ലൂക്കോസ്‌ എഴുതിയത്‌ 5:1-39

5  ഒരിക്കൽ യേശു ഗന്നേസ​രെത്ത്‌ തടാകത്തിന്റെ+ കരയിൽ നിൽക്കുകയായിരുന്നു. ദൈവ​വ​ചനം കേൾക്കാൻവേണ്ടി വന്ന ജനക്കൂട്ടം യേശു​വി​നെ തിക്കിക്കൊണ്ടിരുന്നു.  അപ്പോൾ തടാകത്തിന്റെ തീരത്ത്‌ രണ്ടു വള്ളം കിടക്കു​ന്നതു യേശു കണ്ടു. മീൻപി​ടു​ത്ത​ക്കാർ അവയിൽനിന്ന്‌ ഇറങ്ങി വലകൾ കഴുകു​ക​യാ​യി​രു​ന്നു.+  ആ വള്ളങ്ങളി​ലൊ​ന്നിൽ യേശു കയറി. അതു ശിമോന്റേതായിരുന്നു. വള്ളം കരയിൽനിന്ന്‌ അൽപ്പം നീക്കാൻ യേശു ശിമോ​നോട്‌ ആവശ്യ​പ്പെട്ടു. പിന്നെ യേശു അതിൽ ഇരുന്ന്‌ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻതു​ടങ്ങി.  സംസാ​രി​ച്ചു​തീർന്ന​പ്പോൾ യേശു ശിമോ​നോട്‌, “ആഴമു​ള്ളി​ട​ത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു.  അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാ​നി​ച്ചി​ട്ടും ഒന്നും കിട്ടി​യില്ല.+ എങ്കിലും അങ്ങ്‌ പറഞ്ഞതു​കൊണ്ട്‌ ഞാൻ വല ഇറക്കാം.”  അവർ അങ്ങനെ ചെയ്‌ത​പ്പോൾ വലി​യൊ​രു മീൻകൂ​ട്ടം വലയിൽപ്പെട്ടു. ഭാരം കാരണം വല കീറാൻതു​ടങ്ങി.+  അതു​കൊണ്ട്‌ അവർ മറ്റേ വള്ളത്തി​ലുള്ള കൂട്ടാ​ളി​ക​ളോട്‌, വന്ന്‌ സഹായി​ക്കാൻ ആംഗ്യം കാണിച്ചു. അവരും വന്ന്‌ രണ്ടു വള്ളവും മുങ്ങാ​റാ​കു​ന്ന​തു​വരെ മീൻ നിറച്ചു.  ഇതു കണ്ടിട്ട്‌ ശിമോൻ പത്രോസ്‌ യേശുവിന്റെ കാൽക്കൽ വീണ്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ,* ഞാനൊ​രു പാപി​യാണ്‌. എന്നെ വിട്ട്‌ പോയാ​ലും.”  അവർക്കു കിട്ടിയ മീന്റെ പെരുപ്പം കണ്ട്‌ പത്രോ​സും കൂടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രും ആകെ അമ്പരന്നു​പോ​യി​രു​ന്നു. 10  ശിമോന്റെ കൂട്ടാ​ളി​ക​ളായ യാക്കോബ്‌, യോഹ​ന്നാൻ എന്നീ സെബെദിപുത്രന്മാരും+ അതിശ​യി​ച്ചു​പോ​യി. എന്നാൽ യേശു ശിമോ​നോ​ടു പറഞ്ഞു: “പേടി​ക്കാ​തി​രി​ക്കൂ! നീ ഇനിമു​തൽ മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കും.”+ 11  അപ്പോൾ, അവർ വള്ളങ്ങൾ കരയ്‌ക്ക​ടു​പ്പി​ച്ചിട്ട്‌ എല്ലാം ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.+ 12  മറ്റൊ​രി​ക്കൽ യേശു ഒരു നഗരത്തിൽ ചെന്നു. ദേഹമാ​സ​കലം കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വി​നെ കണ്ട ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ കമിഴ്‌ന്നു​വീണ്‌, “കർത്താവേ, ഒന്നു മനസ്സു​വെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം”+ എന്നു യാചി​ച്ചു​പ​റഞ്ഞു. 13  യേശു കൈ നീട്ടി അയാളെ തൊട്ടു​കൊണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളു​ടെ കുഷ്‌ഠം മാറി.+ 14  ഇത്‌ ആരോ​ടും പറയരു​തെന്നു കല്‌പിച്ചിട്ട്‌+ യേശു ആ മനുഷ്യ​നോ​ടു പറഞ്ഞു: “എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌ മോശ കല്‌പി​ച്ച​തു​പോ​ലെ നിന്റെ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള യാഗം അർപ്പി​ക്കണം.+ അത്‌ അവർക്കൊ​രു തെളി​വാ​കട്ടെ.”+ 15  എന്നാൽ യേശു​വി​നെ​ക്കു​റി​ച്ചുള്ള വാർത്ത പരന്നു​കൊ​ണ്ടേ​യി​രു​ന്നു. യേശു പറയു​ന്നതു കേൾക്കാ​നും രോഗങ്ങൾ മാറി​ക്കി​ട്ടാ​നും വലിയ ജനക്കൂ​ട്ടങ്ങൾ വരാറു​ണ്ടാ​യി​രു​ന്നു.+ 16  എങ്കിലും പ്രാർഥി​ക്കാൻവേണ്ടി യേശു മിക്ക​പ്പോ​ഴും വിജന​മായ സ്ഥലങ്ങളി​ലേക്കു പോകു​മാ​യി​രു​ന്നു. 17  ഒരു ദിവസം യേശു പഠിപ്പി​ക്കു​മ്പോൾ, ഗലീല​യി​ലെ​യും യഹൂദ്യ​യി​ലെ​യും എല്ലാ ഗ്രാമ​ങ്ങ​ളിൽനി​ന്നും യരുശ​ലേ​മിൽനി​ന്നും വന്ന പരീശ​ന്മാ​രും നിയമം പഠിപ്പി​ക്കു​ന്ന​വ​രും അവിടെ ഇരിപ്പു​ണ്ടാ​യി​രു​ന്നു. ആളുകളെ സുഖ​പ്പെ​ടു​ത്താ​നുള്ള ശക്തി യഹോവ യേശു​വി​നു നൽകിയിരുന്നു.+ 18  ശരീരം തളർന്നു​പോയ ഒരാളെ അപ്പോൾ ചില പുരു​ഷ​ന്മാർ കിടക്ക​യോ​ടെ ചുമന്നു​കൊ​ണ്ടു​വന്നു. അയാളെ യേശുവിന്റെ മുന്നിൽ കിടത്താ​നാ​യി അകത്ത്‌ കൊണ്ടു​വ​രാൻ അവർ ശ്രമിച്ചു.+ 19  പക്ഷേ, ജനക്കൂട്ടം കാരണം അകത്ത്‌ കൊണ്ടു​വ​രാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർ മേൽക്കൂ​ര​യിൽ കയറി ഓടു നീക്കി അയാളെ കിടക്ക​യോ​ടെ ജനമധ്യ​ത്തിൽ യേശുവിന്റെ മുന്നി​ലേക്ക്‌ ഇറക്കി. 20  അവരുടെ വിശ്വാ​സം കണ്ടിട്ട്‌ യേശു ആ മനുഷ്യ​നോട്‌, “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 21  അപ്പോൾ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മനസ്സിൽ പറഞ്ഞു: “ഇങ്ങനെ പറയാൻ ഇവൻ ആരാണ്‌? ദൈവ​നി​ന്ദ​യല്ലേ ഇവൻ പറയു​ന്നത്‌? ദൈവ​ത്തി​ന​ല്ലാ​തെ ആർക്കെ​ങ്കി​ലും പാപങ്ങൾ ക്ഷമിക്കാൻ കഴിയു​മോ?”+ 22  അവരുടെ ഉള്ളിലി​രു​പ്പു മനസ്സി​ലാ​ക്കി​യിട്ട്‌ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്താണ്‌ ആലോ​ചി​ക്കു​ന്നത്‌? 23  ഏതാണ്‌ എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്ന​തോ അതോ ‘എഴു​ന്നേറ്റ്‌ നടക്കുക’ എന്നു പറയു​ന്ന​തോ? 24  എന്നാൽ ഭൂമി​യിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യ​പു​ത്രന്‌ അധികാ​ര​മു​ണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി.⁠.⁠.” യേശു തളർവാ​ത​രോ​ഗി​യോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടി​ലേക്കു പോകൂ എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+ 25  അപ്പോൾ എല്ലാവ​രും നോക്കി​നിൽക്കെ അയാൾ എഴു​ന്നേറ്റ്‌ കിടക്ക എടുത്ത്‌ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ വീട്ടി​ലേക്കു പോയി. 26  എല്ലാവ​രും വിസ്‌മയിച്ച്‌+ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി. അവർ ഭയഭക്തി​യോ​ടെ, “അതിശ​യി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളാ​ണു നമ്മൾ ഇന്നു കണ്ടത്‌” എന്നു പറഞ്ഞു. 27  പിന്നീട്‌ യേശു അവി​ടെ​നിന്ന്‌ പോകു​മ്പോൾ ലേവി എന്നു പേരുള്ള ഒരു നികു​തി​പി​രി​വു​കാ​രൻ നികുതി പിരി​ക്കു​ന്നി​ടത്ത്‌ ഇരിക്കു​ന്നതു കണ്ട്‌, “എന്നെ അനുഗ​മി​ക്കുക”+ എന്നു പറഞ്ഞു. 28  അയാൾ എഴു​ന്നേറ്റ്‌ എല്ലാം ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.+ 29  പിന്നെ ലേവി യേശു​വി​നു​വേണ്ടി വീട്ടിൽ ഒരു വലിയ വിരുന്ന്‌ ഒരുക്കി. നികു​തി​പി​രി​വു​കാ​രു​ടെ​യും മറ്റും വലി​യൊ​രു കൂട്ടം അവരോ​ടൊ​പ്പം ഭക്ഷണത്തിന്‌ ഇരുന്നു.+ 30  ഇതു കണ്ട്‌ പരീശ​ന്മാ​രും അവരിൽപ്പെട്ട ശാസ്‌ത്രി​മാ​രും പിറു​പി​റു​ത്തു​കൊണ്ട്‌ യേശുവിന്റെ ശിഷ്യ​ന്മാ​രോട്‌, “നിങ്ങൾ എന്താ നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂടെ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്നത്‌”+ എന്നു ചോദി​ച്ചു. 31  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.+ 32  നീതി​മാ​ന്മാ​രെയല്ല, പാപി​കളെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാ​നാ​ണു ഞാൻ വന്നത്‌.”+ 33  അവർ യേശു​വി​നോ​ടു പറഞ്ഞു: “യോഹന്നാന്റെ ശിഷ്യ​ന്മാർ കൂടെ​ക്കൂ​ടെ ഉപവസിച്ച്‌ പ്രാർഥി​ക്കാ​റുണ്ട്‌. പരീശ​ന്മാ​രു​ടെ ശിഷ്യ​ന്മാ​രും അങ്ങനെ ചെയ്യാ​റുണ്ട്‌. അങ്ങയുടെ ശിഷ്യ​ന്മാ​രോ തിന്നു​കു​ടിച്ച്‌ നടക്കുന്നു.”+ 34  യേശു അവരോ​ടു പറഞ്ഞു: “മണവാളൻ കൂടെ​യു​ള്ള​പ്പോൾ അയാളു​ടെ കൂട്ടു​കാ​രോട്‌ ഉപവസി​ക്ക​ണ​മെന്നു പറയാൻ പറ്റുമോ? 35  എന്നാൽ മണവാളനെ+ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടു​പോ​കുന്ന കാലം വരും. അന്ന്‌ അവർ ഉപവസി​ക്കും.”+ 36  പിന്നെ യേശു അവരോട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “ആരും പുതിയ വസ്‌ത്ര​ത്തിൽനിന്ന്‌ ഒരു കഷണം മുറി​ച്ചെ​ടുത്ത്‌ പഴയ വസ്‌ത്ര​ത്തിൽ തുന്നി​ച്ചേർക്കാ​റില്ല. അങ്ങനെ ചെയ്‌താൽ പുതിയ കഷണം വിട്ടു​പോ​രും. മാത്രമല്ല പഴയതു​മാ​യി അതു ചേരു​ക​യു​മില്ല.+ 37  അതു​പോ​ലെ ആരും പുതിയ വീഞ്ഞു പഴയ തുരു​ത്തി​യിൽ ഒഴിച്ചു​വെ​ക്കാ​റില്ല. അങ്ങനെ ചെയ്‌താൽ പുതിയ വീഞ്ഞ്‌, തുരുത്തി പൊട്ടി​ക്കും; വീഞ്ഞ്‌ ഒഴുകി​പ്പോ​കും. തുരു​ത്തി​യും നശിക്കും. 38  പുതിയ വീഞ്ഞു പുതിയ തുരു​ത്തി​യി​ലാണ്‌ ഒഴിച്ചു​വെ​ക്കേ​ണ്ടത്‌. 39  പഴയ വീഞ്ഞു കുടിച്ച ആർക്കും പുതി​യത്‌ ഇഷ്ടപ്പെ​ടില്ല. ‘പഴയതാ​യി​രു​ന്നു നല്ലത്‌’ എന്ന്‌ അവർ പറയും.”

അടിക്കുറിപ്പുകള്‍

അഥവാ “യജമാ​നനേ.”

പഠനക്കുറിപ്പുകൾ

ഗന്നേസ​രെത്ത്‌: ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീര​ത്തോ​ടു ചേർന്നു​കി​ട​ക്കുന്ന ഒരു ചെറിയ സമതലം. (ഏകദേശം 5 കി.മീ. നീളവും 2.5 കി.മീ. വീതി​യും ഉള്ള പ്രദേശം.) ലൂക്ക 5:1-ൽ ഗലീല​ക്ക​ട​ലി​നെ ‘ഗന്നേസ​രെത്ത്‌ തടാകം’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

ഗന്നേസ​രെത്ത്‌ തടാകം: വടക്കൻ ഇസ്രാ​യേ​ലി​ലെ ഒരു ശുദ്ധജല തടാകം; ഗലീല​ക്ക​ട​ലി​ന്റെ മറ്റൊരു പേരാണ്‌ ഇത്‌. (മത്ത 4:18) അതിനെ കിന്നേ​രെത്ത്‌ കടൽ എന്നും (സംഖ 34:11) തിബെ​ര്യാസ്‌ കടൽ എന്നും (യോഹ 6:1-ന്റെ പഠനക്കു​റി​പ്പു കാണുക.) വിളി​ച്ചി​ട്ടുണ്ട്‌. സമു​ദ്ര​നി​ര​പ്പിൽനി​ന്നും ശരാശരി 210 മീ. (700 അടി) താഴെ​യാണ്‌ ഇത്‌. തെക്കേ അറ്റംമു​തൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്‌; അതിന്റെ വീതി (കിഴക്കേ അറ്റംമു​തൽ പടിഞ്ഞാ​റേ അറ്റംവരെ) 12 കിലോ​മീ​റ്റ​റും ഏറ്റവും കൂടിയ ആഴം ഏതാണ്ട്‌ 48 മീറ്ററും (160 അടി) ആണ്‌. ആ തടാക​ത്തി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീരത്തുള്ള ഒരു ചെറിയ സമതല​ത്തി​ന്റെ പേരാണു ഗന്നേസ​രെത്ത്‌. കിന്നേ​രെത്ത്‌ എന്ന പുരാതന എബ്രാ​യ​പേ​രി​ന്റെ ഗ്രീക്കു​രൂ​പ​മാ​യി​രി​ക്കാം ഗന്നേസ​രെത്ത്‌ എന്നു ചില പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു.​—മത്ത 14:34-ന്റെ പഠനക്കു​റി​പ്പും അനു. എ7-ലെ “ഗലീല​ക്ക​ടൽത്തീ​രത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും കാണുക.

കടൽത്തീരത്ത്‌: ഗലീല​ക്ക​ടൽത്തീ​രത്ത്‌ പ്രകൃ​തി​തന്നെ ഒരുക്കിയ, വൃത്താ​കൃ​തി​യി​ലുള്ള നാടക​ശാ​ല​യോ​ടു (ആംഫിതിയേറ്റർ) രൂപസാ​ദൃ​ശ്യ​മുള്ള ഒരു സ്ഥലമുണ്ട്‌. കഫർന്ന​ഹൂ​മിന്‌ അടുത്താണ്‌ അത്‌. വള്ളത്തി​ലി​രുന്ന്‌ സംസാ​രി​ക്കുന്ന യേശു​വി​ന്റെ ശബ്ദം ഒരു വലിയ ജനക്കൂ​ട്ട​ത്തി​നു​പോ​ലും നന്നായി കേൾക്കാ​നാ​കുന്ന വിധത്തി​ലാ​യി​രു​ന്നു ആ സ്ഥലത്തിന്റെ കിടപ്പ്‌.

അതിൽ ഇരുന്ന്‌ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻ തുടങ്ങി: മത്ത 13:2-ന്റെ പഠനക്കു​റി​പ്പു കാണുക.

വലയിൽപ്പെട്ടു: അക്ഷ. “അകപ്പെട്ടു.”

കടുത്ത പനി പിടിച്ച്‌: പത്രോ​സി​ന്റെ അമ്മായി​യമ്മ ‘പനി പിടിച്ച്‌ കിടക്കു​ക​യാ​യി​രു​ന്നു’ എന്ന്‌ മത്തായി​യും മർക്കോ​സും പറഞ്ഞി​ട്ടുണ്ട്‌. (മത്ത 8:14; മർ 1:30) എന്നാൽ അതു ‘കടുത്ത പനിയാ​യി​രു​ന്നെന്ന്‌’ പറഞ്ഞ്‌ രോഗ​ത്തി​ന്റെ ഗുരു​ത​രാ​വ​സ്ഥ​യി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നതു ലൂക്കോസ്‌ മാത്ര​മാണ്‌. ഒരു വൈദ്യ​നാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം അദ്ദേഹം ഇക്കാര്യം രേഖ​പ്പെ​ടു​ത്തി​യത്‌.​—“ലൂക്കോസ്‌​—ആമുഖം” കാണുക.

ദേഹമാ​സ​കലം കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ: ഇവിടെ പറഞ്ഞി​രി​ക്കുന്ന കുഷ്‌ഠം, ഗുരു​ത​ര​മായ ഒരു ചർമ​രോ​ഗ​മാണ്‌. എന്നാൽ ഇന്ന്‌ ആ പേരിൽ അറിയ​പ്പെ​ടുന്ന ചർമ​രോ​ഗത്തെ മാത്രമല്ല ബൈബി​ളിൽ കുഷ്‌ഠം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ആർക്കെ​ങ്കി​ലും കുഷ്‌ഠ​മാ​ണെന്നു തെളി​ഞ്ഞാൽ അതു സുഖമാ​കു​ന്ന​തു​വരെ സമൂഹം അദ്ദേഹ​ത്തി​നു ഭ്രഷ്ട്‌ കല്‌പി​ച്ചി​രു​ന്നു. (ലേവ 13:2, അടിക്കു​റിപ്പ്‌, 45, 46; പദാവ​ലി​യിൽ “കുഷ്‌ഠം; കുഷ്‌ഠ​രോ​ഗി” കാണുക.) ഈ വാക്യ​ത്തി​ലെ അതേ സംഭവം വിവരി​ക്കു​മ്പോൾ സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രായ മത്തായി​യും മർക്കോ​സും ആ മനുഷ്യ​നെ “കുഷ്‌ഠ​രോ​ഗി” എന്നു മാത്ര​മാ​ണു വിളി​ച്ചി​രി​ക്കു​ന്നത്‌. (മത്ത 8:2; മർ 1:40) എന്നാൽ വൈദ്യ​നാ​യി​രുന്ന ലൂക്കോ​സിന്‌ ഈ രോഗ​ത്തി​ന്റെ പല ഘട്ടങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രു​ന്നു. (കൊലോ 4:14) ഇവിടെ ലൂക്കോസ്‌ ആ മനുഷ്യ​നെ ‘ദേഹമാ​സ​കലം കുഷ്‌ഠം ബാധി​ച്ച​യാൾ’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ രോഗം വളരെ​യേറെ മൂർച്ഛി​ച്ചി​രു​ന്നു എന്ന്‌ അനുമാ​നി​ക്കാം.​—ലൂക്കോസ്‌ മറ്റൊരു രോഗ​ത്തി​ന്റെ തീവ്രത വർണി​ച്ചി​രി​ക്കുന്ന ലൂക്ക 4:38-ന്റെ പഠനക്കു​റി​പ്പു കാണുക.

ശക്തി യഹോവ . . . നൽകി​യി​രു​ന്നു: ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, കിരി​യോസ്‌ എന്ന പദം ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു. ഇനി “ശക്തി,” “ബലം” എന്നെല്ലാം പരിഭാ​ഷ​പ്പെ​ടു​ത്താ​വുന്ന ഡൂനാ​മിസ്‌ എന്ന ഗ്രീക്കു​പദം സെപ്‌റ്റുവജിന്റിൽ കാണു​ന്നത്‌ അതിന്റെ എബ്രാ​യ​പാ​ഠം യഹോ​വ​യു​ടെ ശക്തി​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌. ദൈവ​നാ​മത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രായ അക്ഷരങ്ങൾ അത്തരം സ്ഥലങ്ങളിൽ കാണാ​റു​മുണ്ട്‌. (സങ്ക 21:1, 13; 93:1; 118:15) ഇനി, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 5:17-ൽ കാണു​ന്നില്ല എന്നു പണ്ഡിത​ന്മാർ പറയുന്നു. അതിന്റെ അർഥം, കിരി​യോസ്‌ എന്ന പദം ഇവിടെ ഒരു വ്യക്തി​നാ​മം​പോ​ലെ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേ​യ​മാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യു​ടെ കാര്യ​ത്തി​ലും ഇതു​പോ​ലെ​തന്നെ സംഭവി​ച്ചി​ട്ടുണ്ട്‌. അതിന്റെ ആദ്യകാ​ല​പ്ര​തി​ക​ളിൽ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പിൽക്കാ​ല​പ്ര​തി​ക​ളിൽ അതിനു പകരം കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ച​പ്പോൾ വ്യാക​ര​ണ​നി​യമം ആവശ്യ​പ്പെ​ടുന്ന നിശ്ചായക ഉപപദം എപ്പോ​ഴും അതോ​ടൊ​പ്പം ചേർത്തി​ട്ടില്ല. ഇത്തരത്തിൽ കിരി​യോ​സി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീ​ക്ഷി​ക്കുന്ന ഈ വാക്യ​ത്തി​ലും അതു കാണു​ന്നില്ല എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ചുരു​ക്ക​ത്തിൽ, “യഹോ​വ​യു​ടെ ശക്തി” എന്ന പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും ഗ്രീക്ക്‌ നിശ്ചായക ഉപപദത്തിന്റെ അഭാവ​വും കണക്കി​ലെ​ടു​ത്താണ്‌ ഇവിടെ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—അനു. സി കാണുക.

മേൽക്കൂര ഇളക്കിമാറ്റിയിട്ട്‌ . . . ഒരു ദ്വാരം ഉണ്ടാക്കി: ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിലെ മിക്ക വീടുകൾക്കും പരന്ന മേൽക്കൂരയാണ്‌ ഉണ്ടായിരുന്നത്‌. അവിടെ എത്താൻ ഗോവണിപ്പടികൾ നിർമിച്ചിരുന്നു. പുറമേനിന്ന്‌ ഏണി വെച്ച്‌ കയറുന്ന രീതിയുമുണ്ടായിരുന്നു. ഈ വീടിന്റെ മേൽക്കൂര എന്ത്‌ ഉപയോഗിച്ച്‌ നിർമിച്ചതാണെന്നു മർക്കോസിന്റെ വിവരണത്തിൽ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പക്ഷേ, മേൽക്കൂര പണിയാൻ തടികൊണ്ടുള്ള ഉത്തരങ്ങൾ പിടിപ്പിച്ചിട്ട്‌ അതിനു മുകളിൽ മരക്കൊമ്പുകളും ഈറ്റത്തണ്ടുകളും നിരത്തി, മണ്ണ്‌ ഇട്ട്‌, പുറമേ ചാന്തു തേക്കുന്നതായിരുന്നു അക്കാലത്ത്‌ പൊതുവേയുള്ള രീതി. ചില വീടുകൾക്ക്‌ ഓടുകൊണ്ടുള്ള മേൽക്കൂരയായിരുന്നു. ലൂക്കോസിന്റെ വിവരണത്തിൽ ആ മനുഷ്യനെ “ഓടു നീക്കി” താഴേക്ക്‌ ഇറക്കി എന്നാണു കാണുന്നത്‌. (ലൂക്ക 5:​19-ന്റെ പഠനക്കുറിപ്പു കാണുക.) ആളുകൾ തിങ്ങിനിറഞ്ഞിരുന്ന മുറിയിലേക്കു തളർവാതരോഗിയായ ആ മനുഷ്യന്റെ കട്ടിൽ ഇറക്കാൻ മതിയായ ഒരു ദ്വാരം ഉണ്ടാക്കാൻ അയാളുടെ കൂട്ടുകാർക്ക്‌ എളുപ്പം സാധിക്കുമായിരുന്നു.

ഓടു നീക്കി: ശരീരം തളർന്നു​പോയ ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ മത്തായി​യു​ടെ​യും (9:1-8) മർക്കോ​സി​ന്റെ​യും (2:1-12) ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ കാണാം. മൂന്നു വിവര​ണ​ങ്ങ​ളും പരസ്‌പ​ര​പൂ​ര​ക​ങ്ങ​ളാണ്‌. ആ മനുഷ്യ​നെ മേൽക്കൂ​ര​യി​ലൂ​ടെ താഴേക്ക്‌ ഇറക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മത്തായി ഒന്നും പറയു​ന്നില്ല. എന്നാൽ അയാളു​ടെ കൂട്ടു​കാർ മേൽക്കൂര ഇളക്കി​മാ​റ്റി​യിട്ട്‌ മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്ക​യോ​ടെ താഴെ ഇറക്കി എന്നു മർക്കോസ്‌ വിശദീ​ക​രി​ക്കു​ന്നു. ആ മനുഷ്യ​നെ “ഓടു നീക്കി” താഴേക്ക്‌ ഇറക്കി​യെ​ന്നാ​ണു ലൂക്കോസ്‌ പറയു​ന്നത്‌. (മർ 2:4-ന്റെ പഠനക്കു​റി​പ്പു കാണുക.) “ഓട്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌ (കെറ​മൊസ്‌) അതു നിർമി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ‘കളിമ​ണ്ണി​നെ’ കുറി​ക്കാ​നാ​കു​മെ​ങ്കി​ലും ഇവിടെ ആ ഗ്രീക്കു​പദം ബഹുവ​ച​ന​രൂ​പ​ത്തി​ലാ​യ​തു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അതു ‘മേൽക്കൂ​ര​യി​ലെ ഓടു​കളെ’ ആണ്‌ കുറി​ക്കു​ന്നത്‌. ഓടു​കൊ​ണ്ടുള്ള മേൽക്കൂ​രകൾ പണ്ട്‌ ഇസ്രാ​യേ​ലിൽ ഉണ്ടായി​രു​ന്ന​തി​നു തെളി​വുണ്ട്‌. മർക്കോ​സും ലൂക്കോ​സും വിവരി​ച്ചി​രി​ക്കുന്ന മേൽക്കൂര എങ്ങനെ​യു​ള്ള​താ​യി​രു​ന്നെന്നു കൃത്യ​മാ​യി പറയാ​നാ​കി​ല്ലെ​ങ്കി​ലും അതിനു രണ്ടു സാധ്യ​ത​യുണ്ട്‌: ഒന്നുകിൽ ആ വീടിന്റെ കളിമ​ണ്ണു​കൊ​ണ്ടുള്ള മേൽക്കൂ​ര​യിൽ ഓടു പാകി​ക്കാ​ണും, അല്ലെങ്കിൽ അതിൽ ഏതെങ്കി​ലും വിധത്തിൽ ഓടു പതിപ്പി​ച്ചി​രു​ന്നി​രി​ക്കും. രണ്ടായാ​ലും, ശരീരം തളർന്നു​പോയ ആ മനുഷ്യ​നെ യേശു​വി​ന്റെ മുന്നിൽ എത്തിക്കാൻ അയാളു​ടെ കൂട്ടുകാർ വളരെ​യ​ധി​കം അധ്വാ​നി​ച്ചു എന്നു വ്യക്തം. അവർ ചെയ്‌ത ഇക്കാര്യം അവരുടെ വിശ്വാ​സ​ത്തി​ന്റെ ആഴമാണു തെളി​യി​ച്ചത്‌. കാരണം യേശു ‘അവരുടെ വിശ്വാ​സം കണ്ടു’ എന്നു മൂന്നു വിവര​ണ​ങ്ങ​ളും രേഖ​പ്പെ​ടു​ത്തു​ന്നു.​—ലൂക്ക 5:20.

ലേവി: മത്ത 9:9-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ ഈ ശിഷ്യനെ മത്തായി എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. അദ്ദേഹം മുമ്പ്‌ നികു​തി​പി​രി​വു​കാ​ര​നാ​യി​രുന്ന കാല​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോൾ മർക്കോ​സും ലൂക്കോ​സും ലേവി എന്ന പേരാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും (മർ 2:14) അദ്ദേഹത്തെ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാളാ​യി പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ മത്തായി എന്ന പേരാണ്‌ അവർ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ (മർ 3:18; ലൂക്ക 6:15; പ്രവൃ 1:13). യേശുവിന്റെ ശിഷ്യ​നാ​കു​ന്ന​തി​നു മുമ്പ്‌ ലേവിക്കു മത്തായി എന്നൊരു പേരു​ണ്ടാ​യി​രു​ന്നോ എന്നു തിരു​വെ​ഴു​ത്തു​കൾ പറയു​ന്നില്ല.​—മർ 2:14-ന്റെ പഠനക്കു​റി​പ്പു കാണുക.

അൽഫായിയുടെ മകനായ യാക്കോബ്‌: തെളിവനുസരിച്ച്‌ മർ 15:40-ൽ ‘ചെറിയ യാക്കോബ്‌ ’ എന്നു വിളിച്ചിരിക്കുന്ന അതേ ശിഷ്യനാണ്‌ ഇത്‌. ഇവിടെ കാണുന്ന അൽഫായിയും ക്ലോപ്പാസും ഒരേ ആളാണെന്നു പൊതുവേ കരുതപ്പെടുന്നു. (യോഹ 19:25) അങ്ങനെയെങ്കിൽ അദ്ദേഹംതന്നെയാണു ‘മറ്റേ മറിയയുടെ’ ഭർത്താവ്‌. (മത്ത 27:56; 28:1; മർ 15:40; 16:1; ലൂക്ക 24:10) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അൽഫായിയും മർ 2:14-ലെ ലേവിയുടെ അപ്പനായ അൽഫായിയും ഒരാളല്ല എന്നു തെളിവുകൾ സൂചിപ്പിക്കുന്നു.

ഭക്ഷണത്തിന്‌ ഇരുന്നു: മർ 2:15-ന്റെ പഠനക്കു​റി​പ്പു കാണുക.

ഭക്ഷണത്തിന്‌ ഇരുന്നു: അഥവാ “മേശയ്‌ക്കൽ ചാരിക്കിടന്നു.” ആരുടെയെങ്കിലും ഒപ്പം മേശയ്‌ക്കൽ ചാരിക്കിടക്കുന്നത്‌ അയാളുമായുള്ള ഉറ്റസൗഹൃദത്തിന്റെ സൂചനയായിരുന്നു. അക്കാലത്ത്‌ ജൂതന്മാർ ജൂതന്മാരല്ലാത്തവരുടെകൂടെ ഇങ്ങനെ ഒരേ മേശയ്‌ക്കൽ ഇരുന്ന്‌ ഭക്ഷണം കഴിക്കില്ലായിരുന്നു.

മണവാ​ള​ന്റെ കൂട്ടു​കാർ: അക്ഷ. “മണിയ​റ​പു​ത്ര​ന്മാർ.” വിവാ​ഹാ​ഘോ​ഷ​ത്തിന്‌ എത്തുന്ന അതിഥി​കളെ, പ്രത്യേ​കിച്ച്‌ മണവാ​ളന്റെ കൂട്ടു​കാ​രെ കുറി​ക്കുന്ന ഒരു പ്രയോ​ഗം.

നല്ലത്‌: മറ്റൊരു സാധ്യത “കൂടുതൽ നല്ലത്‌.” ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇങ്ങനെ​യാ​ണു കാണു​ന്നത്‌.

ദൃശ്യാവിഷ്കാരം

ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം
ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ച​യിൽ ഗലീല​ക്ക​ട​ലി​ലെ ജലനി​രപ്പു താഴ്‌ന്ന​പ്പോൾ ചെളി​യിൽ ആണ്ടുകി​ടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളി​ഞ്ഞു​വന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചു​പോ​യി​രു​ന്നെ​ങ്കി​ലും പുറ​ത്തെ​ടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതി​യും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായി​രു​ന്നു. ഇതു നിർമി​ച്ചതു ബി.സി. ഒന്നാം നൂറ്റാ​ണ്ടി​നും എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​നും ഇടയ്‌ക്കാ​ണെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇന്ന്‌ അത്‌ ഇസ്രാ​യേ​ലി​ലെ ഒരു മ്യൂസി​യ​ത്തിൽ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷം​മുമ്പ്‌ അത്‌ ഉപയോ​ഗ​ത്തി​ലി​രു​ന്ന​പ്പോ​ഴത്തെ രൂപം പുനഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാണ്‌ ഈ വീഡി​യോ​യിൽ.

ഗലീല​ക്ക​ട​ലി​ലെ മീനുകൾ
ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ഗലീല​ക്ക​ട​ലി​ലെ മീനു​ക​ളെ​യും മീൻപി​ടു​ത്ത​ക്കാ​രെ​യും മത്സ്യബ​ന്ധ​ന​ത്തെ​യും കുറിച്ച്‌ ബൈബി​ളിൽ ധാരാളം പരാമർശ​ങ്ങ​ളുണ്ട്‌. ഗലീല​ക്ക​ട​ലിൽ ഏതാണ്ട്‌ 18 ഇനം മത്സ്യങ്ങൾ കാണ​പ്പെ​ടു​ന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടി​ക്കാ​റു​ള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണി​ജ്യ​പ്രാ​ധാ​ന്യ​മുള്ള മൂന്നു ഗണമായി തിരി​ക്കാം. ഒന്നാമ​ത്തേതു ബിന്നി എന്നും ബാർബൽ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, ബാർബസ്‌ ലോഞ്ചി​സെ​പ്‌സ്‌ ) (1) എന്നും അറിയ​പ്പെ​ടു​ന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന്‌ ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവ​ശ​ത്തു​മാ​യി സ്‌പർശ​ന​ശ​ക്തി​യുള്ള മീശയുണ്ട്‌. ബാർബ​ലി​ന്റെ സെമി​റ്റിക്ക്‌ പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്‌. കക്കയും ഒച്ചും ചെറു​മീ​നു​ക​ളും ആണ്‌ അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബ​ലിന്‌ 75 സെ.മീ. (30 ഇഞ്ച്‌) നീളവും 7 കിലോ​ഗ്രാ​മി​ല​ധി​കം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ്‌ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, തിലാ​പ്പിയ ഗലീലിയ) (2) എന്ന്‌ അറിയ​പ്പെ​ടു​ന്നു. അറബി​യിൽ ആ വാക്കിന്റെ അർഥം “ചീപ്പ്‌” എന്നാണ്‌. ഈ ഗണത്തിൽപ്പെട്ട അഞ്ച്‌ ഇനം മീനു​ക​ളു​ടെ മുതു​കി​ലെ ചിറകി​നു ചീപ്പി​നോ​ടു സാമ്യ​മു​ള്ള​തു​കൊ​ണ്ടാണ്‌ ആ പേര്‌ വന്നിരി​ക്കു​ന്നത്‌. മുഷ്‌റ്റ്‌ വർഗത്തിൽപ്പെട്ട ഒരിനം മീനിന്‌ 45 സെ.മീ. (18 ഇഞ്ച്‌) നീളവും ഏതാണ്ട്‌ 2 കി.ഗ്രാം തൂക്കവും വരും. കിന്നേ​രെത്ത്‌ മത്തി (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, അക്കൻത​ബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന്‌ അറിയ​പ്പെ​ടുന്ന മൂന്നാ​മത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്‌. പുരാ​ത​ന​കാ​ലം മുതലേ ഈ മീൻ അച്ചാറിട്ട്‌ സൂക്ഷി​ക്കാ​റുണ്ട്‌.

ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം
ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

ഒന്നാം നൂറ്റാ​ണ്ടോ​ളം പഴക്കമുള്ള ചില പുരാ​വ​സ്‌തു​ക്കളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്രം വരച്ചി​രി​ക്കു​ന്നത്‌. ഗലീല​ക്ക​ട​ലി​ന്റെ തീരത്തിന്‌ അടുത്ത്‌ ചെളി​യിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശി​ഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോ​ര​പ്പ​ട്ട​ണ​ത്തി​ലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാ​ര​പ്പണി എന്നിവ​യാണ്‌ അതിന്‌ ആധാരം. പായ്‌മ​ര​വും പായും പിടി​പ്പി​ച്ചി​രുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാ​രും ഒരു അമരക്കാ​ര​നും ഉൾപ്പെടെ അഞ്ചു ജോലി​ക്കാർ ഉണ്ടായി​രു​ന്നി​രി​ക്കാം. അമരക്കാ​രനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമു​ണ്ടാ​യി​രുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാ​ഗത്ത്‌ 2.5 മീ (8 അടി) വീതി​യും 1.25 മീ. (4 അടി) ഉയരവും ഉണ്ടായി​രു​ന്നി​രി​ക്കാം. കുറഞ്ഞത്‌ 13 പേരെ​ങ്കി​ലും ഇതിൽ കയറു​മാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു.