ലേവ്യ 3:1-17

3  “‘ഒരാൾ സഹഭോജനബലി*+ അർപ്പി​ക്കുന്നെ​ന്നി​രി​ക്കട്ടെ. അവൻ യഹോ​വ​യു​ടെ മുമ്പാകെ അർപ്പി​ക്കു​ന്നതു കന്നുകാ​ലിയെ​യാണെ​ങ്കിൽ, അതു ന്യൂന​ത​യി​ല്ലാത്ത ആണോ പെണ്ണോ ആയിരി​ക്കണം. 2  യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. തുടർന്ന്‌, അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാർ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ അതിനെ അറുത്ത്‌ യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും അതിന്റെ രക്തം തളിക്കണം. 3  സഹഭോജനബലിയുടെ ഒരു ഭാഗം അവൻ അഗ്നിയി​ലുള്ള യാഗമാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കും.+ കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴുപ്പും+ കുടലി​നു ചുറ്റു​മുള്ള മുഴുവൻ കൊഴു​പ്പും 4  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും ആണ്‌ ഇങ്ങനെ അർപ്പിക്കേ​ണ്ടത്‌. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും.+ 5  യാഗപീഠത്തിൽ, തീയുടെ മുകളിൽ വിറകി​നു മീതെ വെച്ചി​രി​ക്കുന്ന ദഹനയാ​ഗ​മൃ​ഗ​ത്തി​ന്മേൽ വെച്ച്‌ അഹരോ​ന്റെ പുത്ര​ന്മാർ അതു ദഹിപ്പി​ക്കും.*+ അത്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന യാഗമാ​ണ്‌.+ 6  “‘സഹഭോ​ജ​ന​ബ​ലി​യാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗമൃ​ഗം ആട്ടിൻപ​റ്റ​ത്തിൽനി​ന്നാണെ​ങ്കിൽ, അതു ന്യൂന​ത​യി​ല്ലാത്ത ആണോ പെണ്ണോ ആകാം.+ 7  യാഗമായി കൊണ്ടു​വ​രു​ന്നത്‌ ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയെ​യാ​ണെ​ങ്കിൽ, അവൻ അതിനെ യഹോ​വ​യു​ടെ മുമ്പാകെ അർപ്പി​ക്കണം. 8  യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. ആ യാഗമൃ​ഗത്തെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുന്നിൽവെച്ച്‌ അറുക്കും. അഹരോ​ന്റെ പുത്ര​ന്മാർ യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും അതിന്റെ രക്തം തളിക്കണം. 9  സഹഭോജനബലിയിൽനിന്നുള്ള കൊഴു​പ്പ്‌ അവൻ അഗ്നിയി​ലുള്ള യാഗമാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കും.+ കൊഴു​പ്പു നിറഞ്ഞ വാൽ അവൻ അപ്പാടേ നട്ടെല്ലി​ന്‌ അടുത്തു​വെച്ച്‌ മുറിച്ചെ​ടു​ക്കും. ഒപ്പം, കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴു​പ്പും അവയ്‌ക്കു ചുറ്റു​മുള്ള മുഴുവൻ കൊഴു​പ്പും 10  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും അവൻ എടുക്കും. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും.+ 11  പുരോഹിതൻ അതു ഭക്ഷണമായി* യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും. യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന ഒരു യാഗമാ​ണ്‌ ഇത്‌.+ 12  “‘യാഗമൃ​ഗം ഒരു കോലാ​ടാണെ​ങ്കിൽ, അവൻ അതിനെ യഹോ​വ​യു​ടെ മുമ്പാകെ അർപ്പി​ക്കണം. 13  അതിന്റെ തലയിൽ അവൻ കൈ വെക്കും. ആ യാഗമൃ​ഗത്തെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുന്നിൽവെച്ച്‌ അറുക്കും. അഹരോ​ന്റെ പുത്ര​ന്മാർ യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും അതിന്റെ രക്തം തളിക്കണം. 14  അതിൽനിന്ന്‌ അഗ്നിയി​ലുള്ള യാഗമാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പിക്കേ​ണ്ടത്‌ ഇതാണ്‌: കുടലു​കളെ പറ്റിയി​രി​ക്കുന്ന കൊഴു​പ്പും അവയ്‌ക്കു ചുറ്റു​മുള്ള മുഴുവൻ കൊഴുപ്പും+ 15  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും. 16  പുരോഹിതൻ അവ ഭക്ഷണമായി* യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും. പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പി​ക്കുന്ന ഒരു യാഗമാ​ണ്‌ ഇത്‌. കൊഴു​പ്പു മുഴുവൻ യഹോ​വ​യ്‌ക്കു​ള്ള​താണ്‌.+ 17  “‘നിങ്ങൾ ഒരു കാരണ​വ​ശാ​ലും കൊഴു​പ്പോ രക്തമോ+ കഴിക്ക​രുത്‌. ഇതു നിങ്ങൾ താമസി​ക്കു​ന്നി​ടത്തെ​ല്ലാം നിങ്ങൾക്കും നിങ്ങളു​ടെ വരും​ത​ല​മു​റ​കൾക്കും വേണ്ടി ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.’”

അടിക്കുറിപ്പുകള്‍

അഥവാ “സമാധാ​ന​യാ​ഗ​ങ്ങ​ളിൽപ്പെട്ട ഒരു ബലി.”
അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കും.”
അതായത്‌, സഹഭോ​ജ​ന​ബ​ലി​യിൽനിന്ന്‌ ദൈവ​ത്തി​നുള്ള ഓഹരി​യാ​യി.
അതായത്‌, സഹഭോ​ജ​ന​ബ​ലി​യിൽനിന്ന്‌ ദൈവ​ത്തി​നുള്ള ഓഹരി​യാ​യി.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം