ലേവ്യ 21:1-24

21  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: “അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാരോ​ടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധ​നാ​ക​രുത്‌.+  എന്നാൽ അത്‌ അവന്റെ അടുത്ത രക്തബന്ധ​ത്തിൽപ്പെട്ട ഒരാളാണെ​ങ്കിൽ അവന്‌ അശുദ്ധ​നാ​കാം. അതായത്‌ അവന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോ​ദരൻ എന്നിവ​രു​ടെ കാര്യ​ത്തി​ലും,  അവന്റെ അടുത്തുള്ള സഹോ​ദരി അവിവാ​ഹി​ത​യായ കന്യക​യാണെ​ങ്കിൽ അവളുടെ കാര്യ​ത്തി​ലും അവന്‌ അശുദ്ധ​നാ​കാം.  പക്ഷേ, തന്റെ ജനത്തിൽപ്പെട്ട ഒരാൾ വിവാഹം കഴിച്ച ഒരു സ്‌ത്രീ​ക്കുവേണ്ടി അവൻ മലിന​നാ​കു​ക​യോ അശുദ്ധ​നാ​കു​ക​യോ അരുത്‌.  അവർ തലമുടി വടിക്കുകയോ+ താടി​യു​ടെ വിളുമ്പു വടിക്കു​ക​യോ ശരീര​ത്തിൽ മുറി​വു​കൾ ഉണ്ടാക്കു​ക​യോ അരുത്‌.+  അവർ ദൈവ​ത്തി​നു വിശു​ദ്ധ​രാ​യി​രി​ക്കണം.+ അവരുടെ ദൈവ​ത്തി​ന്റെ പേര്‌ അവർ അശുദ്ധ​മാ​ക്ക​രുത്‌.+ അവർ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗങ്ങൾ, അതായത്‌ അവരുടെ ദൈവ​ത്തി​ന്റെ അപ്പം,* അർപ്പി​ക്കു​ന്ന​വ​രാണ്‌. അതു​കൊണ്ട്‌ അവർ വിശു​ദ്ധ​രാ​യി​രി​ക്കണം.+  അവർ ഒരു വേശ്യയെ​യോ ചാരിത്ര​ശു​ദ്ധി നഷ്ടപ്പെ​ട്ട​വളെ​യോ വിവാ​ഹമോ​ചി​തയെ​യോ വിവാഹം കഴിക്ക​രുത്‌.+ കാരണം പുരോ​ഹി​തൻ ദൈവ​ത്തി​നു വിശു​ദ്ധ​നാണ്‌.  നിന്റെ ദൈവ​ത്തി​ന്റെ അപ്പം അർപ്പി​ക്കു​ന്നത്‌ അവനാ​യ​തുകൊണ്ട്‌ നീ അവനെ വിശു​ദ്ധ​നാ​യി കരുതണം.+ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കുന്ന യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​യ​തുകൊണ്ട്‌ അവൻ നിനക്കു വിശു​ദ്ധ​നാ​യി​രി​ക്കണം.+  “‘ഒരു പുരോ​ഹി​തന്റെ മകൾ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ട്‌ അശുദ്ധ​യാ​കുന്നെ​ങ്കിൽ അവൾ തന്റെ അപ്പനെ​യാണ്‌ അശുദ്ധ​നാ​ക്കു​ന്നത്‌. അവളെ തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം.+ 10  “‘തലയിൽ അഭി​ഷേ​ക​തൈലം ചൊരിയപ്പെട്ട്‌+ പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ ധരിക്കാൻ അവരോ​ധി​ത​നായ,+ തന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ മഹാപുരോ​ഹി​തൻ മുടി കോതിയൊ​തു​ക്കാ​തി​രി​ക്കു​ക​യോ വസ്‌ത്രം കീറു​ക​യോ അരുത്‌.+ 11  അവൻ ആരു​ടെ​യും ശവശരീ​ര​ത്തിന്‌ അടുത്ത്‌* ചെന്ന്‌ അശുദ്ധ​നാ​ക​രുത്‌.+ അതു സ്വന്തം അപ്പന്റെ​യാ​യാ​ലും അമ്മയുടെ​യാ​യാ​ലും അവൻ അതിന്‌ അടുത്ത്‌ ചെല്ലരു​ത്‌. 12  അവൻ വിശു​ദ്ധ​മ​ന്ദി​രം വിട്ട്‌ പുറത്ത്‌ പോകാ​നോ തന്റെ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം അശുദ്ധ​മാ​ക്കാ​നോ പാടില്ല.+ കാരണം അവന്റെ ദൈവ​ത്തി​ന്റെ അഭി​ഷേ​ക​തൈലം എന്ന സമർപ്പ​ണ​ചി​ഹ്നം അവന്റെ മേലു​ണ്ട​ല്ലോ.+ ഞാൻ യഹോ​വ​യാണ്‌. 13  “‘അവൻ ഭാര്യ​യാ​യി സ്വീക​രി​ക്കു​ന്നതു കന്യക​യായ ഒരു സ്‌ത്രീയെ​യാ​യി​രി​ക്കണം.+ 14  വിധവയെയോ വിവാ​ഹമോ​ചി​ത​യായ സ്‌ത്രീയെ​യോ ചാരിത്ര​ശു​ദ്ധി നഷ്ടപ്പെ​ട്ട​വളെ​യോ വേശ്യയെ​യോ അവൻ വിവാഹം കഴിക്ക​രുത്‌. പകരം സ്വന്തം ജനത്തിൽപ്പെട്ട ഒരു കന്യകയെ വേണം അവൻ ഭാര്യ​യാ​യി സ്വീക​രി​ക്കാൻ. 15  എങ്കിൽ അവന്റെ ജനത്തിന്‌ ഇടയിൽ അവന്റെ സന്തതി അശുദ്ധ​നാ​കില്ല.+ കാരണം അവനെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണ​ല്ലോ.’” 16  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 17  “അഹരോനോ​ടു പറയുക: ‘നിന്റെ സന്തതി​ക​ളിൽ വൈക​ല്യ​മുള്ള ആരും ഒരിക്ക​ലും ദൈവ​ത്തി​ന്റെ അപ്പം അർപ്പി​ക്കാൻ അടുത്ത്‌ വരരുത്‌. 18  ആർക്കെങ്കിലും വൈക​ല്യ​മുണ്ടെ​ങ്കിൽ അവൻ അടുത്ത്‌ വരരുത്‌: അന്ധനും മുടന്ത​നും മുഖം വിരൂപമായവനും* ഒരു കൈക്കോ കാലി​നോ നീളക്കൂ​ടു​ത​ലു​ള്ള​വ​നും 19  കൈക്കോ കാലി​നോ ഒടിവു​ള്ള​വ​നും 20  കൂനനും കുള്ളനും* കണ്ണിനു തകരാ​റു​ള്ള​വ​നും ചിരങ്ങോ പുഴു​ക്ക​ടി​യോ ഉള്ളവനും വൃഷണ​ങ്ങൾക്കു തകരാ​റു​ള്ള​വ​നും അതിൽപ്പെ​ടും.+ 21  പുരോഹിതനായ അഹരോ​ന്റെ മക്കളിൽ വൈക​ല്യ​മുള്ള ഒരു പുരു​ഷ​നും യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗങ്ങൾ അർപ്പി​ക്കാൻ അടുത്ത്‌ വരരുത്‌. അവനു വൈക​ല്യ​മു​ള്ള​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ അപ്പം അർപ്പി​ക്കാൻ അവൻ അടുത്ത്‌ വരരുത്‌. 22  അതിവിശുദ്ധമായവയിൽനിന്നും+ വിശു​ദ്ധ​മാ​യ​വ​യിൽനി​ന്നും അവന്റെ ദൈവ​ത്തി​ന്റെ അപ്പം അവനു കഴിക്കാം.+ 23  എന്നാൽ അവൻ അകത്ത്‌, തിരശ്ശീ​ല​യു​ടെ അടുത്ത്‌ ചെല്ലുകയോ+ യാഗപീഠത്തെ+ സമീപി​ക്കു​ക​യോ അരുത്‌. കാരണം അവനു വൈക​ല്യ​മുണ്ട്‌. അവൻ എന്റെ വിശുദ്ധമന്ദിരം+ അശുദ്ധ​മാ​ക്ക​രുത്‌. അവരെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണ​ല്ലോ.’”+ 24  മോശ അങ്ങനെ അഹരോനോ​ടും അവന്റെ പുത്ര​ന്മാരോ​ടും എല്ലാ ഇസ്രായേ​ല്യരോ​ടും സംസാ​രി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ആഹാരം.” ബലികളെ കുറി​ക്കു​ന്നു.
അഥവാ “മരിച്ച ദേഹി​യു​ടെ അടുത്ത്‌.” ഇവിടെ, നെഫെഷ്‌ എന്ന എബ്രാ​യ​പ​ദത്തെ “മരിച്ച” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​വു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു.
അക്ഷ. “പിളർന്ന മൂക്കു​ള്ള​വ​നും.”
മറ്റൊരു സാധ്യത “ശോഷി​ച്ച​വ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം