുന്ന സ്ഥലത്തു​വെച്ച്‌ അതിനെ അറുക്കണം.+ ഇത്‌ ഒരു പാപയാ​ഗ​മാണ്‌. 25  പുരോഹിതൻ തന്റെ കൈവി​രൽകൊണ്ട്‌ പാപയാ​ഗ​ത്തി​ന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ലെ കൊമ്പു​ക​ളിൽ പുരട്ടും.+ ബാക്കി രക്തം മുഴുവൻ ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിക്കും.+ 26  അതിന്റെ കൊഴു​പ്പു മുഴു​വ​നും സഹഭോ​ജ​ന​ബ​ലി​യു​ടെ കൊഴു​പ്പി​ന്റെ കാര്യ​ത്തിൽ ചെയ്‌ത​തുപോലെ​തന്നെ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.+ പുരോ​ഹി​തൻ അവനു പാപപ​രി​ഹാ​രം വരുത്തു​ക​യും അവനു ക്ഷമ ലഭിക്കു​ക​യും ചെയ്യും. 27  “‘ദേശത്തെ ജനത്തിൽ ആരെങ്കി​ലും, ചെയ്യരു​തെന്ന്‌ യഹോവ കല്‌പിച്ച ഒരു കാര്യം, അറിയാ​തെ ചെയ്‌തി​ട്ട്‌ ആ പാപം കാരണം കുറ്റക്കാ​ര​നായെ​ന്നി​രി​ക്കട്ടെ.+ 28  അല്ലെങ്കിൽ താൻ ചെയ്‌ത ഒരു പാപ​ത്തെ​ക്കു​റിച്ച്‌ അവൻ പിന്നീ​ടാ​ണു ബോധ​വാ​നാ​കു​ന്നതെ​ന്നി​രി​ക്കട്ടെ. രണ്ടായാ​ലും അവൻ പാപപ​രി​ഹാ​ര​മാ​യി ന്യൂന​ത​യി​ല്ലാത്ത ഒരു പെൺകോ​ലാ​ട്ടിൻകു​ട്ടി​യെ തന്റെ യാഗമാ​യി കൊണ്ടു​വ​രണം. 29  അവൻ പാപയാ​ഗ​മൃ​ഗ​ത്തി​ന്റെ തലയിൽ കൈ വെക്കണം. ദഹനയാ​ഗ​മൃ​ഗത്തെ അറുത്ത അതേ സ്ഥലത്തു​വെച്ച്‌ വേണം ഇതി​നെ​യും അറുക്കാൻ.+ 30  പുരോഹിതൻ കൈവി​രൽകൊണ്ട്‌ അതിന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ലെ കൊമ്പു​ക​ളിൽ പുരട്ടണം. ബാക്കി രക്തം മുഴുവൻ അവൻ യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിക്കും.+ 31  സഹഭോജനബലിയുടെ മൃഗത്തിൽനി​ന്ന്‌ കൊഴു​പ്പ്‌ എടുത്തതുപോലെതന്നെ+ ഇതി​ന്റെ​യും കൊഴു​പ്പു മുഴുവൻ+ എടുക്കും. എന്നിട്ട്‌ പുരോ​ഹി​തൻ അത്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും. പുരോ​ഹി​തൻ അവനു പാപപ​രി​ഹാ​രം വരുത്തു​ക​യും അവനു ക്ഷമ ലഭിക്കു​ക​യും ചെയ്യും. 32  “‘എന്നാൽ ചെമ്മരി​യാ​ട്ടിൻകു​ട്ടിയെ​യാ​ണു പാപയാ​ഗ​മാ​യി അർപ്പി​ക്കു​ന്നതെ​ങ്കിൽ ന്യൂന​ത​യി​ല്ലാത്ത പെണ്ണാ​ട്ടിൻകു​ട്ടിയെ​യാ​ണു കൊണ്ടു​വരേ​ണ്ടത്‌. 33  അവൻ പാപയാ​ഗ​മൃ​ഗ​ത്തി​ന്റെ തലയിൽ കൈ വെക്കണം. ദഹനയാ​ഗ​മൃ​ഗത്തെ അറുക്കുന്ന അതേ സ്ഥലത്തു​വെച്ച്‌ ഇതി​നെ​യും പാപയാ​ഗ​മാ​യി അറുക്കണം.+ 34  പുരോഹിതൻ കൈവി​രൽകൊണ്ട്‌ പാപയാ​ഗ​മൃ​ഗ​ത്തി​ന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തി​ലെ കൊമ്പു​ക​ളിൽ പുരട്ടണം.+ ബാക്കി രക്തം മുഴുവൻ അവൻ യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിക്കും. 35  സഹഭോജനബലിക്കുള്ള ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യിൽനിന്ന്‌ കൊഴു​പ്പ്‌ എടുത്ത​തുപോലെ​തന്നെ അവൻ ഇതി​ന്റെ​യും കൊഴു​പ്പു മുഴുവൻ എടുക്കും. പുരോ​ഹി​തൻ അവ യാഗപീ​ഠ​ത്തിൽ, അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗങ്ങ​ളു​ടെ മുകളിൽ വെച്ച്‌ ദഹിപ്പി​ക്കും.+ പുരോ​ഹി​തൻ അവനു പാപപ​രി​ഹാ​രം വരുത്തു​ക​യും അവനു ക്ഷമ ലഭിക്കു​ക​യും ചെയ്യും.+

അടിക്കുറിപ്പുകള്‍

അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കും.”
അതായത്‌, ബലിമൃ​ഗ​ങ്ങ​ളു​ടെ കൊഴു​പ്പിൽ കുതിർന്ന ചാരം.
പദാവലി കാണുക.
അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം