യോശുവ 6:1-27

6  ഇസ്രായേ​ല്യ​രെ പേടിച്ച്‌ യരീഹൊ അടച്ച്‌ ഭദ്രമാ​ക്കി​യി​രു​ന്നു; ആരും പുറത്ത്‌ ഇറങ്ങു​ക​യോ അകത്ത്‌ കയറു​ക​യോ ചെയ്‌തില്ല.+  യഹോവ യോശു​വയോ​ടു പറഞ്ഞു: “ഇതാ, ഞാൻ യരീ​ഹൊയെ​യും അതിന്റെ രാജാ​വിനെ​യും അതിന്റെ വീര​യോ​ദ്ധാ​ക്കളെ​യും നിന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+  യോദ്ധാക്കളായ നിങ്ങൾ എല്ലാവ​രും നഗരത്തെ ഒരു പ്രാവ​ശ്യം ചുറ്റണം. നിങ്ങൾ ആറു ദിവസം ഇങ്ങനെ ചെയ്യണം.  ഏഴു പുരോ​ഹി​ത​ന്മാർ ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊമ്പുകൊ​ണ്ടുള്ള വാദ്യ​വും പിടിച്ച്‌ പെട്ടക​ത്തി​നു മുന്നിൽ നടക്കണം. പക്ഷേ, ഏഴാം ദിവസം നിങ്ങൾ നഗരത്തെ ഏഴു പ്രാവ​ശ്യം ചുറ്റണം; പുരോ​ഹി​ത​ന്മാർ കൊമ്പു വിളി​ക്കു​ക​യും വേണം.+  കൊമ്പുവിളിയുടെ ശബ്ദം* മുഴങ്ങു​മ്പോൾ—ആ ശബ്ദം കേൾക്കുന്ന ഉടൻതന്നെ—നിങ്ങൾ എല്ലാവ​രും ഉച്ചത്തിൽ പോർവി​ളി മുഴക്കണം. അപ്പോൾ നഗരമ​തിൽ നിലംപൊ​ത്തും.+ പടയാ​ളി​കൾ ഓരോ​രു​ത്ത​രും നേരെ മുന്നോ​ട്ടു ചെല്ലണം.”  അപ്പോൾ, നൂന്റെ മകനായ യോശുവ പുരോ​ഹി​ത​ന്മാ​രെ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: “ഉടമ്പടിപ്പെ​ട്ടകം എടുക്കൂ. ഏഴു പുരോ​ഹി​ത​ന്മാർ ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊമ്പുകൊ​ണ്ടുള്ള വാദ്യ​വും പിടിച്ച്‌ യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ നടക്കണം.”+  പിന്നെ, പടയാ​ളി​കളോ​ടു പറഞ്ഞു: “പോകൂ. പോയി നഗരത്തെ ചുറ്റൂ. ആയുധ​ധാ​രി​കൾ യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ നടക്കണം.”+  യോശുവ പറഞ്ഞതുപോ​ലെ ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊമ്പുകൊ​ണ്ടുള്ള വാദ്യങ്ങൾ പിടി​ച്ചുകൊണ്ട്‌ ഏഴു പുരോ​ഹി​ത​ന്മാർ മുന്നോ​ട്ടു നീങ്ങി കൊമ്പു വിളിച്ചു. യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം അവരുടെ പിന്നാലെ നീങ്ങി.  ആയുധധാരികൾ, കൊമ്പു വിളി​ക്കുന്ന പുരോ​ഹി​ത​ന്മാ​രു​ടെ മുന്നിൽ നടന്നു. പിൻപട* പെട്ടക​ത്തി​നു പിന്നാലെ​യും നീങ്ങി. കൊമ്പു​വി​ളി തുടർച്ച​യാ​യി മുഴങ്ങിക്കൊ​ണ്ടി​രു​ന്നു. 10  യോശുവ പടയാ​ളി​കളോട്‌ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: “ആർപ്പി​ട​രുത്‌. നിങ്ങളു​ടെ ശബ്ദം വെളി​യിൽ കേൾക്കാ​നും പാടില്ല. ഞാൻ നിങ്ങ​ളോട്‌ ‘ആർപ്പി​ടുക’ എന്നു പറയുന്ന ദിവസം​വരെ ഒരു വാക്കുപോ​ലും മിണ്ടരു​ത്‌. അതിനു ശേഷം ആർപ്പി​ടുക.” 11  അങ്ങനെ, യഹോ​വ​യു​ടെ പെട്ടക​വു​മാ​യി അവർ ഒരു പ്രാവ​ശ്യം നഗരത്തെ ചുറ്റി. അതു കഴിഞ്ഞ്‌ അവർ പാളയ​ത്തിലേക്കു മടങ്ങി​വന്ന്‌ അവിടെ രാത്രി​തങ്ങി. 12  യോശുവ പിറ്റേന്ന്‌ അതിരാ​വി​ലെ എഴു​ന്നേറ്റു. പുരോ​ഹി​ത​ന്മാർ യഹോ​വ​യു​ടെ പെട്ടകം എടുത്തു.+ 13  ആൺചെമ്മരിയാടിന്റെ കൊമ്പുകൊ​ണ്ടുള്ള വാദ്യങ്ങൾ പിടി​ച്ചി​രുന്ന ഏഴു പുരോ​ഹി​ത​ന്മാർ തുടർച്ച​യാ​യി കൊമ്പു വിളി​ച്ചുകൊണ്ട്‌ യഹോ​വ​യു​ടെ പെട്ടക​ത്തി​നു മുന്നിൽ നടന്നു. ആയുധ​ധാ​രി​കൾ അവർക്കും മുന്നി​ലാ​യി​രു​ന്നു. പിൻപ​ട​യോ യഹോ​വ​യു​ടെ പെട്ടക​ത്തി​നു പിന്നാലെ​യും. കൊമ്പു​വി​ളി തുടർച്ച​യാ​യി മുഴങ്ങിക്കൊ​ണ്ടി​രു​ന്നു. 14  രണ്ടാം ദിവസം അവർ ഒരു പ്രാവ​ശ്യം നഗരത്തെ ചുറ്റി. അതു കഴിഞ്ഞ്‌ അവർ പാളയ​ത്തിലേക്കു മടങ്ങി. അവർ ആറു ദിവസം ഇങ്ങനെ ചെയ്‌തു.+ 15  ഏഴാം ദിവസം അവർ നേരത്തേ, വെട്ടം​വീ​ണു​തു​ട​ങ്ങി​യപ്പോൾത്തന്നെ, എഴു​ന്നേറ്റ്‌ അതേ വിധത്തിൽ നഗരത്തെ ഏഴു പ്രാവ​ശ്യം ചുറ്റി. ആ ദിവസം മാത്ര​മാണ്‌ അവർ നഗരത്തെ ഏഴു പ്രാവ​ശ്യം ചുറ്റി​യത്‌.+ 16  ഏഴാം പ്രാവ​ശ്യം പുരോ​ഹി​ത​ന്മാർ കൊമ്പു വിളി​ച്ചപ്പോൾ യോശുവ പടയാ​ളി​കളോ​ടു പറഞ്ഞു: “ആർപ്പി​ടുക!+ കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരി​ക്കു​ന്നു! 17  നഗരവും അതിലു​ള്ളതു മുഴു​വ​നും നിശ്ശേഷം നശിപ്പി​ക്കണം;+ അതെല്ലാം യഹോ​വ​യുടേ​താണ്‌. വേശ്യ​യായ രാഹാബും+ രാഹാ​ബിന്റെ​കൂ​ടെ ആ വീട്ടി​ലു​ള്ള​വ​രും മാത്രം ജീവ​നോ​ടി​രി​ക്കട്ടെ. കാരണം, നമ്മൾ അയച്ച ദൂതന്മാ​രെ രാഹാബ്‌ ഒളിപ്പി​ച്ച​ല്ലോ.+ 18  പക്ഷേ, നശിപ്പി​ച്ചു​ക​ള​യേണ്ട എന്തി​നോടെ​ങ്കി​ലും ആഗ്രഹം തോന്നി അത്‌ എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനി​ന്ന്‌ അകന്നു​നിൽക്കുക.+ അല്ലാത്ത​പക്ഷം, നിങ്ങൾ ഇസ്രായേൽപാ​ള​യത്തെ നാശ​യോ​ഗ്യ​മാ​ക്കി​ത്തീർത്തുകൊണ്ട്‌ അതിന്മേൽ ആപത്തു* വരുത്തിവെ​ക്കും.+ 19  ചെമ്പുകൊണ്ടും ഇരുമ്പുകൊ​ണ്ടും ഉള്ള എല്ലാ ഉരുപ്പ​ടി​ക​ളും വെള്ളി​യും സ്വർണ​വും യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാണ്‌.+ അവ യഹോ​വ​യു​ടെ ഖജനാ​വിലേക്കു പോകണം.”+ 20  കൊമ്പുവിളി മുഴങ്ങി​യപ്പോൾ പടയാ​ളി​കൾ ആർപ്പു​വി​ളി​ച്ചു.+ അവർ കൊമ്പു​വി​ളി​യു​ടെ ശബ്ദം കേട്ട്‌ ഉച്ചത്തിൽ പോർവി​ളി മുഴക്കിയ ഉടൻ മതിൽ നിലംപൊ​ത്തി.+ അപ്പോൾ അവർ നേരെ മുന്നോ​ട്ടു ചെന്ന്‌ നഗരത്തി​നു​ള്ളിൽ കയറി നഗരം പിടി​ച്ച​ടക്കി. 21  പുരുഷന്മാർ, സ്‌ത്രീ​കൾ, ചെറു​പ്പ​ക്കാർ, പ്രായ​മാ​യവർ, കാള, കഴുത, ആട്‌ എന്നിങ്ങനെ നഗരത്തി​ലു​ള്ളതെ​ല്ലാം അവർ വാളു​കൊ​ണ്ട്‌ നിശ്ശേഷം നശിപ്പി​ച്ചു.+ 22  ദേശം ഒറ്റു​നോ​ക്കിയ രണ്ടു പുരു​ഷ​ന്മാരോ​ടു യോശുവ പറഞ്ഞു: “ആ വേശ്യ​യു​ടെ വീട്ടിൽ ചെന്ന്‌, നിങ്ങൾ അവളോ​ടു സത്യം ചെയ്‌ത​തുപോ​ലെ അവളെ​യും അവൾക്കുള്ള എല്ലാവരെ​യും പുറത്ത്‌ കൊണ്ടു​വരൂ!”+ 23  അപ്പോൾ, ഒറ്റു​നോ​ക്കാൻ പോയ ആ ചെറു​പ്പ​ക്കാർ അകത്ത്‌ ചെന്ന്‌ രാഹാ​ബിനെ​യും രാഹാ​ബി​ന്റെ അപ്പനെ​യും അമ്മയെ​യും സഹോ​ദ​ര​ങ്ങളെ​യും രാഹാ​ബി​നുള്ള എല്ലാവരെ​യും പുറത്ത്‌ കൊണ്ടു​വന്നു. അങ്ങനെ അവർ രാഹാ​ബി​ന്റെ കുടും​ബത്തെ മുഴുവൻ പുറത്ത്‌ കൊണ്ടു​വന്നു.+ അവർ അവരെ ഇസ്രായേൽപാ​ള​യ​ത്തി​നു വെളി​യി​ലുള്ള ഒരു സ്ഥലത്ത്‌ സുരക്ഷി​ത​രാ​യി എത്തിച്ചു. 24  പിന്നെ അവർ നഗരവും അതിലു​ള്ളതു മുഴു​വ​നും തീക്കി​ര​യാ​ക്കി. പക്ഷേ, ചെമ്പുകൊ​ണ്ടും ഇരുമ്പുകൊ​ണ്ടും ഉള്ള ഉരുപ്പ​ടി​ക​ളും വെള്ളി​യും സ്വർണ​വും അവർ യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വിലേക്കു കൊടു​ത്തു.+ 25  യരീഹൊ ഒറ്റു​നോ​ക്കാൻ യോശുവ അയച്ച ദൂതന്മാ​രെ വേശ്യ​യായ രാഹാബ്‌ ഒളിപ്പി​ച്ച​തുകൊണ്ട്‌ രാഹാ​ബി​ന്റെ പിതൃ​ഭ​വ​ന​ക്കാരെ​യും രാഹാ​ബി​നുള്ള എല്ലാവരെ​യും മാത്രം യോശുവ ജീവ​നോ​ടെ വെച്ചു.+ രാഹാബ്‌+ ഇന്നും ഇസ്രായേ​ലിൽ താമസി​ക്കു​ന്നുണ്ട്‌. 26  ആ സമയത്ത്‌ യോശുവ ഇങ്ങനെ ആണയിട്ട്‌ പ്രഖ്യാ​പി​ച്ചു:* “ഈ യരീഹൊ നഗരം പുനർനിർമി​ക്കാൻ തുനി​യു​ന്നവൻ യഹോ​വ​യു​ടെ മുന്നിൽ ശപിക്കപ്പെ​ട്ടവൻ. അയാൾ അതിന്‌ അടിസ്ഥാ​ന​മി​ടുമ്പോൾ അയാൾക്കു മൂത്ത മകനെ നഷ്ടപ്പെ​ടും. അതിനു വാതിൽ പിടി​പ്പി​ക്കുമ്പോൾ ഇളയ മകനെ​യും നഷ്ടമാ​കും.”+ 27  യഹോവ യോശു​വ​യുടെ​കൂ​ടെ ഉണ്ടായി​രു​ന്നു.+ യോശു​വ​യു​ടെ പ്രശസ്‌തി ഭൂമി​യിലെ​ങ്ങും പരന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “നീണ്ട കൊമ്പു​വി​ളി.”
പിന്നിൽനിന്നുള്ള ആക്രമ​ണത്തെ ചെറു​ക്കു​ന്ന​വ​രാ​ണു “പിൻപട.”
അഥവാ “കുഴപ്പം; ഭ്രഷ്ട്‌.”
മറ്റൊരു സാധ്യത “ജനത്തെ​ക്കൊ​ണ്ട്‌ ഇങ്ങനെ ആണയി​ടു​വി​ച്ചു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം