യിരെമ്യ 33:1-26

33  യിരെമ്യ ഇപ്പോ​ഴും കാവൽക്കാ​രു​ടെ മുറ്റത്ത്‌ തടവിൽ കഴിയു​ക​യാണ്‌.+ അപ്പോൾ യിരെ​മ്യ​ക്കു രണ്ടാം പ്രാവ​ശ്യം യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “ഭൂമിയെ സൃഷ്ടിച്ച യഹോവ, അതിനെ രൂപ​പ്പെ​ടു​ത്തി സുസ്ഥി​ര​മാ​യി സ്ഥാപിച്ച യഹോവ, യഹോവ എന്നു പേരുള്ള ദൈവം, പറയു​ന്നത്‌ ഇതാണ്‌:  ‘എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം. നിനക്ക്‌ അറിയാത്ത വലുതും ദുർഗ്ര​ഹ​വും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞു​ത​രാം.’”+  “ആക്രമി​ക്കാൻ ഉണ്ടാക്കിയ തിട്ടകൾക്കും വാളി​നും എതിരെ പ്രതി​രോ​ധം തീർക്കാൻവേണ്ടി പൊളി​ച്ചെ​ടുത്ത ഈ നഗരത്തി​ലെ വീടു​ക​ളെ​യും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ വീടു​ക​ളെ​യും കുറിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു.+  കൽദയരോടു പോരാ​ടാൻ വരുന്ന​വ​രെ​ക്കു​റി​ച്ചും തന്റെ കോപ​ത്തി​നും ക്രോ​ധ​ത്തി​നും ഇരയാ​യ​വ​രു​ടെ ശവശരീ​രങ്ങൾ നിറയുന്ന ഈ സ്ഥലത്തെ​ക്കു​റി​ച്ചും ദൈവം പറയുന്നു. ജനത്തിന്റെ ദുഷ്ടത കാരണം ഈ നഗരത്തിൽനി​ന്ന്‌ ദൈവം മുഖം മറച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.  ദൈവം പറയു​ന്നത്‌ ഇതാണ്‌: ‘ഞാൻ ഇതാ, അവളെ സുഖ​പ്പെ​ടു​ത്തി അവൾക്ക്‌ ആരോ​ഗ്യം കൊടു​ക്കു​ന്നു.+ ഞാൻ അവരെ സുഖ​പ്പെ​ടു​ത്തി അവർക്കു സമാധാ​ന​ത്തി​ന്റെ​യും സത്യത്തി​ന്റെ​യും സമൃദ്ധി+ എന്തെന്നു കാണി​ച്ചു​കൊ​ടു​ക്കും.  യഹൂദയുടെയും ഇസ്രാ​യേ​ലി​ന്റെ​യും ബന്ദികളെ ഞാൻ തിരികെ വരുത്തും.+ തുടക്ക​ത്തിൽ ചെയ്‌ത​തു​പോ​ലെ​തന്നെ അവരെ ഞാൻ പണിതു​യർത്തും.+  എനിക്ക്‌ എതിരെ അവർ ചെയ്‌ത പാപങ്ങ​ളു​ടെ​യെ​ല്ലാം കുറ്റത്തിൽനി​ന്ന്‌ ഞാൻ അവരെ ശുദ്ധീ​ക​രി​ക്കും.+ അവർ എനിക്ക്‌ എതിരെ ചെയ്‌തു​കൂ​ട്ടിയ എല്ലാ പാപങ്ങ​ളും ലംഘന​ങ്ങ​ളും ഞാൻ ക്ഷമിക്കും.+  ഞാൻ അവരുടെ മേൽ ചൊരി​യുന്ന നന്മക​ളെ​ക്കു​റി​ച്ചെ​ല്ലാം കേൾക്കുന്ന ഭൂമി​യി​ലെ എല്ലാ ജനതക​ളു​ടെ​യും മുന്നിൽ അവൾ എനിക്ക്‌ ഒരു ആനന്ദനാ​മ​വും സ്‌തു​തി​യും ആകും; അവൾ അവരുടെ കണ്ണിൽ സുന്ദരി​യാ​യി​രി​ക്കും.+ ഞാൻ അവളുടെ മേൽ ചൊരി​യുന്ന സകല നന്മയും സമാധാ​ന​വും കാരണം+ ആ ജനതക​ളെ​ല്ലാം പേടി​ച്ചു​വി​റ​യ്‌ക്കും.’”+ 10  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘മനുഷ്യ​നും മൃഗവും ഇല്ലാത്ത പാഴ്‌നി​ലം എന്നു നിങ്ങൾ വിളി​ക്കാൻപോ​കുന്ന ഈ സ്ഥലത്ത്‌, അതായത്‌ മനുഷ്യ​നോ താമസ​ക്കാ​രോ മൃഗങ്ങ​ളോ ഇല്ലാതെ ശൂന്യ​മാ​യി​ക്കി​ട​ക്കുന്ന യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും, 11  ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാ​ള​ന്റെ​യും മണവാ​ട്ടി​യു​ടെ​യും സ്വരവും വീണ്ടും കേൾക്കും. “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യ്‌ക്കു നന്ദി പറയൂ. യഹോവ നല്ലവന​ല്ലോ;+ ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌!”+ എന്നു പറയു​ന്ന​വ​രു​ടെ സ്വരവും അവിടെ മുഴങ്ങും.’ “‘യഹോ​വ​യു​ടെ ഭവനത്തി​ലേക്ക്‌ അവർ നന്ദി​പ്ര​കാ​ശ​ന​യാ​ഗങ്ങൾ കൊണ്ടു​വ​രും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കി​വ​രു​ത്തും; അവർ പഴയ അവസ്ഥയി​ലേക്കു വരും’ എന്ന്‌ യഹോവ പറയുന്നു.” 12  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘മനുഷ്യ​നോ മൃഗമോ ഇല്ലാത്ത ഈ പാഴി​ട​ത്തി​ലും അതിന്റെ എല്ലാ നഗരങ്ങ​ളി​ലും വീണ്ടും മേച്ചിൽപ്പു​റ​ങ്ങ​ളു​ണ്ടാ​കും. അവിടെ ഇടയന്മാർ ആടുകളെ കിടത്തും.’+ 13  “‘മലനാ​ട്ടി​ലെ​യും താഴ്‌വാ​ര​ത്തി​ലെ​യും നഗരങ്ങ​ളി​ലും തെക്കുള്ള നഗരങ്ങ​ളി​ലും ബന്യാ​മീൻ ദേശത്തും+ യരുശ​ലേ​മി​നു ചുറ്റു​മുള്ള സ്ഥലങ്ങളി​ലും യഹൂദാനഗരങ്ങളിലും+ ആട്ടിൻപ​റ്റങ്ങൾ എണ്ണമെ​ടു​ക്കു​ന്ന​വ​രു​ടെ കൈക്കീ​ഴി​ലൂ​ടെ വീണ്ടും കടന്നു​പോ​കും’ എന്ന്‌ യഹോവ പറയുന്നു.” 14  “‘ഞാൻ ഇസ്രാ​യേൽഗൃ​ഹ​ത്തി​നും യഹൂദാ​ഗൃ​ഹ​ത്തി​നും കൊടു​ത്തി​രി​ക്കുന്ന ആ നല്ല വാഗ്‌ദാ​നം നിറ​വേ​റ്റുന്ന കാലം ഇതാ വരുന്നു’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 15  ‘ആ സമയത്ത്‌, ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള* മുളപ്പി​ക്കും.+ അവൻ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പി​ലാ​ക്കും.+ 16  അക്കാലത്ത്‌ യഹൂദ​യ്‌ക്കു രക്ഷ കിട്ടും;+ യരുശ​ലേം സുരക്ഷി​ത​മാ​യി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരി​ലാ​യി​രി​ക്കും അവൾ അറിയ​പ്പെ​ടുക.’”+ 17  “കാരണം, യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ ദാവീ​ദി​ന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​വ​രില്ല.+ 18  കൂടാതെ, എന്റെ സന്നിധി​യിൽ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും ധാന്യ​യാ​ഗ​ങ്ങ​ളും ബലിക​ളും അർപ്പി​ക്കാൻ ലേവ്യ​രു​ടെ കൂട്ടത്തിൽ ഒരു പുരോ​ഹി​ത​നും ഇല്ലാ​തെ​വ​രില്ല.’” 19  യിരെമ്യക്കു വീണ്ടും യഹോ​വ​യിൽനി​ന്നുള്ള സന്ദേശം കിട്ടി: 20  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘രാത്രി​യെ​ക്കു​റി​ച്ചും പകലി​നെ​ക്കു​റി​ച്ചും ഉള്ള എന്റെ ഉടമ്പടി വിഫല​മാ​ക്കി രാത്രി​യും പകലും കൃത്യ​മായ സമയത്ത്‌ വരുന്നതു തടയാൻ നിനക്കു കഴിയു​മോ?+ 21  എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീ​ദി​നോ​ടുള്ള എന്റെ ഉടമ്പടി ലംഘി​ക്ക​പ്പെ​ടു​ക​യു​ള്ളൂ;+ എങ്കിൽ മാത്രമേ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ രാജാ​വാ​യി ഭരിക്കാൻ അവന്‌ ഒരു മകൻ ഇല്ലാ​തെ​വ​രു​ക​യു​ള്ളൂ.+ എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യ​പു​രോ​ഹി​ത​ന്മാ​രോ​ടുള്ള എന്റെ ഉടമ്പടി​യു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌.+ 22  ആകാശത്തിലെ സൈന്യ​ത്തെ എണ്ണാനോ കടലിലെ മണൽ അളക്കാ​നോ സാധി​ക്കി​ല്ല​ല്ലോ. അത്ര അധിക​മാ​യി ഞാൻ എന്റെ ദാസനായ ദാവീ​ദി​ന്റെ സന്തതിയെയും* എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യ​രെ​യും വർധി​പ്പി​ക്കും.’” 23  യിരെമ്യക്കു വീണ്ടും യഹോ​വ​യിൽനിന്ന്‌ സന്ദേശം കിട്ടി: 24  “‘യഹോവ, താൻ തിര​ഞ്ഞെ​ടുത്ത ഈ രണ്ടു കുടും​ബ​ത്തെ​യും തള്ളിക്ക​ള​യും’ എന്ന്‌ ഈ ജനം പറയു​ന്നത്‌ നീ ശ്രദ്ധി​ച്ചോ? അവർ എന്റെ സ്വന്തജ​ന​ത്തോ​ടു മര്യാ​ദ​യി​ല്ലാ​തെ പെരു​മാ​റു​ന്നു. അവർ അവരെ ഒരു ജനതയാ​യി കരുതു​ന്നു​പോ​ലു​മില്ല. 25  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘പകലി​നെ​യും രാത്രി​യെ​യും കുറി​ച്ചുള്ള ഉടമ്പടി,+ അതായത്‌ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിയമങ്ങൾ,+ ഞാൻ സ്ഥാപി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത എത്ര ഉറപ്പാ​ണോ 26  അത്രതന്നെ ഉറപ്പാണു യാക്കോ​ബി​ന്റെ​യും എന്റെ ദാസനായ ദാവീ​ദി​ന്റെ​യും സന്തതിയെ* ഞാൻ ഒരിക്ക​ലും തള്ളിക്ക​ള​യില്ല എന്ന കാര്യ​വും. അതു​കൊ​ണ്ടു​തന്നെ അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും പിൻതലമുറക്കാരെ* ഭരിക്കാൻ ഞാൻ അവന്റെ സന്തതിയിൽപ്പെട്ടവരെ* എടുക്കും. ഞാൻ അവരുടെ ബന്ദികളെ ഒന്നിച്ചു​കൂ​ട്ടും;+ എനിക്ക്‌ അവരോ​ട്‌ അലിവ്‌ തോന്നും.’”+

അടിക്കുറിപ്പുകള്‍

അഥവാ “അവകാ​ശി​യെ.”
അക്ഷ. “വിത്തി​നെ​യും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിൽപ്പെ​ട്ട​വരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം