വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യോഹ​ന്നാൻ​—ഉള്ളടക്കം

 • എ. ആമുഖം: വചനം മനുഷ്യ​നാ​യി​ത്തീർന്നു, മനുഷ്യ​രു​ടെ ഇടയിൽ കഴിഞ്ഞു (1:1-18)

  • ആരംഭ​ത്തിൽ വചനം ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു, വചനം ഒരു ദൈവ​മാ​യി​രു​ന്നു (1:1, 2)

  • മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു ദൈവം വചനത്തെ ഉപയോ​ഗി​ച്ചു (1:3എ)

  • വചനം മുഖാ​ന്ത​ര​മാ​ണു ജീവനും വെളി​ച്ച​വും ഉണ്ടായത്‌ (1:3ബി-5)

  • വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നാ​ണു സ്‌നാ​പ​ക​യോ​ഹ​ന്നാൻ വന്നത്‌ (1:6-8)

  • യഥാർഥ​വെ​ളി​ച്ചം ലോക​ത്തേക്കു വരുന്നു, എന്നാൽ അനേക​രും ആ വെളി​ച്ചത്തെ തിരസ്‌ക​രി​ക്കു​ന്നു (1:9-11)

  • വിശ്വാ​സ​ത്തോ​ടെ വചനത്തെ സ്വീക​രി​ക്കു​ന്ന​വ​രെ​ല്ലാം ദൈവ​മ​ക്ക​ളാ​യി​ത്തീ​രു​ന്നു (1:12, 13)

  • ദിവ്യ​പ്രീ​തി​യും സത്യവും നിറഞ്ഞ വചനം, ആരും ഒരിക്ക​ലും കണ്ടിട്ടി​ല്ലാത്ത പിതാ​വി​നെ വെളി​പ്പെ​ടു​ത്തു​ന്നു (1:14-18)

 • ബി. യേശു​വി​നെ​ക്കു​റിച്ച്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ നൽകിയ സാക്ഷ്യം (1:19-34)

  • താൻ ക്രിസ്‌തു​വല്ല, വിജന​ഭൂ​മി​യിൽ വിളി​ച്ചു​പ​റ​യുന്ന ശബ്ദമാ​ണെന്നു യോഹ​ന്നാൻ സമ്മതി​ച്ചു​പ​റ​യു​ന്നു (1:19-28)

  • യേശു​വി​നെ ‘ദൈവ​ത്തി​ന്റെ കുഞ്ഞാ​ടാ​യി’ യോഹ​ന്നാൻ ആളുകൾക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്നു (1:29-31)

  • യേശു​വി​ന്റെ മേൽ പരിശു​ദ്ധാ​ത്മാവ്‌ ഇറങ്ങി​വ​ന്ന​തി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ സാക്ഷി പറയുന്നു, പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1:32-34)

 • സി. യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാർ (1:35-51)

  • യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ യേശു​വി​നെ അനുഗ​മി​ക്കു​ന്നു; അന്ത്ര​യോസ്‌ തന്റെ സഹോ​ദ​ര​നായ പത്രോ​സി​നെ യേശു​വി​ന്റെ അടു​ത്തേക്കു കൂട്ടി​ക്കൊ​ണ്ടു​വ​രു​ന്നു (1:35-42)

  • ഫിലി​പ്പോ​സും നഥന​യേ​ലും യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​കു​ന്നു (1:43-51)

 • ഡി. യേശു അത്ഭുതങ്ങൾ ചെയ്‌തു​തു​ട​ങ്ങു​ന്നു; ഏതാണ്ട്‌ എ.ഡി. 30-ലെ പെസഹ​മു​ത​ലുള്ള സംഭവങ്ങൾ (2:1–3:36)

  • ഗലീല​യി​ലെ കാനാ​യിൽവെച്ച്‌ നടന്ന വിവാ​ഹ​ത്തിൽ യേശു വെള്ളം വീഞ്ഞാ​ക്കു​ന്നു (2:1-12)

  • യേശു യരുശ​ലേ​മി​ലെ ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (2:13-17)

  • മൂന്നു ദിവസം​കൊണ്ട്‌ ദേവാ​ലയം പണിയു​മെന്നു തന്നെ എതിർക്കുന്ന ജൂതന്മാ​രോ​ടു യേശു പറയുന്നു (2:18-22)

  • യേശു ചെയ്യുന്ന അടയാ​ളങ്ങൾ കണ്ടിട്ട്‌ അനേകർ യേശു​വിൽ വിശ്വ​സി​ക്കു​ന്നു (2:23-25)

  • വെള്ളത്തിൽനി​ന്നും ദൈവാ​ത്മാ​വിൽനി​ന്നും ജനിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു നിക്കോ​ദേ​മൊ​സി​നോ​ടു വിശദീ​ക​രി​ക്കു​ന്നു (3:1-13)

  • വിജന​ഭൂ​മി​യിൽ സർപ്പത്തെ ഉയർത്തി​യ​തു​പോ​ലെ മനുഷ്യ​പു​ത്ര​നും ഉയർത്ത​പ്പെ​ടും (3:14, 15)

  • ലോകത്തെ വിധി​ക്കാ​നല്ല, രക്ഷിക്കാ​നാ​ണു ദൈവം തന്റെ ഏകജാ​ത​പു​ത്രനെ അയച്ചത്‌ (3:16-21)

  • യോഹ​ന്നാൻ യേശു​വി​നെ​ക്കു​റിച്ച്‌ അവസാ​ന​മാ​യി നൽകുന്ന സാക്ഷ്യം (3:22-30)

  • ഉയരത്തിൽനിന്ന്‌ വരുന്ന പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വൻ ലഭിക്കും (3:31-36)

 • ഇ. ഗലീല​യി​ലേക്കു പോകു​മ്പോൾ യേശു ശമര്യ​യി​ലൂ​ടെ കടന്നു​പോ​കു​ന്നു (4:1-54)

  • ക്ഷീണി​ത​നായ യേശു ശമര്യ​യി​ലെ സുഖാ​റി​ലുള്ള യാക്കോ​ബി​ന്റെ കിണറിന്‌ അരികെ എത്തുന്നു (4:1-6)

  • ഒരു ശമര്യ​ക്കാ​രി സ്‌ത്രീ​യു​മാ​യി യേശു സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടു​ന്നു (4:7-15)

  • യേശു സത്യാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ശമര്യ​ക്കാ​രി​യെ പഠിപ്പി​ക്കു​ന്നു (4:16-24)

  • താനാണു മിശിഹ എന്നു യേശു ശമര്യ​ക്കാ​രി​യോ​ടു വെളി​പ്പെ​ടു​ത്തു​ന്നു (4:25, 26)

  • ശമര്യ​ക്കാ​രി മറ്റുള്ള​വ​രോ​ടു സാക്ഷി പറയുന്നു (4:27-30)

  • ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നെ യേശു ആഹാര​ത്തോ​ടു താരത​മ്യം ചെയ്യുന്നു; ആത്മീയ കൊയ്‌ത്തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു (4:31-38)

  • ‘ലോക​ര​ക്ഷ​ക​നാ​യി’ അംഗീ​ക​രി​ച്ചു​കൊണ്ട്‌ അനേകം ശമര്യ​ക്കാർ യേശു​വിൽ വിശ്വ​സി​ക്കു​ന്നു (4:39-42)

  • ഗലീല​യി​ലെ കാനാ​യിൽവെച്ച്‌ യേശു ഒരു ഉദ്യോ​ഗ​സ്ഥന്റെ മകനെ സുഖ​പ്പെ​ടു​ത്തു​ന്നു (4:43-54)

 • എഫ്‌. യേശു​വി​ന്റെ ശുശ്രൂഷ​—ഏകദേശം ജൂതന്മാ​രു​ടെ ഒരു ഉത്സവം (സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ എ.ഡി. 31-ലെ പെസഹ) മുതലുള്ള സമയം (5:1-47)

  • ശബത്തു​ദി​വസം യേശു ബേത്‌സഥ കുളത്തിന്‌ അടുത്തു​വെച്ച്‌ ഒരാളെ സുഖ​പ്പെ​ടു​ത്തു​ന്നു (5:1-18)

  • പിതാവ്‌ തനിക്കു നൽകി​യി​ട്ടുള്ള അധികാ​ര​ത്തെ​ക്കു​റിച്ച്‌ യേശു സംസാ​രി​ക്കു​ന്നു (5:19-24)

  • ആത്മീയ​മാ​യി മരിച്ചവർ യേശു​വി​ന്റെ ശബ്ദത്തിനു ചെവി കൊടു​ക്കു​ന്നെ​ങ്കിൽ ജീവി​ക്കും (5:25-27)

  • മരിച്ച്‌, സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളിൽ ആയിരി​ക്കു​ന്നവർ പുനരു​ത്ഥാ​ന​പ്പെ​ടും (5:28-30)

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​നും യേശു​വി​ന്റെ​തന്നെ പ്രവർത്ത​ന​ങ്ങ​ളും പിതാ​വും തിരു​വെ​ഴു​ത്തു​ക​ളും എല്ലാം യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറയുന്നു (5:31-47)

 • ജി. ഏതാണ്ട്‌ എ.ഡി. 32-ലെ പെസഹ​യു​ടെ സമയം​മു​ത​ലുള്ള സംഭവങ്ങൾ (6:1–7:1)

  • ഗലീല​ക്ക​ട​ലിന്‌ അരി​കെ​വെച്ച്‌ യേശു ഏതാണ്ട്‌ 5,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ക്കു​ന്നു (6:1-13)

  • ആളുകൾ യേശു​വി​നെ രാജാ​വാ​ക്കാൻ ശ്രമി​ക്കു​മ്പോൾ യേശു അവി​ടെ​നിന്ന്‌ മാറി​പ്പോ​കു​ന്നു (6:14, 15)

  • യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു (6:16-21)

  • നിത്യ​ജീ​വൻ നേടി​ത്ത​രുന്ന, നശിക്കാത്ത ആഹാര​ത്തി​നു​വേണ്ടി പ്രയത്‌നി​ക്കാൻ യേശു ആളുക​ളോ​ടു പറയുന്നു (6:22-27)

  • യേശു ‘ജീവന്റെ അപ്പമാണ്‌’ (6:28-59)

  • യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ ശിഷ്യ​ന്മാ​രിൽ പലരും അസ്വസ്ഥ​രാ​കു​ന്നു, എന്നാൽ യേശു ‘ദൈവ​ത്തി​ന്റെ പരിശു​ദ്ധ​നാ​ണെന്നു’ പത്രോസ്‌ തുറന്നു​സ​മ്മ​തി​ക്കു​ന്നു (6:60–7:1)

 • എച്ച്‌. ഏതാണ്ട്‌ എ.ഡി. 32-ലെ കൂടാ​രോ​ത്സ​വ​ത്തി​ന്റെ സമയം​മു​ത​ലുള്ള സംഭവങ്ങൾ (7:2–9:41)

  • യേശു​വി​ന്റെ സഹോ​ദ​ര​ന്മാർ ഉത്സവത്തി​നു പോകു​ന്നു; യേശു പിന്നീട്‌ രഹസ്യ​മാ​യി അവിടെ എത്തുന്നു (7:2-13)

  • ഉത്സവസ​മ​യത്ത്‌ യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കു​ന്നു (7:14-24)

  • ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ ആളുകൾക്കു വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌ (7:25-52)

  • പിതാവ്‌ ‘ലോക​ത്തി​ന്റെ വെളി​ച്ച​മായ’ യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറയുന്നു (8:12-30)

  • യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കൾ സത്യം അറിയും (8:31, 32)

  • അബ്രാ​ഹാ​മി​ന്റെ മക്കൾ അബ്രാ​ഹാ​മി​ന്റെ പ്രവൃ​ത്തി​കൾ ചെയ്യും (8:33-41)

  • പിശാ​ചി​ന്റെ മക്കൾ അവന്റെ ഇഷ്ടം ചെയ്യുന്നു (8:42-47)

  • യേശു​വും അബ്രാ​ഹാ​മും (8:48-59)

  • ജന്മനാ അന്ധനായ ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു (9:1-12)

  • സുഖം പ്രാപിച്ച ആളെ പരീശ​ന്മാർ ചോദ്യം ചെയ്യുന്നു (9:13-34)

  • പരീശ​ന്മാ​രു​ടെ അന്ധത (9:35-41)

 • ഐ. ഏതാണ്ട്‌ എ.ഡി. 32-ലെ സമർപ്പ​ണോ​ത്സവം മുതൽ എ.ഡി. 33 നീസാൻ 10 വരെയുള്ള സംഭവങ്ങൾ (10:1–12:50)

  • ഇടയ​നെ​യും ആട്ടിൻതൊ​ഴു​ത്തു​ക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാന്തം (10:1-18)

  • അനേകം ജൂതന്മാർ യേശു​വിൽ വിശ്വ​സി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല (10:19-26)

  • തങ്ങളുടെ ആടുകളെ പരിപാ​ലി​ക്കുന്ന കാര്യ​ത്തിൽ യേശു​വും പിതാ​വും ഒറ്റക്കെ​ട്ടാണ്‌ (10:27-30)

  • ജൂതന്മാർ യേശു​വി​നെ പിടി​കൂ​ടാൻ നോക്കു​ന്നു (10:31-39)

  • യോർദാന്‌ അക്കരെ​യുള്ള അനേകർ യേശു​വിൽ വിശ്വ​സി​ക്കു​ന്നു (10:40-42)

  • ലാസറി​ന്റെ മരണം (11:1-16)

  • യേശു മാർത്ത​യെ​യും മറിയ​യെ​യും ആശ്വസി​പ്പി​ക്കു​ന്നു (11:17-37)

  • യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു (11:38-44)

  • മതനേ​താ​ക്ക​ന്മാർ യേശു​വി​നെ കൊല്ലാൻ പദ്ധതി​യി​ടു​ന്നു (11:45-57)

  • മറിയ യേശു​വി​ന്റെ പാദങ്ങ​ളിൽ തൈലം പൂശുന്നു (12:1-11)

  • യരുശ​ലേ​മി​ലേ​ക്കുള്ള യേശു​വി​ന്റെ ഗംഭീ​ര​മായ പ്രവേ​ശനം (12:12-19)

  • തന്റെ മരണം അടുത്തി​രി​ക്കു​ന്നെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (12:20-27)

  • ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദമു​ണ്ടാ​കു​ന്നു (12:28)

  • ജൂതന്മാ​രു​ടെ വിശ്വാ​സ​മി​ല്ലായ്‌മ പ്രവചനം നിറ​വേ​റ്റു​ന്നു (12:29-43)

  • യേശു വന്നതു ലോകത്തെ രക്ഷിക്കാ​നാണ്‌ (12:44-50)

 • ജെ. യേശു​വി​ന്റെ അവസാ​ന​പെ​സ​ഹ​യും ശിഷ്യ​ന്മാ​രെ പിരി​യു​മ്പോൾ നൽകുന്ന ഉപദേ​ശ​വും (13:1–17:26)

  • യേശു ശിഷ്യ​ന്മാ​രു​ടെ കാലുകൾ കഴുകു​ന്നു (13:1-20)

  • യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ തന്നെ ഒറ്റി​ക്കൊ​ടു​ക്കു​മെന്നു യേശു വെളി​പ്പെ​ടു​ത്തു​ന്നു (13:21-30)

  • യേശു ഒരു പുതിയ കല്‌പന നൽകുന്നു (13:31-35)

  • പത്രോസ്‌ തന്നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​യു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (13:36-38)

  • പിതാ​വി​ന്റെ അടു​ത്തേ​ക്കുള്ള ഒരേ ഒരു വഴി യേശു​വാണ്‌ (14:1-14)

  • ഒരു സഹായി​യാ​യി പരിശു​ദ്ധാ​ത്മാ​വി​നെ നൽകു​മെന്നു യേശു വാഗ്‌ദാ​നം ചെയ്യുന്നു (14:15-31)

  • ശരിക്കുള്ള മുന്തി​രി​ച്ചെ​ടി​യു​ടെ ദൃഷ്ടാന്തം (15:1-10)

  • ക്രിസ്‌തു സ്‌നേ​ഹി​ച്ച​തു​പോ​ലെ സ്‌നേ​ഹി​ക്കാ​നുള്ള കല്‌പന (15:11-17)

  • ലോകം യേശു​വി​നെ​യും ശിഷ്യ​ന്മാ​രെ​യും വെറു​ക്കു​ന്നു (15:18-27)

  • യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ കൊ​ന്നേ​ക്കാം (16:1-4എ)

  • യേശു പരിശു​ദ്ധാ​ത്മാ​വി​നെ അയയ്‌ക്കും (16:4ബി-16)

  • ശിഷ്യ​ന്മാ​രു​ടെ ദുഃഖം ആനന്ദമാ​യി മാറും (16:17-24)

  • ലോക​ത്തി​ന്മേ​ലുള്ള യേശു​വി​ന്റെ വിജയം (16:25-33)

  • യേശു തന്റെ ഭാവി​ശി​ഷ്യ​ന്മാർ ഉൾപ്പെടെ എല്ലാ ശിഷ്യ​ന്മാർക്കു​വേ​ണ്ടി​യും പ്രാർഥി​ക്കു​ന്നു (17:1-26)

 • കെ. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു, അറസ്റ്റ്‌ ചെയ്യുന്നു, വിചാരണ ചെയ്യുന്നു, വധിക്കു​ന്നു (18:1–19:42)

  • യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു (18:1-9)

  • പത്രോസ്‌ വാളു​കൊണ്ട്‌ വെട്ടു​മ്പോൾ മൽക്കൊ​സി​ന്റെ ചെവി അറ്റു​പോ​കു​ന്നു (18:10, 11)

  • യേശു​വി​നെ മുഖ്യ​പു​രോ​ഹി​ത​നായ അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​കു​ന്നു (18:12-14)

  • പത്രോസ്‌ ആദ്യതവണ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു (18:15-18)

  • യേശു അന്നാസി​ന്റെ മുന്നിൽ (18:19-24)

  • യേശു പത്രോ​സി​നെ രണ്ടാം തവണയും മൂന്നാം തവണയും തള്ളിപ്പ​റ​യു​ന്നു (18:25-27)

  • യേശു പീലാ​ത്തൊ​സി​ന്റെ മുന്നിൽ; രാജാ​ധി​കാ​ര​ത്തെ​ക്കു​റി​ച്ചുള്ള പ്രശ്‌നം (18:28-40)

  • യേശു​വി​നെ ചാട്ടയ്‌ക്ക്‌ അടിപ്പി​ക്കു​ന്നു, പരിഹ​സി​ക്കു​ന്നു (19:1-7)

  • പീലാ​ത്തൊസ്‌ യേശു​വി​നെ മോചി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കി​ലും ഒടുവിൽ ജൂതന്മാ​രു​ടെ ഇഷ്ടത്തിനു വഴങ്ങുന്നു (19:8-16എ)

  • ഗൊൽഗോ​ഥ​യിൽവെച്ച്‌ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു (19:16ബി-22)

  • യേശു​വി​ന്റെ വസ്‌ത്ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രവചനം പടയാ​ളി​കൾ നിറ​വേ​റ്റു​ന്നു (19:23, 24)

  • യേശു തന്റെ അമ്മയ്‌ക്കു​വേണ്ടി കരുതു​ന്നു (19:25-27)

  • യേശു പ്രവചനം നിറ​വേ​റ്റു​ന്നു, മരിക്കു​ന്നു (19:28-30)

  • യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള തിരു​വെ​ഴു​ത്തു​കൾ പടയാ​ളി​കൾ നിറ​വേ​റ്റു​ന്നു (19:31-37)

  • യേശു​വി​ന്റെ ശവസം​സ്‌കാ​രം (19:38-42)

 • എൽ. പുനരു​ത്ഥാ​ന​ശേഷം ക്രിസ്‌തു പലർക്കും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (20:1–21:25)

  • യേശു​വി​ന്റെ കല്ലറ ശൂന്യ​മാ​യി​ക്കി​ട​ക്കു​ന്നതു ശിഷ്യ​ന്മാർ കാണുന്നു (20:1-10)

  • മഗ്‌ദ​ല​ക്കാ​രി മറിയ​യ്‌ക്കു രണ്ടു ദൈവ​ദൂ​ത​ന്മാ​രും യേശു​വും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (20:11-18)

  • അടച്ചി​ട്ടി​രുന്ന ഒരു മുറി​യിൽ യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (20:19-23)

  • തോമസ്‌ സംശയി​ക്കു​ന്നു, പിന്നീട്‌ ബോധ്യം വരുന്നു (20:24-29)

  • ‘ഈ ചുരു​ളി​ന്റെ’ ഉദ്ദേശ്യം യോഹ​ന്നാൻ വിശദീ​ക​രി​ക്കു​ന്നു (20:30, 31)

  • യേശു ഗലീല​യിൽ ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (21:1-14)

  • യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്നു പത്രോസ്‌ തറപ്പി​ച്ചു​പ​റ​യു​ന്നു (21:15-19)

  • തന്റെ പ്രിയ​ശി​ഷ്യ​നു സംഭവി​ക്കാൻപോ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (21:20-23)

  • ഉപസം​ഹാ​ര​ത്തിൽ എഴുത്തു​കാ​ര​നെ​ക്കു​റിച്ച്‌ പറയുന്നു (21:24, 25)