യോശുവ 18:1-28

18  ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്‌+ ഇസ്രായേ​ല്യ​സ​മൂ​ഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചു​കൂ​ടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+  പക്ഷേ, അവകാശം ഭാഗിച്ച്‌ കിട്ടാത്ത ഏഴു ഗോത്രം ഇസ്രായേ​ല്യ​രിൽ അപ്പോ​ഴും ബാക്കി​യു​ണ്ടാ​യി​രു​ന്നു.  അതുകൊണ്ട്‌, യോശുവ ഇസ്രായേ​ല്യരോ​ടു പറഞ്ഞു: “നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന ദേശ​ത്തേക്കു പോയി അതു കൈവ​ശ​മാ​ക്കുന്ന കാര്യ​ത്തിൽ നിങ്ങൾ ഇനിയും എത്ര കാലം അനാസ്ഥ കാണി​ക്കും?+  ഓരോ ഗോ​ത്ര​ത്തിൽനി​ന്നും മൂന്നു പേരെ എനിക്കു തരൂ; ഞാൻ അവരെ അയയ്‌ക്കാം. അവർ പോയി ദേശം മുഴുവൻ നടന്ന്‌, പ്രദേ​ശ​ത്തി​ന്റെ വിശദ​വി​വ​രങ്ങൾ രേഖ​പ്പെ​ടു​ത്തണം. അവർക്ക്‌ അവകാശം വീതിച്ച്‌ കൊടു​ക്കാൻ കഴിയുന്ന രീതി​യിൽ വേണം അവർ അതു ചെയ്യാൻ. എന്നിട്ട്‌ എന്റെ അടുത്ത്‌ മടങ്ങി​വ​രണം.  അത്‌ ഏഴ്‌ ഓഹരി​ക​ളാ​യി അവർ വിഭാ​ഗി​ക്കണം.+ യഹൂദ തെക്ക്‌ തന്റെ പ്രദേശത്തും+ യോ​സേ​ഫി​ന്റെ ഭവനം വടക്ക്‌ അവരുടെ പ്രദേ​ശ​ത്തും തുടരും.+  നിങ്ങൾ പ്രദേ​ശ​ത്തി​ന്റെ വിശദ​വി​വ​രങ്ങൾ രേഖ​പ്പെ​ടു​ത്തി അത്‌ ഏഴ്‌ ഓഹരി​യാ​ക്കി ഇവിടെ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. ഞാൻ ഇവിടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ നിങ്ങൾക്കു​വേണ്ടി നറുക്കി​ടും.+  പക്ഷേ, ലേവ്യർക്കു നിങ്ങളു​ടെ ഇടയിൽ ഓഹരി​യില്ല.+ കാരണം, യഹോ​വ​യു​ടെ പൗരോ​ഹി​ത്യ​മാണ്‌ അവരുടെ അവകാശം.+ ഇനി, ഗാദും രൂബേ​നും മനശ്ശെ​യു​ടെ പാതി ഗോത്രവും+ ആകട്ടെ യഹോ​വ​യു​ടെ ദാസനായ മോശ അവർക്കു കൊടുത്ത അവകാശം ഇതി​നോ​ട​കം​തന്നെ യോർദാ​നു കിഴക്ക്‌ സ്വന്തമാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”  ആ പുരു​ഷ​ന്മാർ പോകാൻ തയ്യാ​റെ​ടു​ത്തു. ദേശത്തി​ന്റെ വിശദ​വി​വ​രങ്ങൾ രേഖ​പ്പെ​ടു​ത്താൻ പോകുന്ന അവരോ​ട്‌ യോശുവ ഇങ്ങനെ കല്‌പി​ച്ചു: “പോയി ദേശത്തി​ലൂ​ടെ നടന്ന്‌ അതിന്റെ വിശദ​വി​വ​രങ്ങൾ രേഖ​പ്പെ​ടു​ത്തി​യിട്ട്‌ എന്റെ അടുത്ത്‌ മടങ്ങി​വ​രണം. ഞാൻ ഇവിടെ ശീലോ​യിൽ യഹോ​വ​യു​ടെ സന്നിധിയിൽവെച്ച്‌+ നിങ്ങൾക്കു​വേണ്ടി നറുക്കി​ടും.”  അപ്പോൾ, ആ പുരു​ഷ​ന്മാർ പോയി ദേശത്തി​ലൂ​ടെ യാത്ര ചെയ്‌ത്‌ നഗരമ​നു​സ​രിച്ച്‌ ദേശത്തി​ന്റെ വിശദ​വി​വ​രങ്ങൾ ശേഖരി​ച്ച്‌ അതിനെ ഏഴ്‌ ഓഹരി​യാ​യി പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി. അതിനു ശേഷം, അവർ ശീലോ​പാ​ള​യ​ത്തിൽ യോശു​വ​യു​ടെ അടുത്ത്‌ മടങ്ങി​വന്നു. 10  തുടർന്ന്‌, യോശുവ ശീലോ​യിൽ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അവർക്കു​വേണ്ടി നറുക്കി​ട്ടു.+ അവി​ടെവെച്ച്‌ യോശുവ ഇസ്രായേ​ല്യർക്ക്‌ അവർക്കുള്ള ഓഹരി​യ​നു​സ​രിച്ച്‌ ദേശം വിഭാ​ഗി​ച്ചുകൊ​ടു​ത്തു.+ 11  ബന്യാമീൻഗോത്രത്തിനു കുലമ​നു​സ​രിച്ച്‌ നറുക്കു വീണു. അവർക്കു നറുക്കി​ട്ട്‌ കിട്ടിയ പ്രദേശം യഹൂദ​യു​ടെ ആളുകൾക്കും+ യോ​സേ​ഫി​ന്റെ ആളുകൾക്കും+ ഇടയി​ലാ​യി​രു​ന്നു. 12  അവരുടെ വടക്കെ അതിർത്തി യോർദാ​നിൽ തുടങ്ങി യരീഹൊയുടെ+ വടക്കൻ ചെരി​വിലേ​ക്കും പടിഞ്ഞാറോ​ട്ടു മലയിലേ​ക്കും കയറി ബേത്ത്‌-ആവെൻവിജനഭൂമിയിലേക്കു+ ചെന്നു. 13  അവിടെനിന്ന്‌ അതിർത്തി ബഥേൽ+ എന്ന ലുസിന്റെ തെക്കൻ ചെരി​വിലേക്കു ചെന്ന്‌ താഴേ ബേത്ത്‌-ഹോരോനു+ തെക്കുള്ള മലയിലെ അതെ​രോത്ത്‌-അദ്ദാരിലേക്ക്‌+ ഇറങ്ങി. 14  അതിർത്തി പടിഞ്ഞാറോ​ട്ടു പോയി ബേത്ത്‌-ഹോ​രോ​നു തെക്ക്‌ അതിന്‌ അഭിമു​ഖ​മാ​യുള്ള മലയിൽനി​ന്ന്‌ തെക്കോ​ട്ടു തിരിഞ്ഞു. എന്നിട്ട്‌, അത്‌ യഹൂദ​യു​ടെ നഗരമായ കിര്യത്ത്‌-യയാരീം+ എന്ന കിര്യത്ത്‌-ബാലിൽ ചെന്ന്‌ അവസാ​നി​ച്ചു. ഇതാണു പടിഞ്ഞാ​റു​വശം. 15  തെക്കുവശത്തെ അതിർത്തി കിര്യത്ത്‌-യയാരീ​മി​ന്റെ അറ്റത്തു​നിന്ന്‌ തുടങ്ങി പടിഞ്ഞാറോ​ട്ടു ചെന്നു. അതു നെപ്‌തോഹനീരുറവിന്റെ+ ഉറവി​ടം​വരെ എത്തി. 16  പിന്നെ, അതു ബൻ-ഹിന്നോം താഴ്‌വരയ്‌ക്ക്‌*+ അഭിമു​ഖ​മാ​യും രഫായീം+ താഴ്‌വ​ര​യിൽ അതിന്റെ വടക്കാ​യും സ്ഥിതിചെ​യ്യുന്ന മലയുടെ അടിവാ​രത്തേക്ക്‌ ഇറങ്ങി. തുടർന്ന്‌, അതു ഹിന്നോം താഴ്‌വ​ര​യിലേക്ക്‌, അതായത്‌ യബൂസ്യരുടെ+ തെക്കേ ചെരി​വിലേക്ക്‌, ചെന്ന്‌ അവി​ടെ​നിന്ന്‌ ഏൻ-രോഗേലിലേക്ക്‌+ ഇറങ്ങി. 17  അതിനു ശേഷം, അതു വടക്കോ​ട്ട്‌ ഏൻ-ശേമെ​ശിലേ​ക്കും തുടർന്ന്‌ അദുമ്മീംകയറ്റത്തിന്റെ+ മുന്നി​ലുള്ള ഗലീ​ലോ​ത്തിലേ​ക്കും ചെന്നു. അത്‌ അവി​ടെ​നിന്ന്‌ ഇറങ്ങി രൂബേന്റെ മകനായ ബോഹാ​ന്റെ കല്ലുവരെ+ എത്തി.+ 18  എന്നിട്ട്‌, അത്‌ അരാബ​യ്‌ക്കു മുന്നി​ലുള്ള വടക്കൻ ചെരി​വിൽ ചെന്ന്‌ അരാബ​യിലേക്ക്‌ ഇറങ്ങി. 19  തുടർന്ന്‌, അതു ബേത്ത്‌-ഹൊഗ്ലയുടെ+ വടക്കൻ ചെരി​വിലേക്കു ചെന്ന്‌ ഉപ്പുകടലിന്റെ* വടക്കേ അറ്റത്തുള്ള ഉൾക്കട​ലിന്‌ അടുത്ത്‌ യോർദാ​ന്റെ തെക്കേ അറ്റത്ത്‌ അവസാ​നി​ച്ചു.+ ഇതായി​രു​ന്നു തെക്കൻ അതിർത്തി. 20  കിഴക്കുവശത്തെ അതിർത്തി യോർദാ​നാ​യി​രു​ന്നു. ബന്യാ​മീ​ന്റെ വംശജർക്ക്‌ അവരുടെ കുലമ​നു​സ​രിച്ച്‌ കിട്ടിയ അവകാ​ശ​ത്തി​ന്റെ ചുറ്റു​മുള്ള അതിർത്തി​ക​ളാ​യി​രു​ന്നു ഇവ. 21  ബന്യാമീൻഗോത്രത്തിനു കുലമ​നു​സ​രിച്ച്‌ കിട്ടിയ നഗരങ്ങൾ ഇവയാ​യി​രു​ന്നു: യരീഹൊ, ബേത്ത്‌-ഹൊഗ്ല, ഏമെക്ക്‌-കെസീസ്‌, 22  ബേത്ത്‌-അരാബ,+ സെമരാ​യീം, ബഥേൽ,+ 23  അവ്വീം, പാര, ഒഫ്ര, 24  കെഫാർ-അമ്മോനി, ഒഫ്‌നി, ഗേബ.+ അങ്ങനെ 12 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 25  ഗിബെയോൻ,+ രാമ, ബേരോ​ത്ത്‌, 26  മിസ്‌പെ, കെഫീര, മോസ, 27  രേക്കെം, യിർപ്പേൽ, തരല, 28  സെലാ,+ ഹാ-എലെഫ്‌, യരുശ​ലേം എന്ന യബൂസ്യ​ന​ഗരം,+ ഗിബെയ,+ കിര്യത്ത്‌ എന്നിങ്ങനെ 14 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. ഇതായി​രു​ന്നു ബന്യാ​മീ​ന്റെ വംശജർക്ക്‌ അവരുടെ കുലമ​നു​സ​രിച്ച്‌ കിട്ടിയ അവകാശം.

അടിക്കുറിപ്പുകള്‍

അഥവാ “സമാഗ​മ​ന​കൂ​ടാ​രം.” പദാവലി കാണുക.
അർഥം: “ഹിന്നോം​പു​ത്രന്റെ താഴ്‌വര.”
അതായത്‌, ചാവു​കടൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം