യിരെമ്യ 23:1-40

23  “എന്റെ മേച്ചിൽപ്പു​റത്തെ ആടുകളെ കൊല്ലു​ക​യും ചിതറി​ക്കു​ക​യും ചെയ്യുന്ന ഇടയന്മാ​രു​ടെ കാര്യം കഷ്ടം!” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+  അതുകൊണ്ട്‌ തന്റെ ജനത്തെ മേയ്‌ക്കുന്ന ഇടയന്മാ​രെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “നിങ്ങൾ എന്റെ ആടുകളെ ചിതറി​ച്ചു; അവയെ ഓടി​ച്ചു​ക​ളഞ്ഞു; അവയ്‌ക്ക്‌ ഒട്ടും ശ്രദ്ധ കൊടു​ക്കു​ന്നില്ല.”+ “അതു​കൊണ്ട്‌ ഞാൻ നിങ്ങളു​ടെ നേരെ ശ്രദ്ധ തിരി​ക്കും; നിങ്ങളു​ടെ ദുഷ്‌പ്ര​വൃ​ത്തി​കൾ കാരണം ഞാൻ നിങ്ങൾക്കെ​തി​രെ തിരി​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  “പിന്നെ, എന്റെ ആടുകളെ ചിതറി​ച്ചു​കളഞ്ഞ എല്ലാ ദേശങ്ങ​ളിൽനി​ന്നും ബാക്കി​യു​ള്ള​വയെ ഞാൻ ഒരുമി​ച്ചു​കൂ​ട്ടും.+ എന്നിട്ട്‌, അവയെ അവയുടെ മേച്ചിൽപ്പു​റ​ത്തേക്കു തിരികെ കൊണ്ടു​വ​രും.+ അവ പെറ്റു​പെ​രു​കും.+  അവയെ നന്നായി മേയ്‌ക്കുന്ന ഇടയന്മാ​രെ ഞാൻ എഴു​ന്നേൽപ്പി​ക്കും.+ അവ മേലാൽ പേടി​ക്കു​ക​യോ സംഭ്ര​മി​ക്കു​ക​യോ ഇല്ല. അവയിൽ ഒന്നി​നെ​പ്പോ​ലും കാണാ​തെ​പോ​കു​ക​യു​മില്ല” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  “ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഒരു രാജാവ്‌ ഉൾക്കാ​ഴ്‌ച​യോ​ടെ ഭരിക്കും;+ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പാ​ക്കും.+  അവന്റെ കാലത്ത്‌ യഹൂദ​യ്‌ക്കു രക്ഷ കിട്ടും.+ ഇസ്രാ​യേൽ സുരക്ഷി​ത​മാ​യി കഴിയും.+ അവൻ അറിയ​പ്പെ​ടു​ന്നത്‌ യഹോവ നമ്മുടെ നീതി എന്ന പേരി​ലാ​യി​രി​ക്കും.”+  “പക്ഷേ ‘ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഇസ്രാ​യേൽ ജനത്തെ വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വ​യാ​ണെ!’ എന്ന്‌ അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+  “പകരം, ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ പിൻത​ല​മു​റ​ക്കാ​രെ വടക്കുള്ള ദേശത്തു​നി​ന്നും, ഓടി​ച്ചു​വിട്ട എല്ലാ ദേശത്തു​നി​ന്നും വിടു​വിച്ച്‌ തിരികെ കൊണ്ടു​വന്ന യഹോ​വ​യാ​ണെ!’ എന്ന്‌ അവർ പറയുന്ന കാലം വരും. അവർ അവരുടെ സ്വന്തം ദേശത്ത്‌ താമസി​ക്കും.”+  പ്രവാചകന്മാരെക്കുറിച്ച്‌: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറു​ങ്ങി​യി​രി​ക്കു​ന്നു. എന്റെ അസ്ഥിക​ളെ​ല്ലാം വിറയ്‌ക്കു​ന്നു. യഹോവ കാരണം, ദൈവ​ത്തി​ന്റെ വിശു​ദ്ധ​മായ സന്ദേശങ്ങൾ കാരണം,ഞാൻ കുടിച്ച്‌ മത്തനായ ഒരു മനുഷ്യ​നെ​പ്പോ​ലെ​യുംവീഞ്ഞു കുടിച്ച്‌ ലഹരി പിടി​ച്ചി​രി​ക്കുന്ന ഒരാ​ളെ​പ്പോ​ലെ​യും ആയിരി​ക്കു​ന്നു. 10  ദേശം മുഴു​വ​നും വ്യഭി​ചാ​രി​ക​ളെ​ക്കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്ന​ല്ലോ.+ശാപം കാരണം ദേശം വിലപി​ക്കു​ന്നു.+വിജന​ഭൂ​മി​യി​ലെ മേച്ചിൽപ്പു​റങ്ങൾ വരണ്ടു​ണ​ങ്ങി​യി​രി​ക്കു​ന്നു.+ അവരുടെ വഴിക​ളിൽ ദുഷ്ടത നിറഞ്ഞി​രി​ക്കു​ന്നു; അവരുടെ അധികാ​രം അവർ ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. 11  “പ്രവാ​ച​ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ഒരു​പോ​ലെ കളങ്കി​ത​രാണ്‌.*+ എന്റെ സ്വന്തഭ​വ​ന​ത്തിൽപ്പോ​ലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരി​ക്കു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 12  “അതു​കൊണ്ട്‌, അവരുടെ പാത വഴുവ​ഴു​പ്പു​ള്ള​തും ഇരുട്ടു നിറഞ്ഞ​തും ആകും.+അവരെ പിടിച്ച്‌ തള്ളും; അപ്പോൾ അവർ വീഴും. കണക്കു​തീർപ്പി​ന്റെ നാളിൽഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 13  “ശമര്യ​യി​ലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു. ബാലിന്റെ പ്രേര​ണ​യാ​ലാണ്‌ അവർ പ്രവചി​ക്കു​ന്നത്‌.അവർ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ വഴി​തെ​റ്റി​ച്ചു​ക​ള​യു​ന്നു. 14  യരുശലേമിലെ പ്രവാ​ച​ക​ന്മാർ ചെയ്യുന്ന കാര്യങ്ങൾ കണ്ട്‌ ഞാൻ ഞെട്ടി​പ്പോ​യി. അവർ വ്യഭി​ചാ​രം ചെയ്യുന്നു,+ വ്യാജ​ത്തിൽ നടക്കുന്നു;+ദുഷ്‌പ്ര​വൃ​ത്തി​ക്കാർക്ക്‌ ഒത്താശ ചെയ്യുന്നു.*ദുഷ്ടത​യിൽനിന്ന്‌ അവർ പിന്മാ​റു​ന്നു​മില്ല. എനിക്ക്‌ അവർ സൊദോംപോലെയും+അവളുടെ നിവാ​സി​കൾ ഗൊ​മോ​റ​പോ​ലെ​യും ആണ്‌.”+ 15  അതുകൊണ്ട്‌, പ്രവാ​ച​ക​ന്മാർക്കെ​തി​രെ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ ഇതാ അവരെ കാഞ്ഞിരം തീറ്റുന്നു;വിഷം കലർത്തിയ വെള്ളം അവർക്കു കുടി​ക്കാൻ കൊടു​ക്കു​ന്നു.+ കാരണം, യരുശ​ലേ​മി​ലെ പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ വിശ്വാ​സ​ത്യാ​ഗം ദേശം മുഴുവൻ പടർന്നി​രി​ക്കു​ന്നു.” 16  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “നിങ്ങ​ളോ​ടു പ്രവചി​ക്കുന്ന പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ ശ്രദ്ധി​ക്ക​രുത്‌.+ അവർ നിങ്ങളെ വഞ്ചിക്കു​ക​യാണ്‌.* യഹോ​വ​യു​ടെ വായിൽനി​ന്നു​ള്ളതല്ല,+സ്വന്തം ഹൃദയ​ത്തിൽനി​ന്നുള്ള ദർശന​മാണ്‌ അവർ സംസാ​രി​ക്കു​ന്നത്‌.+ 17  എന്നെ ആദരി​ക്കാ​ത്ത​വ​രോട്‌ അവർ,‘“നിങ്ങൾക്കു സമാധാ​നം ഉണ്ടാകും”+ എന്ന്‌ യഹോവ പറഞ്ഞു’ എന്നു വീണ്ടും​വീ​ണ്ടും പറയുന്നു. ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടക്കുന്ന എല്ലാവ​രോ​ടും,‘നിങ്ങൾക്ക്‌ ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു. 18  യഹോവയുടെ സന്ദേശം കാണാ​നും കേൾക്കാ​നും വേണ്ടിദൈവ​ത്തോട്‌ ഏറ്റവും അടുപ്പ​മു​ള്ള​വ​രു​ടെ കൂട്ടത്തിൽ നിന്നി​ട്ടുള്ള ആരുണ്ട്‌? ദൈവ​ത്തി​ന്റെ സന്ദേശം കേൾക്കാൻ ചെവി ചായിച്ച ആരുണ്ട്‌? 19  ഇതാ, യഹോ​വ​യു​ടെ ക്രോധം കൊടു​ങ്കാ​റ്റു​പോ​ലെ വീശാൻപോ​കു​ന്നു;ഒരു ചുഴലി​ക്കാ​റ്റു​പോ​ലെ അതു ദുഷ്ടന്മാ​രു​ടെ തലമേൽ ആഞ്ഞടി​ക്കും.+ 20  തന്റെ ഹൃദയ​ത്തി​ലെ ഉദ്ദേശ്യ​ങ്ങൾ നടപ്പാ​ക്കാ​തെ, അവ പൂർത്തി​യാ​ക്കാ​തെ,യഹോ​വ​യു​ടെ കോപം പിന്തി​രി​യില്ല. അവസാ​ന​നാ​ളു​ക​ളിൽ നിങ്ങൾക്ക്‌ അതു നന്നായി മനസ്സി​ലാ​കും. 21  ആ പ്രവാ​ച​ക​ന്മാ​രെ ഞാൻ അയച്ചതല്ല; എന്നിട്ടും അവർ ഓടി. ഞാൻ അവരോ​ടു സംസാ​രി​ച്ചില്ല; എന്നിട്ടും അവർ പ്രവചി​ച്ചു.+ 22  പക്ഷേ എനിക്ക്‌ ഏറ്റവും അടുപ്പ​മു​ള്ള​വ​രു​ടെ കൂട്ടത്തിൽ അവർ നിന്നി​രു​ന്നെ​ങ്കിൽ,അവർ എന്റെ ജനത്തിന്‌ എന്റെ സന്ദേശങ്ങൾ പറഞ്ഞു​കൊ​ടുത്ത്‌മോശ​മാ​യ വഴിക​ളിൽനി​ന്നും ദുഷ്‌പ്ര​വൃ​ത്തി​ക​ളിൽനി​ന്നും അവരെ പിന്തി​രി​പ്പി​ക്കു​മാ​യി​രു​ന്നു.”+ 23  “അടുത്തുള്ള ഒരു ദൈവം മാത്ര​മാ​ണോ ഞാൻ, ദൂരെ​യാ​യി​രി​ക്കു​മ്പോ​ഴും ഞാൻ ദൈവ​മല്ലേ” എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 24  “എന്റെ കണ്ണിൽപ്പെ​ടാ​തെ ഏതെങ്കി​ലും രഹസ്യ​സ്ഥ​ലത്ത്‌ ആർക്കെ​ങ്കി​ലും ഒളിച്ചി​രി​ക്കാ​നാ​കു​മോ”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. “ഞാൻ സ്വർഗ​ത്തി​ലും ഭൂമി​യി​ലും നിറഞ്ഞു​നിൽക്കു​ന്ന​വ​നല്ലേ”+ എന്നും യഹോവ ചോദി​ക്കു​ന്നു. 25  “‘ഞാൻ ഒരു സ്വപ്‌നം കണ്ടു! ഞാൻ ഒരു സ്വപ്‌നം കണ്ടു!’ എന്നു പറഞ്ഞ്‌ പ്രവാ​ച​ക​ന്മാർ എന്റെ നാമത്തിൽ നുണകൾ പ്രവചി​ക്കു​ന്നതു ഞാൻ കേട്ടി​രി​ക്കു​ന്നു.+ 26  നുണകൾ പ്രവചി​ക്കാ​നുള്ള ഈ പ്രവാ​ച​ക​ന്മാ​രു​ടെ താത്‌പ​ര്യം അവരുടെ ഹൃദയ​ത്തിൽ എത്ര കാലം​കൂ​ടെ തുടരും? സ്വന്തഹൃ​ദ​യ​ത്തി​ലെ വഞ്ചന പ്രവചി​ക്കുന്ന പ്രവാ​ച​ക​ന്മാ​രാണ്‌ അവർ.+ 27  ബാൽ കാരണം എന്റെ ഈ ജനത്തിന്റെ പൂർവി​കർ എന്റെ പേര്‌ മറന്നതു​പോ​ലെ ഇവരും എന്റെ പേര്‌ മറക്കണ​മെ​ന്നാണ്‌ അവരുടെ ഉദ്ദേശ്യം.+ അതിനു​വേണ്ടി അവർ പരസ്‌പരം തങ്ങളുടെ സ്വപ്‌നങ്ങൾ വിവരി​ക്കു​ന്നു. 28  സ്വപ്‌നം കണ്ട പ്രവാ​ചകൻ ആ സ്വപ്‌നം വിവരി​ക്കട്ടെ. പക്ഷേ, എന്റെ സന്ദേശം കിട്ടി​യവൻ അതു സത്യസ​ന്ധ​മാ​യി വിവരി​ക്കണം.” “വയ്‌ക്കോ​ലും ധാന്യ​വും തമ്മിൽ എന്തു സമാന​ത​യാ​ണു​ള്ളത്‌” എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 29  “എന്റെ സന്ദേശം തീപോലെയും+ പാറ അടിച്ചു​ത​കർക്കുന്ന കൂടംപോലെയും* അല്ലേ”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 30  “അതു​കൊണ്ട്‌, എന്റെ സന്ദേശങ്ങൾ പരസ്‌പരം മോഷ്ടി​ക്കുന്ന പ്രവാ​ച​ക​ന്മാർക്കെ​തി​രാ​ണു ഞാൻ”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 31  “‘ദൈവം പ്രഖ്യാ​പി​ക്കു​ന്നു!’ എന്നു പറയാൻ നാവെ​ടു​ക്കുന്ന പ്രവാ​ച​ക​ന്മാർക്കെ​തി​രാ​ണു ഞാൻ”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 32  “കള്ളസ്വ​പ്‌നങ്ങൾ വിവരി​ക്കുന്ന പ്രവാ​ച​ക​ന്മാർക്കെ​തി​രാ​ണു ഞാൻ” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “അവർ അവരുടെ നുണക​ളാ​ലും പൊങ്ങ​ച്ച​ത്താ​ലും എന്റെ ജനത്തെ വഴി​തെ​റ്റി​ക്കു​ക​യാണ്‌.”+ “പക്ഷേ ഞാൻ അവരെ അയയ്‌ക്കു​ക​യോ അവരോ​ടു കല്‌പി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. അതു​കൊണ്ട്‌, ഈ ജനത്തിന്‌ അവരെ​ക്കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മു​ണ്ടാ​കില്ല”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 33  “ഈ ജനമോ ഒരു പ്രവാ​ച​ക​നോ ഒരു പുരോ​ഹി​ത​നോ ‘എന്താണ്‌ യഹോ​വ​യു​ടെ ഭാരം’* എന്നു ചോദി​ച്ചാൽ നീ അവരോ​ട്‌, ‘“നിങ്ങൾത​ന്നെ​യാ​ണു ഭാരം! ഞാൻ നിങ്ങളെ വലി​ച്ചെ​റി​ഞ്ഞു​ക​ള​യും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു’ എന്നു പറയണം. 34  ഒരു പ്രവാ​ച​ക​നോ പുരോ​ഹി​ത​നോ ജനത്തിൽ ആരെങ്കി​ലു​മോ ‘ഇതാണ്‌ യഹോ​വ​യു​ടെ ഭാരം!’* എന്നു പറഞ്ഞാൽ ഞാൻ ആ മനുഷ്യ​ന്റെ​യും അവന്റെ വീട്ടി​ലു​ള്ള​വ​രു​ടെ​യും നേർക്കു തിരി​യും. 35  നിങ്ങൾ ഓരോ​രു​ത്ത​നും നിങ്ങളു​ടെ സ്‌നേ​ഹി​ത​നോ​ടും സഹോ​ദ​ര​നോ​ടും, ‘യഹോ​വ​യു​ടെ ഉത്തരം എന്തായി​രു​ന്നു, യഹോവ എന്താണു പറഞ്ഞത്‌’ എന്നു ചോദി​ക്കു​ന്നു. 36  പക്ഷേ യഹോ​വ​യു​ടെ ഭാരം* എന്നു നിങ്ങൾ ഇനി മിണ്ടരു​ത്‌. കാരണം, നിങ്ങൾ ഓരോ​രു​ത്ത​രു​ടെ​യും സന്ദേശ​ങ്ങ​ളാ​ണു നിങ്ങളു​ടെ ഭാരം. സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ, നമ്മുടെ ജീവനുള്ള ദൈവ​ത്തി​ന്റെ, അരുള​പ്പാ​ടു​കൾ നിങ്ങൾ വളച്ചൊ​ടി​ച്ചി​രി​ക്കു​ന്നു. 37  “പ്രവാ​ച​ക​നോ​ടു നീ പറയേ​ണ്ടത്‌ ഇതാണ്‌: ‘എന്ത്‌ ഉത്തരമാ​ണ്‌ യഹോവ നിനക്കു തന്നത്‌? എന്താണ്‌ യഹോവ പറഞ്ഞത്‌? 38  “യഹോ​വ​യു​ടെ ഭാരം!”* എന്നു നിങ്ങൾ ഇനിയും പറയു​ന്നെ​ങ്കി​ലോ? യഹോവ പറയു​ന്നത്‌ ഇതാണ്‌: “‘“യഹോ​വ​യു​ടെ ഭാരം!”* എന്നു പറയരു​ത്‌’ എന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞി​ട്ടും ‘ഈ സന്ദേശ​മാണ്‌ യഹോ​വ​യു​ടെ ഭാരം!’* എന്നു നിങ്ങൾ പറഞ്ഞു​കൊ​ണ്ടി​രു​ന്നാൽ 39  ഞാൻ നിങ്ങളെ പൊക്കി​യെ​ടുത്ത്‌ എന്റെ സന്നിധി​യിൽനിന്ന്‌ എറിഞ്ഞു​ക​ള​യും. നിങ്ങ​ളോ​ടും നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും തന്ന നഗര​ത്തോ​ടും ഞാൻ അങ്ങനെ​തന്നെ ചെയ്യും. 40  ഞാൻ നിങ്ങൾക്കു നിത്യ​മായ നിന്ദയും അപമാ​ന​വും വരുത്തും; അത്‌ ഒരിക്ക​ലും വിസ്‌മ​രി​ക്ക​പ്പെ​ടില്ല.”’”+

അടിക്കുറിപ്പുകള്‍

അഥവാ “ഒരു അവകാ​ശി​യെ എഴു​ന്നേൽപ്പി​ക്കുന്ന.”
അഥവാ “വിശ്വാ​സ​ത്യാ​ഗി​ക​ളാ​ണ്‌.”
അക്ഷ. “ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ കൈകളെ അവർ ബലപ്പെ​ടു​ത്തു​ന്നു.”
അഥവാ “പൊള്ള​യായ പ്രതീ​ക്ഷ​കൾകൊ​ണ്ട്‌ നിങ്ങളെ നിറയ്‌ക്കു​ന്നു.”
അതായത്‌, വലിയ ചുറ്റിക.
അഥവാ “ഭാരമുള്ള സന്ദേശം.” ഈ എബ്രാ​യ​പ​ദ​ത്തി​ന്‌ “ഘനമേ​റിയ ദൈവിക അരുള​പ്പാ​ട്‌” അഥവാ “ഭാര​പ്പെ​ടു​ത്തു​ന്നത്‌” എന്നിങ്ങനെ രണ്ട്‌ അർഥങ്ങ​ളു​ണ്ട്‌.
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം