ലേവ്യ 25:1-55

25  സീനായ്‌ പർവത​ത്തിൽവെച്ച്‌ യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 2  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഞാൻ തരുന്ന ദേശത്ത്‌ നിങ്ങൾ എത്തിക്കഴിയുമ്പോൾ+ ദേശം യഹോ​വ​യ്‌ക്കു ശബത്ത്‌ ആചരി​ക്കും.+ 3  ആറു വർഷം നിന്റെ വയലിൽ വിത്തു വിതയ്‌ക്കു​ക​യും ആറു വർഷം നിന്റെ മുന്തിരി വെട്ടിയൊ​രു​ക്കു​ക​യും ദേശത്ത്‌ വിളയു​ന്നതു ശേഖരി​ക്കു​ക​യും വേണം.+ 4  എന്നാൽ ഏഴാം വർഷം ദേശത്തി​നു സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താ​യി​രി​ക്കണം. ഇത്‌ യഹോ​വ​യ്‌ക്കുള്ള ശബത്താണ്‌. നീ വയലിൽ വിത്തു വിതയ്‌ക്കു​ക​യോ മുന്തിരി വെട്ടിയൊ​രു​ക്കു​ക​യോ അരുത്‌. 5  വയലിൽ താനേ വളർന്ന​തിന്റെപോ​ലും കൊയ്‌ത്തു നടത്താ​നോ വെട്ടിയൊ​രു​ക്കാത്ത മുന്തി​രി​യിൽനിന്ന്‌ മുന്തി​രി​പ്പ​ഴ​ത്തി​ന്റെ വിള​വെ​ടു​ക്കാ​നോ പാടില്ല. ഒരു വർഷം ദേശത്തി​നു സമ്പൂർണ​വിശ്ര​മ​മാ​യി​രി​ക്കണം. 6  പക്ഷേ ദേശത്തി​ന്റെ ശബത്തിൽ അവിടെ വിളയു​ന്നതു നിനക്കു കഴിക്കാം. നിനക്കും നിന്റെ അടിമ​കൾക്കും നിന്റെ കൂലി​ക്കാ​ര​നും നിന്നോടൊ​പ്പം വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളായ കുടിയേ​റ്റ​ക്കാർക്കും അതു കഴിക്കാം. 7  നിന്റെ ദേശത്തെ വളർത്തു​മൃ​ഗ​ങ്ങൾക്കും കാട്ടു​മൃ​ഗ​ങ്ങൾക്കും അതു കഴിക്കാം. ദേശം ഉത്‌പാ​ദി​പ്പി​ക്കു​ന്നതെ​ല്ലാം നിനക്കു കഴിക്കാം. 8  “‘നീ ഏഴു ശബത്തു​വർഷം എണ്ണണം. അതായത്‌ ഏഴു പ്രാവ​ശ്യം ഏഴു വർഷം എണ്ണണം. ഏഴു ശബത്തു​വർഷ​ത്തി​ന്റെ ദൈർഘ്യം 49 വർഷമാ​യി​രി​ക്കും. 9  തുടർന്ന്‌ പാപപരിഹാരദിവസമായ+ ഏഴാം മാസം പത്താം ദിവസം ഉച്ചത്തിൽ കൊമ്പു* വിളി​ക്കണം. ആ കൊമ്പു​വി​ളി ദേശം മുഴുവൻ കേൾക്കണം. 10  നിങ്ങൾ 50-ാം വർഷത്തെ വിശു​ദ്ധീ​ക​രിച്ച്‌ ദേശത്ത്‌ എല്ലാവർക്കും സ്വാത​ന്ത്ര്യം വിളം​ബരം ചെയ്യണം.+ അതു നിങ്ങൾക്ക്‌ ഒരു ജൂബി​ലി​യാ​യി​രി​ക്കും. നിങ്ങൾ ഓരോ​രു​ത്ത​രും അവരവ​രു​ടെ അവകാ​ശ​ത്തിലേ​ക്കും അവരവ​രു​ടെ കുടും​ബ​ത്തിലേ​ക്കും മടങ്ങിപ്പോ​കണം.+ 11  നിങ്ങൾക്ക്‌ 50-ാം വർഷം ഒരു ജൂബി​ലി​യാ​യി​രി​ക്കും. നിങ്ങൾ വിത്തു വിതയ്‌ക്കു​ക​യോ വീണു​കി​ടന്ന ധാന്യ​മ​ണി​കൾ താനേ വളർന്നു​ണ്ടാ​യ​തി​ന്റെ കൊയ്‌ത്തു നടത്തു​ക​യോ വെട്ടിയൊ​രു​ക്കാത്ത മുന്തി​രി​വ​ള്ളി​യിൽനി​ന്നുള്ള മുന്തി​രി​പ്പ​ഴ​ത്തി​ന്റെ വിള​വെ​ടു​ക്കു​ക​യോ അരുത്‌.+ 12  കാരണം അതു ജൂബി​ലി​യാണ്‌. അതു നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കണം. എന്നാൽ ദേശത്ത്‌ താനേ വിളയു​ന്നതു നിങ്ങൾക്കു കഴിക്കാം.+ 13  “‘ജൂബി​ലി​വർഷ​ത്തിൽ നിങ്ങൾ ഓരോ​രു​ത്ത​രും അവരവ​രു​ടെ അവകാ​ശ​ത്തിലേക്കു മടങ്ങിപ്പോ​കണം.+ 14  നിങ്ങൾ എന്തെങ്കി​ലും വിൽക്കു​ക​യോ വാങ്ങു​ക​യോ ചെയ്യു​മ്പോൾ പരസ്‌പരം ചൂഷണം ചെയ്യരു​ത്‌.+ 15  നീ സഹമനു​ഷ്യ​നിൽനിന്ന്‌ വാങ്ങു​ന്നതു ജൂബി​ലി​ക്കു ശേഷം കടന്നു​പോയ വർഷങ്ങ​ളു​ടെ എണ്ണം കണക്കിലെ​ടു​ത്താ​യി​രി​ക്കണം. വിള​വെ​ടു​പ്പി​നു ബാക്കി​യുള്ള വർഷങ്ങൾ കണക്കിലെ​ടുത്ത്‌ വേണം അവൻ നിനക്കു വിൽക്കാൻ.+ 16  ധാരാളം വർഷങ്ങൾ ബാക്കി​യുണ്ടെ​ങ്കിൽ അവന്‌ അതിന്റെ വില കൂട്ടാം. എന്നാൽ കുറച്ച്‌ വർഷങ്ങളേ ബാക്കി​യുള്ളെ​ങ്കിൽ അവൻ അതിന്റെ വില കുറയ്‌ക്കണം. കാരണം ശേഷി​ച്ചി​രി​ക്കുന്ന വിള​വെ​ടു​പ്പു​ക​ളാ​ണ​ല്ലോ അവൻ നിനക്കു വിൽക്കു​ന്നത്‌. 17  നിങ്ങൾ ആരും സഹമനു​ഷ്യ​നെ ചൂഷണം ചെയ്യരു​ത്‌.+ നീ നിന്റെ ദൈവത്തെ ഭയപ്പെ​ടണം.+ കാരണം ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.+ 18  എന്റെ നിയമങ്ങൾ അനുസ​രി​ക്കു​ക​യും എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യു​ന്ന​പക്ഷം നിങ്ങൾ ദേശത്ത്‌ സുരക്ഷി​ത​രാ​യി താമസി​ക്കും.+ 19  ദേശം അതിന്റെ ഫലം തരും.+ നിങ്ങൾ തൃപ്‌തി​യാ​കു​ന്ന​തു​വരെ കഴിച്ച്‌ അവിടെ സുരക്ഷി​ത​രാ​യി താമസി​ക്കും.+ 20  “‘“വിത്തു വിതയ്‌ക്കാതെ​യും വിള​വെ​ടു​ക്കാതെ​യും ഇരുന്നാൽ ഏഴാം വർഷം എന്തു തിന്നും”+ എന്നു നിങ്ങൾ ചോദിച്ചേ​ക്കാം. 21  ആറാം വർഷം ഞാൻ നിങ്ങളു​ടെ മേൽ എന്റെ അനു​ഗ്രഹം ചൊരി​യും. അങ്ങനെ മൂന്നു വർഷ​ത്തേക്ക്‌ ആവശ്യ​മാ​യത്ര വിളവ്‌ ദേശത്ത്‌ വിളയും.+ 22  പിന്നെ എട്ടാം വർഷം നിങ്ങൾ വിത്തു വിതയ്‌ക്കും. ഒൻപതാം വർഷം​വരെ പഴയ വിളവിൽനി​ന്നാ​യി​രി​ക്കും കഴിക്കു​ന്നത്‌. പുതിയ വിളവ്‌ കിട്ടു​ന്ന​തു​വരെ പഴയതിൽനി​ന്നു​തന്നെ നിങ്ങൾ തിന്നും. 23  “‘നിലം എന്നേക്കു​മാ​യി വിറ്റു​ക​ള​യ​രുത്‌.+ കാരണം അത്‌ എന്റേതാ​ണ്‌.+ നിങ്ങൾ എന്റെ വീക്ഷണ​ത്തിൽ, വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളും കുടിയേ​റ്റ​ക്കാ​രും ആണല്ലോ.+ 24  നിങ്ങളുടെ അവകാ​ശദേ​ശത്ത്‌ എല്ലായി​ട​ത്തും, നിലം തിരികെ വാങ്ങാ​നുള്ള അവകാശം നിങ്ങൾ അനുവ​ദി​ച്ചുകൊ​ടു​ക്കണം. 25  “‘ദരി​ദ്ര​നാ​യിട്ട്‌ നിന്റെ സഹോ​ദ​രനു തന്റെ വസ്‌തു​വിൽ കുറച്ച്‌ വിൽക്കേ​ണ്ടി​വ​ന്നാൽ അവന്റെ അടുത്ത ബന്ധത്തി​ലുള്ള ഒരു വീണ്ടെ​ടു​പ്പു​കാ​രൻ വന്ന്‌ തന്റെ സഹോ​ദരൻ വിറ്റതു തിരികെ വാങ്ങണം.+ 26  എന്നാൽ വീണ്ടെ​ടു​പ്പു​കാ​ര​നി​ല്ലാത്ത ആർക്കെ​ങ്കി​ലും പിന്നീടു സമൃദ്ധി ഉണ്ടായി​ട്ട്‌ അതു വീണ്ടെ​ടു​ക്കാ​നുള്ള വക ഉണ്ടായാൽ, 27  അവൻ അതു വിറ്റ സമയം​മു​ത​ലുള്ള വർഷങ്ങ​ളി​ലെ അതിന്റെ ആകെ മൂല്യം കണക്കു​കൂ​ട്ടണം. എന്നിട്ട്‌ വ്യത്യാ​സം കണക്കാക്കി ബാക്കി പണം ആ വസ്‌തു വാങ്ങിയ വ്യക്തിക്കു മടക്കിക്കൊ​ടു​ക്കണം. പിന്നെ അവനു തന്റെ വസ്‌തു​വിലേക്കു മടങ്ങിപ്പോ​കാം.+ 28  “‘എന്നാൽ അതു തിരികെ വാങ്ങാ​നുള്ള വക കണ്ടെത്താൻ അവനു സാധി​ക്കു​ന്നില്ലെ​ങ്കിൽ വാങ്ങിയ ആളുടെ കൈവ​ശം​തന്നെ ജൂബി​ലി​വർഷം​വരെ അത്‌ ഇരിക്കും.+ ജൂബി​ലി​യിൽ അത്‌ അവനു തിരികെ കിട്ടും. അപ്പോൾ അവനു തന്റെ വസ്‌തു​വിലേക്കു മടങ്ങിപ്പോ​കാം.+ 29  “‘ഇനി, ചുറ്റു​മ​തി​ലുള്ള നഗരത്തി​ലെ ഒരു വീട്‌ ഒരാൾ വിൽക്കുന്നെ​ങ്കിൽ വിൽപ്പന നടന്നതു​മു​തൽ ഒരു വർഷം പൂർത്തി​യാ​കു​ന്ന​തു​വരെ അവന്‌ അതു വീണ്ടെ​ടു​ക്കാ​നുള്ള അവകാ​ശ​മുണ്ട്‌. ഒരു വർഷം മുഴുവൻ അവന്റെ വീണ്ടെടുപ്പവകാശം+ പ്രാബ​ല്യ​ത്തി​ലു​ണ്ടാ​യി​രി​ക്കും. 30  എന്നാൽ ഒരു വർഷത്തി​നു​ള്ളിൽ അതു തിരികെ വാങ്ങു​ന്നില്ലെ​ങ്കിൽ ചുറ്റു​മ​തി​ലുള്ള നഗരത്തി​ലെ ആ വീട്‌, അതു വാങ്ങിയ ആൾക്കു തലമു​റ​ക​ളി​ലു​ട​നീ​ളം സ്ഥിരമായ ഒരു അവകാ​ശ​മാ​കും. ജൂബി​ലി​യിൽ അതു വിട്ടുകൊ​ടുക്കേ​ണ്ട​തില്ല. 31  എന്നാൽ ചുറ്റു​മ​തി​ലി​ല്ലാത്ത ഒരു പാർപ്പി​ടമേ​ഖ​ല​യി​ലെ വീടുകൾ നാട്ടിൻപു​റത്തെ നിലത്തി​ന്റെ ഭാഗമാ​യി കണക്കാ​ക്കണം. അവ വീണ്ടെ​ടു​ക്കാ​നുള്ള അവകാശം എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കും. ജൂബി​ലി​യിൽ അവ വിട്ടുകൊ​ടു​ക്കു​ക​യും വേണം. 32  “‘ലേവ്യ​രു​ടെ നഗരങ്ങളിലെ+ അവരുടെ വീടു​ക​ളു​ടെ കാര്യ​ത്തിൽ, അവ വീണ്ടെ​ടു​ക്കാൻ അവർക്ക്‌ എന്നും അവകാ​ശ​മു​ണ്ടാ​യി​രി​ക്കും. 33  അവർ ആ വീടുകൾ തിരികെ വാങ്ങു​ന്നില്ലെ​ങ്കിൽ, അവരുടെ നഗരത്തി​ലുള്ള വിറ്റു​പോയ വീടുകൾ ജൂബി​ലി​യിൽ വിട്ട്‌ കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേ​ല്യ​രു​ടെ ഇടയിൽ ലേവ്യ​രു​ടെ അവകാ​ശ​മാണ്‌.+ 34  പക്ഷേ നഗരത്തി​നു ചുറ്റു​മുള്ള മേച്ചിൽപ്പു​റ​മായ നിലം+ വിൽക്ക​രുത്‌. കാരണം അത്‌ അവരുടെ സ്ഥിരമായ അവകാ​ശ​മാണ്‌. 35  “‘നിന്റെ അയൽക്കാ​ര​നായ സഹോ​ദരൻ ദരി​ദ്ര​നാ​യി അവന്‌ ഉപജീ​വ​ന​ത്തി​നു വകയി​ല്ലാ​താ​കുന്നെ​ങ്കിൽ അവൻ നിങ്ങളു​ടെ ഇടയിൽ ജീവി​ച്ചി​രി​ക്കാൻവേണ്ടി, ദേശത്ത്‌ താമസ​മാ​ക്കിയ ഒരു വിദേ​ശി​യുടെ​യും കുടിയേറ്റക്കാരന്റെയും+ കാര്യ​ത്തിൽ ചെയ്യു​ന്ന​തുപോലെ​തന്നെ നീ അവനെ​യും പുലർത്തണം.+ 36  അവനിൽനിന്ന്‌ പലിശ വാങ്ങു​ക​യോ അവനെ​ക്കൊ​ണ്ട്‌ ലാഭം ഉണ്ടാക്കുകയോ* അരുത്‌.+ നീ നിന്റെ ദൈവത്തെ ഭയപ്പെ​ടണം.+ അങ്ങനെ നിന്റെ സഹോ​ദരൻ നിങ്ങളു​ടെ ഇടയിൽ ജീവ​നോ​ടി​രി​ക്കാൻ ഇടയാ​കും. 37  നീ അവനു പലിശ​യ്‌ക്കു പണം കൊടു​ക്ക​രുത്‌.+ ലാഭം വാങ്ങി ആഹാരം കൊടു​ക്കു​ക​യു​മ​രുത്‌. 38  നിങ്ങൾക്കു ദൈവ​മാ​യി​രി​ക്കാൻ നിങ്ങളെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടുവിച്ച്‌+ കനാൻ ദേശം തരാൻ കൊണ്ടു​വന്ന ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.+ 39  “‘നിന്റെ അയൽക്കാ​ര​നായ ഒരു സഹോ​ദരൻ ദരി​ദ്ര​നാ​യിട്ട്‌ അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊ​രു അടിമയെപ്പോ​ലെ അവനെ​ക്കൊ​ണ്ട്‌ പണി​യെ​ടു​പ്പി​ക്ക​രുത്‌.+ 40  പകരം ഒരു കൂലിക്കാരനോടോ+ ഒരു കുടിയേ​റ്റ​ക്കാ​രനോ​ടോ പെരു​മാ​റു​ന്ന​തുപോ​ലെ അവനോ​ടു പെരു​മാ​റണം. ജൂബി​ലി​വർഷം​വരെ അവൻ നിന്നെ സേവി​ക്കണം. 41  പിന്നെ അവൻ നിന്നെ വിട്ട്‌ പോകും. അവനും കുട്ടികളും* അവന്റെ കുടും​ബ​ത്തിലേക്കു തിരികെപ്പോ​കും. അവൻ പൂർവി​ക​രു​ടെ അവകാ​ശ​ത്തിലേക്കു തിരികെപ്പോ​കണം.+ 42  കാരണം അവർ എന്റെ അടിമ​ക​ളാണ്‌; ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഞാൻ വിടു​വിച്ച്‌ കൊണ്ടു​വ​ന്നവർ.+ ഒരു അടിമയെ വിൽക്കു​ന്ന​തുപോ​ലെ അവർ തങ്ങളെ​ത്തന്നെ വിൽക്ക​രുത്‌. 43  നീ അവനോ​ടു ക്രൂര​മാ​യി പെരു​മാ​റ​രുത്‌.+ നീ നിന്റെ ദൈവത്തെ ഭയപ്പെ​ടണം.+ 44  എന്നാൽ ചുറ്റു​മുള്ള ജനതക​ളിൽനിന്ന്‌ നിങ്ങൾ ആണുങ്ങളെ​യും പെണ്ണു​ങ്ങളെ​യും അടിമ​ക​ളാ​യി സ്വന്തമാ​ക്കിക്കൊ​ള്ളൂ. അവരുടെ ഇടയിൽനി​ന്ന്‌ അടിമ​കളെ നിങ്ങൾക്കു വിലയ്‌ക്കു വാങ്ങാം. 45  കൂടാതെ നിങ്ങ​ളോടൊ​പ്പം വന്നുതാ​മ​സി​ക്കുന്ന വിദേശികളായ+ കുടിയേ​റ്റ​ക്കാ​രിൽനി​ന്നും നിങ്ങളു​ടെ ദേശത്തു​വെച്ച്‌ അവർക്കു ജനിച്ച മക്കളിൽനി​ന്നും അടിമ​കളെ നിങ്ങൾക്കു വാങ്ങാം. അവർ നിങ്ങളു​ടെ സ്വത്താ​കും. 46  ഒരു പൈതൃ​ക​സ്വ​ത്താ​യി നിങ്ങൾക്ക്‌ അവരെ നിങ്ങളു​ടെ മക്കൾക്കു കൈമാ​റാം. അങ്ങനെ നിങ്ങളു​ടെ മക്കൾക്ക്‌ അവരെ സ്ഥിരമായ ഒരു അവകാ​ശ​മാ​യി സ്വന്തമാ​ക്കാം. നിങ്ങൾക്ക്‌ അവരെ ജോലി​ക്കാ​രാ​യി ഉപയോ​ഗി​ക്കാം. എന്നാൽ നീ നിന്റെ ഇസ്രായേ​ല്യ​സഹോ​ദ​ര​ന്മാരോ​ടു ക്രൂര​മാ​യി പെരു​മാ​റ​രുത്‌.+ 47  “‘എന്നാൽ നിന്റെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന ഒരു വിദേ​ശി​യോ കുടിയേ​റ്റ​ക്കാ​ര​നോ സമ്പന്നനാ​കു​ക​യും അതേസ​മയം അവന്റെ അടുത്ത്‌ താമസി​ക്കുന്ന നിന്റെ ഒരു സഹോ​ദരൻ ദരി​ദ്ര​നാ​യിട്ട്‌ തന്നെത്തന്നെ ആ വിദേ​ശി​ക്കോ കുടിയേ​റ്റ​ക്കാ​ര​നോ വിദേ​ശി​യു​ടെ ഒരു കുടും​ബാം​ഗ​ത്തി​നോ വിൽക്കേ​ണ്ടി​വ​രു​ക​യും ചെയ്യുന്നെ​ങ്കിൽ 48  അവൻ തന്നെത്തന്നെ വിറ്റ​ശേ​ഷ​വും അവന്റെ കാര്യ​ത്തിൽ വീണ്ടെ​ടു​പ്പ​വ​കാ​ശം പ്രാബ​ല്യ​ത്തി​ലു​ണ്ടാ​യി​രി​ക്കും. അവന്റെ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്ക്‌ അവനെ തിരികെ വാങ്ങാം.+ 49  അല്ലെങ്കിൽ അവന്റെ പിതൃ​സഹോ​ദ​ര​നോ പിതൃ​സഹോ​ദ​ര​പുത്ര​നോ അവന്റെ കുടും​ബ​ത്തിൽപ്പെട്ട ഏതെങ്കി​ലും അടുത്ത ബന്ധുവിനോ* അവനെ തിരികെ വാങ്ങാം. “‘ഇനി, അവൻ സമ്പന്നനാ​കുന്നെ​ങ്കിൽ അവനു സ്വയമാ​യും തന്നെ തിരികെ വാങ്ങാ​വു​ന്ന​താണ്‌.+ 50  തന്നെ വിറ്റ വർഷം​മു​തൽ ജൂബിലിവർഷംവരെയുള്ള+ കാലയ​ളവ്‌ അവനും അവനെ വാങ്ങു​ന്ന​യാ​ളും ചേർന്ന്‌ കണക്കു​കൂ​ട്ടി നോക്കണം. അവന്റെ വിൽപ്പ​ന​വില ആ വർഷങ്ങ​ളു​ടെ എണ്ണത്തിന്‌ ആനുപാ​തി​ക​മാ​യി​രി​ക്കണം.+ ഒരു കൂലി​ക്കാ​രന്റെ വേതന​നി​ര​ക്കിന്‌ അനുസൃ​ത​മാ​യി​ട്ടാ​യി​രി​ക്കും ആ കാലയ​ള​വി​ലെ അവന്റെ പ്രവൃ​ത്തി​ദി​ന​ങ്ങ​ളു​ടെ മൂല്യം നിർണ​യി​ക്കു​ന്നത്‌.+ 51  ധാരാളം വർഷങ്ങൾ ബാക്കി​യുണ്ടെ​ങ്കിൽ ബാക്കി​യുള്ള വർഷങ്ങൾക്ക്‌ ആനുപാ​തി​ക​മാ​യി അവൻ അവന്റെ വീണ്ടെ​ടു​പ്പു​വില കൊടു​ക്കണം. 52  പക്ഷേ ജൂബി​ലി​വർഷ​മാ​കാൻ കുറച്ച്‌ വർഷങ്ങളേ ബാക്കി​യു​ള്ളൂ എങ്കിൽ അവശേ​ഷി​ക്കുന്ന വർഷങ്ങൾക്ക്‌ ആനുപാ​തി​ക​മാ​യി അവന്റെ വീണ്ടെ​ടു​പ്പു​വില കണക്കു​കൂ​ട്ടി ആ തുക കൊടു​ക്കണം. 53  അവൻ എല്ലാ വർഷവും ഒരു കൂലി​ക്കാ​ര​നാ​യി അവനെ സേവി​ക്കണം. വാങ്ങി​യ​യാൾ അവനോ​ടു ക്രൂര​മാ​യി പെരു​മാ​റു​ന്നില്ലെന്ന്‌ ഉറപ്പാ​ക്കണം.+ 54  എന്നാൽ ഈ വ്യവസ്ഥ​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവനു തന്നെത്തന്നെ തിരികെ വാങ്ങാൻ സാധി​ക്കു​ന്നില്ലെ​ങ്കിൽ ജൂബി​ലി​വർഷം അവൻ സ്വത​ന്ത്ര​നാ​യി പോകും.+ അവനും അവനോടൊ​പ്പം മക്കളും പോകും. 55  “‘ഇസ്രായേ​ല്യർ എന്റെ സ്വന്തം അടിമ​ക​ളാ​ണ​ല്ലോ; ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഞാൻ വിടു​വിച്ച്‌ കൊണ്ടു​വന്ന എന്റെ അടിമകൾ.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “കൊള്ള​പ്പ​ലിശ ഈടാ​ക്കു​ക​യോ.”
അക്ഷ. “പുത്ര​ന്മാ​രും.”
അഥവാ “അവന്റെ രക്തബന്ധ​ത്തിൽപ്പെട്ട ആർക്കെ​ങ്കി​ലു​മോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം