യിരെമ്യ 13:1-27

13  യഹോവ എന്നോടു പറഞ്ഞു: “നീ പോയി ലിനൻതു​ണി​കൊ​ണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയ്‌ക്കു കെട്ടുക. പക്ഷേ, അതു വെള്ളത്തിൽ മുക്കരു​ത്‌.”  അങ്ങനെ, യഹോവ പറഞ്ഞതു​പോ​ലെ ഞാൻ ചെന്ന്‌ അരപ്പട്ട വാങ്ങി അരയ്‌ക്കു കെട്ടി.  വീണ്ടും എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “നീ അരയ്‌ക്കു കെട്ടി​യി​രി​ക്കുന്ന അരപ്പട്ട​യും​കൊണ്ട്‌ യൂഫ്ര​ട്ടീ​സി​ലേക്കു പോകുക. എന്നിട്ട്‌, അത്‌ അവി​ടെ​യുള്ള ഒരു പാറയി​ടു​ക്കിൽ ഒളിച്ചു​വെ​ക്കുക.”  അങ്ങനെ യഹോവ കല്‌പി​ച്ച​തു​പോ​ലെ, ഞാൻ ചെന്ന്‌ യൂഫ്ര​ട്ടീ​സിന്‌ അടുത്ത്‌ അത്‌ ഒളിച്ചു​വെച്ചു.  പക്ഷേ, ഏറെ ദിവസങ്ങൾ കഴിഞ്ഞ്‌ യഹോവ എന്നോടു പറഞ്ഞു: “എഴു​ന്നേറ്റ്‌ യൂഫ്ര​ട്ടീ​സി​ലേക്കു പോയി ഞാൻ അവിടെ ഒളിച്ചു​വെ​ക്കാൻ കല്‌പിച്ച അരപ്പട്ട എടുക്കുക.”  അങ്ങനെ, ഞാൻ അവിടെ ചെന്ന്‌ ഒളിച്ചു​വെ​ച്ചി​രുന്ന അരപ്പട്ട കണ്ടെടു​ത്തു. പക്ഷേ അതു ദ്രവിച്ച്‌ ഒന്നിനും കൊള്ളാ​ത്ത​താ​യി​പ്പോ​യി​രു​ന്നു.  അപ്പോൾ, എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇതേ​പോ​ലെ​തന്നെ യഹൂദ​യു​ടെ അഹങ്കാ​ര​വും യരുശ​ലേ​മി​ന്റെ കടുത്ത അഹംഭാ​വ​വും ഞാൻ ഇല്ലാതാ​ക്കും.+ 10  എന്റെ സന്ദേശങ്ങൾ അനുസ​രി​ക്കാൻ കൂട്ടാക്കാതെ+ ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടക്കുകയും+ മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയെ സേവി​ക്കു​ക​യും അവയുടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ട​പോ​ലെ​യാ​കും.’ 11  ‘അരപ്പട്ട ഒരാളു​ടെ അരയിൽ പറ്റി​ച്ചേർന്നി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ ഇസ്രാ​യേൽഗൃ​ഹ​ത്തെ​യും യഹൂദാ​ഗൃ​ഹ​ത്തെ​യും മുഴുവൻ എന്നോടു പറ്റി​ച്ചേ​രാൻ ഇടയാക്കി. അവർ എനിക്ക്‌ ഒരു ജനവും+ ഒരു പേരും+ ഒരു പുകഴ്‌ച​യും ഒരു മനോ​ഹ​ര​വ​സ്‌തു​വും ആകണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം. പക്ഷേ അവർ അനുസ​രി​ച്ചില്ല’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 12  “നീ ഈ സന്ദേശ​വും അവരെ അറിയി​ക്കണം: ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “എല്ലാ വലിയ ഭരണി​യി​ലും വീഞ്ഞു നിറയ്‌ക്കണം.”’ അപ്പോൾ അവർ നിന്നോ​ടു പറയും: ‘എല്ലാ വലിയ ഭരണി​യി​ലും വീഞ്ഞു നിറയ്‌ക്ക​ണ​മെന്ന കാര്യം ഞങ്ങൾക്ക്‌ അറിയാ​വു​ന്ന​തല്ലേ?’ 13  അപ്പോൾ അവരോ​ടു പറയണം: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഈ ദേശത്ത്‌ താമസി​ക്കുന്ന എല്ലാവ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും പ്രവാ​ച​ക​ന്മാ​രെ​യും ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന രാജാ​ക്ക​ന്മാ​രെ​യും യരുശ​ലേ​മിൽ താമസി​ക്കുന്ന എല്ലാവ​രെ​യും ഞാൻ കുടി​പ്പിച്ച്‌ മത്തരാ​ക്കും.+ 14  അപ്പന്മാരെന്നോ മക്കളെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ ഞാൻ അവരെ പരസ്‌പരം കൂട്ടി​യി​ടി​പ്പിച്ച്‌ തകർത്തു​ക​ള​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+ “ഞാൻ അവരോ​ട്‌ അനുക​മ്പ​യോ കരുണ​യോ കാണി​ക്കില്ല; എനിക്കു ദുഃഖ​വും തോന്നില്ല. അവരെ ഞാൻ നിഗ്ര​ഹി​ക്കും, തടയാൻ ഒന്നിനു​മാ​കില്ല.”’+ 15  ശ്രദ്ധിച്ചുകേൾക്കൂ! ധാർഷ്ട്യം കാണി​ക്ക​രുത്‌; യഹോ​വ​യാ​ണു സംസാ​രി​ച്ചി​രി​ക്കു​ന്നത്‌. 16  ദൈവം ഇരുട്ടു വരുത്തു​ന്ന​തി​നു മുമ്പേ,മലകളിൽ ഇരുൾ വീണിട്ട്‌ നിങ്ങളു​ടെ കാൽ ഇടറു​ന്ന​തി​നു മുമ്പേ,നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുക. നിങ്ങൾ വെളിച്ചം ഉണ്ടാകു​മെന്നു പ്രതീ​ക്ഷി​ക്കും;പക്ഷേ ദൈവം കൂരി​രു​ട്ടു വരുത്തും;വെളി​ച്ച​ത്തെ കനത്ത മൂടലാ​ക്കി മാറ്റും.+ 17  നിങ്ങൾ ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽനിങ്ങളു​ടെ അഹങ്കാരം ഓർത്ത്‌ ആരും കാണാതെ ഞാൻ കരയും. യഹോ​വ​യു​ടെ ആട്ടിൻപറ്റത്തെ+ ബന്ദിക​ളാ​യി കൊണ്ടു​പോ​യി​രി​ക്ക​യാൽഞാൻ കണ്ണീർ പൊഴി​ക്കും; എന്റെ കണ്ണീർ ധാരധാ​ര​യാ​യി ഒഴുകും.+ 18  രാജാവിനോടും അമ്മമഹാറാണിയോടും* പറയുക:+ ‘താഴേക്ക്‌ ഇറങ്ങി ഇരിക്കൂ!നിങ്ങളു​ടെ മനോ​ഹ​ര​മായ കിരീടം തലയിൽനി​ന്ന്‌ വീണു​പോ​കു​മ​ല്ലോ.’ 19  തെക്കുള്ള നഗരങ്ങൾ അടച്ചി​ട്ടി​രി​ക്കു​ന്നു;* അവ തുറക്കാൻ ആരുമില്ല. യഹൂദ​യി​ലു​ള്ള എല്ലാവ​രെ​യും ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി​രി​ക്കു​ന്നു; ഒറ്റ ഒരാൾപ്പോ​ലും അവി​ടെ​യില്ല.+ 20  നിങ്ങൾ കണ്ണ്‌ ഉയർത്തി വടക്കു​നിന്ന്‌ വരുന്ന​വരെ നോക്കൂ!+ നിനക്കു തന്ന ആട്ടിൻപറ്റം, അഴകുള്ള ആ ചെമ്മരി​യാ​ടു​കൾ, എവിടെ?+ 21  എന്നും ഉറ്റ ചങ്ങാതി​മാ​രാ​യി നിനക്കു​ണ്ടാ​യി​രു​ന്ന​വർതന്നെനിന്നെ ശിക്ഷി​ക്കു​മ്പോൾ നീ എന്തു പറയും?+ പ്രസവ​വേ​ദന അനുഭ​വി​ക്കു​ന്ന​വ​ളെ​പ്പോ​ലെ നീ വേദന​യാൽ പുളയി​ല്ലേ?+ 22  ‘എനിക്ക്‌ എന്താണ്‌ ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചത്‌’ എന്നു നീ ചിന്തി​ക്കും.+ നിന്റെ തെറ്റു​ക​ളു​ടെ ആധിക്യം കാരണ​മാ​ണു നിന്റെ വസ്‌ത്രം ഉരിഞ്ഞു​ക​ള​ഞ്ഞത്‌,+ നിന്റെ ഉപ്പൂറ്റി കഠിന​വേ​ദ​ന​യി​ലാ​യത്‌. 23  ഒരു കൂശ്യനു* തന്റെ ചർമവും ഒരു പുള്ളി​പ്പു​ലിക്ക്‌ അതിന്റെ പുള്ളി​ക​ളും മാറ്റാ​നാ​കു​മോ?+എങ്കിൽ മാത്രമേ, തിന്മ ചെയ്യാൻ ശീലിച്ച നിനക്കു നന്മ ചെയ്യാൻ പറ്റൂ. 24  അതുകൊണ്ട്‌, മരുഭൂ​മി​യിൽനിന്ന്‌ വീശുന്ന കാറ്റ്‌, വയ്‌ക്കോൽ പറപ്പി​ക്കു​ന്ന​തു​പോ​ലെ ഞാൻ നിന്നെ ചിതറി​ക്കും.+ 25  ഇതാണു നിന്റെ പങ്ക്‌; ഞാൻ അളന്നു​വെ​ച്ചി​രി​ക്കുന്ന ഓഹരി” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു;“കാരണം, നീ എന്നെ മറന്ന്‌+ നുണക​ളിൽ ആശ്രയി​ക്കു​ന്നു.+ 26  അതുകൊണ്ട്‌, ഞാൻ നിന്റെ വസ്‌ത്രം നിന്റെ മുഖം​വരെ പൊക്കും;നിന്റെ നഗ്നത ആളുകൾ കാണും.+ 27  നിന്റെ വ്യഭിചാരവും+ കാമ​വെ​റി​യോ​ടെ​യുള്ള ചിനയ്‌ക്ക​ലുംമ്ലേച്ഛമായ* വേശ്യാ​വൃ​ത്തി​യും അവർ കാണും. കുന്നു​ക​ളി​ലും വയലു​ക​ളി​ലുംനിന്റെ വൃത്തി​കെട്ട പെരുമാറ്റം+ ഞാൻ കണ്ടു. യരുശ​ലേ​മേ, നിന്റെ കാര്യം മഹാകഷ്ടം! എത്ര കാലം​കൂ​ടെ നീ ഇങ്ങനെ അശുദ്ധ​യാ​യി​രി​ക്കും?”+

അടിക്കുറിപ്പുകള്‍

അഥവാ “കുലീ​ന​വ​നി​ത​യോ​ടും.”
അഥവാ “ഉപരോ​ധി​ച്ചി​രി​ക്കു​ന്നു.”
അഥവാ “ഒരു എത്യോ​പ്യ​ക്കാ​രന്‌.”
അഥവാ “നാണം​കെട്ട.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം