ലൂക്കോസ്‌ എഴുതിയത്‌ 9:1-62

9  പിന്നെ യേശു പന്ത്രണ്ടു പേരെ* വിളിച്ചുകൂട്ടി, അവർക്കു ഭൂതങ്ങ​ളെ​യെ​ല്ലാം വരുതി​യിൽ നിറുത്താനും+ രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നും ഉള്ള ശക്തിയും അധികാ​ര​വും കൊടുത്തു.+  എന്നിട്ട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നും അവരെ അയച്ചു.  യേശു അവരോ​ടു പറഞ്ഞു: “യാത്ര​യ്‌ക്കു വടിയോ ഭക്ഷണസ​ഞ്ചി​യോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. ഒന്നില​ധി​കം വസ്‌ത്ര​ങ്ങ​ളും എടുക്കരുത്‌.+  നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട്‌ പോകു​ന്ന​തു​വരെ ആ വീട്ടിൽ താമസി​ക്കുക.+  എവി​ടെ​യെ​ങ്കി​ലും ആളുകൾ നിങ്ങളെ സ്വീക​രി​ക്കാ​തെ വന്നാൽ ആ നഗരം വിട്ട്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക. അത്‌ അവർക്കെ​തി​രെ ഒരു തെളി​വാ​കട്ടെ.”+  അങ്ങനെ, അവർ ഗ്രാമ​ങ്ങൾതോ​റും സഞ്ചരിച്ച്‌ എല്ലായി​ട​ത്തും സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ആളുകളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.+  സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌ ആകെ ആശയക്കുഴപ്പത്തിലായി. കാരണം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട യോഹ​ന്നാ​നാണ്‌ ഇതെന്നു ചിലരും+  ഏലിയ​യാ​ണു പ്രത്യ​ക്ഷ​നാ​യി​രി​ക്കു​ന്ന​തെന്നു മറ്റു ചിലരും പുരാ​ത​ന​പ്ര​വാ​ച​ക​ന്മാ​രിൽ ഒരാളാണ്‌ എഴു​ന്നേ​റ്റി​രി​ക്കു​ന്ന​തെന്നു വേറെ ചിലരും പറയു​ന്നു​ണ്ടാ​യി​രു​ന്നു.+  “യോഹന്നാനെ ഞാൻ തല വെട്ടി കൊന്ന​താ​ണ​ല്ലോ.+ പിന്നെ ആരെപ്പ​റ്റി​യാണ്‌ ഈ പറഞ്ഞു​കേൾക്കു​ന്നത്‌” എന്നു ഹെരോദ്‌ ചോദി​ച്ചു. അതു​കൊണ്ട്‌ ഇപ്പറഞ്ഞ​യാ​ളെ നേരിട്ട്‌ കാണാൻ ഹെരോദ്‌ ആഗ്രഹി​ച്ചു.+ 10  അപ്പോ​സ്‌ത​ല​ന്മാർ മടങ്ങി​യെത്തി അവർ ചെയ്‌ത​തൊ​ക്കെ യേശു​വി​നോ​ടു വിവരി​ച്ചു.+ അപ്പോൾ യേശു അവരെ മാത്രം കൂട്ടി ബേത്ത്‌സ​യിദ എന്ന നഗരത്തി​ലേക്കു പോയി.+ 11  പക്ഷേ അത്‌ അറിഞ്ഞ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. യേശു ദയയോ​ടെ അവരെ സ്വീക​രിച്ച്‌ അവരോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും രോഗി​ക​ളെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.+ 12  വൈകു​ന്നേ​ര​മാ​യ​പ്പോൾ ആ പന്ത്രണ്ടു പേർ യേശുവിന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? ജനത്തെ പറഞ്ഞയ​യ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമ​ങ്ങ​ളി​ലും നാട്ടിൻപു​റ​ത്തും ചെന്ന്‌ ഭക്ഷണവും താമസ​സൗ​ക​ര്യ​വും കണ്ടെത്തട്ടെ.”+ 13  എന്നാൽ യേശു അവരോട്‌, “നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌”+ എന്നു പറഞ്ഞു. “അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കൈയി​ലു​ള്ളൂ. ഈ ജനത്തി​നെ​ല്ലാം ഭക്ഷണം കൊടു​ക്ക​ണ​മെ​ങ്കിൽ ഞങ്ങൾ പോയി എന്തെങ്കി​ലും വാങ്ങേ​ണ്ടി​വ​രും” എന്ന്‌ അവർ പറഞ്ഞു. 14  അവിടെ ഏകദേശം 5,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. യേശു ശിഷ്യ​ന്മാ​രോട്‌, “അവരെ ഏകദേശം 50 പേർ വീതമുള്ള കൂട്ടങ്ങ​ളാ​യി ഇരുത്തൂ” എന്നു പറഞ്ഞു. 15  അവർ അങ്ങനെ ചെയ്‌തു. എല്ലാവ​രെ​യും ഇരുത്തി. 16  പിന്നെ യേശു ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശ​ത്തേക്കു നോക്കി അവയുടെ മേൽ അനു​ഗ്ര​ഹ​ത്തി​നു​വേണ്ടി പ്രാർഥി​ച്ചു. എന്നിട്ട്‌ അവ നുറുക്കി, ശിഷ്യ​ന്മാ​രെ വിളമ്പാൻ ഏൽപ്പിച്ചു. 17  ജനം മുഴുവൻ തിന്ന്‌ തൃപ്‌ത​രാ​യി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരി​ച്ചു. അത്‌ 12 കൊട്ട​യു​ണ്ടാ​യി​രു​ന്നു.+ 18  പിന്നീട്‌ യേശു തനിച്ച്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ശിഷ്യ​ന്മാർ യേശുവിന്റെ അടുത്ത്‌ വന്നു.* യേശു അവരോട്‌, “ഞാൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌” എന്നു ചോദി​ച്ചു.+ 19  മറുപ​ടി​യാ​യി അവർ, “ചിലർ സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും വേറെ ചിലർ പുരാ​ത​ന​പ്ര​വാ​ച​ക​ന്മാ​രിൽ ഒരാൾ ഉയിർത്തെ​ഴു​ന്നേ​റ്റ​താണ്‌ എന്നും പറയുന്നു”+ എന്നു പറഞ്ഞു. 20  യേശു അവരോ​ടു ചോദി​ച്ചു: “ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?” പത്രോസ്‌ പറഞ്ഞു: “ദൈവത്തിന്റെ ക്രിസ്‌തു.”+ 21  ഇത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+ 22  എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പു​ത്രന്‌ ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രും. മൂപ്പന്മാ​രും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മനുഷ്യ​പു​ത്രനെ തള്ളിക്ക​ള​യും. അവർ അവനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴു​ന്നേൽക്കും.”+ 23  പിന്നെ യേശു എല്ലാവ​രോ​ടു​മാ​യി പറഞ്ഞു: “എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ സ്വയം ത്യജിച്ച്‌+ തന്റെ ദണ്ഡനസ്‌തം​ഭം എടുത്ത്‌ എന്നും എന്നെ അനുഗമിക്കട്ടെ.+ 24  ആരെങ്കി​ലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹി​ച്ചാൽ അതു നഷ്ടമാ​കും. എന്നാൽ ആരെങ്കി​ലും എനിക്കു​വേണ്ടി ജീവൻ നഷ്ടപ്പെ​ടു​ത്തി​യാൽ അയാൾ അതു രക്ഷിക്കും.+ 25  വാസ്‌ത​വ​ത്തിൽ, ഒരാൾ ലോകം മുഴുവൻ നേടി​യാ​ലും അയാൾക്കു സ്വന്തം ജീവൻ നഷ്ടപ്പെ​ടു​ക​യോ എന്തെങ്കി​ലും ആപത്ത്‌ ഉണ്ടാകു​ക​യോ ചെയ്‌താൽ പിന്നെ എന്തു പ്രയോ​ജനം?+ 26  ആർക്കെ​ങ്കി​ലും എന്നെയും എന്റെ വാക്കു​ക​ളെ​യും കുറിച്ച്‌ ലജ്ജ തോന്നി​യാൽ, തന്റെയും തന്റെ പിതാവിന്റെയും വിശു​ദ്ധ​ദൂ​ത​ന്മാ​രു​ടെ​യും മഹത്ത്വ​ത്തോ​ടെ വരു​മ്പോൾ മനുഷ്യ​പു​ത്രന്‌ അയാ​ളെ​ക്കു​റി​ച്ചും ലജ്ജ തോന്നും.+ 27  എന്നാൽ ഇവിടെ നിൽക്കു​ന്ന​വ​രിൽ ചിലർ, മരിക്കു​ന്ന​തി​നു മുമ്പ്‌ ദൈവ​രാ​ജ്യം കാണും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+ 28  ഇതു പറഞ്ഞിട്ട്‌ ഏകദേശം എട്ടു ദിവസം കഴിഞ്ഞ്‌ യേശു പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും യാക്കോ​ബി​നെ​യും കൂട്ടി, പ്രാർഥി​ക്കാൻവേണ്ടി മലയി​ലേക്കു കയറി​പ്പോ​യി.+ 29  പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ യേശുവിന്റെ മുഖത്തി​നു മാറ്റം വന്നു; വസ്‌ത്രം വെട്ടി​ത്തി​ള​ങ്ങുന്ന വെൺമ​യു​ള്ള​താ​യി.* 30  അപ്പോൾ അതാ, രണ്ടു പുരു​ഷ​ന്മാർ യേശു​വി​നോ​ടു സംസാ​രി​ക്കു​ന്നു. മോശ​യും ഏലിയ​യും ആയിരു​ന്നു അത്‌. 31  തേജ​സ്സോ​ടെ പ്രത്യ​ക്ഷ​രായ അവർ യരുശ​ലേ​മിൽവെച്ച്‌ സംഭവി​ക്കാ​നി​രുന്ന യേശുവിന്റെ വേർപാ​ടി​നെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌.+ 32  പത്രോ​സും കൂടെ​യു​ള്ള​വ​രും പാതി മയക്കത്തി​ലാ​യി​രു​ന്നു. എന്നാൽ ഉണർന്ന​പ്പോൾ അവർ യേശുവിന്റെ തേജസ്സും+ യേശുവിന്റെകൂടെ രണ്ടു പുരു​ഷ​ന്മാർ നിൽക്കു​ന്ന​തും കണ്ടു. 33  അവർ യേശു​വി​നെ വിട്ട്‌ പോകാൻ തുടങ്ങു​മ്പോൾ പത്രോസ്‌ യേശു​വി​നോ​ടു പറഞ്ഞു: “ഗുരുവേ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശ​യ്‌ക്കും ഒന്ന്‌ ഏലിയ​യ്‌ക്കും.” താൻ എന്താണു പറയു​ന്ന​തെന്നു പത്രോ​സി​നു​തന്നെ അറിയി​ല്ലാ​യി​രു​ന്നു. 34  പത്രോസ്‌ ഇതു പറയു​മ്പോൾ അവിടെ ഒരു മേഘം രൂപ​പ്പെ​ടാൻതു​ടങ്ങി. അത്‌ അവരുടെ മേൽ നിഴലി​ട്ടു.+ എന്നാൽ ആ മേഘം അവരെ മൂടി​യ​പ്പോൾ അവർ പേടി​ച്ചു​പോ​യി. 35  “ഇവൻ എന്റെ പുത്രൻ, ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ.+ ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”+ എന്നു മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+ 36  ഈ ശബ്ദം ഉണ്ടായ​പ്പോൾ അവർ യേശു​വി​നെ മാത്രമേ കണ്ടുള്ളൂ. കണ്ടതൊ​ന്നും കുറെ കാല​ത്തേക്ക്‌ അവർ ആരോ​ടും പറഞ്ഞില്ല.+ 37  പിറ്റേന്ന്‌ അവർ മലയിൽനിന്ന്‌ ഇറങ്ങി​വ​രു​മ്പോൾ വലി​യൊ​രു ജനക്കൂട്ടം യേശു​വി​നെ കാണാൻ ചെന്നു.+ 38  ജനക്കൂ​ട്ട​ത്തിൽനിന്ന്‌ ഒരു മനുഷ്യൻ യേശു​വി​നോട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഗുരുവേ, എന്റെ മകനെ ഒന്നു നോക്കണേ; എനിക്ക്‌ ആകെയു​ള്ളൊ​രു മകനാണ്‌.+ 39  ഇടയ്‌ക്കി​ടെ ഒരു അശുദ്ധാത്മാവ്‌* അവനെ പിടികൂടാറുണ്ട്‌. പെട്ടെന്ന്‌ അവൻ അലറിവിളിക്കും. അത്‌ അവനെ ഞെളി​പി​രി​കൊ​ള്ളി​ക്കു​മ്പോൾ അവന്റെ വായിൽനിന്ന്‌ നുരയും പതയും വരും. അത്ര പെട്ടെ​ന്നൊ​ന്നും അത്‌ അവനെ ഒഴിഞ്ഞുപോകാറില്ല. പരി​ക്കേൽപ്പി​ച്ചി​ട്ടേ അതു പോകൂ.+ 40  അതിനെ പുറത്താ​ക്കാൻ ഞാൻ അങ്ങയുടെ ശിഷ്യ​ന്മാ​രോട്‌ അപേക്ഷി​ച്ചെ​ങ്കി​ലും അവർക്കു കഴിഞ്ഞില്ല.” 41  അപ്പോൾ യേശു ചോദി​ച്ചു: “വിശ്വാ​സ​മി​ല്ലാ​തെ വഴിതെറ്റിപ്പോയ* തലമു​റയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളു​ടെ​കൂ​ടെ​യി​രി​ക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? മകനെ ഇങ്ങു കൊണ്ടു​വരൂ.”+ 42  അവൻ യേശുവിന്റെ അടു​ത്തേക്കു വരു​മ്പോൾത്തന്നെ ഭൂതം അവനെ നിലത്ത്‌ തള്ളിയി​ട്ടു. അവൻ അവിടെ കിടന്ന്‌ വല്ലാതെ ഞെളി​പി​രി​കൊ​ണ്ടു. അപ്പോൾ യേശു അശുദ്ധാ​ത്മാ​വി​നെ ശകാരിച്ച്‌ കുട്ടിയെ സുഖ​പ്പെ​ടു​ത്തി. എന്നിട്ട്‌ അവനെ അവന്റെ അപ്പനെ ഏൽപ്പിച്ചു. 43  ദൈവത്തിന്റെ മഹാശ​ക്തി​യിൽ എല്ലാവ​രും വിസ്‌മ​യി​ച്ചു.+ യേശു ചെയ്‌തു​കൊ​ണ്ടി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ആളുകൾ അത്ഭുത​പ്പെ​ട്ടി​രി​ക്കു​മ്പോൾ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: 44  “ഈ വാക്കുകൾ ശ്രദ്ധി​ച്ചു​കേട്ട്‌ ഓർത്തു​വെ​ക്കണം: മനുഷ്യ​പു​ത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.”+ 45  എന്നാൽ യേശു പറഞ്ഞത്‌ അവർക്കു മനസ്സി​ലാ​യില്ല. വാസ്‌ത​വ​ത്തിൽ, മനസ്സി​ലാ​ക്കാൻ പറ്റാത്ത വിധം അത്‌ അവരിൽനിന്ന്‌ മറച്ചി​രു​ന്നു. അതെപ്പറ്റി എന്തെങ്കി​ലും ചോദി​ക്കാ​നും അവർക്കു പേടി​യാ​യി​രു​ന്നു. 46  തങ്ങളുടെ ഇടയിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതി​നെ​ച്ചൊ​ല്ലി അവർ തമ്മിൽ ഒരു തർക്കം ഉണ്ടായി.+ 47  അവരുടെ ഹൃദയ​ത്തി​ലെ ചിന്തകൾ മനസ്സി​ലാ​ക്കിയ യേശു ഒരു കൊച്ചു​കു​ട്ടി​യെ വിളിച്ച്‌ അരികെ നിറുത്തി. 48  എന്നിട്ട്‌ അവരോ​ടു പറഞ്ഞു: “ഈ കുട്ടിയെ എന്റെ നാമത്തിൽ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു. എന്നെ സ്വീക​രി​ക്കു​ന്നവൻ എന്നെ അയച്ച വ്യക്തി​യെ​യും സ്വീക​രി​ക്കു​ന്നു.+ നിങ്ങളിൽ തന്നെത്തന്നെ ചെറി​യ​വ​നാ​യി കരുതു​ന്ന​വ​നാ​ണു വലിയവൻ.”+ 49  അപ്പോൾ യോഹ​ന്നാൻ യേശു​വി​നോ​ടു പറഞ്ഞു: “ഗുരുവേ, ഒരാൾ അങ്ങയുടെ പേര്‌ ഉപയോ​ഗിച്ച്‌ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോ​ടൊ​പ്പം അങ്ങയെ അനുഗമിക്കാത്തതുകൊണ്ട്‌* ഞങ്ങൾ അയാളെ തടയാൻ നോക്കി.”+ 50  എന്നാൽ യേശു യോഹ​ന്നാ​നോ​ടു പറഞ്ഞു: “അയാളെ തടയേണ്ടാ. കാരണം നിങ്ങൾക്ക്‌ എതിര​ല്ലാ​ത്ത​വ​രെ​ല്ലാം നിങ്ങളു​ടെ പക്ഷത്താണ്‌.” 51  സ്വർഗാ​രോ​ഹ​ണ​ത്തി​നുള്ള സമയം അടുത്തപ്പോൾ+ യേശു യരുശ​ലേ​മി​ലേക്കു പോകാൻ തീരു​മാ​നി​ച്ചു​റച്ചു.+ 52  അതു​കൊണ്ട്‌ തനിക്കു മുമ്പായി യേശു ദൂതന്മാ​രെ അയച്ചു. അവർ യേശു​വി​നു​വേണ്ടി ഒരുക്കങ്ങൾ നടത്താൻ ഒരു ശമര്യ​ഗ്രാ​മ​ത്തിൽ ചെന്നു. 53  എന്നാൽ യേശു യരുശ​ലേ​മി​ലേക്കു പോകാ​നാ​ണു തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ യേശു​വി​നെ സ്വീക​രി​ക്കാൻ ഗ്രാമ​വാ​സി​കൾ തയ്യാറാ​യില്ല.+ 54  ഇതു കണ്ട്‌ ശിഷ്യ​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും,+ “കർത്താവേ,* ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അവരെ നശിപ്പി​ക്കാൻ ഞങ്ങൾ ആജ്ഞാപി​ക്കട്ടേ”+ എന്നു ചോദി​ച്ചു. 55  എന്നാൽ യേശു തിരിഞ്ഞ്‌ അവരെ ശകാരി​ച്ചു. 56  പിന്നെ അവർ വേറൊ​രു ഗ്രാമ​ത്തി​ലേക്കു പോയി. 57  വഴിയിൽവെച്ച്‌ ഒരാൾ യേശു​വി​നോട്‌, “അങ്ങ്‌ എവിടെ പോയാ​ലും ഞാനും കൂടെ വരും” എന്നു പറഞ്ഞു.+ 58  എന്നാൽ യേശു അയാ​ളോട്‌, “കുറു​ക്ക​ന്മാർക്കു മാളങ്ങ​ളുണ്ട്‌. ആകാശ​ത്തി​ലെ പക്ഷികൾക്കു കൂടു​ക​ളു​മുണ്ട്‌. മനുഷ്യ​പു​ത്ര​നോ തല ചായി​ക്കാൻ ഇടമില്ല”+ എന്നു പറഞ്ഞു. 59  മറ്റൊ​രാ​ളോട്‌ യേശു, “എന്റെ അനുഗാ​മി​യാ​കുക” എന്നു പറഞ്ഞ​പ്പോൾ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കി​യിട്ട്‌ വരട്ടേ”+ എന്നു ചോദി​ച്ചു. 60  എന്നാൽ യേശു അയാ​ളോ​ടു പറഞ്ഞു: “മരിച്ചവർ+ അവരുടെ മരിച്ച​വരെ അടക്കട്ടെ. പക്ഷേ നീ പോയി എല്ലായി​ട​ത്തും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഘോഷി​ക്കുക.”+ 61  വേറൊ​രാൾ പറഞ്ഞു: “കർത്താവേ, ഞാൻ അങ്ങയെ അനുഗ​മി​ക്കാം; എന്നാൽ ആദ്യം പോയി വീട്ടി​ലു​ള്ള​വ​രോ​ടു യാത്ര ചോദി​ക്കാൻ എന്നെ അനുവ​ദി​ച്ചാ​ലും.” 62  യേശു​വോ അയാ​ളോട്‌, “കലപ്പയിൽ കൈ വെച്ചിട്ട്‌ തിരിഞ്ഞുനോക്കുന്ന*+ ആരും ദൈവ​രാ​ജ്യ​ത്തി​നു യോജിച്ചവനല്ല” എന്നു പറഞ്ഞു.+

അടിക്കുറിപ്പുകള്‍

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
മറ്റൊരു സാധ്യത “യേശു​വി​നോ​ടൊ​പ്പം ചേർന്നു; യേശു​വി​ന്റെ​കൂ​ടെ ഉണ്ടായി​രു​ന്നു.”
അഥവാ “വസ്‌ത്രം മിന്നലി​ന്റെ ശോഭ​യോ​ടെ തിളങ്ങി.”
ഭൂതത്തെ കുറി​ക്കു​ന്നു.
അഥവാ “വഷളാ​യി​പ്പോയ.”
അഥവാ “ഞങ്ങളെ​പ്പോ​ലെ അങ്ങയുടെ അനുഗാ​മി​യ​ല്ലാ​ത്ത​തു​കൊണ്ട്‌.”
അഥവാ “യജമാ​നനേ.”
അഥവാ “പിന്നി​ലുള്ള കാര്യ​ങ്ങ​ളി​ലേക്കു നോക്കുന്ന.”

പഠനക്കുറിപ്പുകൾ

യാത്ര​യ്‌ക്ക്‌ . . . ഒന്നും എടുക്ക​രുത്‌: “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌” (ലൂക്ക 9:2) മറ്റുള്ള​വരെ അറിയി​ക്കാ​നാ​യി അപ്പോ​സ്‌ത​ല​ന്മാ​രെ പ്രസം​ഗ​പ​ര്യ​ട​ന​ത്തിന്‌ അയച്ച​പ്പോൾ, ആ സുപ്ര​ധാ​ന​വേല ചെയ്യാൻ ആവശ്യ​മായ നിർദേ​ശ​ങ്ങ​ളും യേശു അവർക്കു കൊടു​ത്തു. ആദ്യത്തെ മൂന്നു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളി​ലും ആ നിർദേ​ശങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (മത്ത 10:8-10; മർ 6:8, 9; ലൂക്ക 9:3) അതിലെ വാക്കു​കൾക്ക്‌ അല്‌പ​സ്വ​ല്‌പം വ്യത്യാ​സ​മു​ണ്ടെ​ങ്കി​ലും ആ നിർദേ​ശ​ങ്ങ​ളു​ടെ ആകമാ​ന​സ​ന്ദേശം ഒന്നാണ്‌. അത്‌ ഇതായി​രു​ന്നു: യാത്ര​യ്‌ക്കു​വേണ്ടി കൂടു​ത​ലാ​യി എന്തെങ്കി​ലും സംഘടി​പ്പി​ക്കാൻ നോക്കു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ശ്രദ്ധ പതറി​ക്കു​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ അതിനു തുനി​യ​രുത്‌; അവർക്കു​വേണ്ടി കരുതാൻ യഹോ​വ​യുണ്ട്‌. ‘വേറെ വസ്‌ത്രം എടുക്ക​രുത്‌,’ “രണ്ടു വസ്‌ത്ര​മ​രുത്‌,” ‘ഒന്നില​ധി​കം വസ്‌ത്രം എടുക്ക​രുത്‌’ എന്നൊക്കെ മൂന്നു സുവി​ശേ​ഷ​ങ്ങ​ളി​ലും പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം, അവർ ധരിച്ചി​രി​ക്കു​ന്ന​ത​ല്ലാ​തെ വേറെ വസ്‌ത്ര​മൊ​ന്നും എടുക്ക​രുത്‌ എന്നാണ്‌. ഇനി, യാത്ര പോകു​മ്പോൾ വടി കൈയിൽ കരുതു​ന്നതു സാധ്യ​ത​യ​നു​സ​രിച്ച്‌ എബ്രാ​യ​രു​ടെ ഒരു രീതി​യാ​യി​രു​ന്നു. (ഉൽ 32:10) “യാത്ര​യ്‌ക്ക്‌ ഒരു വടിയ​ല്ലാ​തെ . . . ഒന്നും എടുക്ക​രുത്‌” എന്നു മർ 6:8-ൽ പറഞ്ഞി​ട്ടു​മുണ്ട്‌. അതു​കൊണ്ട്‌ ഇവിടെ ലൂക്ക 9:3-ലെ നിർദേ​ശ​ത്തി​ന്റെ (“യാത്ര​യ്‌ക്കു വടി . . . എടുക്ക​രുത്‌”) അർഥം, യാത്ര പോകു​മ്പോൾ വടി എടുക്ക​രു​തെന്നല്ല, മറിച്ച്‌ കൈയി​ലുള്ള വടിക്കു പുറമേ മറ്റൊ​ന്നു​കൂ​ടി സംഘടി​പ്പി​ക്കാ​നോ കൈയിൽ കരുതാ​നോ ശ്രമി​ക്ക​രുത്‌ എന്നായി​രി​ക്കാം. ചുരു​ക്ക​ത്തിൽ, യഹോവ കരുതും എന്നുള്ള​തു​കൊണ്ട്‌, യാത്ര​യ്‌ക്കു പോകു​മ്പോൾ സാധന​സാ​മ​ഗ്രി​കൾ കഴിവ​തും ഒഴിവാ​ക്കാ​നാ​ണു യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌. കൂടു​ത​ലാ​യി എന്തെങ്കി​ലും കൈയിൽ കരുതു​ന്നത്‌ അവർക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കു​മാ​യി​രു​ന്നു.​—മറ്റൊ​രി​ക്കൽ യേശു 70 ശിഷ്യ​ന്മാർക്കു സമാന​മായ നിർദേ​ശങ്ങൾ നൽകി​യ​തി​നെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന ലൂക്ക 10:4-ന്റെ പഠനക്കു​റി​പ്പു കാണുക.

പണം: അക്ഷ. “വെള്ളി.” അതായത്‌ പണമായി ഉപയോ​ഗി​ച്ചി​രുന്ന വെള്ളി.

ആ വീട്ടിൽ താമസി​ക്കുക: മർ 6:10-ന്റെ പഠനക്കു​റി​പ്പു കാണുക.

കാലിലെ പൊടി കുടഞ്ഞു​ക​ള​യുക: മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടു ജൂതന്മാ​രു​ടെ പ്രദേ​ശ​ത്തേക്കു വീണ്ടും കടക്കു​ന്ന​തി​നു മുമ്പ്‌ മതഭക്ത​രായ ജൂതന്മാർ ചെരി​പ്പി​ലെ പൊടി തട്ടിക്ക​ള​യു​മാ​യി​രു​ന്നു. കാരണം ആ പൊടി അശുദ്ധ​മാ​യാണ്‌ അവർ കണ്ടിരു​ന്നത്‌. എന്നാൽ ശിഷ്യ​ന്മാർക്ക്‌ ഇങ്ങനെ​യൊ​രു നിർദേശം കൊടു​ത്ത​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ എന്തായാ​ലും ഇതല്ല. കാലിലെ പൊടി കുടഞ്ഞു​ക​ള​യു​മ്പോൾ ശിഷ്യ​ന്മാർ സൂചി​പ്പി​ക്കു​ന്നത്‌, ദൈവം വരുത്താൻപോ​കുന്ന കാര്യ​ങ്ങൾക്ക്‌ ഇനി തങ്ങൾ ഉത്തരവാ​ദി​കളല്ല എന്നായി​രി​ക്കു​മാ​യി​രു​ന്നു. മത്ത 10:14-ലും മർ 6:11-ലും ഇതേ പദപ്ര​യോ​ഗം കാണാം. എന്നാൽ ആ പദപ്ര​യോ​ഗ​ത്തോ​ടൊ​പ്പം, “അത്‌ അവർക്ക്‌ ഒരു തെളി​വാ​കട്ടെ” എന്നു മർക്കോ​സും അത്‌ അവർക്കെ​തി​രെ ഒരു തെളി​വാ​കട്ടെ എന്നു ലൂക്കോ​സും പറഞ്ഞി​ട്ടുണ്ട്‌. യേശു നിർദേ​ശി​ച്ച​തു​പോ​ലെ, പൗലോ​സും ബർന്നബാ​സും പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽവെച്ച്‌ ചെയ്‌ത​താ​യി കാണാം. (പ്രവൃ 13:51) കൊരി​ന്തിൽവെച്ച്‌ പൗലോസ്‌ തന്റെ ‘വസ്‌ത്രം കുടഞ്ഞ​തും’ ഇതി​നോ​ടു സമാന​മാ​യൊ​രു കാര്യ​മാ​യി​രു​ന്നു. “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാ​രനല്ല” എന്നൊരു വിശദീ​ക​ര​ണ​വും പൗലോസ്‌ അതോ​ടൊ​പ്പം നൽകി.​—പ്രവൃ 18:6.

യേശു തനിച്ച്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ: കൈസ​ര്യ​ഫി​ലി​പ്പിക്ക്‌ അടുത്തു​വെ​ച്ചാണ്‌ ഇതു നടന്നത്‌. (മത്ത 16:13; മർ 8:27) ഈ സന്ദർഭ​ത്തിൽ യേശു തനിച്ച്‌ പ്രാർഥി​ച്ച​തി​നെ​ക്കു​റിച്ച്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ലൂക്കോസ്‌ മാത്ര​മാണ്‌.

സ്വയം ത്യജിച്ച്‌: അഥവാ “തന്റെ മേൽ തനിക്കുള്ള അവകാ​ശ​മെ​ല്ലാം ഉപേക്ഷിച്ച്‌.” തന്റെ ആഗ്രഹ​ങ്ങ​ളെ​ല്ലാം പൂർണ​മാ​യി വെടി​യാ​നോ തന്റെ ഉടമസ്ഥാ​വ​കാ​ശം ദൈവ​ത്തി​നു വിട്ടു​കൊ​ടു​ക്കാ​നോ ഉള്ള ഒരാളു​ടെ മനസ്സൊ​രു​ക്ക​ത്തെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം “തന്നോ​ടു​തന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. അതു ശരിയാ​ണു​താ​നും. കാരണം ഒരാളു​ടെ സ്വന്തം ആഗ്രഹ​ങ്ങ​ളോ ലക്ഷ്യങ്ങ​ളോ സൗകര്യ​ങ്ങ​ളോ വേണ്ടെ​ന്നു​വെ​ക്കു​ന്ന​താണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (2കൊ 5:14, 15) യേശു​വി​നെ അറിയാ​മെന്ന കാര്യം പത്രോസ്‌ നിഷേ​ധി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ലൂക്കോസ്‌ ഇതേ ഗ്രീക്കു​ക്രി​യ​യും അതി​നോ​ടു ബന്ധമുള്ള മറ്റൊരു ക്രിയ​യും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—ലൂക്ക 22:34, 57, 61; മത്ത 16:24-ന്റെ പഠനക്കു​റി​പ്പു കാണുക.

ദണ്ഡനസ്‌തംഭം: മത്ത 16:24-ന്റെ പഠനക്കു​റി​പ്പു കാണുക.

ജീവൻ: അഥവാ “ദേഹി.”​—പദാവ​ലി​യിൽ “ദേഹി” കാണുക.

ഇതു പറഞ്ഞിട്ട്‌ ഏകദേശം എട്ടു ദിവസം കഴിഞ്ഞ്‌: മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും വിവര​ണ​ങ്ങ​ളിൽ “ആറു ദിവസം കഴിഞ്ഞ്‌” എന്നാണു കാണു​ന്നത്‌. (മത്ത 17:1; മർ 9:2) ദിവസ​ങ്ങ​ളു​ടെ എണ്ണം കണക്കു​കൂ​ട്ടു​ന്ന​തിൽ മത്തായി​യും മർക്കോ​സും സ്വീക​രിച്ച രീതിയല്ല ലൂക്കോസ്‌ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു വാഗ്‌ദാ​നം നൽകിയ ദിവസ​വും (ലൂക്ക 9:27) രൂപാ​ന്ത​ര​പ്പെട്ട ദിവസ​വും ഉൾപ്പെ​ടു​ത്തി​യാ​ണു ലൂക്കോസ്‌ ദിവസങ്ങൾ കണക്കു​കൂ​ട്ടി​യത്‌. എന്നാൽ അതിനു രണ്ടിനും ഇടയ്‌ക്കുള്ള ആറു പൂർണ​ദി​വ​സ​ങ്ങ​ളാ​ണു മത്തായി​യും മർക്കോ​സും എണ്ണിയത്‌. ഇനി, ലൂക്കോസ്‌ ദിവസ​ങ്ങ​ളു​ടെ എണ്ണം ഒരു ഏകദേ​ശ​സം​ഖ്യ​യാ​യി​ട്ടാണ്‌ നൽകി​യി​രി​ക്കു​ന്നത്‌ എന്നതും ശ്രദ്ധി​ക്കുക. “ഏകദേശം എട്ടു ദിവസം” എന്നാണ്‌ അദ്ദേഹം അതെക്കു​റിച്ച്‌ പറഞ്ഞത്‌.

പ്രാർഥി​ക്കാൻവേണ്ടി: യേശു രൂപാ​ന്ത​ര​പ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌, ഈ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചി​രി​ക്കു​ന്നതു ലൂക്കോസ്‌ മാത്ര​മാണ്‌. യേശു ‘പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു’ എന്ന്‌ അടുത്ത വാക്യ​ത്തി​ലും പറയു​ന്നുണ്ട്‌. (ലൂക്ക 9:29) യേശു​വി​ന്റെ മറ്റു ചില പ്രാർഥ​ന​ക​ളെ​ക്കു​റി​ച്ചും ലൂക്കോസ്‌ മാത്രമേ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. ആ ബൈബിൾഭാ​ഗങ്ങൾ ഇവയാണ്‌: ലൂക്ക 3:21; 5:16; 6:12; 9:18; 11:1; 23:46.

യേശു​വി​ന്റെ വേർപാട്‌: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഹേക്‌സൊ​ഡൊസ്‌ എന്ന ഗ്രീക്കു​പദം 2പത്ര 1:15-ലും (വേർപാട്‌) എബ്ര 11:22-ലും (പുറ​പ്പെ​ട്ടു​പോ​കുക) കാണാം. സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​വി​ന്റെ വേർപാ​ടിൽ അഥവാ പുറ​പ്പെ​ട​ലിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ യേശു​വി​ന്റെ മരണവും അതെത്തു​ടർന്ന്‌ നടന്ന, ആത്മജീ​വ​നി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​വും ആയിരു​ന്നു.

മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി: സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ, യഹോവ മനുഷ്യ​രോ​ടു നേരിട്ട്‌ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ രണ്ടാമ​ത്തേ​താണ്‌ ഇത്‌.​—ലൂക്ക 3:22; യോഹ 12:28 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ആകെയു​ള്ളൊ​രു: മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. മിക്ക​പ്പോ​ഴും “ഏകജാതൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തി​ലെ​യോ വർഗത്തി​ലെ​യോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി ആൺമക്കൾക്കുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല പെൺമ​ക്ക​ളു​ടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. നയിനി​ലെ വിധവ​യു​ടെ “ഒരേ ഒരു” മകനെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും യായീ​റൊ​സി​ന്റെ “ഒരേ ഒരു” മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 7:12; 8:41, 42) യിഫ്‌താ​ഹി​ന്റെ മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊ​ണൊ​ഗെ​നെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല.” (ന്യായ 11:34) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ദൈവ​ത്തി​ന്റെ മഹാശ​ക്തി​യിൽ: അഥവാ “ദൈവ​ത്തി​ന്റെ മഹിമ​യിൽ.” ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ യേശു തന്നി​ലേക്കു ശ്രദ്ധ ആകർഷി​ച്ചില്ല. പകരം അതിന്റെ പിന്നിലെ ശക്തിയു​ടെ ഉറവെന്ന നിലയിൽ എല്ലാ ബഹുമ​തി​യും ദൈവ​ത്തി​നു നൽകി. അത്‌ ആളുകൾക്കു വ്യക്തവു​മാ​യി​രു​ന്നു.

സ്വർഗാ​രോ​ഹ​ണ​ത്തി​നുള്ള: അനലെം​പ്‌സിസ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. ഈ പദം യേശു​വി​ന്റെ സ്വർഗാ​രോ​ഹ​ണ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. ഇതി​നോ​ടു ബന്ധമു​ള്ളൊ​രു ക്രിയ​യാ​ണു പ്രവൃ 1:2, 11, 22 എന്നീ ഭാഗങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അവിടെ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “സ്വർഗ​ത്തി​ലേക്ക്‌ എടുത്തു,” “എടുക്ക​പ്പെട്ട” എന്നെല്ലാ​മാണ്‌.

യേശു . . . പോകാ​നാ​ണു തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​തെന്ന്‌: അക്ഷ. “യേശു​വി​ന്റെ മുഖം (യരുശ​ലേ​മി​ലേക്കു) പോകു​ക​യാ​ണെന്ന്‌ [അഥവാ “(യരുശ​ലേ​മി​ന്റെ) നേർക്കാ​ണെന്ന്‌”].” (ലൂക്ക 9:51 താരത​മ്യം ചെയ്യുക.) ഏതെങ്കി​ലും ലക്ഷ്യമോ ഉദ്ദേശ്യ​മോ ആഗ്രഹ​മോ സാധി​ക്കു​മെന്ന പ്രതീക്ഷ വെച്ചു​പു​ലർത്തു​ന്ന​തി​നെ കുറി​ക്കാ​നും (1രാജ 2:15; 2രാജ 12:17) പതറാത്ത ലക്ഷ്യ​ബോ​ധത്തെ കുറി​ക്കാ​നും (2ദിന 20:3; ദാനി 11:17) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

കർത്താവ്‌: ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ പദം കാണു​ന്നില്ല. പക്ഷേ ആധികാ​രി​ക​മായ പല പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇതുണ്ട്‌.

എന്റെ അപ്പനെ അടക്കി​യിട്ട്‌: സാധ്യ​ത​യ​നു​സ​രിച്ച്‌, തന്റെ അപ്പൻ അൽപ്പം മുമ്പ്‌ മരി​ച്ചെ​ന്നും അതു​കൊണ്ട്‌ താൻ വേഗം പോയി അദ്ദേഹത്തിന്റെ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങു​കൾ നടത്തി​യി​ട്ടു തിരി​ച്ചെ​ത്താ​മെ​ന്നും പറയു​ക​യാ​യി​രു​ന്നില്ല അയാൾ. കാരണം അപ്പൻ മരിച്ചു​പോ​യി​രു​ന്നെ​ങ്കിൽ അയാൾ ആ സമയത്ത്‌ യേശു​വി​നോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ അവിടെ നിൽക്കാൻ സാധ്യ​ത​യില്ല. പണ്ട്‌ മധ്യപൂർവ​ദേ​ശത്ത്‌ ഒരു കുടും​ബ​ത്തിൽ ആരെങ്കി​ലും മരിച്ചാൽ ശവസം​സ്‌കാ​രം വളരെ പെട്ടെന്ന്‌, സാധി​ക്കു​ന്നെ​ങ്കിൽ അന്നുതന്നെ, നടത്തി​യി​രു​ന്നു. ഇതിൽനിന്ന്‌ ആ മനുഷ്യന്റെ അപ്പൻ മരിച്ചി​രു​ന്നില്ല, പകരം പ്രായ​മാ​യോ അസുഖം ബാധി​ച്ചോ കിടപ്പി​ലാ​യി​രു​ന്നെന്നേ ഉള്ളൂ എന്നു നമുക്ക്‌ ഊഹി​ക്കാം. ഇനി രോഗ​ബാ​ധി​ത​നാ​യി, പരസഹാ​യം വേണ്ട നിലയിൽ കഴിയുന്ന അപ്പനെ ആരോ​രു​മി​ല്ലാ​തെ വിട്ടിട്ട്‌ വരാൻ യേശു എന്തായാ​ലും ഒരാ​ളോട്‌ ആവശ്യ​പ്പെ​ടി​ല്ലാ​യി​രു​ന്നു. അത്തരം അവശ്യ​കാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ടു​ക്കാൻ അയാളു​ടെ വീട്ടിൽ മറ്റു കുടും​ബാം​ഗങ്ങൾ ഉണ്ടായി​രു​ന്നു എന്ന്‌ ഇതിൽനിന്ന്‌ മനസ്സി​ലാ​ക്കാം. (മർ 7:9-13) ഒരർഥ​ത്തിൽ ആ മനുഷ്യൻ പറഞ്ഞത്‌ ഇതാണ്‌: ‘ഞാൻ അങ്ങയെ അനുഗ​മി​ക്കാം, പക്ഷേ എന്റെ അപ്പന്റെ കാല​മൊ​ന്നു കഴി​ഞ്ഞോ​ട്ടേ. അപ്പൻ മരിച്ച്‌ ശവസം​സ്‌കാ​ര​വും​കൂ​ടെ നടത്തി​യി​ട്ടു ഞാൻ വരാം.’ പക്ഷേ യേശുവിന്റെ നോട്ട​ത്തിൽ, ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങൾ ജീവി​ത​ത്തിൽ ഒന്നാമതു വെക്കാ​നുള്ള അവസര​മാണ്‌ അയാൾ നഷ്ടപ്പെ​ടു​ത്തി​യത്‌.​—ലൂക്ക 9:60, 62.

മരിച്ചവർ അവരുടെ മരിച്ച​വരെ അടക്കട്ടെ: ലൂക്ക 9:59-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, യേശു​വി​നോ​ടു സംസാ​രിച്ച ആ മനുഷ്യന്റെ അപ്പൻ സാധ്യ​ത​യ​നു​സ​രിച്ച്‌ പ്രായ​മാ​യോ അസുഖം ബാധി​ച്ചോ കിടപ്പി​ലാ​യി​രു​ന്നു, അല്ലാതെ മരിച്ചി​രു​ന്നില്ല. അതു​കൊണ്ട്‌ ഒരർഥ​ത്തിൽ യേശു പറഞ്ഞത്‌ ഇതാണ്‌: ‘ആത്മീയ​മാ​യി മരിച്ചവർ അവരുടെ മരിച്ച​വരെ അടക്കട്ടെ.’ അതായത്‌, അപ്പൻ മരിക്കു​ന്ന​തു​വരെ മറ്റു കുടും​ബാം​ഗങ്ങൾ അദ്ദേഹത്തെ പരിച​രി​ക്കട്ടെ. ആ വ്യക്തി യേശു​വി​നെ അനുഗ​മി​ച്ചാൽ ദൈവ​മു​മ്പാ​കെ ആത്മീയ​മാ​യി മരിച്ച മറ്റുള്ള​വർക്കി​ല്ലാത്ത ഒരു അവസരം അയാൾക്കു തുറന്നു​കി​ട്ടു​മാ​യി​രു​ന്നു—അയാൾക്കു നിത്യ​ജീ​വ​നി​ലേ​ക്കുള്ള പാതയിൽ പ്രവേ​ശി​ക്കാ​മാ​യി​രു​ന്നു! ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ന്ന​തും അതി​നെ​ക്കു​റിച്ച്‌ എല്ലാവ​രെ​യും അറിയി​ക്കു​ന്ന​തും ആത്മീയ​മാ​യി ഉണർന്നി​രി​ക്കാൻ അത്യന്താ​പേ​ക്ഷി​ത​മാണ്‌ എന്നു യേശു തന്റെ മറുപ​ടി​യിൽ സൂചി​പ്പി​ച്ചു.

ദൃശ്യാവിഷ്കാരം

വടിയും ഭക്ഷണസ​ഞ്ചി​യും
വടിയും ഭക്ഷണസ​ഞ്ചി​യും

വടി കൈയിൽ കൊണ്ടു​ന​ട​ക്കു​ന്നതു പണ്ട്‌ എബ്രാ​യ​രു​ടെ​ഒരു രീതി​യാ​യി​രു​ന്നു. പലതാ​യി​രു​ന്നു അതിന്റെ ഉപയോ​ഗങ്ങൾ: ഊന്നി​ന​ട​ക്കാ​നും (പുറ 12:11; സെഖ 8:4; എബ്ര 11:21) പ്രതി​രോ​ധ​ത്തി​നോ സ്വയര​ക്ഷ​യ്‌ക്കോ വേണ്ടി​യും (2ശമു 23:21) മെതി​ക്കാ​നും (യശ 28:27) ഒലിവു​കാ​യ്‌കൾ പറിക്കാ​നും (ആവ 24:20; യശ 24:13) മറ്റ്‌ അനേകം കാര്യ​ങ്ങൾക്കും അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. ഭക്ഷണസഞ്ചി സാധാ​ര​ണ​യാ​യി തുകൽകൊ​ണ്ടാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. സഞ്ചാരി​ക​ളും ഇടയന്മാ​രും കർഷക​രും മറ്റുള്ള​വ​രും പൊതു​വേ ഭക്ഷണവും വസ്‌ത്ര​വും മറ്റു വസ്‌തു​ക്ക​ളും കൊണ്ടു​പോ​കാൻ ഉപയോ​ഗി​ച്ചി​രുന്ന ഈ സഞ്ചി തോളി​ലാണ്‌ ഇട്ടിരു​ന്നത്‌. യേശു അപ്പോ​സ്‌ത​ല​ന്മാ​രെ പ്രസം​ഗ​പ​ര്യ​ട​ന​ത്തിന്‌ അയയ്‌ച്ച​പ്പോൾ അവർക്കു നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ കൂട്ടത്തിൽ വടി, ഭക്ഷണസഞ്ചി എന്നിവ​യെ​ക്കു​റി​ച്ചും പറഞ്ഞു. അപ്പോ​സ്‌ത​ല​ന്മാർ കൂടു​ത​ലാ​യി എന്തെങ്കി​ലും എടുക്കാൻ തുനി​ഞ്ഞാൽ അവരുടെ ശ്രദ്ധ പതറു​മാ​യി​രു​ന്ന​തു​കൊണ്ട്‌ അതിനു നിൽക്കാ​തെ അങ്ങനെ​തന്നെ പോകാ​നാ​യി​രു​ന്നു നിർദേശം. കാരണം യഹോവ എന്തായാ​ലും അവർക്കു​വേണ്ടി കരുതു​മാ​യി​രു​ന്നു.—യേശു നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ അർഥം കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ലൂക്ക 9:3; 10:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം
ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തോട്‌ അടുത്ത്‌ നിർമിച്ച ഒരു നാണയ​ത്തി​ന്റെ രണ്ടു വശങ്ങളാണ്‌. ചെമ്പ്‌ കലർന്ന ഒരു ലോഹ​സ​ങ്ക​രം​കൊ​ണ്ടാണ്‌ അത്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. അതു പുറത്തി​റ​ക്കി​യതു ഗലീല​യും പെരി​യ​യും ഭരിച്ചി​രുന്ന, ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌ അന്തിപ്പാ​സാ​യി​രു​ന്നു. ഹെരോദ്‌ യേശു​വി​നെ കൊല്ലാൻ നോക്കു​ന്നു എന്നു പരീശ​ന്മാർ പറഞ്ഞത്‌, യേശു യരുശ​ലേ​മി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ ഹെരോ​ദി​ന്റെ ഭരണ​പ്ര​ദേ​ശ​മായ പെരി​യ​യി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴാ​യി​രി​ക്കാം. അതിനു മറുപടി കൊടു​ത്ത​പ്പോൾ യേശു ഹെരോ​ദി​നെ​ക്കു​റിച്ച്‌ ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കു​റി​പ്പു കാണുക.) ഹെരോ​ദി​ന്റെ പ്രജകൾ മിക്കവ​രും ജൂതന്മാ​രാ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ പ്രകോ​പി​പ്പി​ക്കാത്ത ഈന്തപ്പ​ന​യോ​ല​യു​ടെ​യും (1) ഇലക്കി​രീ​ട​ത്തി​ന്റെ​യും (2) മറ്റും രൂപങ്ങ​ളാണ്‌ അദ്ദേഹം പുറത്തി​റ​ക്കിയ നാണയ​ങ്ങ​ളിൽ ഉണ്ടായി​രു​ന്നത്‌.

കൊട്ടകൾ
കൊട്ടകൾ

വ്യത്യ​സ്‌ത​തരം കൊട്ട​കളെ കുറി​ക്കാൻ ബൈബി​ളിൽ വെവ്വേറെ പദങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു അത്ഭുത​ക​ര​മാ​യി 5,000 പുരു​ഷ​ന്മാ​രെ പോഷി​പ്പി​ച്ചിട്ട്‌ മിച്ചം വന്ന ഭക്ഷണം ശേഖരി​ക്കാൻ ഉപയോ​ഗിച്ച 12 കൊട്ട​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ കാണുന്ന ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നത്‌ അവ നെയ്‌തു​ണ്ടാ​ക്കിയ, കൈയിൽ പിടി​ക്കാ​വുന്ന തരം ചെറിയ കൊട്ട​ക​ളാ​യി​രി​ക്കാം എന്നാണ്‌. എന്നാൽ യേശു 4,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ത്തിട്ട്‌ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ട​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (മർ 8:8, 9) അതു താരത​മ്യേന വലിയ കൊട്ട​കളെ കുറി​ക്കു​ന്നു. ദമസ്‌കൊ​സി​ലെ മതിലി​ന്റെ ദ്വാര​ത്തി​ലൂ​ടെ പൗലോ​സി​നെ താഴേക്ക്‌ ഇറക്കാൻ ഉപയോ​ഗിച്ച കൊട്ട​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌.—പ്രവൃ 9:25.

ഹെർമോൻ പർവതം
ഹെർമോൻ പർവതം

ഇസ്രാ​യേ​ലി​ന്റെ ചുറ്റു​വ​ട്ട​ത്തു​ള്ള​തി​ലേ​ക്കും ഏറ്റവും ഉയരമുള്ള പർവത​മാ​ണു ഹെർമോൻ. കൈസ​ര്യ​ഫി​ലി​പ്പി​ക്കു സമീപ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ആ പർവത​ത്തി​ന്റെ ഉയരം 2,814 മീ. (9,232 അടി) ആണ്‌. അതിന്റെ ഗിരി​ശൃം​ഗ​ങ്ങ​ളി​ലുള്ള മഞ്ഞ്‌ നീരാ​വി​യെ ഘനീഭ​വി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ ദേശത്ത്‌ മഞ്ഞുതു​ള്ളി​കൾ പെയ്‌തി​റ​ങ്ങു​ക​യും അതു ദൈർഘ്യ​മേ​റിയ വേനൽക്കാ​ല​ത്തു​ട​നീ​ളം സസ്യജാ​ല​ങ്ങളെ നനയ്‌ക്കു​ക​യും ചെയ്യുന്നു. (സങ്ക 133:3) അതിലെ മഞ്ഞ്‌ ഉരുകി വരുന്ന വെള്ളമാ​ണു യോർദാൻ നദിയു​ടെ പ്രധാന ജല​സ്രോ​തസ്സ്‌. യേശു രൂപാ​ന്ത​ര​പ്പെ​ട്ടത്‌ ഇവി​ടെ​വെ​ച്ചാ​യി​രി​ക്കാം എന്നും അഭി​പ്രാ​യ​മുണ്ട്‌.—മത്ത 17:2.

ഹെർമോൻ പർവത​ത്തി​ന്റെ ദൃശ്യം, ഹൂലാ-താഴ്‌വര ജൈവ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌
ഹെർമോൻ പർവത​ത്തി​ന്റെ ദൃശ്യം, ഹൂലാ-താഴ്‌വര ജൈവ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌

വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ വടക്കേ അറ്റത്തുള്ള ഹെർമോൻ പർവത​ത്തിൽ പല കൊടു​മു​ടി​ക​ളുണ്ട്‌. അതിൽ ഏറ്റവും ഉയർന്ന കൊടു​മു​ടി സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,814 മീ. (9,232 അടി) ഉയരത്തി​ലാണ്‌. ആന്റി-ലബാ​നോൻ മലനി​ര​യു​ടെ തെക്കേ അറ്റത്താണ്‌ ഈ പർവതം സ്ഥിതി​ചെ​യ്യു​ന്നത്‌. യേശു രൂപാ​ന്ത​ര​പ്പെ​ട്ടതു ഹെർമോൻ പർവത​ത്തിൽവെ​ച്ചാ​യി​രി​ക്കാം.

കുറു​ക്ക​ന്മാ​രു​ടെ മാളവും പക്ഷിക​ളു​ടെ കൂടും
കുറു​ക്ക​ന്മാ​രു​ടെ മാളവും പക്ഷിക​ളു​ടെ കൂടും

കുറു​ക്ക​ന്മാർക്കു മാളങ്ങ​ളും പക്ഷികൾക്കു കൂടു​ക​ളും ഉണ്ടെന്നും അതേസ​മയം തനിക്കു സ്ഥിരമാ​യി താമസി​ക്കാൻ ഒരു വീടി​ല്ലെ​ന്നും യേശു പറഞ്ഞു. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ഇനത്തിൽപ്പെട്ട കുറു​ക്ക​ന്മാർ (വൽപിസ്‌ വൽപിസ്‌) മധ്യപൂർവ​ദേ​ശത്ത്‌ മാത്രമല്ല ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നീ സ്ഥലങ്ങളി​ലും കാണ​പ്പെ​ടു​ന്നു. സമീപ​കാ​ലത്ത്‌ അവയെ ഓസ്‌​ട്രേ​ലി​യ​യി​ലേ​ക്കും കൊണ്ടു​വ​ന്നി​ട്ടുണ്ട്‌. പ്രകൃ​തി​ജ​ന്യ​മായ പാറയി​ടു​ക്കു​ക​ളി​ലും മറ്റു ജീവികൾ ഉപേക്ഷി​ച്ചു​പോയ മാളങ്ങ​ളി​ലും താമസി​ക്കാ​റുള്ള കുറു​ക്ക​ന്മാർ ചില​പ്പോ​ഴൊ​ക്കെ മറ്റു ജീവി​കളെ തുരത്തി​യോ​ടി​ച്ചിട്ട്‌ അവയുടെ മാളങ്ങൾ കൈവ​ശ​പ്പെ​ടു​ത്താ​റു​മുണ്ട്‌. ഇതൊ​ന്നു​മ​ല്ലെ​ങ്കിൽ അവ നിലത്ത്‌ മാളമു​ണ്ടാ​ക്കി അതിൽ താമസ​മാ​ക്കും. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ചെറ്റിസ്‌ വാർബ്ലർ (ചെറ്റിയ ചെറ്റി) എന്ന ഇലക്കു​രു​വി, വർഷത്തി​ലെ പല മാസങ്ങ​ളി​ലാ​യി ഇസ്രാ​യേ​ലിൽ കാണ​പ്പെ​ടുന്ന ഏതാണ്ട്‌ 470 തരം പക്ഷിക​ളിൽ ഒന്നാണ്‌. ഇനങ്ങളി​ലെ വൈവി​ധ്യം​പോ​ലെ​തന്നെ അവയുടെ കൂടു​ക​ളും നാനാ​ത​ര​മാണ്‌. ചുള്ളി​ക്കമ്പ്‌, ഇലകൾ, കടൽസ​സ്യ​ങ്ങൾ, നാരുകൾ, വൈ​ക്കോൽ, പായൽ, തൂവലു​കൾ എന്നിവ ഉപയോ​ഗിച്ച്‌ മരങ്ങളി​ലും മരപ്പൊ​ത്തു​ക​ളി​ലും പാറ​ക്കെ​ട്ടു​ക​ളി​ലും ഒക്കെ അവ കൂടു കെട്ടാ​റുണ്ട്‌. മെഡി​റ്റ​റേ​നി​യൻ കടലിന്റെ തെക്കു​കി​ഴക്കേ ഭാഗത്ത്‌ സ്ഥിതി​ചെ​യ്യുന്ന ഈ രാജ്യം താരത​മ്യേന ചെറു​തെ​ങ്കി​ലും അതു തണു​പ്പേ​റിയ പർവത​ശി​ഖ​ര​ങ്ങ​ളും കൊടും ചൂടുള്ള താഴ്‌വാ​ര​ങ്ങ​ളും, ഉണങ്ങി​വരണ്ട മരുഭൂ​മി​ക​ളും സമു​ദ്ര​തീ​രത്തെ സമഭൂ​മി​ക​ളും അടങ്ങിയ വൈവി​ധ്യ​മാർന്ന ഭൂപ്ര​കൃ​തി​യാൽ അനുഗൃ​ഹീ​ത​മാണ്‌. ഈ ആവാസ​വ്യ​വസ്ഥ വളരെ ആകർഷ​ക​മാ​യ​തു​കൊണ്ട്‌ വിവി​ധ​തരം പക്ഷികൾ ഇസ്രാ​യേ​ലിൽ സ്ഥിരതാ​മ​സ​ക്കാ​രാ​യുണ്ട്‌; ഇവിടം തേടി​യെ​ത്തുന്ന ദേശാ​ട​ന​പ്പ​ക്ഷി​കൾ വേറെ​യും!

നിലം ഉഴുന്നു
നിലം ഉഴുന്നു

മിക്ക​പ്പോ​ഴും ശരത്‌കാ​ല​ത്താ​ണു നിലം ഉഴുതി​രു​ന്നത്‌. വേനൽക്കാ​ല​സൂ​ര്യ​ന്റെ ചൂടേറ്റ്‌ വരണ്ടു​ണങ്ങി, ഉറച്ചു​കി​ട​ക്കുന്ന മണ്ണ്‌ അപ്പോ​ഴേ​ക്കും മഴയിൽ കുതിർന്നി​ട്ടു​ണ്ടാ​കും. (അനു. ബി15 കാണുക.) ചില കലപ്പക​ളിൽ, നിലം ഉഴാൻ കലപ്പത്ത​ണ്ടിൽ പിടി​പ്പിച്ച കൂർത്ത ഒരു തടി മാത്ര​മാ​യി​രി​ക്കും ഉണ്ടാകുക. ചില​പ്പോൾ അറ്റത്ത്‌ ലോഹം പിടി​പ്പി​ക്കുന്ന രീതി​യു​മു​ണ്ടാ​യി​രു​ന്നു. ഒന്നോ അതില​ധി​ക​മോ മൃഗങ്ങൾ ആ കലപ്പ വലിക്കും. ഇത്തരത്തിൽ നിലം ഉഴുതി​ട്ടാ​ണു വിത്തു വിതയ്‌ക്കുക. ആളുകൾക്കു സുപരി​ചി​ത​മാ​യി​രുന്ന ഈ ജോലി​യെ​ക്കു​റിച്ച്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പല ദൃഷ്ടാ​ന്ത​ങ്ങ​ളി​ലും പരാമർശ​മുണ്ട്‌. (ന്യായ 14:18; യശ 2:4; യിര 4:3; മീഖ 4:3) പ്രധാ​ന​പ്പെട്ട കാര്യങ്ങൾ പഠിപ്പി​ക്കാൻ യേശു​വും കൃഷി​പ്പ​ണി​യു​മാ​യി ബന്ധപ്പെട്ട ദൃഷ്ടാ​ന്തങ്ങൾ ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ശിഷ്യൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ പ്രവർത്തി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യാൻ യേശു നിലം ഉഴുന്ന ജോലി​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചു. (ലൂക്ക 9:62) നിലം ഉഴുന്ന​തി​നി​ടെ കൃഷി​ക്കാ​രന്റെ ശ്രദ്ധ പതറി​യാൽ ഉഴവു​ചാൽ വളഞ്ഞു​പു​ള​ഞ്ഞു​പോ​കു​മാ​യി​രു​ന്നു. സമാന​മാ​യി, തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിൽനിന്ന്‌ ശ്രദ്ധ വ്യതി​ച​ലി​ക്കു​ക​യോ അവ വെച്ചൊ​ഴി​യു​ക​യോ ചെയ്യുന്ന ഒരു ക്രിസ്‌തു​ശി​ഷ്യൻ ദൈവ​രാ​ജ്യ​ത്തി​നു യോഗ്യ​ന​ല്ലാ​താ​കു​മാ​യി​രു​ന്നു.