ലേവ്യ 20:1-27

20  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു:  “നീ ഇസ്രായേ​ല്യരോ​ടു പറയുക: ‘ഇസ്രായേ​ല്യ​രി​ലോ ഇസ്രായേ​ലിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളി​ലോ ആരെങ്കി​ലും തന്റെ മകനെ​യോ മകളെ​യോ മോ​ലേ​ക്കി​നു കൊടു​ത്താൽ അവനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.+ ദേശത്തെ ജനം അവനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം.  ഞാൻ അവന്‌ എതിരെ തിരി​യും. അവന്റെ ജനത്തിന്‌ ഇടയിൽ ഞാൻ അവനെ വെച്ചേ​ക്കില്ല. കാരണം അവൻ തന്റെ മക്കളിൽ ചിലരെ മോ​ലേ​ക്കി​നു കൊടു​ത്ത്‌ എന്റെ വിശു​ദ്ധ​സ്ഥലം അശുദ്ധമാക്കുകയും+ എന്റെ വിശു​ദ്ധ​നാ​മ​ത്തി​നു കളങ്ക​മേൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.  ഒരാൾ മകനെ​യോ മകളെ​യോ മോ​ലേ​ക്കി​നു കൊടു​ത്തി​ട്ടും ദേശത്തെ ജനം മനഃപൂർവം അതു കണ്ടി​ല്ലെന്നു നടിച്ച്‌ അവനെ കൊല്ലാ​തെ വിട്ടാൽ+  ഞാൻ അവനും അവന്റെ കുടും​ബ​ത്തി​നും എതിരെ തിരി​യും.+ ഞാൻ അവനെ​യും മോ​ലേ​ക്കു​മാ​യി വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടാൻ അവന്റെ​കൂ​ടെ ചേരുന്ന ആരെയും അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.  “‘ഒരാൾ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ്‌ അവരു​മാ​യി ആത്മീയവേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടാൽ ഞാൻ അവന്‌ എതിരെ തിരി​യും. അവനെ ഞാൻ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.+  “‘ഒരു വിശു​ദ്ധ​ജ​ന​മാ​യി നിങ്ങൾ നിങ്ങ​ളെ​ത്തന്നെ വേർതി​രി​ക്കണം.+ കാരണം ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.  നിങ്ങൾ എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കണം.+ യഹോവ എന്ന ഞാനാണു നിങ്ങളെ വിശു​ദ്ധ​ജ​ന​മാ​യി വേർതി​രി​ക്കു​ന്നത്‌.+  “‘ആരെങ്കി​ലും അപ്പനെ​യോ അമ്മയെ​യോ ശപിച്ചാൽ അവനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.+ അപ്പനെ​യോ അമ്മയെ​യോ ശപിച്ച​തുകൊണ്ട്‌ അവൻതന്നെ​യാണ്‌ അവന്റെ രക്തത്തിന്‌ ഉത്തരവാ​ദി. 10  “‘ഇനി, മറ്റൊ​രാ​ളു​ടെ ഭാര്യ​യു​മാ​യി വ്യഭി​ചാ​രം ചെയ്യുന്ന ഒരു മനുഷ്യ​ന്റെ കാര്യ​ത്തിൽ ചെയ്യേ​ണ്ടത്‌: സഹമനു​ഷ്യ​ന്റെ ഭാര്യ​യു​മാ​യി വ്യഭി​ചാ​രം ചെയ്യു​ന്ന​വനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. വ്യഭി​ചാ​രം ചെയ്‌ത ആ പുരു​ഷനെ​യും സ്‌ത്രീയെ​യും കൊന്നു​ക​ള​യണം.+ 11  അപ്പന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ടു​ന്നവൻ അപ്പനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു.+ അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ. 12  ഒരാൾ മകന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ടുന്നെ​ങ്കിൽ അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർ പ്രകൃ​തി​വി​രു​ദ്ധ​മാ​യതു ചെയ്‌തി​രി​ക്കു​ന്നു. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ.+ 13  “‘ഒരാൾ സ്‌ത്രീ​യുടെ​കൂ​ടെ എന്നപോ​ലെ പുരു​ഷന്റെ​കൂ​ടെ കിടന്നാൽ രണ്ടു പേരും കാണി​ച്ചതു മഹാവൃ​ത്തികേ​ടാണ്‌.+ അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ. 14  “‘ഒരാൾ ഒരു സ്‌ത്രീയെ​യും അവളുടെ അമ്മയെ​യും തനിക്കു​വേണ്ടി എടുത്താൽ അതു മ്ലേച്ഛത​യാണ്‌.*+ മേലാൽ ഇത്തരം മ്ലേച്ഛകാ​ര്യ​ങ്ങൾ നിങ്ങളു​ടെ ഇടയിൽ ആരും ചെയ്യാ​തി​രി​ക്കാൻ അവർ അവനെ​യും ആ സ്‌ത്രീ​കളെ​യും ചുട്ടുകൊ​ല്ലണം.+ 15  “‘ഒരാൾ ഒരു മൃഗവു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്നെ​ങ്കിൽ അവനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. ആ മൃഗ​ത്തെ​യും കൊല്ലണം.+ 16  ഒരു മൃഗവു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ ഒരു സ്‌ത്രീ അതിന്റെ അടുത്ത്‌ ചെല്ലുന്നെങ്കിൽ+ നീ ആ സ്‌ത്രീയെ​യും മൃഗ​ത്തെ​യും കൊല്ലണം. അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ. 17  “‘സ്വന്തം അപ്പനോ അമ്മയ്‌ക്കോ ജനിച്ച സഹോ​ദ​രി​യു​മാ​യി ഒരാൾ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ട്‌, അവൻ അവളുടെ നഗ്നതയും അവൾ അവന്റെ നഗ്നതയും കാണുന്നെ​ങ്കിൽ അതു നിന്ദ്യ​മായ ഒരു കാര്യ​മാണ്‌.+ അവരുടെ ജനത്തിന്റെ കൺമു​ന്നിൽവെച്ച്‌ അവരെ കൊന്നു​ക​ള​യണം. അവൻ തന്റെ സഹോ​ദ​രി​ക്കു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു. അവൻ ആ തെറ്റിന്‌ ഉത്തരം പറയണം. 18  “‘ഒരു സ്‌ത്രീ​യു​ടെ ആർത്തവ​സ​മ​യത്ത്‌ ഒരാൾ അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടാൽ അവനും അവളും അവളുടെ രക്തസ്രവം തുറന്നു​കാ​ട്ടി​യി​രി​ക്കു​ന്നു.+ രണ്ടു പേരെ​യും ജനത്തിന്‌ ഇടയിൽ വെച്ചേ​ക്ക​രുത്‌. 19  “‘അമ്മയുടെ സഹോ​ദ​രി​യു​മാ​യോ അപ്പന്റെ സഹോ​ദ​രി​യു​മാ​യോ നീ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌. കാരണം അങ്ങനെ ചെയ്‌താൽ നീ രക്തബന്ധ​മുള്ള ഒരു വ്യക്തിക്കു മാന​ക്കേട്‌ ഉണ്ടാക്കു​ക​യാണ്‌.+ അവർ അവരുടെ തെറ്റിന്‌ ഉത്തരം പറയണം. 20  പിതൃസഹോദരന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ടു​ന്നവൻ തന്റെ പിതൃ​സഹോ​ദ​രനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു.+ അവർ തങ്ങളുടെ പാപത്തി​ന്‌ ഉത്തരം പറയണം. അവർ മക്കളി​ല്ലാ​തെ മരിക്കണം. 21  ഒരാൾ തന്റെ സഹോ​ദ​രന്റെ ഭാര്യയെ തനിക്കാ​യിട്ട്‌ എടുക്കുന്നെ​ങ്കിൽ അതു വെറു​ക്കത്തക്ക കാര്യ​മാണ്‌.+ അവൻ തന്റെ സഹോ​ദ​രനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു. അവർ മക്കളി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും. 22  “‘നിങ്ങൾ എന്റെ നിയമ​ങ്ങളെ​ല്ലാം അനുസ​രിച്ച്‌ എന്റെ എല്ലാ ന്യായത്തീർപ്പുകൾക്കും+ ചേർച്ച​യിൽ ജീവി​ക്കണം.+ അങ്ങനെ​യാ​യാൽ ഞാൻ നിങ്ങളെ കൊണ്ടുപോ​യി താമസി​പ്പി​ക്കുന്ന ദേശം നിങ്ങളെ ഛർദി​ച്ചു​ക​ള​യില്ല.+ 23  നിങ്ങളുടെ മുന്നിൽനി​ന്ന്‌ ഞാൻ ഓടി​ച്ചു​ക​ള​യുന്ന ജനതക​ളു​ടെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നിങ്ങൾ നടക്കരു​ത്‌.+ അവർ ഇക്കാര്യ​ങ്ങളെ​ല്ലാം ചെയ്‌ത​തുകൊണ്ട്‌ ഞാൻ അവരെ വെറു​ക്കു​ന്നു.+ 24  അതുകൊണ്ടാണ്‌ ഞാൻ നിങ്ങ​ളോട്‌ ഇങ്ങനെ പറഞ്ഞത്‌: “നിങ്ങൾ അവരുടെ ദേശം കൈവ​ശ​മാ​ക്കും. പാലും തേനും ഒഴുകുന്ന ആ ദേശം+ ഞാൻ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരും. മറ്റുള്ള എല്ലാ ജനങ്ങളിൽനി​ന്നും നിങ്ങളെ വേർതി​രി​ച്ചി​രി​ക്കു​ന്നതു നിങ്ങളു​ടെ ദൈവ​മായ യഹോവ എന്ന ഞാനാണ്‌.”+ 25  ശുദ്ധിയുള്ള മൃഗങ്ങളെ ശുദ്ധി​യി​ല്ലാ​ത്ത​വ​യിൽനി​ന്നും ശുദ്ധി​യുള്ള പക്ഷികളെ ശുദ്ധി​യി​ല്ലാ​ത്ത​വ​യിൽനി​ന്നും നിങ്ങൾ വേർതി​രിച്ച്‌ കാണണം.+ നിങ്ങൾ അശുദ്ധ​മാ​യി കണക്കാ​ക്കാൻ ഞാൻ വേർതി​രി​ച്ചി​രി​ക്കുന്ന മൃഗമോ പക്ഷിയോ നിലത്തു​കൂ​ടെ ഇഴയുന്ന* എന്തെങ്കി​ലു​മോ കാരണം നിങ്ങൾ നിങ്ങ​ളെ​ത്തന്നെ അറയ്‌ക്കത്തക്ക അവസ്ഥയി​ലാ​ക്ക​രുത്‌.+ 26  യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട്‌+ നിങ്ങൾ എനിക്കു വിശു​ദ്ധ​രാ​യി​രി​ക്കണം. നിങ്ങൾ എന്റേതാ​യി​ത്തീ​രാൻവേണ്ടി മറ്റുള്ള എല്ലാ ജനങ്ങളിൽനി​ന്നും ഞാൻ നിങ്ങളെ വേർതി​രി​ക്കു​ക​യാണ്‌.+ 27  “‘ആത്മാക്ക​ളു​ടെ ഉപദേശം തേടു​ക​യോ ഭാവി പറയുകയോ* ചെയ്യുന്ന ഏതൊരു പുരു​ഷനെ​യും സ്‌ത്രീയെ​യും കൊന്നു​ക​ള​യണം.+ ഒരു കാരണ​വ​ശാ​ലും അവരെ ജീവ​നോ​ടെ വെക്കരു​ത്‌. ജനം അവരെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. അവരുടെ രക്തത്തിന്‌ അവർതന്നെ​യാണ്‌ ഉത്തരവാ​ദി​കൾ.’”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “നാണം​കെട്ട പെരു​മാ​റ്റ​മാണ്‌; വഷളത്ത​മാണ്‌.”
എബ്രായയിൽ ഈ പദം എലി, പല്ലി, പ്രാണി​കൾ എന്നിവപോ​ലുള്ള ജീവി​കളെ കുറി​ക്കു​ന്നു.
അഥവാ “ഭാവി പറയുന്ന ആത്മാവു​ണ്ടാ​യി​രി​ക്കു​ക​യോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം