ലേവ്യ 16:1-34

16  അഹരോ​ന്റെ രണ്ടു പുത്ര​ന്മാർ യഹോ​വ​യു​ടെ അടു​ത്തേക്കു ചെന്നതു കാരണം മരിച്ച ആ സംഭവത്തെത്തുടർന്ന്‌+ യഹോവ മോശയോ​ടു സംസാ​രി​ച്ചു.  മോശയോട്‌ യഹോവ പറഞ്ഞു: “നിന്റെ സഹോ​ദ​ര​നായ അഹരോ​നോ​ട്‌, അവൻ മരിക്കാ​തി​രി​ക്കാൻ,+ തിരശ്ശീലയ്‌ക്കകത്തുള്ള+ വിശു​ദ്ധ​സ്ഥ​ലത്ത്‌,+ പെട്ടക​ത്തി​ന്റെ മുകളി​ലുള്ള മൂടി​യു​ടെ മുന്നിൽ,+ തോന്നുന്ന സമയ​ത്തെ​ല്ലാം വരരു​തെന്നു പറയുക. കാരണം ആ മൂടി​യു​ടെ മുകളി​ലാ​ണ​ല്ലോ ഞാൻ മേഘത്തിൽ പ്രത്യ​ക്ഷ​നാ​കു​ന്നത്‌.+  “അഹരോൻ അതിവി​ശു​ദ്ധ​സ്ഥ​ലത്തേക്കു വരു​മ്പോൾ പാപയാ​ഗ​ത്തി​നുവേണ്ടി ഒരു കാളക്കുട്ടിയെയും+ ദഹനയാ​ഗ​ത്തി​നുവേണ്ടി ഒരു ആൺചെ​മ്മ​രി​യാ​ടിനെ​യും കൊണ്ടു​വ​രണം.+  അവൻ അവിടെ പ്രവേ​ശി​ക്കുമ്പോൾ ലിനൻകൊ​ണ്ടുള്ള വിശു​ദ്ധ​മായ നീളൻ കുപ്പായം+ ധരിച്ചി​രി​ക്കണം. ലിനൻകൊ​ണ്ടുള്ള അടിവസ്‌ത്രം+ ഉപയോ​ഗിച്ച്‌ തന്റെ നഗ്നത* മറയ്‌ക്കണം. ലിനൻകൊ​ണ്ടുള്ള നടുക്കെട്ടും+ തലപ്പാവും+ കെട്ടണം. അവ വിശു​ദ്ധ​വ​സ്‌ത്ര​ങ്ങ​ളാണ്‌.+ കുളിച്ചശേഷം+ വേണം അവ ധരിക്കാൻ.  “ഇസ്രായേ​ല്യ​രു​ടെ സമൂഹ​ത്തിൽനിന്ന്‌, പാപയാ​ഗ​ത്തി​നുവേണ്ടി രണ്ട്‌ ആൺകോ​ലാ​ട്ടിൻകു​ട്ടിയെ​യും ദഹനയാ​ഗ​ത്തി​നുവേണ്ടി ഒരു ആൺചെ​മ്മ​രി​യാ​ടിനെ​യും അവൻ എടുക്കണം.+  “തുടർന്ന്‌ അഹരോൻ അവനുവേ​ണ്ടി​യുള്ള പാപയാഗത്തിന്റെ+ കാളയെ കൊണ്ടു​വന്ന്‌ അവനും അവന്റെ ഭവനത്തി​നും പാപപ​രി​ഹാ​രം വരുത്തണം.  “പിന്നെ അവൻ രണ്ടു കോലാ​ടിനെ​യും കൊണ്ടു​വന്ന്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ യഹോ​വ​യു​ടെ സന്നിധി​യിൽ നിറു​ത്തും.  അഹരോൻ രണ്ടു കോലാ​ടി​നുംവേണ്ടി നറുക്കി​ടും. ഒന്ന്‌ യഹോ​വ​യ്‌ക്കും മറ്റേത്‌ അസസേ​ലി​നും.*  യഹോവയ്‌ക്കായി നറുക്കു+ വീണ കോലാ​ടി​നെ അഹരോൻ കൊണ്ടു​വന്ന്‌ പാപയാ​ഗ​മാ​യി അർപ്പി​ക്കും. 10  പക്ഷേ അസസേ​ലി​നാ​യി നറുക്കു വീണ കോലാ​ടി​നെ യഹോ​വ​യു​ടെ സന്നിധി​യിൽ ജീവ​നോ​ടെ കൊണ്ടു​വന്ന്‌ നിറുത്തി അതിന്മേൽ പാപപ​രി​ഹാ​ര​കർമം നടത്തണം. അതിനെ അസസേ​ലി​നുവേണ്ടി വിജന​ഭൂ​മി​യിലേക്ക്‌ അയയ്‌ക്കും.+ 11  “അഹരോൻ തനിക്കുവേ​ണ്ടി​യുള്ള പാപയാ​ഗ​ത്തി​ന്റെ കാളയെ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു കൊണ്ടു​വന്ന്‌ തനിക്കും ഭവനത്തി​നും പാപപ​രി​ഹാ​രം വരുത്തും.+ അതിനു ശേഷം, ആ കാളയെ അവൻ അറുക്കും. 12  “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമ​യാ​യി പൊടിച്ച സുഗന്ധദ്ര​വ്യ​വും യഹോ​വ​യു​ടെ സന്നിധി​യി​ലുള്ള യാഗപീ​ഠ​ത്തിൽനിന്ന്‌ സുഗന്ധക്കൂട്ട്‌+ അർപ്പി​ക്കാ​നുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത്‌ അവ തിരശ്ശീ​ല​യു​ടെ ഉള്ളിൽ+ കൊണ്ടു​വ​രും. 13  അവൻ യഹോ​വ​യു​ടെ സന്നിധിയിൽവെച്ച്‌+ സുഗന്ധ​ക്കൂ​ട്ടു തീയി​ലി​ടുമ്പോൾ, സുഗന്ധ​ക്കൂ​ട്ടി​ന്റെ പുക ‘സാക്ഷ്യം’+ വെച്ചി​രി​ക്കുന്ന പെട്ടക​ത്തി​ന്റെ മൂടിയെ+ ആവരണം ചെയ്യും. അവൻ മരിക്കാ​തി​രി​ക്കാൻ ഇങ്ങനെ ചെയ്യണം. 14  “അവൻ കാളയു​ടെ രക്തത്തിൽ+ കുറച്ച്‌ എടുത്ത്‌ കൈവി​രൽകൊണ്ട്‌ മൂടി​യു​ടെ മുൻവ​ശത്ത്‌, അതായത്‌ കിഴക്കു​വ​ശത്ത്‌, തളിക്കും. അവൻ വിരൽകൊ​ണ്ട്‌ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ മൂടി​യു​ടെ മുന്നിൽ ഏഴു പ്രാവ​ശ്യം തളിക്കും.+ 15  “പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള+ പാപയാ​ഗ​ത്തി​ന്റെ കോലാ​ടി​നെ അറുത്ത്‌ അതിന്റെ രക്തം തിരശ്ശീലയ്‌ക്കുള്ളിൽ+ കൊണ്ടു​വന്ന്‌ കാളയു​ടെ രക്തംകൊണ്ട്‌+ ചെയ്‌ത​തുപോലെ​തന്നെ ചെയ്യും. അവൻ ആ രക്തം മൂടി​യു​ടെ നേർക്ക്‌, അതിന്റെ മുന്നിൽ തളിക്കും. 16  “ഇസ്രായേ​ല്യ​രു​ടെ അശുദ്ധ​മായ പ്രവൃ​ത്തി​ക​ളും ലംഘന​ങ്ങ​ളും പാപങ്ങ​ളും കാരണം അവൻ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തി​നു പാപപ​രി​ഹാ​രം വരുത്തണം.+ അവരുടെ അശുദ്ധ​മായ പ്രവൃ​ത്തി​ക​ളു​ടെ മധ്യേ, അവരുടെ ഇടയിൽ സ്ഥിതിചെ​യ്യുന്ന സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നുവേ​ണ്ടി​യും ഇതുതന്നെ ചെയ്യണം. 17  “അതിവി​ശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ പാപപ​രി​ഹാ​രം വരുത്താൻ അവൻ അകത്ത്‌ പ്രവേ​ശി​ക്കുന്ന സമയം​മു​തൽ പുറത്ത്‌ വരുന്ന​തു​വരെ മറ്റാരും സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ഉണ്ടാക​രുത്‌. അവൻ അവനും അവന്റെ ഭവനത്തി​നും ഇസ്രായേൽസ​ഭ​യ്‌ക്കു മുഴു​വ​നും പാപപ​രി​ഹാ​രം വരുത്തും.+ 18  “പിന്നെ അവൻ വെളി​യിൽ യഹോ​വ​യു​ടെ സന്നിധി​യി​ലുള്ള യാഗപീഠത്തിന്റെ+ അടുത്ത്‌ വന്ന്‌ അതിനു പാപപ​രി​ഹാ​രം വരുത്തും. അവൻ കാളയുടെ​യും കോലാ​ടിന്റെ​യും രക്തത്തിൽ കുറച്ച്‌ എടുത്ത്‌ യാഗപീ​ഠ​ത്തി​ന്റെ ഓരോ കൊമ്പി​ലും പുരട്ടും. 19  കൂടാതെ അവൻ രക്തത്തിൽ കുറച്ച്‌ കൈവി​രൽകൊണ്ട്‌ ഏഴു പ്രാവ​ശ്യം അതിൽ തളിച്ച്‌ ഇസ്രായേ​ല്യ​രു​ടെ അശുദ്ധ​മായ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ അതിനു ശുദ്ധി​വ​രു​ത്തി അതിനെ വിശു​ദ്ധീ​ക​രി​ക്കും. 20  “അവൻ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തി​നും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും പാപപ​രി​ഹാ​രം വരുത്തിക്കഴിയുമ്പോൾ+ ജീവനുള്ള കോലാ​ടി​നെ കൊണ്ടു​വ​രും.+ 21  അഹരോൻ ഇരുകൈ​ക​ളും ജീവനുള്ള കോലാ​ടി​ന്റെ തലയിൽ വെച്ച്‌ ഇസ്രായേ​ല്യ​രു​ടെ എല്ലാ തെറ്റു​ക​ളും ലംഘന​ങ്ങ​ളും പാപങ്ങ​ളും ഏറ്റുപ​റഞ്ഞ്‌ അവ അതിന്റെ തലയിൽ ചുമത്തും.+ എന്നിട്ട്‌ അതിനെ വിജന​ഭൂ​മി​യിലേക്കു വിടാൻ നിയമിച്ചിരിക്കുന്ന* ആളുടെ കൈവശം കൊടു​ത്ത​യ​യ്‌ക്കും. 22  അങ്ങനെ കോലാ​ട്‌ അവരുടെ എല്ലാ തെറ്റു​ക​ളും ഒരു മരുപ്രദേശത്തേക്കു+ വഹിച്ചുകൊ​ണ്ടുപോ​കും.+ ആ കോലാ​ടി​നെ അവൻ വിജന​ഭൂ​മി​യിലേക്കു വിടും.+ 23  “തുടർന്ന്‌ അഹരോൻ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു​ള്ളിൽ പ്രവേ​ശിച്ച്‌, അതിവി​ശു​ദ്ധ​സ്ഥ​ല​ത്തി​നു​ള്ളിലേക്കു പോയ​പ്പോൾ ധരിച്ച ലിനൻവ​സ്‌ത്രങ്ങൾ അവിടെ ഊരി​യി​ടും. 24  അവൻ വിശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ കുളിച്ചശേഷം+ വസ്‌ത്രം+ ധരിച്ച്‌ പുറത്ത്‌ വരും. പിന്നെ തന്റെ ദഹനയാഗവും+ ജനത്തിന്റെ ദഹനയാഗവും+ അർപ്പിച്ച്‌ തനിക്കും ജനത്തി​നും പാപപ​രി​ഹാ​രം വരുത്തും.+ 25  പാപയാഗത്തിന്റെ കൊഴു​പ്പ്‌ അവൻ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.* 26  “അസസേ​ലി​നുള്ള കോലാടിനെയുംകൊണ്ട്‌+ പോയ വ്യക്തി വസ്‌ത്രം അലക്കി കുളി​ക്കണം. അതിനു ശേഷം അവനു പാളയ​ത്തിൽ വരാം. 27  “പാപപ​രി​ഹാ​രം വരുത്താൻവേണ്ടി അതിവി​ശു​ദ്ധ​സ്ഥ​ല​ത്തി​നു​ള്ളിലേക്കു രക്തം കൊണ്ടു​വ​രാൻ അറുത്ത പാപയാ​ഗ​ത്തി​ന്റെ കാള​യെ​യും പാപയാ​ഗ​ത്തി​ന്റെ കോലാ​ടിനെ​യും പാളയ​ത്തി​നു വെളി​യിൽ കൊണ്ടുപോ​കണം. അവയുടെ തോലും മാംസ​വും ചാണക​വും അവി​ടെവെച്ച്‌ കത്തിച്ചു​ക​ള​യും.+ 28  അവ കത്തിക്കു​ന്നവൻ വസ്‌ത്രം അലക്കി കുളി​ക്കണം. അതിനു ശേഷം അവനു പാളയ​ത്തി​നു​ള്ളിൽ വരാം. 29  “ഇതു നിങ്ങൾക്കു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും: ഏഴാം മാസം പത്താം ദിവസം നിങ്ങൾ നിങ്ങളെ ക്ലേശി​പ്പി​ക്കണം.* സ്വദേ​ശി​യോ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യോ ആകട്ടെ, നിങ്ങൾ ആരും ഒരു ജോലി​യും ചെയ്യു​ക​യു​മ​രുത്‌.+ 30  അന്നായിരിക്കും നിങ്ങളെ ശുദ്ധി​യു​ള്ള​വ​രാ​യി പ്രഖ്യാ​പി​ക്കാൻ നിങ്ങൾക്കു പാപപരിഹാരം+ വരുത്തു​ന്നത്‌. യഹോ​വ​യു​ടെ മുന്നിൽ നിങ്ങൾ നിങ്ങളു​ടെ എല്ലാ പാപങ്ങ​ളിൽനി​ന്നും ശുദ്ധരാ​കും.+ 31  അതു നിങ്ങൾക്കു സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താണ്‌. നിങ്ങൾ നിങ്ങളെ ക്ലേശി​പ്പി​ക്കണം.+ ഇതു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാണ്‌. 32  “തന്റെ അപ്പന്റെ സ്ഥാനത്ത്‌ പുരോ​ഹി​ത​നാ​യി സേവിക്കാൻ+ അഭിഷേകം+ ചെയ്യ​പ്പെട്ട്‌ അവരോ​ധി​ത​നാ​കുന്ന പുരോഹിതൻ+ പാപപ​രി​ഹാ​രം വരുത്തു​ക​യും വിശുദ്ധവസ്‌ത്രങ്ങളായ+ ലിനൻവസ്‌ത്രങ്ങൾ+ ധരിക്കു​ക​യും ചെയ്യും. 33  അവൻ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തി​നും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും പാപപ​രി​ഹാ​രം വരുത്തും.+ പുരോ​ഹി​ത​ന്മാർക്കും സഭയിലെ സർവജ​ന​ത്തി​നും അവൻ പാപപ​രി​ഹാ​രം വരുത്തും.+ 34  ഇസ്രായേല്യരുടെ എല്ലാ പാപങ്ങ​ളും കാരണം വർഷത്തിലൊ​രി​ക്കൽ അവർക്കു പാപപ​രി​ഹാ​രം വരുത്താൻവേണ്ടി+ ഇതു നിങ്ങൾക്കു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.”+ അങ്ങനെ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ അഹരോൻ ചെയ്‌തു.

അടിക്കുറിപ്പുകള്‍

അഥവാ “അനാവൃ​ത​മായ ശരീര​ഭാ​ഗം.”
“അപ്രത്യ​ക്ഷ​മാ​കുന്ന കോലാ​ട്‌” എന്നായി​രി​ക്കാം അർഥം.
അഥവാ “തയ്യാറാ​യി നിൽക്കുന്ന.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കും.”
“ക്ലേശിപ്പിക്കുക ” എന്നത്‌ ഉപവാസം ഉൾപ്പെടെ ആത്മപരി​ത്യാ​ഗ​ത്തി​ന്റെ വ്യത്യ​സ്‌ത​രീ​തി​കളെ അർഥമാ​ക്കു​ന്ന​താ​യി പൊതു​വേ കരുതപ്പെ​ടു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം