ലേവ്യ 22:1-33

22  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു:  “അഹരോ​നും അവന്റെ പുത്ര​ന്മാ​രും ഇസ്രായേ​ല്യ​രു​ടെ വിശു​ദ്ധ​വ​സ്‌തു​ക്കൾ ശ്രദ്ധ​യോ​ടെ കൈകാ​ര്യം ചെയ്യണമെന്നും* വിശു​ദ്ധ​മാ​യി അവർ എനിക്ക്‌ അർപ്പി​ക്കുന്ന വസ്‌തുക്കളോടുള്ള+ ബന്ധത്തിൽ എന്റെ വിശു​ദ്ധ​നാ​മം അശുദ്ധമാക്കരുതെന്നും+ പറയണം. ഞാൻ യഹോ​വ​യാണ്‌.  അവരോടു പറയുക: ‘നിങ്ങളോ നിങ്ങളു​ടെ സന്തതി​പ​ര​മ്പ​ര​ക​ളിൽ ആരെങ്കി​ലു​മോ അശുദ്ധ​നാ​യി​രി​ക്കുമ്പോൾ, ഇസ്രായേ​ല്യർ വിശു​ദ്ധ​മാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന വസ്‌തു​ക്ക​ളു​ടെ അടുത്ത്‌ വന്നാൽ അവനെ എന്റെ മുന്നിൽനി​ന്ന്‌ ഛേദി​ച്ചു​ക​ള​യും.*+ ഞാൻ യഹോ​വ​യാണ്‌.  അഹരോന്റെ മക്കളിൽ കുഷ്‌ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാ​കു​ന്ന​തു​വരെ വിശു​ദ്ധ​വ​സ്‌തു​ക്കൾ കഴിക്ക​രുത്‌.+ കൂടാതെ ആരു​ടെയെ​ങ്കി​ലും ശവശരീ​രം നിമിത്തം അശുദ്ധനായവനെ+ തൊടു​ന്ന​വ​നോ ബീജസ്‌ഖ​ലനം ഉണ്ടായവനോ+  കൂട്ടമായി കാണ​പ്പെ​ടുന്ന, ശുദ്ധി​യി​ല്ലാത്ത ഏതെങ്കി​ലും ചെറുജീവിയെ+ തൊടു​ന്ന​വ​നോ ഏതെങ്കി​ലും കാരണ​ത്താൽ അശുദ്ധ​നാ​യി​ത്തീർന്ന​തുകൊണ്ട്‌ മറ്റൊ​രാ​ളെ അശുദ്ധ​നാ​ക്കാ​നാ​കു​ന്ന​യാ​ളെ തൊടു​ന്ന​വ​നോ അവ കഴിക്ക​രുത്‌.+  ഇവയിലേതിലെങ്കിലും തൊടു​ന്ന​യാൾ വൈകുന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും. ആ സമയം​വരെ വിശു​ദ്ധ​വ​സ്‌തു​ക്കൾ ഒന്നും കഴിക്കു​ക​യു​മ​രുത്‌. എന്നാൽ അവൻ കുളി​ക്കണം.+  സൂര്യാസ്‌തമയശേഷം അവൻ ശുദ്ധനാ​കും. പിന്നെ അവനു വിശു​ദ്ധ​വ​സ്‌തു​ക്കൾ കഴിക്കാം. കാരണം അത്‌ അവന്റെ ഭക്ഷണമാ​ണ​ല്ലോ.+  കൂടാതെ താനേ ചത്ത ഏതെങ്കി​ലും മൃഗ​ത്തെ​യോ വന്യമൃ​ഗങ്ങൾ കടിച്ചു​കീ​റി​യ​തിനെ​യോ കഴിച്ച്‌ അവൻ അശുദ്ധ​നാ​ക​രുത്‌.+ ഞാൻ യഹോ​വ​യാണ്‌.  “‘അവർ എന്നോ​ടുള്ള കടമ നിറ​വേ​റ്റണം. അല്ലാത്ത​പക്ഷം അവർ വിശു​ദ്ധ​വ​സ്‌തു​ക്കളെ അശുദ്ധ​മാ​ക്കി അവരുടെ മേൽ പാപം വരുത്തിവെ​ക്കും. അങ്ങനെ അവർ മരിക്കും. അവരെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണ​ല്ലോ. 10  “‘അർഹത​യി​ല്ലാത്ത ആരും* വിശു​ദ്ധ​മാ​യതു കഴിക്ക​രുത്‌.+ പുരോ​ഹി​തന്റെ വിദേ​ശി​യായ അതിഥി​യോ കൂലി​ക്കാ​ര​നോ വിശു​ദ്ധ​മാ​യത്‌ ഒന്നും കഴിക്ക​രുത്‌. 11  പക്ഷേ പുരോ​ഹി​തൻ കൈയി​ലുള്ള പണം കൊടു​ത്ത്‌ ആരെ​യെ​ങ്കി​ലും വാങ്ങുന്നെ​ങ്കിൽ ആ വ്യക്തിക്ക്‌ അതിൽനി​ന്ന്‌ കഴിക്കാം. കൂടാതെ അവന്റെ ഭവനത്തിൽ ജനിച്ച അടിമ​കൾക്കും അവന്റെ ഭക്ഷണത്തിൽ പങ്കുപ​റ്റാം.+ 12  പുരോഹിതന്റെ മകൾ പുരോ​ഹി​ത​ന​ല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നെ​ങ്കിൽ അവൾ സംഭാ​വ​ന​യായ വിശു​ദ്ധ​വ​സ്‌തു​ക്ക​ളിൽനിന്ന്‌ കഴിക്ക​രുത്‌. 13  എന്നാൽ പുരോ​ഹി​തന്റെ മകൾ മക്കളി​ല്ലാ​തെ വിധവ​യാ​കു​ക​യോ വിവാ​ഹമോ​ചി​ത​യാ​കു​ക​യോ ചെയ്‌തി​ട്ട്‌ അപ്പന്റെ വീട്ടി​ലേക്കു മടങ്ങി​വന്ന്‌ ചെറു​പ്പ​കാ​ലത്തെ​ന്നപോ​ലെ കഴിയുന്നെ​ങ്കിൽ അവൾക്ക്‌ അപ്പന്റെ ഭക്ഷണത്തിൽനി​ന്ന്‌ കഴിക്കാം.+ പക്ഷേ അർഹത​യി​ല്ലാത്ത ആരും അതു കഴിക്ക​രുത്‌. 14  “‘ഇനി, ഒരാൾ അബദ്ധത്തിൽ ഒരു വിശു​ദ്ധ​വ​സ്‌തു കഴിച്ചാൽ അതിന്റെ മൂല്യ​ത്തി​ന്റെ അഞ്ചി​ലൊ​ന്നും​കൂ​ടെ ചേർത്ത്‌ അവൻ ആ വിശു​ദ്ധ​യാ​ഗം പുരോ​ഹി​തനു കൊടു​ക്കണം.+ 15  ഇസ്രായേല്യർ യഹോ​വ​യ്‌ക്കു സംഭാ​വ​ന​യാ​യി കൊടുത്ത വിശു​ദ്ധ​വ​സ്‌തു​ക്കൾ പുരോ​ഹി​ത​ന്മാർ അശുദ്ധ​മാ​ക്ക​രുത്‌.+ 16  ഇസ്രായേല്യർ വിശു​ദ്ധ​വ​സ്‌തു​ക്കൾ കഴിച്ച്‌ കുറ്റക്കാ​രാ​യി തങ്ങളുടെ മേൽ ശിക്ഷ വരുത്തിവെ​ക്കാൻ അവർ ഇടയാ​ക്ക​രുത്‌. അവരെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണ​ല്ലോ.’” 17  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 18  “അഹരോനോ​ടും പുത്ര​ന്മാരോ​ടും എല്ലാ ഇസ്രായേ​ല്യരോ​ടും ഇങ്ങനെ പറയുക: ‘ഒരു ഇസ്രായേ​ല്യ​നോ ഇസ്രായേ​ലിൽ വന്നുതാ​മ​സ​മാ​ക്കിയ വിദേ​ശി​യോ തന്റെ നേർച്ചകൾ നിവർത്തി​ക്കാൻ, അല്ലെങ്കിൽ സ്വമന​സ്സാലെ​യുള്ള ഒരു കാഴ്‌ചയായി+ യഹോ​വ​യ്‌ക്ക്‌ ഒരു ദഹനയാ​ഗം അർപ്പിക്കുമ്പോൾ+ 19  അംഗീകാരം കിട്ടണമെ​ങ്കിൽ, അതു കന്നുകാ​ലി​ക്കൂ​ട്ട​ത്തിൽനി​ന്നോ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളിൽനി​ന്നോ കോലാ​ടു​ക​ളിൽനി​ന്നോ എടുത്ത ന്യൂന​ത​യി​ല്ലാത്ത ഒരു ആണായി​രി​ക്കണം.+ 20  വൈകല്യമുള്ള ഒന്നി​നെ​യും നിങ്ങൾ അർപ്പി​ക്ക​രുത്‌.+ കാരണം അതു നിങ്ങൾക്ക്‌ അംഗീ​കാ​രം നേടി​ത്ത​രില്ല. 21  “‘നേർച്ച നിവർത്തി​ക്കാൻവേ​ണ്ടി​യോ സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ച​യാ​യോ ഒരാൾ യഹോ​വ​യ്‌ക്ക്‌ ഒരു സഹഭോജനബലി+ അർപ്പി​ക്കുന്നെ​ങ്കിൽ അംഗീ​കാ​രം നേടാൻ, കന്നുകാ​ലി​ക്കൂ​ട്ട​ത്തിൽനി​ന്നോ ആട്ടിൻപ​റ്റ​ത്തിൽനി​ന്നോ ന്യൂന​ത​യി​ല്ലാത്ത ഒരു മൃഗത്തെ വേണം അർപ്പി​ക്കാൻ. അതിനു വൈക​ല്യമൊ​ന്നും ഉണ്ടായി​രി​ക്ക​രുത്‌. 22  പൊട്ടക്കണ്ണോ ഒടിവോ മുറി​വോ മുഴയോ ചിരങ്ങോ പുഴു​ക്ക​ടി​യോ ഉള്ള ഒന്നി​നെ​യും യാഗമാ​യി അർപ്പി​ക്ക​രുത്‌. നിങ്ങൾ ഇവയിൽ ഏതി​നെയെ​ങ്കി​ലും യഹോ​വ​യ്‌ക്കുവേണ്ടി കൊണ്ടു​വ​രു​ക​യോ അത്തരത്തി​ലുള്ള ഒന്നിനെ യാഗപീ​ഠ​ത്തിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കു​ക​യോ അരുത്‌. 23  ഒരു കൈക്കോ കാലി​നോ നീളക്കൂ​ടു​ത​ലോ നീളക്കു​റ​വോ ഉള്ള ഒരു കാള​യെ​യോ ആടി​നെ​യോ സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ച​യാ​യി നിനക്കു കൊണ്ടു​വ​രാം. പക്ഷേ നേർച്ച​യാ​ഗ​മാ​യി അതിനെ അർപ്പി​ച്ചാൽ അതു സ്വീകാ​ര്യ​മാ​യി​രി​ക്കില്ല. 24  എന്നാൽ വൃഷണം ഉടഞ്ഞതിനെ​യോ എടുത്തു​ക​ള​ഞ്ഞ​തിനെ​യോ മുറി​ച്ചു​ക​ള​ഞ്ഞ​തിനെ​യോ വൃഷണ​ത്തി​നു തകരാ​റു​ള്ള​തിനെ​യോ നീ യഹോ​വ​യ്‌ക്കുവേണ്ടി കൊണ്ടു​വ​ര​രുത്‌. നിങ്ങളു​ടെ ദേശ​ത്തെ​ങ്ങും അത്തരം മൃഗങ്ങളെ അർപ്പി​ക്ക​രുത്‌. 25  ഇവയിലേതിനെയെങ്കിലും ഒരു വിദേ​ശി​യു​ടെ കൈയിൽനി​ന്ന്‌ വാങ്ങി നിങ്ങളു​ടെ ദൈവ​ത്തി​ന്റെ അപ്പമായി അർപ്പി​ക്കു​ക​യു​മ​രുത്‌. കാരണം അവ ഊനവും വൈക​ല്യ​വും ഉള്ളതാണ്‌. അവ സ്വീകാ​ര്യ​മാ​യി​രി​ക്കില്ല.’” 26  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 27  “ഒരു കാളയോ ചെമ്മരി​യാ​ടോ കോലാ​ടോ പിറന്നാൽ ഏഴു ദിവസ​ത്തേക്ക്‌ അതു തള്ളയുടെ​കൂടെ​യാ​യി​രി​ക്കണം.+ എന്നാൽ, എട്ടാം ദിവസം​മു​തൽ അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗമാ​യി അതു സ്വീകാ​ര്യ​മാ​യി​രി​ക്കും. 28  കന്നുകാലിയായാലും ആടായാ​ലും, ഒരേ ദിവസം തള്ളയെ​യും കുഞ്ഞിനെ​യും അറുക്ക​രുത്‌.+ 29  “നിങ്ങൾ യഹോ​വ​യ്‌ക്ക്‌ ഒരു നന്ദി​പ്ര​കാ​ശ​ന​ബലി അർപ്പിക്കുന്നെങ്കിൽ+ അംഗീ​കാ​രം കിട്ടുന്ന വിധത്തിൽ വേണം അത്‌ അർപ്പി​ക്കാൻ. 30  അന്നുതന്നെ അതു കഴിക്കണം. അതിൽ ഒട്ടും നിങ്ങൾ രാവിലെ​വരെ ബാക്കി വെക്കരു​ത്‌.+ ഞാൻ യഹോ​വ​യാണ്‌. 31  “നിങ്ങൾ എന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കണം.+ ഞാൻ യഹോ​വ​യാണ്‌. 32  നിങ്ങൾ എന്റെ വിശു​ദ്ധ​നാ​മം അശുദ്ധ​മാ​ക്ക​രുത്‌.+ പകരം ഇസ്രായേ​ല്യ​രു​ടെ ഇടയിൽ നിങ്ങൾ എന്നെ വിശു​ദ്ധീ​ക​രി​ക്കണം.+ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാണ്‌.+ 33  നിങ്ങൾക്കു ദൈവ​മാ​യി​രി​ക്കാൻവേണ്ടി ഞാനാണ്‌ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വ​രു​ന്നത്‌.+ ഞാൻ യഹോ​വ​യാണ്‌.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിശു​ദ്ധ​വ​സ്‌തു​ക്കളോട്‌ അകലം പാലി​ക്ക​ണമെ​ന്നും.”
അഥവാ “കൊന്നു​ക​ള​യും.”
അക്ഷ. “ഒരു അന്യനും.” അതായത്‌, അഹരോ​ന്റെ കുടും​ബ​ത്തിൽപ്പെ​ടാ​ത്തവൻ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം