വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

 • 1

  • യിരെ​മ്യ​യെ പ്രവാ​ച​ക​നാ​യി നിയമി​ക്കു​ന്നു (1-10)

  • ബദാം മരത്തിന്റെ ദർശനം (11, 12)

  • കലത്തിന്റെ ദർശനം (13-16)

  • യിരെ​മ്യ​യെ നിയമ​ന​ത്തി​നാ​യി ബലപ്പെ​ടു​ത്തു​ന്നു (17-19)

 • 2

  • ഇസ്രാ​യേൽ മറ്റു ദൈവ​ങ്ങൾക്കു​വേണ്ടി യഹോ​വയെ ഉപേക്ഷി​ക്കു​ന്നു (1-37)

   • ഇസ്രാ​യേൽ കാട്ടു​മു​ന്തി​രി​വ​ള്ളി​പോ​ലെ (21)

   • അവളുടെ വസ്‌ത്ര​ത്തിൽ രക്തക്കറ പറ്റി (34)

 • 3

  • ഇസ്രാ​യേ​ലി​ന്റെ വിശ്വാ​സ​ത്യാ​ഗ​ത്തി​ന്റെ തീവ്രത (1-5)

  • ഇസ്രാ​യേ​ലും യഹൂദ​യും വ്യഭി​ചാ​രി​കൾ (6-11)

  • മാനസാ​ന്ത​ര​പ്പെ​ടാ​നുള്ള ആഹ്വാനം (12-25)

 • 4

  • മാനസാ​ന്തരം അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​ന്നു (1-4)

  • വടക്കു​നിന്ന്‌ ദുരന്തം വരും (5-18)

  • വരാൻപോ​കുന്ന ദുരന്ത​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ യിരെ​മ്യ​യു​ടെ ഹൃദയ​വേദന (19-31)

 • 5

  • ജനം യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്കു​ന്നു (1-13)

  • നാശം, പക്ഷേ സമ്പൂർണ​നാ​ശമല്ല (14-19)

  • യഹോവ ജനത്തോ​ടു കണക്കു ചോദി​ക്കു​മെന്നു പറയുന്നു (20-31)

 • 6

  • യരുശ​ലേ​മി​നെ ഉപരോ​ധി​ക്കാ​നുള്ള സമയം അടുക്കു​ന്നു (1-9)

  • യരുശ​ലേ​മി​നു മേൽ യഹോ​വ​യു​ടെ കോപം (10-21)

   • സമാധാ​ന​മി​ല്ലാ​ത്ത​പ്പോൾ “സമാധാ​നം!” (14)

  • വടക്കു​നിന്ന്‌ ക്രൂര​മായ ആക്രമണം (22-26)

  • യിരെമ്യ മാറ്റു നോക്കു​ന്ന​വ​നെ​പ്പോ​ലെ സേവി​ക്കും (27-30)

 • 7

  • യഹോ​വ​യു​ടെ ആലയത്തിൽ ആശ്രയി​ക്കു​ന്നെന്ന കപടനാ​ട്യം (1-11)

  • ദേവാ​ലയം ശീലോ​പോ​ലെ​യാ​ക്കും (12-15)

  • ആരാധ​നാ​രീ​തി​യെ കുറ്റം വിധി​ക്കു​ന്നു (16-34)

   • ‘ആകാശ​രാ​ജ്ഞി​യെ’ ആരാധി​ക്കു​ന്നു (18)

   • ബൻ-ഹിന്നോ​മിൽ കുട്ടി​കളെ ബലി അർപ്പി​ക്കു​ന്നു (31)

 • 8

  • ജനം ഭൂരി​പ​ക്ഷ​ത്തി​ന്റെ പിന്നാലെ പോകു​ന്നു (1-7)

  • യഹോ​വ​യു​ടെ വചനമി​ല്ലാ​തെ എന്തു ജ്ഞാനം? (8-17)

  • യഹൂദ​യ്‌ക്ക്‌ ഉണ്ടായ മുറിവ്‌ കാരണം യിരെമ്യ വിലപി​ക്കു​ന്നു (18-22)

   • “ഗിലെ​യാ​ദിൽ ഔഷധ​തൈ​ല​മി​ല്ലേ?” (22)

 • 9

  • യിരെ​മ്യ​യു​ടെ അഗാധ​ദുഃ​ഖം (1-3എ)

  • യഹോവ യഹൂദ​യോ​ടു കണക്കു ചോദി​ക്കു​മെന്നു പറയുന്നു (3ബി-16)

  • യഹൂദയെ ഓർത്ത്‌ വിലപി​ക്കു​ന്നു (17-22)

  • യഹോ​വയെ അറിയു​ന്ന​തിൽ വീമ്പി​ള​ക്കുക (23-26)

 • 10

  • ജനതക​ളു​ടെ ദൈവ​ങ്ങ​ളും ജീവനുള്ള ദൈവ​വും (1-16)

  • ആസന്നമായ നാശവും പ്രവാ​സ​വും (17, 18)

  • യിരെമ്യ വ്യസനി​ക്കു​ന്നു (19-22)

  • പ്രവാ​ച​കന്റെ പ്രാർഥന (23-25)

   • മനുഷ്യ​നു സ്വന്തം കാലടി​കൾ നിയ​ന്ത്രി​ക്കാ​നാ​കില്ല (23)

 • 11

  • യഹൂദ ദൈവ​വു​മാ​യുള്ള ഉടമ്പടി ലംഘി​ക്കു​ന്നു (1-17)

   • നഗരങ്ങ​ളു​ടെ അത്രയും​തന്നെ ദൈവങ്ങൾ (13)

  • അറുക്കാൻപോ​കുന്ന ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ​പ്പോ​ലെ യിരെമ്യ (18-20)

  • യിരെ​മ്യ​ക്കു സ്വന്തം നാട്ടു​കാ​രിൽനിന്ന്‌ എതിർപ്പ്‌ (21-23)

 • 12

  • യിരെ​മ്യ​യു​ടെ പരാതി (1-4)

  • യഹോ​വ​യു​ടെ മറുപടി (5-17)

 • 13

  • ലിനൻകൊ​ണ്ടുള്ള ദ്രവിച്ച അരപ്പട്ട (1-11)

  • വീഞ്ഞു​ഭ​ര​ണി​കൾ തകർത്തു​ക​ള​യും (12-14)

  • മാറ്റം വരുത്താൻ കൂട്ടാ​ക്കാത്ത യഹൂദയെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും (15-27)

   • ‘ഒരു കൂശ്യനു തന്റെ ചർമം മാറ്റാ​നാ​കു​മോ?’ (23)

 • 14

  • വരൾച്ച, ക്ഷാമം, വാൾ (1-12)

  • കള്ളപ്ര​വാ​ച​കരെ കുറ്റം വിധി​ക്കു​ന്നു (13-18)

  • ജനത്തിന്റെ പാപം യിരെമ്യ അംഗീ​ക​രി​ക്കു​ന്നു (19-22)

 • 15

  • യഹോവ ന്യായ​വി​ധി​ക്കു മാറ്റം വരുത്തില്ല (1-9)

  • യിരെ​മ്യ​യു​ടെ പരാതി (10)

  • യഹോ​വ​യു​ടെ മറുപടി (11-14)

  • യിരെ​മ്യ​യു​ടെ പ്രാർഥന (15-18)

   • ദൈവ​ത്തി​ന്റെ വാക്കുകൾ ഭക്ഷിക്കു​ന്ന​തി​ലുള്ള ആനന്ദം (16)

  • യഹോവ യിരെ​മ്യ​യെ ജനത്തിനു മുന്നിൽ ഉറപ്പു​ള്ള​വ​നാ​ക്കു​ന്നു (19-21)

 • 16

  • യിരെമ്യ വിവാഹം കഴിക്ക​രുത്‌, വിലപി​ക്ക​രുത്‌, വിരു​ന്നി​നു പോക​രുത്‌ (1-9)

  • ശിക്ഷി​ക്കു​ന്നു, പിന്നെ പൂർവ​സ്ഥി​തി​യി​ലാ​ക്കു​ന്നു (10-21)

 • 17

  • യഹൂദ​യു​ടെ പാപം ഉള്ളിൽ കൊത്തി​വെ​ച്ചി​രി​ക്കു​ന്നു (1-4)

  • യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ (5-8)

  • വഞ്ചകമായ ഹൃദയം (9-11)

  • യഹോവ ഇസ്രാ​യേ​ലി​ന്റെ പ്രത്യാശ (12, 13)

  • യിരെ​മ്യ​യു​ടെ പ്രാർഥന (14-18)

  • ശബത്ത്‌ വിശു​ദ്ധ​മാ​യി ആചരി​ക്കണം (19-27)

 • 18

  • കുശവന്റെ കൈയി​ലെ കളിമണ്ണ്‌ (1-12)

  • യഹോവ ഇസ്രാ​യേ​ല്യ​രു​ടെ നേരെ പുറം തിരി​ക്കു​ന്നു (13-17)

  • യിരെ​മ്യ​ക്കെ​തി​രെ​യുള്ള പദ്ധതി; യിരെ​മ്യ​യു​ടെ അപേക്ഷ (18-23)

 • 19

  • മൺകുടം ഉടയ്‌ക്കാൻ യിരെ​മ്യ​യോ​ടു പറയുന്നു (1-15)

   • കുട്ടി​കളെ ബാലിനു ബലി അർപ്പി​ക്കു​ന്നു (5)

 • 20

  • പശ്‌ഹൂർ യിരെ​മ്യ​യെ അടിക്കു​ന്നു (1-6)

  • ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാൻ യിരെ​മ്യ​ക്കു കഴിയു​ന്നില്ല (7-13)

   • ദൈവ​ത്തി​ന്റെ സന്ദേശം തീപോ​ലെ (9)

   • യഹോവ അതിഭ​യ​ങ്ക​ര​നായ ഒരു യുദ്ധവീ​ര​നെ​പ്പോ​ലെ (11)

  • യിരെ​മ്യ​യു​ടെ പരാതി (14-18)

 • 21

  • സിദെ​ക്കി​യ​യു​ടെ അപേക്ഷ യഹോവ തളളി​ക്ക​ള​യു​ന്നു (1-7)

  • ജനം ജീവനോ മരണമോ തിര​ഞ്ഞെ​ടു​ക്കണം (8-14)

 • 22

  • ദുഷ്ടരാ​ജാ​ക്ക​ന്മാർക്കെ​തി​രെ​യുള്ള ന്യായ​വി​ധി​സ​ന്ദേ​ശങ്ങൾ (1-30)

   • ശല്ലൂമി​നെ​ക്കു​റിച്ച്‌ (10-12)

   • യഹോ​യാ​ക്കീ​മി​നെ​ക്കു​റിച്ച്‌ (13-23)

   • കൊന്യ​യെ​ക്കു​റിച്ച്‌ (24-30)

 • 23

  • നല്ല ഇടയന്മാ​രും മോശം ഇടയന്മാ​രും (1-4)

  • ‘നീതി​യുള്ള മുളയു​ടെ’ കീഴിൽ സുരക്ഷി​ത​ത്വം (5-8)

  • കള്ളപ്ര​വാ​ച​കരെ കുറ്റം വിധി​ക്കു​ന്നു (9-32)

  • യഹോ​വ​യു​ടെ “ഭാരം” (33-40)

 • 24

  • നല്ല അത്തിപ്പ​ഴ​ങ്ങ​ളും ചീഞ്ഞ അത്തിപ്പ​ഴ​ങ്ങ​ളും (1-10)

 • 25

  • യഹോ​വ​യും ജനതക​ളും തമ്മിലുള്ള തർക്കം (1-38)

   • ഈ ജനതകൾ 70 വർഷം ബാബി​ലോ​ണി​നെ സേവി​ക്കും (11)

   • ദൈവ​ക്രോ​ധ​മെന്ന വീഞ്ഞുള്ള പാനപാ​ത്രം (15)

   • ജനതയിൽനി​ന്ന്‌ ജനതയി​ലേക്ക്‌ ഒരു ദുരന്തം (32)

   • യഹോവ സംഹരി​ക്കു​ന്നവർ (33)

 • 26

  • യിരെ​മ്യ​ക്കു വധഭീ​ഷണി (1-15)

  • യിരെ​മ്യ​യെ കൊല്ലാ​തെ വിടുന്നു (16-19)

   • മീഖയു​ടെ പ്രവചനം ഉദ്ധരി​ക്കു​ന്നു (18)

  • ഉരിയ പ്രവാ​ചകൻ (20-24)

 • 27

  • ബാബി​ലോ​ണി​ന്റെ നുകം (1-11)

  • ബാബി​ലോ​ണി​നു കീഴട​ങ്ങാൻ സിദെ​ക്കി​യ​യോട്‌ ആവശ്യ​പ്പെ​ടു​ന്നു (12-22)

 • 28

  • യിരെ​മ്യ​യും കള്ളപ്ര​വാ​ച​ക​നായ ഹനന്യ​യും (1-17)

 • 29

  • ബാബി​ലോ​ണിൽ ബന്ദിക​ളാ​യ​വർക്കു യിരെമ്യ അയച്ച കത്ത്‌ (1-23)

   • 70 വർഷത്തി​നു ശേഷം ഇസ്രാ​യേ​ല്യർ തിരികെ വരും (10)

  • ശെമയ്യ​യ്‌ക്കുള്ള സന്ദേശം (24-32)

 • 30

  • പൂർവ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നും സുഖ​പ്പെ​ടു​ത്തു​മെ​ന്നും ഉള്ള വാഗ്‌ദാ​നം (1-24)

 • 31

  • ഇസ്രാ​യേ​ലി​ന്റെ ശേഷിപ്പു ദേശത്ത്‌ വീണ്ടും താമസ​മാ​ക്കും (1-30)

   • റാഹേൽ മക്കളെ​ച്ചൊ​ല്ലി കരയുന്നു (15)

  • ഒരു പുതിയ ഉടമ്പടി (31-40)

 • 32

  • യിരെമ്യ നിലം വാങ്ങുന്നു (1-15)

  • യിരെ​മ്യ​യു​ടെ പ്രാർഥന (16-25)

  • യഹോ​വ​യു​ടെ മറുപടി (26-44)

 • 33

  • പൂർവ​സ്ഥി​തി​യി​ലാ​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു (1-13)

  • ‘നീതി​യുള്ള മുളയു​ടെ’ കീഴിൽ സുരക്ഷി​ത​ത്വം (14-16)

  • ദാവീ​ദി​നോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും ഉള്ള ഉടമ്പടി (17-26)

   • രാത്രി​യെ​ക്കു​റി​ച്ചും പകലി​നെ​ക്കു​റി​ച്ചും ഉള്ള ഉടമ്പടി (20)

 • 34

  • സിദെ​ക്കി​യ​യ്‌ക്കെ​തി​രെ ന്യായ​വി​ധി​സ​ന്ദേശം (1-7)

  • അടിമ​കളെ മോചി​പ്പി​ക്കാ​നുള്ള ഉടമ്പടി ലംഘിച്ചു (8-22)

 • 35

  • രേഖാ​ബ്യർ അണുവിട വ്യതി​ച​ലി​ക്കാ​തെ അനുസ​രി​ക്കു​ന്നു (1-19)

 • 36

  • യിരെമ്യ ഒരു ചുരുൾ എഴുതി​ക്കു​ന്നു (1-7)

  • ബാരൂക്ക്‌ ചുരു​ളിൽനിന്ന്‌ ഉറക്കെ വായി​ക്കു​ന്നു (8-19)

  • യഹോ​യാ​ക്കീം ചുരുൾ കത്തിക്കു​ന്നു (20-26)

  • സന്ദേശം ഒരു പുതിയ ചുരു​ളിൽ എഴുതു​ന്നു (27-32)

 • 37

  • കൽദയർ താത്‌കാ​ലി​ക​മാ​യി പിൻവാ​ങ്ങു​ന്നു (1-10)

  • യിരെ​മ്യ​യെ തടവി​ലാ​ക്കു​ന്നു (11-16)

  • സിദെ​ക്കിയ യിരെ​മ്യ​യെ വിളി​ച്ചു​വ​രു​ത്തു​ന്നു (17-21)

   • യിരെ​മ്യക്ക്‌ അപ്പം കൊടു​ക്കു​ന്നു (21)

 • 38

  • യിരെ​മ്യ​യെ കിണറ്റിൽ ഇടുന്നു (1-6)

  • ഏബെദ്‌-മേലെക്ക്‌ യിരെ​മ്യ​യെ രക്ഷിക്കു​ന്നു (7-13)

  • യിരെമ്യ സിദെ​ക്കി​യയെ കീഴട​ങ്ങാൻ പ്രേരി​പ്പി​ക്കു​ന്നു (14-28)

 • 39

  • യരുശ​ലേ​മി​ന്റെ പതനം (1-10)

   • ഓടി​ര​ക്ഷ​പ്പെ​ടാൻ ശ്രമിച്ച സിദെ​ക്കി​യയെ പിടി​കൂ​ടു​ന്നു (4-7)

  • യിരെ​മ്യ​യെ സംരക്ഷി​ക്കണം (11-14)

  • ഏബെദ്‌-മേലെ​ക്കി​ന്റെ ജീവന്‌ ഒന്നും സംഭവി​ക്കില്ല (15-18)

 • 40

  • നെബൂ​സ​ര​ദാൻ യിരെ​മ്യ​യെ വിട്ടയ​യ്‌ക്കു​ന്നു (1-6)

  • ഗദല്യയെ ദേശത്തി​നു മേൽ നിയമി​ക്കു​ന്നു (7-12)

  • ഗദല്യ​ക്കെ​തി​രെ​യുള്ള പദ്ധതി​യെ​ക്കു​റിച്ച്‌ മുന്നറി​യിപ്പ്‌ (13-16)

 • 41

  • യിശ്‌മാ​യേൽ ഗദല്യയെ വധിക്കു​ന്നു (1-10)

  • യോഹാ​നാ​നു പിടി​കൊ​ടു​ക്കാ​തെ യിശ്‌മാ​യേൽ ഓടി​ര​ക്ഷ​പ്പെ​ടു​ന്നു (11-18)

 • 42

  • മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ക്കാൻ ജനം യിരെ​മ്യ​യോട്‌ അഭ്യർഥി​ക്കു​ന്നു (1-6)

  • യഹോ​വ​യു​ടെ മറുപടി: “ഈജി​പ്‌തി​ലേക്കു നിങ്ങൾ പോക​രുത്‌” (7-22)

 • 43

  • ജനം അനുസ​രി​ക്കു​ന്നില്ല, ഈജി​പ്‌തി​ലേക്കു പോകു​ന്നു (1-7)

  • ഈജി​പ്‌തിൽവെച്ച്‌ യിരെ​മ്യ​ക്കു കിട്ടിയ യഹോ​വ​യു​ടെ സന്ദേശം (8-13)

 • 44

  • ഈജി​പ്‌തി​ലുള്ള ജൂതന്മാ​രു​ടെ മേൽ വരാനി​രി​ക്കുന്ന ദുരന്തം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1-14)

  • ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പു ജനം അവഗണി​ക്കു​ന്നു (15-30)

   • ‘ആകാശ​രാ​ജ്ഞി​യെ’ ആരാധി​ക്കു​ന്നു (17-19)

 • 45

  • ബാരൂ​ക്കി​നോ​ടുള്ള യഹോ​വ​യു​ടെ സന്ദേശം (1-5)

 • 46

  • ഈജി​പ്‌തിന്‌ എതി​രെ​യുള്ള പ്രവചനം (1-26)

   • ഈജി​പ്‌തി​നെ നെബൂ​ഖ​ദ്‌നേസർ കീഴട​ക്കും (13, 26)

  • ഇസ്രാ​യേ​ലി​നോ​ടുള്ള വാഗ്‌ദാ​നങ്ങൾ (27, 28)

 • 47

  • ഫെലി​സ്‌ത്യർക്കെ​തി​രെ​യുള്ള പ്രവചനം (1-7)

 • 48

  • മോവാ​ബിന്‌ എതി​രെ​യുള്ള പ്രവചനം (1-47)

 • 49

  • അമ്മോ​ന്യർക്കെ​തി​രെ​യുള്ള പ്രവചനം (1-6)

  • ഏദോ​മിന്‌ എതി​രെ​യുള്ള പ്രവചനം (7-22)

   • ഏദോം മേലാൽ ഒരു ജനതയാ​യി​രി​ക്കില്ല (17, 18)

  • ദമസ്‌കൊ​സിന്‌ എതി​രെ​യുള്ള പ്രവചനം (23-27)

  • കേദാ​രി​നും ഹാസോ​രി​നും എതി​രെ​യുള്ള പ്രവചനം (28-33)

  • ഏലാമി​ന്‌ എതി​രെ​യുള്ള പ്രവചനം (34-39)

 • 50

  • ബാബി​ലോ​ണിന്‌ എതി​രെ​യുള്ള പ്രവചനം (1-46)

   • ബാബി​ലോൺ വിട്ട്‌ ഓടി​യ​ക​ലുക (8)

   • ഇസ്രാ​യേ​ലി​നെ തിരികെ കൊണ്ടു​വ​രും (17-19)

   • ബാബി​ലോ​ണി​ന്റെ വെള്ളം വറ്റിച്ചു​ക​ള​യും (38)

   • ബാബി​ലോ​ണിൽ ജനവാ​സ​മു​ണ്ടാ​കില്ല (39, 40)

 • 51

  • ബാബി​ലോ​ണിന്‌ എതി​രെ​യുള്ള പ്രവചനം (1-64)

   • മേദ്യർ ബാബി​ലോ​ണി​നെ പൊടു​ന്നനെ തകർക്കും (8-12)

   • പുസ്‌തകം യൂഫ്ര​ട്ടീസ്‌ നദിയി​ലേക്ക്‌ എറിയു​ന്നു (59-64)

 • 52

  • സിദെ​ക്കിയ ബാബി​ലോ​ണി​നെ എതിർക്കു​ന്നു (1-3)

  • നെബൂ​ഖ​ദ്‌നേസർ യരുശ​ലേം ഉപരോ​ധി​ക്കു​ന്നു (4-11)

  • നഗരത്തി​ന്റെ​യും ദേവാ​ല​യ​ത്തി​ന്റെ​യും നാശം (12-23)

  • ആളുകളെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു പോകു​ന്നു (24-30)

  • യഹോ​യാ​ഖീൻ തടവിൽനി​ന്ന്‌ മോചി​ത​നാ​കു​ന്നു (31-34)