യോശുവ 15:1-63

15  കുടും​ബ​മ​നു​സ​രിച്ച്‌ യഹൂദാഗോത്ര​ത്തി​നു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവി​ജ​ന​ഭൂ​മി​വരെ​യും നെഗെ​ബി​ന്റെ തെക്കേ അറ്റംവരെ​യും ആയിരു​ന്നു.  അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ*+ അറ്റംമു​തൽ, അതായത്‌ അതിന്റെ തെക്കേ ഉൾക്കടൽമു​തൽ,  തെക്കോട്ട്‌ അക്രബ്ബീംകയറ്റംവരെ+ ചെന്ന്‌ സീനി​ലേക്കു കടന്നു. പിന്നെ തെക്കു​നിന്ന്‌ കാദേശ്‌-ബർന്നേയയിലേക്കു+ കയറി ഹെ​സ്രോ​നിലേക്കു കടന്ന്‌ ആദാരി​ലേക്കു കയറി അവി​ടെ​നിന്ന്‌ ചുറ്റി​വ​ളഞ്ഞ്‌ കാർക്ക​യ്‌ക്കു നേരെ ചെന്നു.  പിന്നെ അത്‌ അസ്‌മോനിലേക്കു+ കടന്ന്‌ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെ എത്തി. ഈ അതിർ കടലിൽ* അവസാ​നി​ച്ചു. ഇതായി​രു​ന്നു അവരുടെ തെക്കേ അതിർ.  കിഴക്കേ അതിർ യോർദാ​ന്റെ നദീമു​ഖം​വരെ ഉപ്പുകടൽ.* അതിരി​ന്റെ വടക്കേ കോൺ യോർദാ​ന്റെ നദീമു​ഖത്തെ ഉൾക്കട​ലാ​യി​രു​ന്നു.+  ഈ അതിർ ബേത്ത്‌-ഹൊഗ്ലയിലേക്കു+ കയറി ബേത്ത്‌-അരാബയുടെ+ വടക്കു​കൂ​ടി കടന്ന്‌ രൂബേന്റെ മകനായ ബോഹാ​ന്റെ കല്ലുവരെ ചെന്നു.+  അത്‌ ആഖോർ താഴ്‌വരയിലെ+ ദബീരി​ലേക്കു കയറി വടക്കോ​ട്ട്‌, നീർച്ചാ​ലി​ന്റെ തെക്കുള്ള അദുമ്മീം​ക​യ​റ്റ​ത്തി​ന്റെ മുന്നി​ലുള്ള ഗിൽഗാ​ലിലേക്ക്‌,+ തിരിഞ്ഞു. പിന്നെ അത്‌ ഏൻ-ശേമെശ്‌നീരുറവിലേക്കു+ കടന്ന്‌ ഏൻ-രോഗേലിൽ+ അവസാ​നി​ച്ചു.  അതു ബൻ-ഹിന്നോം താഴ്‌വ​ര​യി​ലൂ​ടെ,*+ അതായത്‌ യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരി​വി​ലൂ​ടെ, കയറി ഹിന്നോം താഴ്‌വ​ര​യു​ടെ പടിഞ്ഞാ​റും രഫായീം താഴ്‌വ​ര​യു​ടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെ​യ്യുന്ന മലമു​ക​ളിലേക്കു കയറി.  അതു മലമു​ക​ളിൽനിന്ന്‌ നെപ്‌തോഹനീരുറവുവരെയും+ എഫ്രോൻ പർവത​ത്തി​ലെ നഗരങ്ങൾവരെ​യും കിര്യത്ത്‌-യയാരീം എന്നു പേരുള്ള ബാല വരെയും ചെന്നു.+ 10  അതു ബാലയിൽനി​ന്ന്‌ പടിഞ്ഞാ​റോ​ട്ട്‌ തിരിഞ്ഞ്‌ സേയീർ പർവതം വരെ എത്തി. അവി​ടെ​നിന്ന്‌ അത്‌ യയാരീം പർവത​ത്തി​ന്റെ വടക്കേ ചെരി​വിലേക്ക്‌, അതായത്‌ കെസാലോ​നിലേക്ക്‌, കടന്നു. പിന്നെ, അതു ബേത്ത്‌-ശേമെശിലേക്ക്‌+ ഇറങ്ങി തിമ്‌നയിൽ+ എത്തി. 11  അവിടെനിന്ന്‌ അത്‌ എക്രോന്റെ+ വടക്കേ ചെരി​വു​വരെ​യും തുടർന്ന്‌ ശി​ക്രോൻ വരെയും ചെന്ന്‌ ബാല പർവത​ത്തിലേക്കു കടന്ന്‌ യബ്‌നേൽ വരെ എത്തി. ഈ അതിർ കടലിൽ അവസാ​നി​ച്ചു. 12  പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായി​രു​ന്നു യഹൂദ​യു​ടെ വംശജർക്കു കുലമ​നു​സ​രിച്ച്‌ കിട്ടിയ അവകാ​ശ​ത്തി​ന്റെ ചുറ്റു​മുള്ള അതിർ. 13  യഹോവയുടെ ആജ്ഞയനു​സ​രിച്ച്‌ യോശുവ യഫുന്ന​യു​ടെ മകനായ കാലേബിന്‌+ യഹൂദാ​മ​ക്കൾക്കി​ട​യിൽ ഹെ​ബ്രോൻ എന്ന കിര്യത്ത്‌-അർബ+ (അനാക്കി​ന്റെ അപ്പനാ​യി​രു​ന്നു അർബ.) ഓഹരി​യാ​യി കൊടു​ത്തു. 14  അവിടെനിന്ന്‌ കാലേബ്‌ അനാക്കിന്റെ+ പുത്ര​ന്മാ​രായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന്‌ അനാക്യ​രെ ഓടി​ച്ചു​ക​ളഞ്ഞു. 15  പിന്നെ അവി​ടെ​നിന്ന്‌ ദബീരി​ലെ (ദബീരി​ന്റെ പേര്‌ മുമ്പ്‌ കിര്യത്ത്‌-സേഫെർ എന്നായി​രു​ന്നു.) ആളുക​ളു​ടെ നേരെ ചെന്നു.+ 16  അപ്പോൾ കാലേബ്‌ പറഞ്ഞു: “കിര്യത്ത്‌-സേഫെ​രി​നെ ആക്രമി​ച്ച്‌ അതു പിടി​ച്ച​ട​ക്കു​ന്ന​യാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യ​യാ​യി കൊടു​ക്കും.” 17  കാലേബിന്റെ സഹോ​ദ​ര​നായ കെനസി​ന്റെ മകൻ+ ഒത്‌നീയേൽ+ അതു പിടി​ച്ച​ടക്കി. കാലേബ്‌ മകളായ അക്‌സയെ+ ഒത്‌നീയേ​ലി​നു ഭാര്യ​യാ​യി കൊടു​ത്തു. 18  ഭർത്തൃഗൃഹത്തിലേക്കു പോകു​മ്പോൾ, തന്റെ അപ്പനോ​ട്‌ ഒരു സ്ഥലം ചോദി​ച്ചു​വാ​ങ്ങാൻ അക്‌സ ഭർത്താ​വി​നെ നിർബ​ന്ധി​ച്ചു. അക്‌സ കഴുത​പ്പു​റ​ത്തു​നിന്ന്‌ ഇറങ്ങിയപ്പോൾ* കാലേബ്‌ അക്‌സ​യോ​ട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു.+ 19  അക്‌സ പറഞ്ഞു: “എനിക്ക്‌ ഒരു അനു​ഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാ​ണ​ല്ലോ അപ്പൻ എനിക്കു തന്നത്‌. ഗുല്ലോ​ത്ത്‌-മയിമുംകൂടെ* എനിക്കു തരുമോ?” അതു​കൊണ്ട്‌, കാലേബ്‌ മേലേ-ഗുല്ലോ​ത്തും താഴേ-ഗുല്ലോ​ത്തും അക്‌സ​യ്‌ക്കു കൊടു​ത്തു. 20  കുലമനുസരിച്ച്‌ യഹൂദാഗോത്ര​ത്തി​നു കിട്ടിയ അവകാശം ഇതായി​രു​ന്നു. 21  യഹൂദാഗോത്രത്തിനു കിട്ടിയ പ്രദേ​ശ​ത്തി​ന്റെ തെക്കേ അറ്റത്ത്‌ ഏദോമിന്റെ+ അതിരിനോ​ടു ചേർന്നുള്ള നഗരങ്ങൾ ഇവയാ​യി​രു​ന്നു: കെബ്‌സെ​യേൽ, ഏദെർ, യാഗൂർ, 22  കീന, ദിമോന, അദാദ, 23  കേദെശ്‌, ഹാസോർ, യിത്‌നാൻ, 24  സീഫ്‌, തേലെം, ബയാ​ലോത്ത്‌, 25  ഹാസോർ-ഹദത്ഥ, ഹാസോർ എന്ന കെരീ​യോ​ത്ത്‌-ഹെ​സ്രോൻ,  26  അമാം, ശേമ, മോലാദ,+ 27  ഹസർ-ഗദ്ദ, ഹെശ്‌മോൻ, ബേത്ത്‌-പേലെത്ത്‌,+ 28  ഹസർ-ശൂവാൽ, ബേർ-ശേബ,+ ബിസോ​ത്യ, 29  ബാല, ഇയ്യീം, ഏസെം, 30  എൽതോലദ്‌, കെസീൽ, ഹോർമ,+ 31  സിക്ലാഗ്‌,+ മദ്‌മന്ന, സൻസന്ന, 32  ലബായോത്ത്‌, ശിൽഹീം, അയീൻ, രിമ്മോൻ.+ അങ്ങനെ ആകെ 29 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 33  ഷെഫേലയിലുള്ളവ+ ഇവയാ​യി​രു​ന്നു: എസ്‌താ​യോൽ, സൊര,+ അശ്‌ന, 34  സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, 35  യർമൂത്ത്‌, അദുല്ലാം,+ സോഖൊ, അസേക്ക,+ 36  ശാരയീം,+ അദീഥ​യീം, ഗദേര​യും ഗദെരോഥയീമും*—ഇങ്ങനെ 14 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 37  സെനാൻ, ഹദാശ, മിഗ്‌ദൽ-ഗാദ്‌, 38  ദിലാൻ, മിസ്‌പെ, യൊ​ക്തെ​യേൽ, 39  ലാഖീശ്‌,+ ബൊസ്‌കത്ത്‌, എഗ്ലോൻ, 40  കബ്ബോൻ, ലഹ്മാം, കിത്‌ലീ​ശ്‌, 41  ഗദേരോത്ത്‌, ബേത്ത്‌-ദാഗോൻ, നയമ, മക്കേദ+ എന്നിങ്ങനെ 16 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 42  ലിബ്‌ന,+ ഏഥെർ, ആഷാൻ,+ 43  യിപ്‌താഹ്‌, അശ്‌ന, നെസീബ്‌, 44  കെയില, അക്കസീബ്‌, മാരേശ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 45  എക്രോനും അതിന്റെ ആശ്രിതപട്ടണങ്ങളും* ഗ്രാമ​ങ്ങ​ളും; 46  എക്രോനു പടിഞ്ഞാ​റോ​ട്ട്‌ അസ്‌തോ​ദിനോ​ടു ചേർന്നുള്ള എല്ലാ സ്ഥലങ്ങളും അവയുടെ ഗ്രാമ​ങ്ങ​ളും. 47  അസ്‌തോദും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും ഗ്രാമ​ങ്ങ​ളും; ഗസ്സയും+ ഈജി​പ്‌ത്‌ നീർച്ചാൽ, മഹാസ​മു​ദ്രം,* അതിന്റെ തീര​പ്രദേശം എന്നിവ​വരെ​യുള്ള അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും ഗ്രാമ​ങ്ങ​ളും.+ 48  മലനാട്ടിലുള്ളവ ഇവയാ​യി​രു​ന്നു: ശാമീർ, യത്ഥീർ,+ സോഖൊ, 49  ദന്ന, ദബീർ എന്ന കിര്യത്ത്‌-സന്ന, 50  അനാബ്‌, എസ്‌തെ​മൊ,+ ആനീം, 51  ഗോശെൻ,+ ഹോ​ലോൻ, ഗീലൊ+ എന്നിങ്ങനെ 11 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 52  അരാബ്‌, ദൂമ, എശാൻ, 53  യാനീം, ബേത്ത്‌-തപ്പൂഹ, അഫേക്ക, 54  ഹൂമ്‌ത, ഹെ​ബ്രോൻ എന്ന കിര്യത്ത്‌-അർബ,+ സീയോർ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 55  മാവോൻ,+ കർമേൽ, സീഫ്‌,+ യൂത, 56  ജസ്രീൽ, യോക്ക്‌ദെ​യാം, സനോഹ, 57  കെയീൻ, ഗിബെയ, തിമ്‌ന+ എന്നിങ്ങനെ പത്തു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 58  ഹൽഹൂൽ, ബേത്ത്‌-സൂർ, ഗദോർ, 59  മാരാത്ത്‌, ബേത്ത്‌-അനോത്ത്‌, എൽതെ​ക്കോൻ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 60  കിര്യത്ത്‌-യയാരീം+ എന്ന കിര്യത്ത്‌-ബാൽ, രബ്ബ എന്നിങ്ങനെ രണ്ടു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 61  വിജനഭൂമിയിലുള്ളവ ഇവയാ​യി​രു​ന്നു: ബേത്ത്‌-അരാബ,+ മിദ്ദീൻ, സെഖാഖ, 62  നിബ്‌ശാൻ, ഉപ്പുന​ഗരം, ഏൻ-ഗദി+ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും. 63  പക്ഷേ, യരുശലേ​മിൽ താമസി​ച്ചി​രുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്ര​ക്കാർക്കു കഴിഞ്ഞില്ല.+ അതു​കൊണ്ട്‌, യബൂസ്യർ ഇന്നും യരുശലേ​മിൽ അവരോടൊ​പ്പം താമസി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നറുക്കി​ട്ട്‌ കൊടുത്ത.”
അതായത്‌, ചാവു​കടൽ.
പദാവലി കാണുക.
അതായത്‌, മഹാസ​മു​ദ്രം, മെഡി​റ്റ​റേ​നി​യൻ കടൽ.
അതായത്‌, ചാവു​കടൽ.
അർഥം: “ഹിന്നോം​പു​ത്രന്റെ താഴ്‌വര.”
അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.
മറ്റൊരു സാധ്യത “കഴുത​പ്പു​റത്ത്‌ ഇരുന്ന്‌ കൈ കൊട്ടി​യ​പ്പോൾ.”
അഥവാ “നെഗെ​ബി​ലുള്ള.”
അർഥം: “വെള്ളത്തി​ന്റെ പാത്രങ്ങൾ (ചരുവങ്ങൾ).”
മറ്റൊരു സാധ്യത “ഗദേര​യും അതിന്റെ ആട്ടിൻകൂ​ടു​ക​ളും.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”
അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം