യിരെമ്യ 48:1-47

48  മോവാബിനെക്കുറിച്ച്‌+ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: “നെബോയുടെ+ കാര്യം കഷ്ടം; അവളെ സംഹരി​ച്ചി​രി​ക്കു​ന്നു! കിര്യത്തയീമിനെ+ നാണം​കെ​ടു​ത്തി​യി​രി​ക്കു​ന്നു; അവളെ പിടി​ച്ച​ട​ക്കി​യി​രി​ക്കു​ന്നു. സുരക്ഷി​ത​സ​ങ്കേ​തം നാണം​കെ​ട്ടു​പോ​യി​രി​ക്കു​ന്നു; അതിനെ തകർത്ത്‌ തരിപ്പ​ണ​മാ​ക്കി​യി​രി​ക്കു​ന്നു.+   അവർ മേലാൽ മോവാ​ബി​നെ പുകഴ്‌ത്തു​ന്നില്ല. ‘വരൂ, നമുക്ക്‌ അവളെ ഒരു ജനതയ​ല്ലാ​താ​ക്കാം’ എന്നു പറഞ്ഞ്‌ അവളെ വീഴി​ക്കാൻ ഹെശ്‌ബോനിൽവെച്ച്‌+ അവർ പദ്ധതി മനഞ്ഞു. മദ്‌മേ​നേ, നീയും മിണ്ടരു​ത്‌.കാരണം, നിന്റെ പുറ​കേ​യും വാളുണ്ട്‌.   ഹോരോനയീമിൽനിന്ന്‌+ ഒരു നിലവി​ളി കേൾക്കു​ന്നു;സംഹാ​ര​ത്തി​ന്റെ​യും മഹാനാ​ശ​ത്തി​ന്റെ​യും നിലവി​ളി.   മോവാബ്‌ തകർന്ന്‌ വീണി​രി​ക്കു​ന്നു. അവളുടെ കുഞ്ഞുങ്ങൾ വാവിട്ട്‌ കരയുന്നു.   അവർ തേങ്ങി​ക്ക​ര​ഞ്ഞു​കൊണ്ട്‌ ലൂഹീ​ത്തു​ക​യറ്റം കയറുന്നു. ഹോ​രോ​ന​യീ​മിൽനി​ന്നുള്ള ഇറക്കത്തിൽ ദുരന്ത​ത്തെ​ച്ചൊ​ല്ലി​യുള്ള ദീന​രോ​ദനം കേൾക്കാം.+   ജീവനുംകൊണ്ട്‌ ഓടി​ര​ക്ഷ​പ്പെടൂ! നീ വിജന​ഭൂ​മി​യി​ലെ ജൂനിപ്പർ മരം​പോ​ലെ​യാ​കട്ടെ.   നിന്റെ വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളി​ലും നേട്ടങ്ങ​ളി​ലും അല്ലേ നിന്റെ ആശ്രയം?നീയും പിടി​ക്ക​പ്പെ​ടും. കെമോശിനെ*+ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കും.അവന്റെ പുരോ​ഹി​ത​ന്മാ​രെ​യും പ്രഭു​ക്ക​ന്മാ​രെ​യും കൊണ്ടു​പോ​കും.   സംഹാരകൻ എല്ലാ നഗരങ്ങ​ളി​ലും എത്തും.ഒന്നു​പോ​ലും രക്ഷപ്പെ​ടില്ല.+ യഹോവ പറഞ്ഞതു​പോ​ലെ​തന്നെ താഴ്‌വര നശിക്കും,സമഭൂമിയും* നാശത്തി​ന്‌ ഇരയാ​കും.   മോവാബിനുവേണ്ടി വഴിയ​ട​യാ​ളം സ്ഥാപിക്കൂ.കാരണം, തകർന്നു​വീ​ഴു​മ്പോൾ അവൾ എഴു​ന്നേറ്റ്‌ ഓടും.അവളുടെ നഗരങ്ങൾ ആൾപ്പാർപ്പി​ല്ലാ​തെ കിടക്കും.+അവ പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും. 10  യഹോവ ഏൽപ്പിച്ച ദൗത്യം അലസമാ​യി ചെയ്യു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ! രക്തം ചൊരി​യാ​തെ വാൾ പിടി​ച്ചി​രി​ക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ! 11  മോവാബ്യർ മട്ട്‌ അടിഞ്ഞ തെളി​വീ​ഞ്ഞു​പോ​ലെ​യാണ്‌;ചെറു​പ്പം​മു​ത​ലേ ആരും അവരെ ശല്യ​പ്പെ​ടു​ത്തി​യി​ട്ടില്ല. ഒരു പാത്ര​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്ക്‌ അവരെ പകർന്നി​ട്ടില്ല;ഇതുവരെ ആരും അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടില്ല. അതു​കൊണ്ട്‌ അവരുടെ രുചി മാറി​യി​ട്ടില്ല,അവരുടെ സുഗന്ധ​ത്തി​നു മാറ്റം വന്നിട്ടില്ല. 12  “‘അതു​കൊണ്ട്‌ അവരെ മറിച്ചി​ടാൻ ഞാൻ ആളെ അയയ്‌ക്കുന്ന കാലം ഇതാ, വരുന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അവർ അവരെ മറിച്ചി​ടും; അവരുടെ പാത്രങ്ങൾ കാലി​യാ​ക്കും. അവരുടെ വലിയ ഭരണികൾ ഉടച്ചു​ക​ള​യും. 13  തങ്ങൾ ആശ്രയം വെച്ചി​രുന്ന ബഥേലി​നെ ഓർത്ത്‌ ഇസ്രാ​യേൽഗൃ​ഹം നാണി​ക്കു​ന്ന​തു​പോ​ലെ മോവാ​ബ്യർ കെമോ​ശി​നെ ഓർത്ത്‌ നാണി​ക്കും.+ 14  “ഞങ്ങൾ യുദ്ധസ​ജ്ജ​രായ വീര​യോ​ദ്ധാ​ക്ക​ളാണ്‌” എന്നു പറയാൻ നിങ്ങൾക്ക്‌ എങ്ങനെ ധൈര്യം വന്നു?’+ 15  ‘മോവാ​ബി​നെ നശിപ്പി​ച്ചു​ക​ളഞ്ഞു.അവളുടെ നഗരങ്ങളെ കീഴടക്കി.+അവളുടെ മിടു​മി​ടു​ക്ക​രായ യുവാ​ക്കളെ കശാപ്പു ചെയ്‌തു’+ എന്ന്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നു പേരുള്ള രാജാവ്‌ പ്രഖ്യാ​പി​ക്കു​ന്നു.+ 16  മോവാബ്യരുടെ വിനാശം ഇതാ, അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.അവരുടെ വീഴ്‌ച പാഞ്ഞടു​ക്കു​ന്നു.+ 17  അവരുടെ ചുറ്റു​മു​ള്ള​വർക്കെ​ല്ലാം,അവരുടെ പേര്‌ അറിയാ​വു​ന്ന​വർക്കെ​ല്ലാം, അവരോ​ടു സഹതപി​ക്കേ​ണ്ടി​വ​രും. ‘ബലമുള്ള ദണ്ഡ്‌, മനോ​ഹ​ര​മായ വടി ഒടിഞ്ഞു​പോ​യ​ല്ലോ! ഭയങ്കരം!’ എന്ന്‌ അവരോ​ടു പറയുക. 18  ദീബോനിൽ താമസി​ക്കുന്ന പുത്രി​യേ,+നിന്റെ മഹത്ത്വ​ത്തിൽനിന്ന്‌ താഴെ ഇറങ്ങൂ; ദാഹി​ച്ചു​വ​ലഞ്ഞ്‌ നിലത്ത്‌ ഇരിക്കൂ.*കാരണം, മോവാ​ബി​ന്റെ വിനാ​ശകൻ നിനക്ക്‌ എതിരെ വന്നിരി​ക്കു​ന്നു.അവൻ നിന്റെ കോട്ടകൾ തകർത്തു​ക​ള​യും.+ 19  അരോവേരിൽ+ താമസി​ക്കു​ന്ന​വനേ, വഴിയ​രി​കെ നോക്കി​നിൽക്കൂ. പേടി​ച്ചോ​ടു​ന്ന പുരു​ഷ​നോ​ടും ഓടി​ര​ക്ഷ​പ്പെ​ടുന്ന സ്‌ത്രീ​യോ​ടും ‘എന്തു പറ്റി’ എന്നു ചോദി​ക്കൂ. 20  മോവാബിനെ നാണം​കെ​ടു​ത്തി​യി​രി​ക്കു​ന്നു. അവൾ ഭയപര​വ​ശ​യാ​യി​രി​ക്കു​ന്നു. അലമു​റ​യിട്ട്‌ കരയൂ. മോവാബ്‌ നശിച്ചു​പോ​യി എന്ന്‌ അർന്നോനിൽ+ വിളി​ച്ചു​പ​റയൂ. 21  “സമഭൂമിയിൽ* ന്യായ​വി​ധി എത്തിയി​രി​ക്കു​ന്നു.+ ഹോ​ലോ​നും യാഹാസിനും+ മേഫാത്തിനും+ എതിരെ, 22  ദീബോനും+ നെബോയ്‌ക്കും+ ബേത്ത്‌-ദിബ്ലാ​ത്ത​യീ​മി​നും എതിരെ, 23  കിര്യത്തയീമിനും+ ബേത്ത്‌-ഗാമൂ​ലി​നും ബേത്ത്‌-മെയോനും+ എതിരെ, 24  കെരീയോത്തിനും+ ബൊ​സ്ര​യ്‌ക്കും എതിരെ, മോവാ​ബ്‌ ദേശത്തെ അടുത്തും അകലെ​യും ഉള്ള എല്ലാ നഗരങ്ങൾക്കും എതിരെ, ന്യായ​വി​ധി വന്നിരി​ക്കു​ന്നു. 25  ‘മോവാ​ബി​ന്റെ കൊമ്പു* വെട്ടി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.അവന്റെ കൈ ഒടിച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 26  ‘അവൻ യഹോ​വ​യ്‌ക്കെ​തി​രെ തന്നെത്തന്നെ ഉയർത്തിയതുകൊണ്ട്‌+ അവനെ കുടി​പ്പിച്ച്‌ മത്തനാ​ക്കുക.+ മോവാബ്‌ സ്വന്തം ഛർദി​യിൽ കിടന്ന്‌ ഉരുളട്ടെ.അവൻ ഒരു പരിഹാ​സ​പാ​ത്ര​മാ​കട്ടെ. 27  അല്ല, നിന്റെ കണ്ണിൽ ഇസ്രാ​യേൽ ഒരു പരിഹാ​സ​പാ​ത്ര​മാ​യി​രു​ന്നി​ല്ലേ?+ അവനെ നോക്കി തല കുലുക്കി അവന്‌ എതിരെ സംസാ​രി​ക്കാൻനീ എന്താ അവനെ കള്ളന്മാ​രു​ടെ കൂട്ടത്തിൽ കണ്ടോ? 28  മോവാബിൽ താമസി​ക്കു​ന്ന​വരേ, നഗരങ്ങൾ ഉപേക്ഷി​ച്ച്‌ പാറ​ക്കെ​ട്ടിൽ താമസ​മാ​ക്കൂ,മലയി​ടു​ക്കിൽ കൂടു കൂട്ടി​യി​രി​ക്കുന്ന പ്രാവി​നെ​പ്പോ​ലെ കഴിയൂ.’” 29  “ഞങ്ങൾ മോവാ​ബി​ന്റെ അഹങ്കാ​ര​ത്തെ​ക്കു​റിച്ച്‌ കേട്ടി​രി​ക്കു​ന്നു. അവൻ മഹാധി​ക്കാ​രി​യാണ്‌.അവന്റെ ഗർവവും അഹങ്കാ​ര​വും ധിക്കാ​ര​വും ഹൃദയ​ത്തി​ന്റെ ഉന്നതഭാ​വ​വും ഞങ്ങൾക്ക്‌ അറിയാം.”+ 30  “‘അവന്റെ ക്രോധം ഞാൻ അറിയു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.‘പക്ഷേ അവന്റെ വീരവാ​ദ​മെ​ല്ലാം വെറു​തേ​യാ​കും. അവർക്ക്‌ ഒന്നും ചെയ്യാ​നാ​കില്ല. 31  അതുകൊണ്ട്‌ ഞാൻ മോവാ​ബി​നെ​പ്രതി വിലപി​ക്കും.എല്ലാ മോവാ​ബ്യർക്കും​വേണ്ടി ഞാൻ കരയു​ക​യുംകീർഹേ​രെ​സു​കാർക്കു​വേണ്ടി മുറയി​ടു​ക​യും ചെയ്യും.+ 32  സിബ്‌മയിലെ+ മുന്തി​രി​വ​ള്ളി​യേ,യസേരിനെ+ ഓർത്ത്‌ കരഞ്ഞതി​നെ​ക്കാൾ ഞാൻ നിനക്കു​വേണ്ടി കണ്ണീർ പൊഴി​ക്കും. തഴച്ചു​വ​ള​രുന്ന നിന്റെ ശിഖരങ്ങൾ കടലോ​ളം, യസേ​രോ​ളം, എത്തിയി​രി​ക്കു​ന്നു; അവ കടൽ കടന്നി​രി​ക്കു​ന്നു. നിന്റെ വേനൽക്കാ​ല​പ​ഴ​ങ്ങ​ളി​ന്മേ​ലും മുന്തി​രി​വി​ള​വി​ന്മേ​ലുംസംഹാ​ര​കൻ ഇറങ്ങി​യി​രി​ക്കു​ന്നു.+ 33  ഫലവൃക്ഷത്തോപ്പിൽനിന്നും മോവാ​ബ്‌ ദേശത്തു​നി​ന്നുംസന്തോ​ഷ​വും ഉല്ലാസ​വും പൊയ്‌പോ​യി​രി​ക്കു​ന്നു.+ മുന്തിരിച്ചക്കിൽനിന്ന്‌* വീഞ്ഞ്‌ ഒഴുകു​ന്നതു ഞാൻ നിറു​ത്തി​ച്ചി​രി​ക്കു​ന്നു. ഇനി ആരും ആനന്ദ​ഘോ​ഷ​ത്തോ​ടെ ചക്കു ചവിട്ടില്ല. അവിടെ മുഴങ്ങു​ന്നതു മറ്റൊരു തരം ഘോഷ​മാ​യി​രി​ക്കും.’”+ 34  “‘ഹെശ്‌ബോനിൽനിന്ന്‌+ നിലവി​ളി ഉയരുന്നു. അത്‌ എലെയാലെ+ വരെ കേൾക്കാം. അവരുടെ കരച്ചി​ലി​ന്റെ ശബ്ദം യാഹാസ്‌+ വരെ​പ്പോ​ലും കേൾക്കു​ന്നു.സോവ​രിൽനിന്ന്‌ അതു ഹോരോനയീമും+ എഗ്ലത്ത്‌-ശെലീ​ശി​യ​യും വരെ എത്തുന്നു. നിമ്രീ​മി​ലെ നീരു​റ​വും ശൂന്യ​മാ​കും.+ 35  ആരാധനാസ്ഥലത്ത്‌* യാഗവ​സ്‌തു കൊണ്ടു​വ​രു​ന്ന​വ​നെ​യുംതന്റെ ദൈവ​ത്തി​നു ബലി അർപ്പി​ക്കു​ന്ന​വ​നെ​യുംഞാൻ മോവാ​ബ്‌ ദേശത്തു​നിന്ന്‌ ഇല്ലാതാ​ക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 36  ‘അതു​കൊണ്ട്‌ എന്റെ ഹൃദയം കുഴൽവാദ്യംപോലെ* മോവാ​ബി​നെ ഓർത്ത്‌ ദീനസ്വ​രം ഉതിർക്കും;*+എന്റെ ഹൃദയം കുഴൽപോലെ* കീർഹേ​രെ​സു​കാ​രെ ഓർത്തും വിലപി​ക്കും.* അവർ ഉണ്ടാക്കിയ സമ്പാദ്യ​മെ​ല്ലാം നശിച്ചു​പോ​കു​മ​ല്ലോ. 37  എല്ലാ തലയും കഷണ്ടി​യാണ്‌.+എല്ലാ താടി​യും വടിച്ചി​രി​ക്കു​ന്നു. എല്ലാ കൈക​ളി​ലും മുറിവ്‌ ഉണ്ടാക്കി​യി​ട്ടുണ്ട്‌.+എല്ലാവ​രും അരയിൽ വിലാ​പ​വ​സ്‌ത്രം ചുറ്റി​യി​രി​ക്കു​ന്നു!’”+ 38  “‘മോവാ​ബി​ലെ എല്ലാ പുരമു​ക​ളി​ലുംഅവളുടെ എല്ലാ പൊതുസ്ഥലങ്ങളിലും*വിലാ​പ​സ്വ​രം മാത്രമേ കേൾക്കാ​നു​ള്ളൂ. കാരണം, ആർക്കും വേണ്ടാത്ത ഒരു ഭരണി​പോ​ലെഞാൻ മോവാ​ബി​നെ ഉടച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 39  ‘കണ്ടോ! മോവാ​ബ്‌ വല്ലാതെ പേടി​ച്ചു​പോ​യി! വിലപി​ക്കൂ! അവൾ നാണിച്ച്‌ പുറം​തി​രി​ഞ്ഞി​രി​ക്കു​ന്നതു കണ്ടോ! മോവാബ്‌ ഒരു പരിഹാ​സ​പാ​ത്ര​മാ​യി​രി​ക്കു​ന്നു.ചുറ്റു​മു​ള്ള​വ​രെ​ല്ലാം അവനെ കണ്ട്‌ പേടി​ക്കു​ന്നു.’” 40  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇതാ, ഇരയെ റാഞ്ചാൻ വരുന്ന ഒരു കഴുകനെപ്പോലെ+അവൻ മോവാ​ബി​ന്മേൽ ചിറകു വിരി​ക്കും.+ 41  അവൻ പട്ടണങ്ങൾ പിടി​ച്ച​ട​ക്കും;അവളുടെ രക്ഷാസ​ങ്കേ​തങ്ങൾ കീഴട​ക്കും. അന്നു മോവാ​ബി​ലെ വീര​യോ​ദ്ധാ​ക്ക​ളു​ടെ ഹൃദയംപ്രസവ​വേ​ദന അനുഭ​വി​ക്കുന്ന സ്‌ത്രീ​യു​ടെ ഹൃദയം​പോ​ലെ​യാ​കും.’” 42  “‘മോവാ​ബി​നെ നിശ്ശേഷം നശിപ്പി​ക്കും; മോവാ​ബ്‌ ഒരു ജനതയ​ല്ലാ​താ​കും.+കാരണം, അവൻ തന്നെത്തന്നെ ഉയർത്തി​യത്‌ യഹോ​വ​യ്‌ക്കെ​തി​രെ​യാണ്‌.+ 43  മോവാബിൽ വസിക്കു​ന്ന​വനേ,ഭീതി​യും കുഴി​യും കെണി​യും നിന്റെ മുന്നി​ലുണ്ട്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 44  ‘ഭീതി​യിൽനിന്ന്‌ ഓടി​ര​ക്ഷ​പ്പെ​ടു​ന്നവർ കുഴി​യിൽ വീഴും.കുഴി​യിൽനിന്ന്‌ വലിഞ്ഞു​ക​യ​റു​ന്നവർ കെണി​യിൽപ്പെ​ടും.’ ‘കാരണം, ഞാൻ മോവാ​ബി​നെ ശിക്ഷി​ക്കുന്ന വർഷം വരും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 45  ‘ഭയപ്പെട്ട്‌ ഓടു​ന്നവർ ഹെശ്‌ബോ​ന്റെ നിഴലിൽ, പേടിച്ച്‌ ശക്തി ക്ഷയിച്ച​വ​രാ​യി നിൽക്കും. കാരണം, ഹെശ്‌ബോ​നിൽനിന്ന്‌ തീയുംസീഹോ​നിൽനിന്ന്‌ തീജ്വാ​ല​യും വരും.+ അതു മോവാ​ബി​ന്റെ നെറ്റി​യുംകലാപ​സ​ന്ത​തി​ക​ളു​ടെ തലയോ​ട്ടി​യും ദഹിപ്പി​ക്കും.’+ 46  ‘മോവാ​ബേ, നിന്റെ കാര്യം കഷ്ടം! കെമോ​ശി​ന്റെ ആളുകൾ+ നശിച്ച്‌ ഇല്ലാതാ​യി​രി​ക്കു​ന്നു. നിന്റെ ആൺമക്കളെ ബന്ദിക​ളാ​യി പിടി​ച്ചി​രി​ക്കു​ന്നു.നിന്റെ പെൺമ​ക്കളെ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​യി​രി​ക്കു​ന്നു.+ 47  പക്ഷേ മോവാ​ബിൽനിന്ന്‌ ബന്ദിക​ളാ​യി കൊണ്ടു​പോ​യ​വരെ അവസാ​ന​നാ​ളു​ക​ളിൽ ഞാൻ കൂട്ടി​ച്ചേർക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഇത്രയു​മാ​ണു മോവാ​ബി​നെ​ക്കു​റി​ച്ചുള്ള ന്യായ​വി​ധി​സ​ന്ദേശം.’”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പീഠഭൂ​മി​യും.”
മറ്റൊരു സാധ്യത “ഉണങ്ങിയ നിലത്ത്‌ ഇരിക്കൂ.”
അഥവാ “പീഠഭൂ​മി​യിൽ.”
അഥവാ “കരുത്ത്‌.”
പദാവലി കാണുക.
അക്ഷ. “ഉയർന്ന സ്ഥലത്ത്‌.”
അതായത്‌, ശവസം​സ്‌കാ​ര​വേ​ള​യിൽ വായി​ക്കുന്ന കുഴൽവാ​ദ്യം.
അഥവാ “ബഹളം​വെ​ക്കും.”
അതായത്‌, ശവസം​സ്‌കാ​ര​വേ​ള​യിൽ വായി​ക്കുന്ന കുഴൽവാ​ദ്യം.
അഥവാ “ബഹളം​വെ​ക്കും.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം