രൂത്ത്‌ 3:1-18

3  രൂത്തിന്റെ അമ്മായി​യമ്മ നൊ​വൊ​മി പറഞ്ഞു: “മോളേ, നിന്റെ നല്ല ഭാവി​ക്കുവേണ്ടി ഞാൻ നിനക്ക്‌ ഒരു തുണ* അന്വേ​ഷിക്കേ​ണ്ട​തല്ലേ?+  ബോവസ്‌ നമ്മുടെ ബന്ധുവാ​ണ്‌.+ ബോവ​സി​ന്റെ ജോലി​ക്കാ​രി​ക​ളുടെ​കൂടെ​യാ​യി​രു​ന്ന​ല്ലോ നീ. ബോവസ്‌ ഇന്നു രാത്രി മെതി​ക്ക​ള​ത്തിൽവെച്ച്‌ ബാർളി പാറ്റു​ന്നുണ്ട്‌.  നീ ഒരു കാര്യം ചെയ്യൂ, കുളിച്ച്‌ സുഗന്ധ​തൈലം പൂശി നല്ല വസ്‌ത്രം* ധരിച്ച്‌ മെതി​ക്ക​ള​ത്തിലേക്കു ചെല്ലൂ. ബോവസ്‌ തിന്നു​കു​ടി​ച്ചു​ക​ഴി​യു​ന്ന​തു​വരെ നീ അവി​ടെ​യുള്ള കാര്യം അദ്ദേഹം അറിയ​രുത്‌.  ബോവസ്‌ കിടക്കു​മ്പോൾ ആ സ്ഥലം നോക്കിവെ​ക്കുക. എന്നിട്ട്‌ ബോവ​സി​ന്റെ കാലിൽനി​ന്ന്‌ തുണി നീക്കി അവിടെ കിടന്നുകൊ​ള്ളുക. നീ എന്താണു ചെയ്യേ​ണ്ടതെന്നു ബോവസ്‌ പറഞ്ഞു​ത​രും.”  അപ്പോൾ രൂത്ത്‌, “അമ്മ എന്നോടു പറയു​ന്നതെ​ല്ലാം ഞാൻ ചെയ്യാം” എന്നു പറഞ്ഞു.  അങ്ങനെ, അമ്മായി​യമ്മ പറഞ്ഞത​നു​സ​രിച്ച്‌ രൂത്ത്‌ മെതി​ക്ക​ള​ത്തിലേക്കു പോയി.  അപ്പോഴേക്കും ബോവസ്‌ തിന്നു​കു​ടിച്ച്‌ നല്ല സന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. അദ്ദേഹം ധാന്യ​ക്കൂ​മ്പാ​ര​ത്തി​ന്റെ അരികിൽ പോയി കിടന്നു. രൂത്ത്‌ പതുക്കെ ചെന്ന്‌ ബോവ​സി​ന്റെ കാലിൽനി​ന്ന്‌ തുണി നീക്കി അവിടെ കിടന്നു.  പാതിരാത്രിയായപ്പോൾ വിറച്ച്‌ എഴുന്നേറ്റ ബോവസ്‌ നോക്കു​മ്പോൾ തന്റെ കാൽക്കൽ ഒരു സ്‌ത്രീ കിടക്കു​ന്നു.  “നീ ആരാണ്‌” എന്നു ബോവസ്‌ ചോദി​ച്ചപ്പോൾ രൂത്ത്‌ പറഞ്ഞു: “ഞാൻ രൂത്താണ്‌, അങ്ങയുടെ ദാസി. ഈ ദാസി​യു​ടെ മേൽ അങ്ങയുടെ വസ്‌ത്രം വിരി​ക്കണേ. അങ്ങ്‌ എന്റെ ഒരു വീണ്ടെ​ടു​പ്പു​കാ​ര​നാ​ണ​ല്ലോ.”+ 10  അപ്പോൾ ബോവസ്‌ പറഞ്ഞു: “മോളേ, യഹോവ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ. നീ ദരി​ദ്ര​രോ ധനിക​രോ ആയ ചെറു​പ്പ​ക്കാ​രു​ടെ പിന്നാലെ പോയി​ല്ല​ല്ലോ. അങ്ങനെ, നീ ആദ്യസന്ദർഭത്തെക്കാൾ+ അധികം അചഞ്ചല​സ്‌നേഹം ഈ ഒടുവി​ലത്തെ സന്ദർഭ​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നു. 11  അതുകൊണ്ട്‌, പേടി​ക്കേണ്ടാ. നീ പറയു​ന്നതെ​ല്ലാം ഞാൻ നിനക്കു​വേണ്ടി ചെയ്യും.+ കാരണം, നീ ഒരു ഉത്തമസ്‌ത്രീ​യാണെന്നു നഗരത്തി​ലുള്ള എല്ലാവർക്കും* അറിയാം. 12  ഞാൻ ഒരു വീണ്ടെ​ടു​പ്പു​കാ​ര​നാണെ​ന്നു​ള്ള​തും ശരിയാ​ണ്‌;+ എങ്കിലും, എന്നെക്കാൾ അടുത്ത ബന്ധമുള്ള മറ്റൊരു വീണ്ടെ​ടു​പ്പു​കാ​ര​നുണ്ട്‌.+ 13  ഈ രാത്രി ഇവിടെ തങ്ങുക. രാവിലെ അയാൾ നിന്നെ വീണ്ടെടുത്താൽ* നല്ലത്‌, അയാൾ വീണ്ടെ​ടു​ത്തുകൊ​ള്ളട്ടെ.+ പക്ഷേ, അയാൾക്കു നിന്നെ വീണ്ടെ​ടു​ക്കാൻ മനസ്സില്ലെ​ങ്കിൽ യഹോ​വ​യാ​ണെ, ഞാൻതന്നെ നിന്നെ വീണ്ടെ​ടു​ക്കും. രാവിലെ​വരെ ഇവിടെ കിടന്നുകൊ​ള്ളൂ.” 14  അങ്ങനെ, രൂത്ത്‌ രാവിലെ​വരെ ബോവ​സി​ന്റെ കാൽക്കൽ കിടന്നി​ട്ട്‌ ആളറി​യാ​റാ​കു​ന്ന​തി​നു മുമ്പ്‌ എഴു​ന്നേറ്റു. അപ്പോൾ ബോവസ്‌, “മെതി​ക്ക​ള​ത്തിൽ ഒരു സ്‌ത്രീ വന്ന കാര്യം ആരും അറിയ​രുത്‌” എന്നു പറഞ്ഞു. 15  എന്നിട്ട്‌ ഇങ്ങനെ​യും പറഞ്ഞു: “നീ ധരിച്ചി​രി​ക്കുന്ന മേലാട കൊണ്ടു​വന്ന്‌ വിരി​ച്ചു​പി​ടി​ക്കുക.” രൂത്ത്‌ അതു വിരി​ച്ചു​പി​ടി​ച്ചപ്പോൾ ബോവസ്‌ അതിൽ ആറ്‌ അളവ്‌* ബാർളി ഇട്ട്‌ അതു രൂത്തിന്റെ മേൽ വെച്ചുകൊ​ടു​ത്തു. എന്നിട്ട്‌ അദ്ദേഹം നഗരത്തി​ലേക്കു പോയി. 16  രൂത്ത്‌ അമ്മായി​യ​മ്മ​യു​ടെ അടു​ത്തേക്കു പോയി. അപ്പോൾ അമ്മായി​യമ്മ രൂത്തി​നോ​ട്‌, “മോളേ, പോയ കാര്യം എന്തായി”* എന്നു ചോദി​ച്ചു. ആ മനുഷ്യൻ ചെയ്‌തു​ത​ന്നതെ​ല്ലാം രൂത്ത്‌ അമ്മയോ​ടു വിവരി​ച്ചു. 17  “‘നീ അമ്മായി​യ​മ്മ​യു​ടെ അടു​ത്തേക്കു വെറു​ങ്കൈയോ​ടെ പോ​കേണ്ടാ’ എന്നു പറഞ്ഞ്‌ അദ്ദേഹം എനിക്ക്‌ ഈ ആറ്‌ അളവ്‌ ബാർളി തന്നു” എന്നും പറഞ്ഞു. 18  അപ്പോൾ അമ്മായി​യമ്മ രൂത്തിനോ​ടു പറഞ്ഞു: “മോളേ, ഈ കാര്യം എന്താകു​മെന്ന്‌ അറിയു​ന്ന​തു​വരെ ഇവിടെ ഇരിക്കുക. കാരണം, ഇതിന്‌ ഇന്നൊരു തീരു​മാ​ന​മു​ണ്ടാ​ക്കാ​തെ അദ്ദേഹം അടങ്ങി​യി​രി​ക്കില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “ഭവനം.” അക്ഷ. “വിശ്ര​മ​സ്ഥലം.”
അഥവാ “മേലങ്കി.”
അക്ഷ. “എന്റെ ജനത്തിന്റെ എല്ലാ കവാട​ങ്ങ​ളി​ലും.”
പദാവലി കാണുക.
സാധ്യതയനുസരിച്ച്‌, ആറു സെയാ അഥവാ, ഏകദേശം 44 ലി. അനു. ബി14 കാണുക.
അക്ഷ. “നീ ആരാണ്‌?”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം