യിരെമ്യ 9:1-26

9  അയ്യോ! എന്റെ തല കണ്ണീർത്ത​ടാ​ക​വുംഎന്റെ കണ്ണുകൾ കണ്ണീരു​റ​വ​യും ആയിരു​ന്നെ​ങ്കിൽ!+ എങ്കിൽ, എന്റെ ജനത്തിൽ കൊല്ല​പ്പെ​ട്ട​വരെ ഓർത്ത്‌രാവും പകലും ഞാൻ കരയു​മാ​യി​രു​ന്നു.   എനിക്കു വിജന​ഭൂ​മി​യിൽ ഒരു സത്രം കിട്ടി​യി​രു​ന്നെ​ങ്കിൽ, ഞാൻ എന്റെ ഈ ജനത്തെ വിട്ട്‌ പൊയ്‌ക്ക​ള​ഞ്ഞേനേ;കാരണം, അവരെ​ല്ലാം വ്യഭി​ചാ​രി​ക​ളാണ്‌,+വഞ്ചകന്മാ​രു​ടെ ഒരു സംഘം.   അവർ നാവ്‌ വില്ലു​പോ​ലെ വളയ്‌ക്കു​ന്നു;സത്യമല്ല കള്ളമാണു ദേശത്ത്‌ വാഴു​ന്നത്‌.+ “തിന്മയിൽനി​ന്ന്‌ തിന്മയി​ലേക്ക്‌ അവർ കുതി​ക്കു​ന്നു;അവർ എന്നെ ശ്രദ്ധി​ക്കു​ന്നേ ഇല്ല”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.   “ഓരോ​രു​ത്ത​നും അയൽക്കാ​രനെ സൂക്ഷി​ക്കുക;സ്വന്തം സഹോ​ദ​ര​നെ​പ്പോ​ലും വിശ്വ​സി​ക്ക​രുത്‌. കാരണം, സഹോ​ദ​ര​ന്മാ​രെ​ല്ലാം ചതിയന്മാരും+അയൽക്കാ​രെ​ല്ലാം പരദൂ​ഷണം പറയു​ന്ന​വ​രും ആണ്‌.+   എല്ലാവരും അയൽക്കാ​രെ ചതിക്കു​ന്നു;സത്യം പറയുന്ന ഒരാൾപ്പോ​ലു​മില്ല. കള്ളം പറയാൻ അവർ തങ്ങളുടെ നാവിനെ പഠിപ്പി​ച്ചി​രി​ക്കു​ന്നു.+ തെറ്റു ചെയ്‌തു​ചെ​യ്‌ത്‌ അവർ തളരുന്നു.   വഞ്ചനയുടെ നടുവി​ലാ​ണു നീ ജീവി​ക്കു​ന്നത്‌. അവരുടെ വഞ്ചന കാരണം അവർ എന്നെ അറിയാൻ കൂട്ടാ​ക്കി​യില്ല” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.   അതുകൊണ്ട്‌, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ അവരെ ഉരുക്കി പരി​ശോ​ധി​ക്കും;+എന്റെ ജനത്തിൻപു​ത്രി​യോട്‌ ഞാൻ ഇതല്ലാതെ മറ്റ്‌ എന്തു ചെയ്യാ​നാണ്‌?   അവരുടെ നാവ്‌ മാരക​മായ അമ്പാണ്‌; അതു വഞ്ചന സംസാ​രി​ക്കു​ന്നു. വായ്‌കൊണ്ട്‌ അയൽക്കാ​ര​നോ​ടു സമാധാ​ന​ത്തോ​ടെ സംസാ​രി​ക്കു​ന്നെ​ങ്കി​ലുംഅകമേ അവർ ആക്രമി​ക്കാൻ പതിയി​രി​ക്കു​ക​യാണ്‌.”   യഹോവ ചോദി​ക്കു​ന്നു: “ഇതി​നെ​ല്ലാം ഞാൻ അവരോ​ടു കണക്കു ചോദി​ക്കേ​ണ്ട​തല്ലേ? ഇങ്ങനെ​യൊ​രു ജനത​യോ​ടു ഞാൻ പകരം ചോദി​ക്കേ​ണ്ട​തല്ലേ?+ 10  മലകളെ ഓർത്ത്‌ ഞാൻ കരഞ്ഞ്‌ വിലപി​ക്കും;വിജന​ഭൂ​മി​യി​ലെ മേച്ചിൽപ്പു​റ​ങ്ങളെ ഓർത്ത്‌ വിലാ​പ​ഗീ​തം ആലപി​ക്കും;അവ കത്തിന​ശി​ച്ച​ല്ലോ; ആരും അതുവഴി കടന്നു​പോ​കു​ന്നില്ല;ആടുമാ​ടു​ക​ളു​ടെ കരച്ചിൽ അവിടെ കേൾക്കു​ന്നില്ല. ആകാശ​പ്പ​റ​വ​ക​ളെ​യും മൃഗങ്ങ​ളെ​യും അവിടെ കാണാ​നില്ല; അവയെ​ല്ലാം പൊയ്‌പോ​യി​രി​ക്കു​ന്നു.+ 11  ഞാൻ യരുശ​ലേ​മി​നെ കൽക്കൂമ്പാരങ്ങളും+ കുറു​ന​രി​ക​ളു​ടെ താവള​വും ആക്കും;+ഞാൻ യഹൂദാ​ന​ഗ​ര​ങ്ങളെ വിജന​മായ പാഴ്‌നി​ല​മാ​ക്കും.+ 12  ഇതൊക്കെ ഗ്രഹി​ക്കാൻ മാത്രം ജ്ഞാനം ആർക്കുണ്ട്‌? ഇതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പ്രഖ്യാ​പി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോ​വ​യു​ടെ വായ്‌ ആരോ​ടാ​ണു സംസാ​രി​ച്ചത്‌? എന്തു​കൊ​ണ്ടാ​ണു ദേശം നശിച്ചു​പോ​യത്‌? ആരും കടന്നു​പോ​കാത്ത വിധംഅതു മരുഭൂമിപോലെ* കരിഞ്ഞു​ണ​ങ്ങി​ക്കി​ട​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” 13  യഹോവയുടെ മറുപടി ഇതായി​രു​ന്നു: “കാരണം, ഞാൻ അവർക്കു കൊടുത്ത എന്റെ നിയമം* അവർ തള്ളിക്ക​ളഞ്ഞു; അവർ അതു പിൻപ​റ്റു​ക​യോ എന്റെ വാക്കു കേട്ടനു​സ​രി​ക്കു​ക​യോ ചെയ്‌തില്ല. 14  പകരം, അവരുടെ അപ്പന്മാർ പഠിപ്പി​ച്ച​തു​പോ​ലെ അവർ ബാൽവി​ഗ്ര​ഹ​ങ്ങ​ളു​ടെ പിന്നാലെ പോയി;+ അവർ ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടന്നു.+ 15  അതുകൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ഞാൻ ഇതാ ഈ ജനത്തെ കാഞ്ഞിരം തീറ്റും; വിഷം കലർത്തിയ വെള്ളം അവരെ കുടി​പ്പി​ക്കും.+ 16  അവർക്കോ അവരുടെ അപ്പന്മാർക്കോ പരിച​യ​മി​ല്ലാത്ത ജനതകൾക്കി​ട​യി​ലേക്ക്‌ ഞാൻ അവരെ ചിതറി​ക്കും.+ ഞാൻ ഒരു വാൾ അയയ്‌ക്കും; അത്‌ അവരുടെ പിന്നാലെ ചെന്ന്‌ അവരെ നിശ്ശേഷം ഇല്ലാതാ​ക്കും.’+ 17  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു:‘വകതി​രി​വോ​ടെ പെരു​മാ​റുക. വിലാ​പ​ഗീ​തം ആലപി​ക്കുന്ന സ്‌ത്രീ​കളെ വിളി​ച്ചു​കൂ​ട്ടുക;+അതിൽ പ്രഗല്‌ഭ​രായ സ്‌ത്രീ​കളെ ആളയച്ച്‌ വരുത്തുക; 18  അവർ വേഗം വന്ന്‌ ഞങ്ങൾക്കു​വേണ്ടി വിലപി​ക്കട്ടെ.അങ്ങനെ, ഞങ്ങളുടെ കണ്ണിൽനി​ന്ന്‌ കണ്ണീർ ധാരധാ​ര​യാ​യി ഒഴുകട്ടെ;ഞങ്ങളുടെ കൺപോ​ളകൾ കവി​ഞ്ഞൊ​ഴു​കട്ടെ.+ 19  ഇതാ, സീയോ​നിൽനിന്ന്‌ വിലാ​പ​സ്വ​രം കേൾക്കു​ന്നു:+ “എത്ര ഭയങ്കര​മായ നാശമാ​ണു നമുക്കു​ണ്ടാ​യത്‌! ഇതിൽപ്പ​രം നാണ​ക്കേ​ടു​ണ്ടോ? നമുക്കു നാടു വിടേ​ണ്ടി​വ​ന്നി​ല്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പി​ച്ചി​ല്ലേ?”+ 20  സ്‌ത്രീകളേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ. നിങ്ങളു​ടെ കാതു ദൈവ​ത്തി​ന്റെ വായിൽനി​ന്നുള്ള അരുള​പ്പാ​ടു കേൾക്കട്ടെ. നിങ്ങളു​ടെ പെൺമ​ക്കളെ ഈ വിലാ​പ​ഗീ​തം പഠിപ്പി​ക്കൂ;ഓരോ​രു​ത്ത​നും മറ്റുള്ള​വരെ ഈ ശോകഗാനം* പഠിപ്പി​ക്കൂ.+ 21  കാരണം, മരണം നമ്മുടെ കിളി​വാ​തി​ലു​ക​ളി​ലൂ​ടെ കയറി​വ​ന്നി​രി​ക്കു​ന്നു;അതു നമ്മുടെ കെട്ടു​റ​പ്പുള്ള മണി​മേ​ട​ക​ളിൽ പ്രവേ​ശി​ച്ചി​രി​ക്കു​ന്നു;അതു തെരു​വു​ക​ളിൽനിന്ന്‌ കുട്ടി​ക​ളെ​യുംപൊതുസ്ഥലങ്ങളിൽനിന്ന്‌* യുവാ​ക്ക​ളെ​യും പിടി​ച്ചു​കൊ​ണ്ടു​പോ​കാൻ നോക്കു​ന്നു.’+ 22  ഇങ്ങനെ പറയൂ: ‘യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “വളം ചിതറി​വീ​ഴു​ന്ന​തു​പോ​ലെ മനുഷ്യ​രു​ടെ ശവങ്ങൾ നിലത്ത്‌ വീഴും;കൊയ്യു​ന്ന​വൻ കൊയ്‌തി​ട്ടിട്ട്‌ പോകുന്ന ധാന്യ​ക്ക​തിർപോ​ലെ അവ കിടക്കും,പെറു​ക്കി​ക്കൂ​ട്ടാൻ ആരുമു​ണ്ടാ​കില്ല.”’”+ 23  യഹോവ പറയു​ന്നത്‌ ഇതാണ്‌: “ജ്ഞാനി തന്റെ ജ്ഞാനത്തെക്കുറിച്ചും+ബലവാൻ തന്റെ ബലത്തെ​ക്കു​റി​ച്ചുംധനവാൻ തന്റെ ധനത്തെ​ക്കു​റി​ച്ചും വീമ്പി​ള​ക്കാ​തി​രി​ക്കട്ടെ.”+ 24  “എന്നാൽ വീമ്പി​ള​ക്കു​ന്നവൻ, യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ്‌ മനസ്സി​ലാ​ക്കു​ന്ന​തിൽ,+ഞാൻ ഭൂമി​യിൽ അചഞ്ചല​മായ സ്‌നേ​ഹ​വും നീതി​യും ന്യായ​വും കാണി​ക്കുന്ന ദൈവ​മാ​ണെന്ന്‌ അറിയുന്നതിൽ+ വീമ്പി​ള​ക്കട്ടെ.കാരണം, ഈ കാര്യ​ങ്ങ​ളി​ലാ​ണു ഞാൻ പ്രസാ​ദി​ക്കു​ന്നത്‌”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 25  “ഇതാ, ഞാൻ കണക്കു ചോദി​ക്കുന്ന നാളുകൾ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “അഗ്രചർമം പരിച്ഛേദന* ചെയ്‌ത​വ​രെ​ങ്കി​ലും അഗ്രചർമി​ക​ളാ​യി തുടരുന്ന എല്ലാവ​രോ​ടും ഞാൻ കണക്കു ചോദി​ക്കും.+ 26  അതെ, ഈജിപ്‌തിനോടും+ യഹൂദയോടും+ ഏദോമിനോടും+ അമ്മോന്യരോടും+ മോവാബിനോടും+ വിജന​ഭൂ​മി​യിൽ താമസി​ക്കുന്ന, ചെന്നി​യി​ലെ മുടി മുറി​ച്ച​വ​രോ​ടും ഞാൻ കണക്കു ചോദി​ക്കും.+ കാരണം, ജനതക​ളൊ​ന്നും അഗ്രചർമം പരി​ച്ഛേദന ചെയ്യാ​ത്ത​വ​രാണ്‌; ഇസ്രാ​യേൽഗൃ​ഹ​മാ​കട്ടെ ഹൃദയ​ത്തി​ന്റെ അഗ്രചർമം പരി​ച്ഛേ​ദി​ക്കാ​ത്ത​വ​രും.”+

അടിക്കുറിപ്പുകള്‍

അഥവാ “വിജന​ഭൂ​മി​പോ​ലെ.” പദാവലി കാണുക.
അഥവാ “ഉപദേശം.”
അഥവാ “വിലാ​പ​ഗീ​തം.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽനി​ന്ന്‌.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം