യോശുവ 14:1-15

14  കനാൻ ദേശത്ത്‌ ഇസ്രായേ​ല്യർ അവകാ​ശ​മാ​ക്കിയ പ്രദേശം ഇതാണ്‌. പുരോ​ഹി​ത​നായ എലെയാ​സ​രും നൂന്റെ മകനായ യോശു​വ​യും ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും ആണ്‌ ഇത്‌ അവർക്ക്‌ അവകാ​ശ​മാ​യി കൊടു​ത്തത്‌.+  ഒൻപതര ഗോ​ത്ര​ത്തി​ന്റെ കാര്യ​ത്തിൽ യഹോവ മോശ മുഖാ​ന്തരം കല്‌പി​ച്ച​തുപോ​ലെ, അവർ അവകാശം നറുക്കിട്ടെ​ടു​ത്തു.+  മറ്റേ രണ്ടര ഗോ​ത്ര​ത്തി​നു യോർദാ​ന്റെ മറുകരയിൽ*+ മോശ അവകാശം കൊടു​ത്തി​രു​ന്നു. പക്ഷേ, ലേവ്യർക്ക്‌ അവരുടെ ഇടയിൽ അവകാശം കൊടു​ത്തില്ല.+  യോസേഫിന്റെ വംശജരെ മനശ്ശെ, എഫ്രയീം+ എന്നിങ്ങനെ രണ്ടു ഗോത്രമായി+ കണക്കാ​ക്കി​യി​രു​ന്നു. അതേസ​മയം ലേവ്യർക്കു ദേശത്ത്‌ ഓഹരിയൊ​ന്നും കൊടു​ത്തില്ല. താമസി​ക്കാൻ നഗരങ്ങ​ളും അവരുടെ കന്നുകാ​ലി​കൾക്കും ആട്ടിൻപ​റ്റ​ങ്ങൾക്കും വേണ്ടി ആ നഗരങ്ങ​ളു​ടെ മേച്ചിൽപ്പു​റ​ങ്ങ​ളും മാത്ര​മാണ്‌ അവർക്കു കിട്ടി​യത്‌.+  അങ്ങനെ, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ ഇസ്രായേ​ല്യർ ദേശം വിഭാ​ഗി​ച്ചു.  പിന്നെ, യഹൂദാഗോത്ര​ത്തി​ലെ പുരു​ഷ​ന്മാർ ഗിൽഗാലിൽ+ യോശു​വ​യു​ടെ അടുത്ത്‌ ചെന്നു. കെനി​സ്യ​നായ യഫുന്ന​യു​ടെ മകൻ കാലേബ്‌+ യോശു​വയോ​ടു പറഞ്ഞു: “എന്നെയും നിന്നെ​യും കുറിച്ച്‌ യഹോവ കാദേശ്‌-ബർന്നേയയിൽവെച്ച്‌+ ദൈവപുരുഷനായ+ മോശയോ​ടു പറഞ്ഞത്‌+ എന്താ​ണെന്നു നന്നായി അറിയാ​മ​ല്ലോ.  യഹോവയുടെ ദാസനായ മോശ എന്നെ കാദേശ്‌-ബർന്നേ​യ​യിൽനിന്ന്‌ ദേശം ഒറ്റു​നോ​ക്കാൻ അയച്ചപ്പോൾ+ എനിക്ക്‌ 40 വയസ്സാ​യി​രു​ന്നു. ഞാൻ മടങ്ങി​വന്ന്‌ ഉള്ള കാര്യങ്ങൾ അതേപടി അറിയി​ച്ചു.*+  എന്നോടൊപ്പം പോന്ന എന്റെ സഹോ​ദ​ര​ന്മാർ ജനത്തിന്റെ ഹൃദയ​ത്തിൽ ഭയം നിറയാൻ* ഇടയാ​ക്കിയെ​ങ്കി​ലും ഞാൻ എന്റെ ദൈവ​മായ യഹോ​വയോ​ടു മുഴുഹൃദയത്തോടെ* പറ്റിനി​ന്നു.+  അന്നു മോശ ഇങ്ങനെ സത്യം ചെയ്‌തു: ‘എന്റെ ദൈവ​മായ യഹോ​വയോ​ടു നീ മുഴു​ഹൃ​ദ​യത്തോ​ടെ പറ്റിനി​ന്ന​തുകൊണ്ട്‌ നീ കാൽ വെച്ച ദേശം നിനക്കും നിന്റെ പുത്ര​ന്മാർക്കും ദീർഘ​കാ​ലത്തേ​ക്കുള്ള അവകാ​ശ​മാ​കും.’+ 10  ഇസ്രായേല്യർ വിജന​ഭൂ​മി​യി​ലൂ​ടെ സഞ്ചരിച്ച കാലത്ത്‌+ യഹോവ മോശ​യോ​ട്‌ ഈ വാഗ്‌ദാ​നം ചെയ്‌ത​തു​മു​തൽ ഇതുവരെ, ഇക്കഴിഞ്ഞ 45 വർഷവും, ആ വാഗ്‌ദാനംപോലെതന്നെ+ യഹോവ എന്നെ ജീവ​നോ​ടെ കാത്തു​സൂ​ക്ഷി​ച്ചു.+ ഇപ്പോൾ എനിക്ക്‌ 85 വയസ്സായി. ഞാൻ ഇന്നും ഇവി​ടെ​യുണ്ട്‌. 11  മോശ എന്നെ അയച്ച ദിവസം എനിക്കു​ണ്ടാ​യി​രുന്ന അതേ ആരോ​ഗ്യം ഇന്നും എനിക്കു​ണ്ട്‌. യുദ്ധത്തി​നും മറ്റു കാര്യ​ങ്ങൾക്കും വേണ്ട കരുത്ത്‌ എനിക്ക്‌ അന്നത്തെപ്പോലെ​തന്നെ ഇന്നുമു​ണ്ട്‌. 12  അതുകൊണ്ട്‌, യഹോവ അന്നു വാഗ്‌ദാ​നം ചെയ്‌ത ഈ മലനാട്‌ എനിക്കു തരുക. കോട്ട​മ​തി​ലു​കളോ​ടു​കൂ​ടിയ മഹാനഗരങ്ങളുള്ള+ അനാക്യർ+ അവി​ടെ​യു​ള്ള​താ​യി യോശുവ അന്നു കേട്ടതാ​ണ​ല്ലോ. എങ്കിലും, യഹോവ ഉറപ്പു തന്നതുപോ​ലെ ഞാൻ അവരെ ഓടി​ച്ചു​ക​ള​യും,*+ യഹോവ തീർച്ച​യാ​യും എന്റെകൂടെ​യു​ണ്ടാ​യി​രി​ക്കും.”+ 13  അങ്ങനെ, യോശുവ യഫുന്ന​യു​ടെ മകനായ കാലേ​ബി​നെ അനു​ഗ്ര​ഹിച്ച്‌ ഹെ​ബ്രോൻ അവകാ​ശ​മാ​യി കൊടു​ത്തു.+ 14  അതുകൊണ്ടാണ്‌, കെനി​സ്യ​നായ യഫുന്ന​യു​ടെ മകൻ കാലേ​ബിന്‌ ഇന്നുവരെ ഹെ​ബ്രോൻ അവകാ​ശ​മാ​യി​രി​ക്കു​ന്നത്‌. കാലേബ്‌ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വയോ​ടു മുഴു​ഹൃ​ദ​യത്തോ​ടെ പറ്റിനി​ന്ന​ല്ലോ.+ 15  ഹെബ്രോന്റെ പേര്‌ മുമ്പ്‌ കിര്യത്ത്‌-അർബ+ എന്നായി​രു​ന്നു. (അനാക്യ​രിൽ മഹാനാ​യി​രു​ന്നു അർബ.) യുദ്ധ​മെ​ല്ലാം അവസാ​നിച്ച്‌ ദേശത്ത്‌ സ്വസ്ഥത​യും ഉണ്ടായി.+

അടിക്കുറിപ്പുകള്‍

അതായത്‌, കിഴക്കു​വ​ശത്ത്‌.
അക്ഷ. “മടങ്ങി​വന്ന്‌ അറിയിച്ച വാക്ക്‌ എന്റെ ഹൃദയ​ത്തി​ലു​ള്ള​തു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു.”
അക്ഷ. “ഹൃദയം ഉരുകി​പ്പോ​കാൻ.”
അക്ഷ. “മുഴു​വ​നാ​യി; പൂർണ​മാ​യി.”
അഥവാ “കുടി​യി​റ​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം