ലൂക്കോസ്‌ എഴുതിയത്‌ 20:1-47

20  ഒരു ദിവസം യേശു ദേവാ​ല​യ​ത്തിൽ ജനത്തെ പഠിപ്പി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. അപ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മൂപ്പന്മാ​രും യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: 2  “പറയൂ, നീ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നത്‌? ആരാണു നിനക്ക്‌ ഈ അധികാ​രം തന്നത്‌?”+ 3  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ഞാനും നിങ്ങ​ളോട്‌ ഒരു ചോദ്യം ചോദി​ക്കട്ടെ. അതിനു നിങ്ങൾ മറുപടി പറയണം. 4  യോഹ​ന്നാ​നാ​ലുള്ള സ്‌നാനം* സ്വർഗ​ത്തിൽനി​ന്നോ മനുഷ്യ​രിൽനി​ന്നോ?”* 5  അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗ​ത്തിൽനിന്ന്‌’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തു​കൊണ്ട്‌ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല’ എന്ന്‌ അവൻ ചോദി​ക്കും. 6  ‘മനുഷ്യരിൽനിന്ന്‌’ എന്നു പറയാ​മെ​ന്നു​വെ​ച്ചാൽ ജനം ഒന്നടങ്കം നമ്മളെ കല്ലെറി​യും. കാരണം യോഹ​ന്നാൻ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌.”+ 7  അതു​കൊണ്ട്‌, അത്‌ എവി​ടെ​നിന്ന്‌ എന്ന്‌ അറിയി​ല്ലെന്ന്‌ അവർ പറഞ്ഞു. 8  അപ്പോൾ യേശു അവരോട്‌, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യു​ന്നത്‌ എന്ത്‌ അധികാ​ര​ത്തി​ലാ​ണെന്നു ഞാനും നിങ്ങ​ളോ​ടു പറയു​ന്നില്ല” എന്നു പറഞ്ഞു. 9  പിന്നെ യേശു ജനത്തോട്‌ ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപി​ടി​പ്പി​ച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ അദ്ദേഹം ദീർഘ​കാ​ല​ത്തേക്കു വിദേ​ശത്ത്‌ പോയി.+ 10  വിള​വെ​ടു​പ്പി​നു സമയമാ​യ​പ്പോൾ തോട്ട​ത്തി​ലെ മുന്തി​രി​പ്പ​ഴ​ങ്ങ​ളു​ടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. എന്നാൽ കൃഷി​ക്കാർ അയാളെ പിടിച്ച്‌ തല്ലി വെറു​ങ്കൈ​യോ​ടെ തിരി​ച്ച​യച്ചു.+ 11  വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. അയാ​ളെ​യും അവർ തല്ലി, അപമാനിച്ച്‌* വെറു​ങ്കൈ​യോ​ടെ തിരി​ച്ച​യച്ചു. 12  അദ്ദേഹം മൂന്നാ​മ​തും ഒരാളെ അയച്ചു. അയാ​ളെ​യും അവർ പരി​ക്കേൽപ്പിച്ച്‌ പുറത്താ​ക്കി. 13  അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? ഞാൻ എന്റെ പ്രിയ​പ്പെട്ട മകനെ അയയ്‌ക്കും.+ ഒരുപക്ഷേ അവനെ അവർ മാനി​ച്ചാ​ലോ?’ 14  എന്നാൽ അവൻ വരുന്നതു കണ്ടപ്പോൾ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ പറഞ്ഞു: ‘ഇവനാണ്‌ അവകാശി. നമുക്ക്‌ ഇവനെ കൊന്നു​ക​ള​യാം. അപ്പോൾ സ്വത്തു നമ്മുടെ കൈയി​ലാ​കും.’ 15  അങ്ങനെ, അവർ അവനെ പിടിച്ച്‌ മുന്തി​രി​ത്തോ​ട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി കൊന്നു​ക​ളഞ്ഞു.+ മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ അവരെ എന്തു ചെയ്യും? 16  അദ്ദേഹം വന്ന്‌ ആ കൃഷി​ക്കാ​രെ കൊന്ന്‌ മുന്തി​രി​ത്തോ​ട്ടം വേറെ ആരെ​യെ​ങ്കി​ലും ഏൽപ്പി​ക്കും.” ഇതു കേട്ടിട്ട്‌ അവർ, “അങ്ങനെ ഒരിക്ക​ലും സംഭവി​ക്കാ​തി​രി​ക്കട്ടെ” എന്നു പറഞ്ഞു. 17  അപ്പോൾ യേശു അവരെ​ത്തന്നെ നോക്കി പറഞ്ഞു: “‘അങ്ങനെ​യെ​ങ്കിൽ, പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു’ എന്ന്‌ എഴുതിയിരിക്കുന്നതിന്റെ അർഥം എന്താണ്‌?+ 18  ഈ കല്ലിന്മേൽ വീഴു​ന്നവൻ തകർന്നു പോകും.+ ഈ കല്ല്‌ ആരു​ടെ​യെ​ങ്കി​ലും മേൽ വീണാൽ അയാൾ തവിടു​പൊ​ടി​യാ​കും.” 19  യേശു തങ്ങളെ ഉദ്ദേശി​ച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞ​തെന്നു മനസ്സി​ലാ​ക്കിയ ശാസ്‌ത്രി​മാ​രും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ഉടൻതന്നെ യേശു​വി​നെ പിടി​ക്കാൻ വഴികൾ തേടി. എങ്കിലും ജനത്തെ അവർക്കു പേടി​യാ​യി​രു​ന്നു.+ 20  യേശു​വി​നെ അടുത്ത്‌ നിരീ​ക്ഷിച്ച അവർ രഹസ്യ​മാ​യി ചില പുരു​ഷ​ന്മാ​രെ കൂലി​ക്കെ​ടുത്ത്‌ യേശുവിന്റെ അടു​ത്തേക്ക്‌ അയച്ചു. നീതി​മാ​ന്മാ​രെന്നു നടിച്ച്‌ യേശു​വി​നെ വാക്കിൽ കുടുക്കി+ ഗവൺമെന്റിനും ഗവർണർക്കും* ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നാ​യി​രു​ന്നു അവരെ അയച്ചത്‌. 21  അവർ യേശു​വി​നോ​ടു ചോദി​ച്ചു: “ഗുരുവേ, അങ്ങ്‌ ശരിയാ​യതു പറയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​യാ​ളാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. അങ്ങ്‌ പക്ഷപാതം കാണി​ക്കാ​ത്ത​യാ​ളു​മാണ്‌. അങ്ങ്‌ ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പി​ക്കു​ന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. 22  സീസറി​നു കരം കൊടു​ക്കു​ന്നതു ശരിയാണോ* അല്ലയോ?” 23  എന്നാൽ അവരുടെ തന്ത്രം തിരി​ച്ച​റിഞ്ഞ യേശു അവരോ​ടു പറഞ്ഞു: 24  “ഒരു ദിനാറെ കാണിക്കൂ. ഇതിലുള്ള ചിത്ര​വും എഴുത്തും ആരുടേതാണ്‌?” “സീസറിന്റേത്‌” എന്ന്‌ അവർ പറഞ്ഞു. 25  അപ്പോൾ യേശു അവരോട്‌, “എങ്കിൽ സീസർക്കു​ള്ളതു സീസർക്കും+ ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക” എന്നു പറഞ്ഞു.+ 26  അങ്ങനെ, ജനത്തിന്റെ മുന്നിൽവെച്ച്‌ യേശു​വി​നെ വാക്കിൽ കുടു​ക്കാൻ അവർക്കു കഴിഞ്ഞില്ല. യേശുവിന്റെ മറുപ​ടി​യിൽ അതിശ​യി​ച്ചു​പോയ അവർ പിന്നെ ഒന്നും മിണ്ടി​യില്ല. 27  പുനരു​ത്ഥാ​ന​മി​ല്ലെന്നു പറയുന്ന സദൂക്യരിൽ+ ചിലർ വന്ന്‌ യേശു​വി​നോ​ടു ചോദി​ച്ചു:+ 28  “ഗുരുവേ, ‘വിവാഹിതനായ ഒരാൾ മക്കളി​ല്ലാ​തെ മരിച്ചു​പോ​യാൽ അയാളു​ടെ സഹോ​ദരൻ അയാളു​ടെ ഭാര്യയെ സ്വീക​രിച്ച്‌ സഹോ​ദ​ര​നു​വേണ്ടി മക്കളെ ജനിപ്പി​ക്കേ​ണ്ട​താണ്‌’+ എന്നു മോശ നമ്മളോ​ടു പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 29  ഒരിടത്ത്‌ ഏഴു സഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഒന്നാമൻ ഒരു സ്‌ത്രീ​യെ വിവാഹം കഴിച്ചു. എന്നാൽ മക്കളി​ല്ലാ​തെ മരിച്ചു. 30  രണ്ടാമ​നും 31  പിന്നെ മൂന്നാ​മ​നും ആ സ്‌ത്രീ​യെ വിവാഹം കഴിച്ചു. അങ്ങനെ​തന്നെ ഏഴു​പേ​രും ചെയ്‌തു. അവരെ​ല്ലാം മക്കളി​ല്ലാ​തെ മരിച്ചു. 32  ഒടുവിൽ ആ സ്‌ത്രീ​യും മരിച്ചു. 33  പുനരു​ത്ഥാ​ന​ത്തിൽ ആ സ്‌ത്രീ അവരിൽ ആരുടെ ഭാര്യ​യാ​യി​രി​ക്കും? ആ സ്‌ത്രീ ഏഴു പേരു​ടെ​യും ഭാര്യ​യാ​യി​രു​ന്ന​ല്ലോ.” 34  യേശു അവരോ​ടു പറഞ്ഞു: “ഈ വ്യവസ്ഥി​തി​യു​ടെ മക്കൾ വിവാഹം കഴിക്കു​ക​യും വിവാഹം കഴിച്ചു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. 35  എന്നാൽ ആ വ്യവസ്ഥി​തി​ക്കും മരിച്ച​വ​രിൽനി​ന്നുള്ള പുനരു​ത്ഥാ​ന​ത്തി​നും യോഗ്യ​രാ​യവർ വിവാഹം കഴിക്കു​ക​യോ വിവാഹം കഴിച്ചു​കൊ​ടു​ക്കു​ക​യോ ഇല്ല.+ 36  അവർക്കു പിന്നെ മരിക്കാ​നും കഴിയില്ല. അവർ ദൈവ​ദൂ​ത​ന്മാർക്കു തുല്യ​രും പുനരുത്ഥാനത്തിന്റെ മക്കളാ​യ​തു​കൊണ്ട്‌ ദൈവ​മ​ക്ക​ളും ആണ്‌. 37  മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്നു മുൾച്ചെ​ടി​യെ​ക്കു​റി​ച്ചുള്ള വിവരണത്തിൽ+ മോശ​തന്നെ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. മോശ യഹോ​വയെ, ‘അബ്രാഹാമിന്റെ ദൈവ​വും യിസ്‌ഹാക്കിന്റെ ദൈവ​വും യാക്കോബിന്റെ ദൈവവും’+ എന്നാണ​ല്ലോ വിളിച്ചത്‌. 38  ദൈവം മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌. കാരണം ദൈവ​മു​മ്പാ​കെ അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌.”+ 39  അപ്പോൾ ശാസ്‌ത്രി​മാ​രിൽ ചിലർ, “ഗുരുവേ, അങ്ങയുടെ മറുപടി നന്നായി​രു​ന്നു” എന്നു പറഞ്ഞു. 40  പിന്നീട്‌ യേശു​വി​നോട്‌ എന്തെങ്കി​ലും ചോദി​ക്കാ​നുള്ള ധൈര്യം അവർക്കാർക്കു​മി​ല്ലാ​യി​രു​ന്നു. 41  പിന്നെ യേശു അവരോ​ടു ചോദി​ച്ചു: “ക്രിസ്‌തു ദാവീദിന്റെ മകനാ​ണെന്നു പറയു​ന്നത്‌ എങ്ങനെ ശരിയാ​കും?+ 42  സങ്കീർത്ത​ന​പു​സ്‌ത​ക​ത്തിൽ ദാവീ​ദു​തന്നെ, ‘യഹോവ എന്റെ കർത്താവിനോട്‌, “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ 43  എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയു​ന്നി​ല്ലേ? 44  ദാവീദ്‌ ക്രിസ്‌തു​വി​നെ ‘കർത്താവ്‌’ എന്നു വിളി​ക്കുന്ന സ്ഥിതിക്കു ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാ​കും?” 45  ആളുക​ളെ​ല്ലാം ശ്രദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കെ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: 46  “നീളൻ കുപ്പാ​യങ്ങൾ ധരിച്ച്‌ ചുറ്റി​ന​ട​ക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ അഭിവാ​ദനം ലഭിക്കാ​നും സിന​ഗോ​ഗു​ക​ളിൽ മുൻനി​ര​യിൽ ഇരിക്കാ​നും അത്താഴ​വി​രു​ന്നു​ക​ളിൽ പ്രമു​ഖ​സ്ഥാ​നങ്ങൾ കിട്ടാ​നും ആഗ്രഹി​ക്കുന്ന ശാസ്‌ത്രി​മാ​രെ സൂക്ഷിച്ചുകൊള്ളുക.+ 47  അവർ വിധവ​മാ​രു​ടെ വീടുകൾ* വിഴു​ങ്ങു​ക​യും ആളുകളെ കാണി​ക്കാൻവേണ്ടി നീണ്ട പ്രാർഥ​നകൾ നടത്തു​ക​യും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാ​വി​ധി ഏറെ കടുത്തതായിരിക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “അതോ മനുഷ്യർ തുടങ്ങി​വെ​ച്ച​തോ?”
അഥവാ “നിമജ്ജനം.”
അഥവാ “നാണം​കെ​ടു​ത്തി.”
അക്ഷ. “ഗവർണ​റു​ടെ അധികാ​ര​ത്തി​നും.”
അഥവാ “സത്യത്തി​നു ചേർച്ച​യിൽ.”
അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”
അഥവാ “വസ്‌തു​വ​കകൾ.”

പഠനക്കുറിപ്പുകൾ

ദീർഘ​കാ​ല​ത്തേക്ക്‌: ക്രൂര​രായ മുന്തി​രി​കൃ​ഷി​ക്കാ​രെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തിൽ ഈ വിശദാം​ശം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ലൂക്കോസ്‌ മാത്ര​മാണ്‌.​—മത്ത 21:33-ലെയും മർ 12:1-ലെയും സമാന്ത​ര​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്യുക.

പുനരു​ത്ഥാ​നം: ഇവിടെ കാണുന്ന അനസ്‌താ​സിസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴു​ന്നേറ്റ്‌ നിൽക്കുക” എന്നെല്ലാ​മാണ്‌. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വു​മാ​യി ബന്ധപ്പെട്ട്‌ ഈ പദം 40-ഓളം പ്രാവ​ശ്യം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്ത 22:23, 31; ലൂക്ക 20:33; പ്രവൃ 4:2; 24:15; 1കൊ 15:12, 13) യശ 26:19-ലെ “നിങ്ങളു​ടെ മരിച്ചവർ ജീവി​ക്കും” എന്ന പദപ്ര​യോ​ഗ​ത്തി​ലെ “ജീവി​ക്കുക” എന്ന എബ്രാ​യ​ക്രിയ പരിഭാ​ഷ​പ്പെ​ടു​ത്താൻ സെപ്‌റ്റുവജിന്റിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അനസ്‌താസിസിന്റെ ക്രിയാ​രൂ​പ​മാണ്‌.പദാവലി കാണുക.

സദൂക്യർ: സദൂക്യ​രെ​ക്കു​റിച്ച്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. (പദാവലി കാണുക.) സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ പേരിന്‌ (ഗ്രീക്കിൽ, സദൗ​കൈ​യോസ്‌) ശലോമോന്റെ കാലത്ത്‌ മഹാപു​രോ​ഹി​ത​നാ​യി നിയമി​ത​നായ സാദോ​ക്കു​മാ​യി (സെപ്‌റ്റുവജിന്റിൽ മിക്കയി​ട​ങ്ങ​ളി​ലും സദൗക്‌ എന്നു കാണുന്നു.) ബന്ധമുണ്ട്‌. അദ്ദേഹത്തിന്റെ പിൻത​ല​മു​റ​ക്കാർ തെളി​വ​നു​സ​രിച്ച്‌ നൂറ്റാ​ണ്ടു​ക​ളോ​ളം പുരോ​ഹി​ത​ന്മാ​രാ​യി സേവിച്ചു.​—1രാജ 2:35.

ഈ വ്യവസ്ഥി​തി: ഇതിന്റെ ഗ്രീക്കു​പ​ദ​മായ ഏയോൻ എന്നതിന്റെ അടിസ്ഥാ​നാർഥം “യുഗം” എന്നാണ്‌. ഏതെങ്കി​ലും ഒരു കാലഘ​ട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന പ്രത്യേ​ക​ത​ക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ സ്ഥിതി​വി​ശേ​ഷ​ത്തെ​യോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം, ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യെ​യാ​ണു കുറി​ക്കു​ന്നത്‌.​—മത്ത 12:32; മർ 10:30 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “വ്യവസ്ഥി​തി(കൾ)” എന്നതും കാണുക.

മക്കൾ: അഥവാ “ആളുകൾ.” അക്ഷ. “പുത്ര​ന്മാർ.” ഇവിടെ “പുത്ര​ന്മാർ” എന്നതിന്റെ ഗ്രീക്കു​പദം ആൺമക്കൾ എന്നതി​നെ​ക്കാൾ വിശാ​ല​മായ ഒരർഥ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ആ പദം പുരു​ഷ​ന്മാ​രെ മാത്രമല്ല സ്‌ത്രീ​ക​ളെ​യും കുറി​ക്കു​ന്നെന്ന്‌, വിവാഹം കഴിച്ചു​കൊ​ടു​ക്കുക എന്നതിന്റെ ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നു. കാരണം സ്‌ത്രീ​ക​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌ ഈ ഗ്രീക്കു​പദം പൊതു​വേ ഉപയോ​ഗി​ക്കാ​റു​ള്ളത്‌. ഇവിടെ ഈ “വ്യവസ്ഥി​തി​യു​ടെ മക്കൾ” എന്ന പദപ്ര​യോ​ഗം തെളി​വ​നു​സ​രിച്ച്‌ ഒരു ഭാഷാ​ശൈ​ലി​യാണ്‌. ഈ വ്യവസ്ഥി​തി​യു​ടേ​തായ മനോ​ഭാ​വ​ങ്ങ​ളും ജീവി​ത​ശൈ​ലി​യും പകർത്തു​ന്ന​വ​രെ​യാണ്‌ അതു കുറി​ക്കു​ന്നത്‌.

ആ വ്യവസ്ഥി​തി: ഇതിന്റെ ഗ്രീക്കു​പ​ദ​മായ ഏയോൻ എന്നതിന്റെ അടിസ്ഥാ​നാർഥം “യുഗം” എന്നാണ്‌. ഏതെങ്കി​ലും ഒരു കാലഘ​ട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന പ്രത്യേ​ക​ത​ക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ സ്ഥിതി​വി​ശേ​ഷ​ത്തെ​യോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം, ഭാവി​യിൽ ദൈവ​ഭ​ര​ണ​ത്തിൻകീ​ഴിൽ വരാനി​രി​ക്കുന്ന വ്യവസ്ഥി​തി​യെ​യാ​ണു കുറി​ക്കു​ന്നത്‌. മരിച്ച​വ​രിൽനി​ന്നുള്ള പുനരു​ത്ഥാ​നം നടക്കു​ന്നത്‌ അപ്പോ​ഴാ​യി​രി​ക്കും.​—മത്ത 12:32; മർ 10:30 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “വ്യവസ്ഥി​തി(കൾ)” എന്നതും കാണുക.

മക്കൾ: അക്ഷ. “പുത്ര​ന്മാർ.” ഈ വാക്യ​ത്തിൽ “പുത്രൻ” എന്നതിന്റെ ഗ്രീക്കു​പദം രണ്ടു പ്രാവ​ശ്യം കാണു​ന്നുണ്ട്‌. ചില സന്ദർഭ​ങ്ങ​ളിൽ, ആൺമക്കൾ എന്നതി​നെ​ക്കാൾ വിശാ​ല​മായ ഒരർഥ​ത്തി​ലാണ്‌ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—ലൂക്ക 20:34-ന്റെ പഠനക്കു​റി​പ്പു കാണുക.

മോശതന്നെ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌: മർ 12:26-ന്റെ പഠനക്കു​റി​പ്പു കാണുക.

മോശ യഹോ​വയെ ‘അബ്രാ​ഹാ​മി​ന്റെ ദൈവ​വും . . .’ എന്നാണ​ല്ലോ വിളി​ച്ചത്‌: അഥവാ “‘അബ്രാ​ഹാ​മി​ന്റെ ദൈവ​വും . . . ആയ യഹോവ’ എന്നാണ​ല്ലോ മോശ പറഞ്ഞത്‌.” ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ഈ വാക്യ​ത്തി​ലെ വാക്കുകൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പുറ 3:6-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. ‘യഹോ​വ​യാണ്‌’ അവിടെ സംസാ​രി​ക്കു​ന്ന​തെന്ന്‌ അതിന്റെ മുൻവാ​ക്യ​ങ്ങൾ സൂചി​പ്പി​ക്കു​ന്നു. (പുറ 3:4, 5) അതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഇനി വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 20:37-ൽ കാണു​ന്നില്ല എന്നും പണ്ഡിത​ന്മാർ പറയുന്നു. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേ​യ​മാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യു​ടെ കാര്യ​ത്തി​ലും ഇതു​പോ​ലെ​തന്നെ സംഭവി​ച്ചി​ട്ടുണ്ട്‌. അതിന്റെ ആദ്യകാ​ല​പ്ര​തി​ക​ളിൽ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പിൽക്കാ​ല​പ്ര​തി​ക​ളിൽ അതിനു പകരം കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ച​പ്പോൾ വ്യാക​ര​ണ​നി​യമം ആവശ്യ​പ്പെ​ടുന്ന നിശ്ചായക ഉപപദം അതോ​ടൊ​പ്പം ചേർത്തി​ട്ടില്ല. ഇത്തരത്തിൽ കിരി​യോ​സി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീ​ക്ഷി​ക്കുന്ന ഈ വാക്യ​ത്തിൽ അതു കാണു​ന്നില്ല എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്ന​തും, കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​നാ​മ​ത്തി​നു പകരമാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

ദൈവ​മു​മ്പാ​കെ അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌: അഥവാ “ദൈവത്തിന്റെ വീക്ഷണ​ത്തിൽ അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌.” ജീവി​ച്ചി​രി​ക്കു​ന്ന​വർപോ​ലും, ദൈവ​ത്തിൽനിന്ന്‌ അകന്നവ​രാ​ണെ​ങ്കിൽ ദൈവത്തിന്റെ വീക്ഷണ​ത്തിൽ മരിച്ച​വ​രാ​ണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതു​പോ​ലെ​തന്നെ, ദൈവാം​ഗീ​കാ​ര​മുള്ള ദൈവ​ദാ​സ​ന്മാർ മരിച്ചാ​ലും ദൈവത്തിന്റെ വീക്ഷണ​ത്തിൽ ജീവനു​ള്ള​വ​രാണ്‌. കാരണം അവരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്ത​ണ​മെന്ന ദൈ​വോ​ദ്ദേ​ശ്യം നടപ്പാ​കു​മെന്ന്‌ അത്രയ്‌ക്ക്‌ ഉറപ്പാണ്‌.​—റോമ 4:16, 17.

യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. എന്നാൽ അനു. എ5-ൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, പുതി​യ​നി​യമം എന്നു പൊതു​വേ അറിയ​പ്പെ​ടുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ മിക്ക ബൈബിൾ പരിഭാ​ഷ​ക​ളും ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടില്ല. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളിൽപ്പോ​ലും അവർ അത്‌ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു. മിക്ക ബൈബി​ളു​ക​ളും അത്തരം സ്ഥലങ്ങളിൽ “കർത്താവ്‌” എന്ന പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ അനു. സി-യിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ചില ഇംഗ്ലീഷ്‌ ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ വാക്യ​ങ്ങ​ളിൽ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (ദൈവ​നാ​മ​ത്തി​നു പകരമാ​ണെന്നു കാണി​ക്കാൻ വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (ദൈവ​നാ​മ​ത്തി​നു പകരമാ​ണെന്നു കാണി​ക്കാൻ വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ന്റെ 17-ാം നൂറ്റാ​ണ്ടി​ലെ ചില പതിപ്പു​ക​ളു​ടെ കാര്യ​മെ​ടു​ക്കുക. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ സങ്ക 110:1 ഉദ്ധരി​ച്ചി​രി​ക്കുന്ന ലൂക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ലെ ഈ വാക്യ​ത്തി​ലും മറ്റ്‌ മൂന്ന്‌ ഇടങ്ങളി​ലും (മത്ത 22:44; മർ 12:36; പ്രവൃ 2:34) അവയിൽ കർത്താവ്‌ എന്ന്‌ ഇംഗ്ലീ​ഷിൽ വല്യക്ഷ​ര​ത്തി​ലാ​ണു (“the LORD”) കൊടു​ത്തി​രി​ക്കു​ന്നത്‌. പിൽക്കാ​ലത്ത്‌ പുറത്തി​റ​ങ്ങിയ പതിപ്പു​ക​ളും ഇതേ രീതി പിന്തു​ടർന്നു. ആ ഭാഷാ​ന്ത​ര​ത്തിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ കർത്താവ്‌ എന്ന്‌ വല്യക്ഷ​ര​ത്തിൽ (“the LORD”) കൊടു​ത്തി​രി​ക്കു​ന്നത്‌ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം വരുന്ന സ്ഥലങ്ങളി​ലാണ്‌. അതു​കൊണ്ട്‌ അതേ പരിഭാ​ഷ​യു​ടെ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ കർത്താവ്‌ എന്നു വല്യക്ഷ​ര​ത്തിൽ (“the LORD”) കൊടു​ത്തി​രി​ക്കു​ന്ന​തും യഹോ​വയെ കുറി​ക്കാ​നാ​ണെന്നു ന്യായ​മാ​യും നിഗമനം ചെയ്യാം. 1979-ൽ ആദ്യമാ​യി പുറത്തി​റ​ങ്ങിയ ജയിംസ്‌ രാജാ​വി​ന്റെ പുതിയ ഭാഷാ​ന്ത​ര​ത്തിൽ ഈ രീതി കൂടു​ത​ലാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളിൽ ദൈവ​നാ​മം വരുന്നി​ട​ത്തെ​ല്ലാം, ആ ഭാഷാ​ന്തരം കർത്താവ്‌ എന്ന്‌ വല്യക്ഷ​ര​ത്തി​ലാ​ണു (“the LORD”) കൊടു​ത്തി​രി​ക്കു​ന്നത്‌.

ദൃശ്യാവിഷ്കാരം

സിന​ഗോ​ഗി​ലെ മുൻനിര
സിന​ഗോ​ഗി​ലെ മുൻനിര

ഗലീല​ക്ക​ട​ലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കു​കി​ഴ​ക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിന​ഗോ​ഗി​ന്റെ (ഒന്നാം നൂറ്റാ​ണ്ടി​ലേത്‌) നാശാ​വ​ശി​ഷ്ട​ങ്ങളെ ആധാര​മാ​ക്കി​യാണ്‌ ഈ വീഡി​യോ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ പല ഭാഗങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ പല സിന​ഗോ​ഗു​കൾക്കും കേടു​പാ​ടു​കൾ സംഭവി​ച്ച​തു​കൊണ്ട്‌ അവയുടെ രൂപഘ​ട​ന​യു​ടെ കൃത്യ​മായ വിശദാം​ശങ്ങൾ ഇന്നു നമുക്ക്‌ അറിയില്ല. അന്നത്തെ പല സിന​ഗോ​ഗു​ക​ളി​ലും ഉണ്ടായി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള ചില സവി​ശേ​ഷ​ത​ക​ളാണ്‌ ഈ വീഡി​യോ​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

1. സിന​ഗോ​ഗു​ക​ളി​ലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പി​ടങ്ങൾ, പ്രാസം​ഗി​കൻ നിന്നി​രുന്ന തട്ടിലോ അതിന്‌ അടുത്തോ ആയിരു​ന്നു.

2. നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ വായി​ച്ചു​കേൾപ്പി​ക്കാൻ അധ്യാ​പകൻ നിൽക്കുന്ന തട്ട്‌. ഓരോ സിന​ഗോ​ഗി​ലും ഇതിന്റെ സ്ഥാനം കുറ​ച്ചൊ​ക്കെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും.

3. സമൂഹം നിലയും വിലയും കല്‌പി​ച്ചി​രുന്ന ആളുക​ളാ​യി​രി​ക്കാം ഭിത്തി​യോ​ടു ചേർന്നുള്ള ഇരിപ്പി​ട​ങ്ങ​ളിൽ ഇരുന്നി​രു​ന്നത്‌. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച്‌ ഇരിക്കും. ഗാംലാ​യി​ലെ സിന​ഗോ​ഗിൽ നാലു നിര ഇരിപ്പി​ടങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം.

4. വിശു​ദ്ധ​ചു​രു​ളു​ക​ളുള്ള പെട്ടി പുറകു​വ​ശത്തെ ഭിത്തി​യി​ലാ​യി​രി​ക്കാം സ്ഥാപി​ച്ചി​രു​ന്നത്‌.

സിനഗോഗിലെ ഇരിപ്പി​ട​ങ്ങ​ളു​ടെ ഈ ക്രമീ​ക​രണം, ചിലർ സമൂഹ​ത്തിൽ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​ണെന്ന്‌ അവിടെ കൂടി​വ​ന്ന​വരെ എപ്പോ​ഴും ഓർമി​പ്പി​ച്ചി​രു​ന്നു. പലപ്പോ​ഴും യേശു​വി​ന്റെ ശിഷ്യ​ന്മാർക്കി​ട​യി​ലെ വാഗ്വാ​ദ​ങ്ങൾക്കു വഴി​വെ​ച്ച​തും അതേ വിഷയ​മാ​യി​രു​ന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.

അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം
അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം

ഒന്നാം നൂറ്റാ​ണ്ടിൽ ആളുകൾ പൊതു​വേ മേശ​യോ​ടു ചേർന്ന്‌ ചാരി​ക്കി​ട​ന്നാ​ണു ഭക്ഷണം കഴിച്ചി​രു​ന്നത്‌. കിടക്ക​യി​ലെ കുഷ്യ​നിൽ ഇട​ങ്കൈ​മുട്ട്‌ ഊന്നി, വലത്തെ കൈ​കൊണ്ട്‌ ഭക്ഷണം കഴിക്കും. ഗ്രീക്ക്‌-റോമൻ രീതി​യ​നു​സ​രിച്ച്‌ ഒരു ഭക്ഷണമു​റി​യിൽ അധികം പൊക്ക​മി​ല്ലാത്ത ഒരു ഭക്ഷണ​മേ​ശ​യും അതിനു ചുറ്റും മൂന്നു കിടക്ക​യും കാണും. ഇത്തരം ഒരു ഭക്ഷണമു​റി​യെ റോമാ​ക്കാർ ട്രൈ​ക്ലി​നി​യം (ഈ ലത്തീൻപദം “മൂന്നു കിടക്ക​യുള്ള മുറി” എന്ന്‌ അർഥമുള്ള ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നതാണ്‌.) എന്നാണു വിളി​ച്ചി​രു​ന്നത്‌. ഇതു​പോ​ലെ ക്രമീ​ക​രി​ച്ചാൽ ഓരോ കിടക്ക​യി​ലും മൂന്നു പേർ വീതം ഒൻപതു പേർക്ക്‌ ഇരിക്കാ​മാ​യി​രു​ന്നു. എന്നാൽ പിൽക്കാ​ലത്ത്‌ കൂടുതൽ പേർക്ക്‌ ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോ​ഗി​ക്കു​ന്നതു സാധാ​ര​ണ​മാ​യി​ത്തീർന്നു. ഭക്ഷണമു​റി​യി​ലെ ഇരിപ്പി​ട​ങ്ങൾക്കെ​ല്ലാം ഒരേ പ്രാധാ​ന്യ​മ​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ കിടക്ക​കൾതന്നെ പ്രാധാ​ന്യ​മ​നു​സ​രിച്ച്‌, ഏറ്റവും താഴ്‌ന്നത്‌ (എ), അതി​നെ​ക്കാൾ അൽപ്പം മുന്തി​യത്‌ (ബി), ഏറ്റവും മുന്തി​യത്‌ (സി) എന്നിങ്ങനെ തിരി​ച്ചി​രു​ന്നു. ഇനി, ഓരോ കിടക്ക​യി​ലെ സ്ഥാനങ്ങൾക്കും പ്രാധാ​ന്യ​ത്തി​ന്റെ കാര്യ​ത്തിൽ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക്‌ അദ്ദേഹ​ത്തി​ന്റെ വലതു​വ​ശ​ത്തുള്ള ആളെക്കാൾ പ്രാധാ​ന്യം കൂടു​ത​ലും ഇടതു​വ​ശ​ത്തുള്ള ആളെക്കാൾ പ്രാധാ​ന്യം കുറവും ആണ്‌ കല്‌പി​ച്ചി​രു​ന്നത്‌. ഔപചാ​രി​ക​മായ ഒരു വിരു​ന്നിൽ ആതി​ഥേയൻ പൊതു​വേ ഇരുന്നി​രു​ന്നത്‌, ഏറ്റവും താണതാ​യി കണ്ടിരുന്ന കിടക്ക​യി​ലെ ഒന്നാം സ്ഥാനത്താണ്‌ (1). ഏറ്റവും ആദരണീ​യ​മാ​യി കണ്ടിരു​ന്നതു നടുവി​ലുള്ള കിടക്ക​യി​ലെ മൂന്നാ​മത്തെ സ്ഥാനമാ​യി​രു​ന്നു (2). ജൂതന്മാർ ഈ ആചാരം എത്ര​ത്തോ​ളം പിൻപറ്റി എന്നതു വ്യക്തമ​ല്ലെ​ങ്കി​ലും ശിഷ്യ​ന്മാ​രെ താഴ്‌മ​യു​ടെ പ്രാധാ​ന്യം പഠിപ്പി​ച്ച​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ സമ്പ്രദാ​യ​മാ​യി​രി​ക്കാം.