ലേവ്യ 27:1-34

27  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു:  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഒരു വ്യക്തി​യു​ടെ മതിപ്പു​വില യഹോ​വ​യ്‌ക്കു നൽകാ​മെന്ന്‌ ഒരാൾ ഒരു സവി​ശേ​ഷനേർച്ച നേരുന്നെങ്കിൽ+  20-നും 60-നും ഇടയ്‌ക്കു പ്രായ​മുള്ള പുരു​ഷന്റെ മതിപ്പു​വില വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്ക​പ്ര​കാ​രം 50 ശേക്കെൽ വെള്ളി​യാ​യി​രി​ക്കും.  സ്‌ത്രീയുടേതോ 30 ശേക്കെ​ലും.  5-നും 20-നും ഇടയ്‌ക്കു പ്രായ​മുള്ള ആണിന്റെ മതിപ്പു​വില 20 ശേക്കെ​ലും പെണ്ണി​ന്റേത്‌ 10 ശേക്കെ​ലും ആയിരി​ക്കും.  ഒരു മാസത്തി​നും അഞ്ചു വയസ്സി​നും ഇടയ്‌ക്കു പ്രായ​മുള്ള ആണിന്റെ മതിപ്പു​വില അഞ്ചു ശേക്കെൽ വെള്ളി​യും പെണ്ണി​ന്റേതു മൂന്നു ശേക്കെൽ വെള്ളി​യും ആയിരി​ക്കും.  “60-ഓ അതിനു മുകളി​ലോ പ്രായ​മുള്ള പുരു​ഷന്റെ മതിപ്പു​വില 15 ശേക്കെ​ലും സ്‌ത്രീ​യുടേതു 10 ശേക്കെ​ലും ആയിരി​ക്കും.  എന്നാൽ അവൻ ആ വ്യക്തി​യു​ടെ മതിപ്പു​വില കൊടു​ക്കാൻ കഴിയാ​ത്തത്ര ദരിദ്രനാണെങ്കിൽ+ ആ വ്യക്തി പുരോ​ഹി​തന്റെ മുന്നിൽ നിൽക്കണം. പുരോ​ഹി​തൻ അവന്‌ ഒരു വില നിശ്ചയി​ക്കും. നേർച്ച നേരു​ന്ന​വന്റെ പ്രാപ്‌തി​യ​നു​സ​രി​ച്ചാ​യി​രി​ക്കും പുരോ​ഹി​തൻ വില നിശ്ചയി​ക്കു​ന്നത്‌.+  “‘യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാൻ പറ്റിയ ഒരു മൃഗത്തെ ഒരാൾ നേരുന്നെ​ന്നി​രി​ക്കട്ടെ. ഇത്തരത്തിൽ യഹോ​വ​യ്‌ക്കു കൊടു​ക്കുന്ന ഏതൊരു മൃഗവും വിശു​ദ്ധ​മാണ്‌. 10  അവൻ അതിനു പകരം മറ്റൊ​ന്നി​നെ കൊടു​ക്ക​രുത്‌. നല്ലതിനു പകരം ചീത്തയോ ചീത്തയ്‌ക്കു പകരം നല്ലതോ വെച്ചു​മാ​റു​ക​യും അരുത്‌. അഥവാ, വെച്ചു​മാ​റി​യാൽ അവ രണ്ടും വിശു​ദ്ധ​മാ​യി​ത്തീ​രും. 11  പക്ഷേ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാൻ പാടി​ല്ലാത്ത തരം ശുദ്ധി​യി​ല്ലാത്ത മൃഗമാണ്‌+ അതെങ്കിൽ അവൻ അതിനെ പുരോ​ഹി​തന്റെ മുന്നിൽ നിറു​ത്തും. 12  അതു നല്ലതോ ചീത്തയോ എന്നതി​ന​നു​സ​രിച്ച്‌ പുരോ​ഹി​തൻ അതിന്റെ വില നിശ്ചയി​ക്കും. പുരോ​ഹി​തൻ മതിക്കു​ന്ന​താ​യി​രി​ക്കും അതിന്റെ വില. 13  ഇനി, അഥവാ അവന്‌ അതിനെ തിരികെ വാങ്ങണമെ​ന്നുണ്ടെ​ങ്കിൽ ആ മതിപ്പു​വി​ലയോടൊ​പ്പം അതിന്റെ അഞ്ചി​ലൊ​ന്നു​കൂ​ടെ കൊടു​ക്കണം.+ 14  “‘ഇനി, ഒരാൾ തന്റെ വീടു വിശു​ദ്ധ​മായ ഒന്നായി യഹോ​വ​യ്‌ക്കു കൊടു​ക്കുന്നെ​ങ്കിൽ അതു നല്ലതോ ചീത്തയോ എന്നതി​ന​നു​സ​രിച്ച്‌ പുരോ​ഹി​തൻ അതിന്റെ വില നിശ്ചയി​ക്കും. പുരോ​ഹി​തൻ നിശ്ചയി​ക്കു​ന്ന​താ​യി​രി​ക്കും അതിന്റെ വില.+ 15  എന്നാൽ വീടു വിശു​ദ്ധ​മായ ഒന്നായി നൽകുന്ന ഒരാൾക്ക്‌ അതു തിരികെ വാങ്ങണമെ​ന്നുണ്ടെ​ങ്കിൽ, മതിപ്പു​വി​ലയോടൊ​പ്പം അതിന്റെ അഞ്ചി​ലൊ​ന്നു​കൂ​ടെ കൊടു​ക്കണം. അപ്പോൾ അത്‌ അവന്റേ​താ​യി​ത്തീ​രും. 16  “‘ഒരു മനുഷ്യൻ കൈവ​ശ​മുള്ള നിലത്തിൽ കുറച്ച്‌ യഹോ​വ​യ്‌ക്കു നേർന്ന്‌ വിശു​ദ്ധീ​ക​രി​ക്കുന്നെ​ങ്കിൽ അവിടെ വിതയ്‌ക്കാൻ ആവശ്യ​മായ വിത്തിന്‌ ആനുപാ​തി​ക​മാ​യി​ട്ടാ​യി​രി​ക്കും അതിന്റെ വില മതിക്കു​ന്നത്‌: ഒരു ഹോമർ* ബാർളി വിത്തിന്‌ 50 ശേക്കെൽ വെള്ളി. 17  അവൻ തന്റെ നിലം വിശു​ദ്ധീ​ക​രി​ക്കു​ന്നതു ജൂബിലിവർഷംമുതലാണെങ്കിൽ+ മതിപ്പു​വി​ല​യാ​യി​രി​ക്കും അതിന്റെ വില. 18  എന്നാൽ അവൻ നിലം വിശു​ദ്ധീ​ക​രി​ക്കു​ന്നതു ജൂബി​ലി​ക്കു ശേഷമാണെ​ങ്കിൽ അടുത്ത ജൂബി​ലി​വരെ ബാക്കി​യുള്ള വർഷങ്ങൾക്ക്‌ ആനുപാ​തി​ക​മാ​യുള്ള വില പുരോ​ഹി​തൻ അവനു​വേണ്ടി കണക്കു​കൂ​ട്ടി അതനു​സ​രിച്ച്‌ മതിപ്പു​വി​ല​യിൽ ഇളവ്‌ വരുത്തണം.+ 19  ഇനി, അഥവാ നിലം വിശു​ദ്ധീ​ക​രി​ച്ച​വന്‌ അതു തിരികെ വാങ്ങണമെ​ന്നുണ്ടെ​ങ്കിൽ മതിപ്പു​വി​ലയോടൊ​പ്പം അതിന്റെ അഞ്ചി​ലൊ​ന്നു​കൂ​ടെ അവൻ കൊടു​ക്കണം. പിന്നെ അത്‌ അവന്റേ​താ​യി​രി​ക്കും. 20  എന്നാൽ അവൻ നിലം തിരികെ വാങ്ങാ​തി​രി​ക്കു​ക​യും അതു മറ്റൊരു വ്യക്തിക്കു വിറ്റുപോ​കു​ക​യും ചെയ്യുന്നെ​ങ്കിൽ പിന്നീട്‌ ഒരിക്ക​ലും അതു തിരികെ വാങ്ങാ​നാ​കില്ല. 21  ജൂബിലിയിൽ നിലം സ്വത​ന്ത്ര​മാ​കുമ്പോൾ യഹോ​വ​യ്‌ക്കു സമർപ്പിച്ച നില​മെ​ന്നപോ​ലെ അത്‌ അവനു വിശു​ദ്ധ​മായ ഒന്നായി​ത്തീ​രും. ആ വസ്‌തു പുരോ​ഹി​ത​ന്മാ​രുടേ​താ​കും.+ 22  “‘താൻ വില കൊടു​ത്ത്‌ വാങ്ങിയ, തന്റെ പൈതൃ​കാ​വ​കാ​ശ​മ​ല്ലാത്ത,+ ഒരു നിലമാ​ണ്‌ ഒരാൾ യഹോ​വ​യ്‌ക്കു നേർന്ന്‌ വിശു​ദ്ധീ​ക​രി​ക്കു​ന്നതെ​ങ്കിൽ 23  ജൂബിലിവർഷംവരെയുള്ള അതിന്റെ മൂല്യം പുരോ​ഹി​തൻ അവനു​വേണ്ടി കണക്കു​കൂ​ട്ടും. അവൻ അന്നുതന്നെ ആ മതിപ്പു​വില കൊടു​ക്കു​ക​യും ചെയ്യും.+ അത്‌ യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാണ്‌. 24  ജൂബിലിവർഷത്തിൽ ആ നിലം, അവൻ അത്‌ ആരിൽനി​ന്ന്‌ വാങ്ങി​യോ അവന്‌, അതായത്‌ അതിന്റെ ശരിക്കുള്ള അവകാ​ശിക്ക്‌, തിരികെ കിട്ടും.+ 25  “‘എല്ലാ വിലയും കണക്കാ​ക്കു​ന്നതു വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കമ​നു​സ​രി​ച്ചാ​യി​രി​ക്കണം. 20 ഗേരയാണ്‌* ഒരു ശേക്കെൽ. 26  “‘പക്ഷേ മൃഗങ്ങ​ളി​ലെ കടിഞ്ഞൂ​ലി​നെ ആരും വിശു​ദ്ധീ​ക​രി​ക്ക​രുത്‌. കാരണം അതു പിറക്കു​ന്ന​തു​തന്നെ യഹോ​വ​യ്‌ക്കുള്ള കടിഞ്ഞൂ​ലാ​യി​ട്ടാണ്‌.+ കാളയാ​യാ​ലും ആടായാ​ലും അത്‌ യഹോ​വ​യുടേ​താണ്‌.+ 27  എന്നാൽ അതു ശുദ്ധിയില്ലാത്ത* മൃഗങ്ങ​ളിൽപ്പെ​ട്ട​താണെ​ങ്കിൽ മതിപ്പു​വില കൊടു​ത്ത്‌ അവന്‌ അതിനെ വീണ്ടെ​ടു​ക്കാം. പക്ഷേ അവൻ ആ തുക​യോടൊ​പ്പം അതിന്റെ അഞ്ചി​ലൊ​ന്നു​കൂ​ടെ കൊടു​ക്കണം.+ എന്നാൽ തിരികെ വാങ്ങു​ന്നില്ലെ​ങ്കിൽ മതിപ്പു​വി​ല​യ്‌ക്ക്‌ അതിനെ വിൽക്കും. 28  “‘എന്നാൽ ഒരാൾ തനിക്കു​ള്ള​തിൽനിന്ന്‌ യഹോ​വ​യ്‌ക്കു നിരു​പാ​ധി​കം സമർപ്പി​ക്കുന്ന യാതൊ​ന്നും, അതു മനുഷ്യ​നോ മൃഗമോ അവന്റെ കൈവ​ശ​മുള്ള നിലമോ ആകട്ടെ, വിൽക്കു​ക​യോ തിരികെ വാങ്ങു​ക​യോ അരുത്‌. സമർപ്പി​ത​മാ​യതെ​ല്ലാം യഹോ​വ​യ്‌ക്ക്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.+ 29  കൂടാതെ, കുറ്റം വിധിച്ച്‌ നാശത്തി​നാ​യി വേർതി​രി​ച്ചി​രി​ക്കുന്ന ആരെയും വീണ്ടെ​ടു​ക്ക​രുത്‌.+ അവനെ കൊന്നു​ക​ള​യണം.+ 30  “‘വയലിലെ വിളവ്‌, വൃക്ഷങ്ങ​ളു​ടെ ഫലം എന്നിങ്ങനെ നിലത്തി​ലെ എല്ലാത്തിന്റെ​യും പത്തിലൊന്ന്‌*+ യഹോ​വ​യ്‌ക്കു​ള്ള​താണ്‌. അത്‌ യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാണ്‌. 31  ഇനി, അഥവാ ഒരാൾക്ക്‌ ആ പത്തി​ലൊ​ന്നു തിരികെ വാങ്ങണമെ​ന്നുണ്ടെ​ങ്കിൽ അവൻ അതിന്റെ വില​യോടൊ​പ്പം അഞ്ചി​ലൊ​ന്നു​കൂ​ടെ കൊടു​ക്കണം. 32  കന്നുകാലികളിലെയും ആട്ടിൻപ​റ്റ​ത്തിലെ​യും പത്തി​ലൊ​ന്നി​ന്റെ കാര്യ​ത്തിൽ, ഇടയന്റെ കോലി​നു കീഴി​ലൂ​ടെ കടന്നുപോ​കുന്ന ഓരോ പത്താമത്തെ മൃഗവും* യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാ​യി​രി​ക്കും. 33  അതു നല്ലതോ ചീത്തയോ എന്ന്‌ അവൻ പരി​ശോ​ധി​ക്ക​രുത്‌. അതിനെ മറ്റൊ​ന്നു​മാ​യി വെച്ചു​മാ​റാ​നും പാടില്ല. ഇനി, അഥവാ അവൻ അതിനെ മറ്റൊ​ന്നു​മാ​യി വെച്ചു​മാ​റാൻ ശ്രമി​ച്ചാൽ അതും വെച്ചു​മാ​റി​യ​തും വിശു​ദ്ധ​മാ​കും.+ അതിനെ തിരികെ വാങ്ങി​ക്കൂ​ടാ.’” 34  ഇവയാണ്‌ ഇസ്രായേ​ല്യർക്കുവേണ്ടി സീനായ്‌ പർവതത്തിൽവെച്ച്‌+ യഹോവ മോശ​യ്‌ക്കു കൊടുത്ത കല്‌പ​നകൾ.

അടിക്കുറിപ്പുകള്‍

അഥവാ “വിശു​ദ്ധശേക്കെ​ലി​ന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഹോമർ = 220 ലി. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.
ന്യൂനതയുള്ള ഒരു മൃഗ​ത്തെ​യാ​യി​രി​ക്കാം ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌.
അഥവാ “ദശാംശം മുഴുവൻ.”
അഥവാ “തലയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം