വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ലൂക്കോസ്‌​—ആമുഖം

  • എഴുതി​യത്‌: ലൂക്കോസ്‌

  • എഴുതിയ സ്ഥലം: കൈസര്യ

  • എഴുത്ത്‌ പൂർത്തി​യാ​യത്‌: ഏ. എ.ഡി. 56-58

  • ഉൾപ്പെ​ട്ടി​രി​ക്കുന്ന കാലഘട്ടം: ബി.സി. 3–എ.ഡി. 33

പ്രധാ​ന​പ്പെട്ട വസ്‌തു​തകൾ:

  • ലൂക്കോസ്‌ ഈ സുവി​ശേഷം എഴുതി​യതു സാധ്യ​ത​യ​നു​സ​രിച്ച്‌ മത്തായി തന്റെ വിവരണം എഴുതി​യ​തി​നു ശേഷവും, എന്നാൽ മർക്കോസ്‌ സുവി​ശേഷം എഴുതു​ന്ന​തി​നു മുമ്പും ആയിരി​ക്കാം. പൗലോ​സി​ന്റെ മൂന്നാ​മത്തെ മിഷനറി പര്യട​ന​ത്തെ​ത്തു​ടർന്ന്‌ അദ്ദേഹ​ത്തോ​ടൊ​പ്പം ഫിലി​പ്പി​യിൽനിന്ന്‌ മടങ്ങി​വ​ന്ന​ശേ​ഷ​മാ​യി​രി​ക്കണം ലൂക്കോസ്‌ ഇത്‌ എഴുതി​യത്‌. പൗലോ​സി​നെ റോമിൽ സീസറി​ന്റെ മുന്നിൽ ഉപരി​വി​ചാ​ര​ണ​യ്‌ക്കു കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌, അദ്ദേഹം കൈസ​ര്യ​യിൽ രണ്ടു വർഷം തടവിൽ കിടന്ന സമയത്താ​യി​രി​ക്കാം ലൂക്കോസ്‌ ഈ വിവരണം തയ്യാറാ​ക്കി​യത്‌.

  • സാധ്യ​ത​യ​നു​സ​രിച്ച്‌ മത്തായി തന്റെ സുവി​ശേഷം എഴുതി​യതു ജൂതന്മാ​രെ മനസ്സിൽക്ക​ണ്ടാ​ണെ​ങ്കിൽ മർക്കോ​സി​ന്റെ സുവി​ശേഷം പ്രധാ​ന​മാ​യും ജൂതന്മാ​ര​ല്ലാ​ത്ത​വരെ, പ്രത്യേ​കിച്ച്‌ റോമാ​ക്കാ​രെ, ഉദ്ദേശി​ച്ചാ​യി​രു​ന്നെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. എന്നാൽ ലൂക്കോ​സി​ന്റെ സുവി​ശേഷം എല്ലാവർക്കും​വേ​ണ്ടി​യു​ള്ള​താണ്‌. ഈ സുവി​ശേ​ഷ​ത്തി​ലെ ഏതാണ്ട്‌ 60 ശതമാനം വിവര​ങ്ങ​ളും മറ്റു സുവി​ശേ​ഷ​ങ്ങ​ളിൽ കാണു​ന്നില്ല. മത്തായി, മർക്കോസ്‌, യോഹന്നാൻ എന്നിവർ രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ആറ്‌ അത്ഭുത​ങ്ങ​ളെ​ങ്കി​ലും ലൂക്കോസ്‌ വിവരി​ക്കു​ന്നുണ്ട്‌. (ലൂക്ക 5:1-6; 7:11-15; 13:11-13; 14:1-4; 17:12-14; 22:50, 51) മറ്റു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ കാണാത്ത നിരവധി ദൃഷ്ടാ​ന്തങ്ങൾ അദ്ദേഹം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും ശ്രദ്ധേ​യ​മാണ്‌. ലൂക്ക 10:30-35; 15:11-32; 16:19-31 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ അതിനു ചില ഉദാഹ​ര​ണങ്ങൾ മാത്രം.

  • ലൂക്കോസ്‌ ഒരു വൈദ്യ​നാ​യി​രു​ന്ന​തു​കൊണ്ട്‌, ചില രോഗി​ക​ളു​ടെ ശാരീ​രി​കാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ കൂടു​ത​ലായ ചില വിശദാം​ശങ്ങൾ നൽകു​ന്നുണ്ട്‌. (ലൂക്ക 4:38; 5:12; കൊലോ 4:14) ഇനി, അദ്ദേഹം വിദ്യാ​സ​മ്പ​ന്ന​നാ​യി​രു​ന്നു എന്നതിന്റെ സൂചന​യാണ്‌ അദ്ദേഹ​ത്തി​ന്റെ വിപു​ല​മായ പദസമ്പത്ത്‌. മറ്റു മൂന്നു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രു​ടെ പദസമ്പ​ത്തി​ന്റെ ആകത്തു​ക​യെ​ടു​ത്താൽപ്പോ​ലും അതു ലൂക്കോ​സി​ന്റെ അത്രയും വരില്ല.

  • വിവര​ണ​ത്തിൽ എവി​ടെ​യും ലൂക്കോ​സി​ന്റെ പേര്‌ കാണു​ന്നി​ല്ലെ​ങ്കി​ലും ഇതു ലൂക്കോ​സി​ന്റെ​തന്നെ സുവി​ശേ​ഷ​മാ​ണെന്നു മുറേ​റ്റോ​റി​യൻ ശകലം സൂചി​പ്പി​ക്കു​ന്നു. (ഏ. എ.ഡി. 170) കൂടാതെ, രണ്ടാം നൂറ്റാ​ണ്ടി​ലെ എഴുത്തു​കാ​രായ അലക്‌സാൻഡ്രിയയിലെ ക്ലെമന്റും ഐറേ​നി​യാ​സും ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​രൻ ലൂക്കോ​സു​ത​ന്നെ​യാ​ണെന്ന്‌ അംഗീ​ക​രി​ക്കു​ന്നു.

  • ലൂക്കോസ്‌ 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാള​ല്ലാ​യി​രു​ന്നു, മാത്രമല്ല അദ്ദേഹം വിശ്വാ​സി​യാ​യി​ത്തീർന്ന​തു​പോ​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ മരണ​ശേ​ഷ​മാണ്‌. അതു​കൊ​ണ്ടു​തന്നെ, അദ്ദേഹം തന്റെ സുവി​ശേ​ഷ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള എല്ലാ സംഭവ​ങ്ങ​ളും നേരിട്ട്‌ കണ്ടിട്ടില്ല. എന്നാൽ പൗലോസ്‌ അപ്പോ​സ്‌തലൻ മൂന്നാം മിഷനറി പര്യടനം കഴിഞ്ഞ്‌ യരുശ​ലേ​മി​ലേക്കു പോയ​പ്പോൾ അദ്ദേഹ​ത്തി​ന്റെ​കൂ​ടെ ലൂക്കോ​സു​മു​ണ്ടാ​യി​രു​ന്നു. (പ്രവൃ 21:15-17) അതു​കൊണ്ട്‌, ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ പ്രവർത്ത​ന​ങ്ങൾക്കു സാക്ഷ്യം​വ​ഹിച്ച അതേ മണ്ണിൽനി​ന്നു​തന്നെ യേശു​വി​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ കൃത്യ​മാ​യി ശേഖരി​ക്കാൻ ലൂക്കോ​സിന്‌ അവസരം കിട്ടി​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ ജീവി​ത​ത്തി​ലെ പല സംഭവ​ങ്ങ​ളും നേരിട്ട്‌ കണ്ടവരു​മാ​യി അഭിമു​ഖം നടത്താൻ ലൂക്കോ​സി​നു കഴിഞ്ഞി​ട്ടു​ണ്ടാ​കും. അപ്പോ​ഴും ജീവ​നോ​ടെ​യു​ണ്ടാ​യി​രുന്ന യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽനി​ന്നും ഒരുപക്ഷേ യേശു​വി​ന്റെ അമ്മയായ മറിയ​യിൽനി​ന്നും ഒക്കെ ലൂക്കോസ്‌ അത്തരത്തിൽ വിവരങ്ങൾ ശേഖരി​ച്ചി​രി​ക്കാം. അതു കൂടാതെ, മത്തായി​യു​ടെ സുവി​ശേ​ഷ​വും ലൂക്കോസ്‌ പരി​ശോ​ധി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌.