യഹസ്‌കേൽ 47:1-23

47  പിന്നെ ദേവാ​ല​യ​ത്തി​ന്റെ വാതിൽക്കലേക്ക്‌+ എന്നെ തിരികെ കൊണ്ടു​വന്നു. അവിടെ, ദേവാ​ല​യ​ത്തി​ന്റെ വാതിൽപ്പ​ടി​യു​ടെ അടിയിൽനി​ന്ന്‌ കിഴ​ക്കോ​ട്ടു വെള്ളം ഒഴുകു​ന്നതു ഞാൻ കണ്ടു.+ കാരണം, ദേവാ​ല​യ​ത്തി​ന്റെ ദർശനം കിഴ​ക്കോ​ട്ടാ​യി​രു​ന്നു. ദേവാ​ല​യ​ത്തി​ന്റെ വലതു​വ​ശത്ത്‌, അടിയിൽനി​ന്ന്‌ വെള്ളം താഴേക്ക്‌ ഒഴുകി​ക്കൊ​ണ്ടി​രു​ന്നു. അതു യാഗപീ​ഠ​ത്തി​ന്റെ തെക്കു​വ​ശ​ത്തു​കൂ​ടെ ഒഴുകി.  പിന്നെ വടക്കേ കവാടംവഴി+ എന്നെ വെളി​യിൽ കൊണ്ടു​വന്നു. എന്നിട്ട്‌ പുറത്തു​കൂ​ടെ ചുറ്റി​ന​ടത്തി കിഴ​ക്കോ​ട്ടു ദർശന​മുള്ള പുറത്തെ കവാടത്തിന്‌+ അടു​ത്തേക്കു കൊണ്ടു​പോ​യി. അപ്പോൾ അതാ, ആ കവാട​ത്തി​ന്റെ വലതു​വ​ശ​ത്തു​കൂ​ടെ വെള്ളം കുറേശ്ശെ ഒഴുകു​ന്നു.  അപ്പോൾ ആ മനുഷ്യൻ ഒരു അളവു​നൂ​ലും പിടിച്ച്‌+ കിഴ​ക്കോ​ട്ടു പോയി. അദ്ദേഹം 1,000 മുഴം* അളന്നു. എന്നിട്ട്‌ എന്നെ വെള്ളത്തി​ലൂ​ടെ നടത്തി; വെള്ളം കാൽക്കു​ഴ​വ​രെ​യു​ണ്ടാ​യി​രു​ന്നു.  അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. എന്നിട്ട്‌ എന്നെ വെള്ളത്തി​ലൂ​ടെ നടത്തി; വെള്ളം കാൽമു​ട്ടു​വ​രെ​യു​ണ്ടാ​യി​രു​ന്നു. പിന്നെ​യും 1,000 മുഴം അളന്നിട്ട്‌ അദ്ദേഹം എന്നെ വെള്ളത്തി​ലൂ​ടെ നടത്തി; വെള്ളം അരവ​രെ​യു​ണ്ടാ​യി​രു​ന്നു.  അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. അപ്പോ​ഴേ​ക്കും അതു വലി​യൊ​രു ജലപ്ര​വാ​ഹ​മാ​യി മാറി​യി​രു​ന്നു; അതിലൂ​ടെ നടക്കാൻ പറ്റുമാ​യി​രു​ന്നില്ല. നല്ല ആഴമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ നീന്തു​ക​യാ​യി​രു​ന്നു ഏകമാർഗം; ആ ജലപ്ര​വാ​ഹ​ത്തി​ലൂ​ടെ നടന്നു​പോ​കുക അസാധ്യ​മാ​യി​രു​ന്നു.  അദ്ദേഹം എന്നോട്‌, “മനുഷ്യ​പു​ത്രാ, ഇതു കണ്ടോ” എന്നു ചോദി​ച്ചു. എന്നിട്ട്‌ എന്നെ ആ നദിയു​ടെ തീര​ത്തേക്കു തിരിച്ച്‌ നടത്തി.  തിരിച്ചെത്തിയപ്പോൾ നദിയു​ടെ ഇരുക​ര​ക​ളി​ലും ധാരാളം മരങ്ങൾ ഞാൻ കണ്ടു.+  അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ വെള്ളം കിഴക്കൻ പ്രദേ​ശ​ത്തേക്ക്‌ ഒഴുകി അരാബവഴി*+ കടലിൽ പതിക്കു​ന്നു. അതു കടലിൽ എത്തുമ്പോൾ+ അവി​ടെ​യുള്ള വെള്ളം ശുദ്ധമാ​കും.  ഈ വെള്ളം* ഒഴുകി​ച്ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം അനേക​മ​നേകം ജീവജാ​ലങ്ങൾ ജീവി​ക്കും. ഈ വെള്ളം ഒഴുകി​ച്ചെ​ല്ലു​ന്ന​തു​കൊണ്ട്‌ അവിടെ ഇഷ്ടം​പോ​ലെ മീനുകൾ ഉണ്ടാകും. കടൽവെള്ളം ശുദ്ധമാ​കും. നദി ഒഴുകി​യെ​ത്തു​ന്നി​ട​ത്തെ​ല്ലാം ഏതു ജീവി​യും ജീവി​ക്കും. 10  “മീൻപി​ടു​ത്ത​ക്കാർ അതിന്റെ കരയിൽ ഏൻ-ഗദി+ മുതൽ ഏൻ-എഗ്ലയീം വരെയുള്ള സ്ഥലത്ത്‌ നിൽക്കും. അവിടെ വല ഉണക്കാ​നുള്ള ഒരു സ്ഥലമു​ണ്ടാ​യി​രി​ക്കും. മഹാസമുദ്രത്തിലേതുപോലെ*+ പല തരം മീനുകൾ സുലഭ​മാ​യി അതിലു​ണ്ടാ​യി​രി​ക്കും. 11  “അതിനു ചതുപ്പു​നി​ല​ങ്ങ​ളും ചേറ്റു​നി​ല​ങ്ങ​ളും ഉണ്ടായി​രി​ക്കും. പക്ഷേ ഇവ ശുദ്ധമാ​കില്ല. ഉപ്പിനാ​യി ഇവയെ ഉപേക്ഷി​ക്കും.+ 12  “ഭക്ഷ്യ​യോ​ഗ്യ​മായ പഴങ്ങൾ തരുന്ന എല്ലാ തരം മരങ്ങളും നദിയു​ടെ ഇരുക​ര​ക​ളി​ലും വളരും. അവയുടെ ഇലകൾ വാടില്ല; അവ കായ്‌ക്കാ​തി​രി​ക്കു​ക​യു​മില്ല. അവയ്‌ക്കു കിട്ടുന്ന വെള്ളം വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഒഴുകിവരുന്നതുകൊണ്ട്‌+ ഓരോ മാസവും അവയിൽ പുതിയ കായ്‌കൾ ഉണ്ടാകും. അവയുടെ കായ്‌കൾ ആഹാര​ത്തി​നും അവയുടെ ഇലകൾ രോഗം ഭേദമാ​ക്കാ​നും ഉപകരി​ക്കും.”+ 13  പരമാധികാരിയായ യഹോവ പറയുന്നു: “ഈ പ്രദേ​ശ​മാണ്‌ 12 ഇസ്രാ​യേൽഗോ​ത്ര​ങ്ങൾക്ക്‌ അവകാ​ശ​ഭൂ​മി​യാ​യി നിങ്ങൾ വീതി​ച്ചു​കൊ​ടു​ക്കേ​ണ്ടത്‌. യോ​സേ​ഫി​നു രണ്ട്‌ ഓഹരി കിട്ടും.+ 14  നിങ്ങൾ അത്‌ അവകാ​ശ​മാ​ക്കും. എല്ലാവർക്കും തുല്യ​മായ ഓഹരി* കിട്ടും. നിങ്ങളു​ടെ പൂർവി​കർക്ക്‌ ഈ ദേശം കൊടു​ക്കു​മെന്നു ഞാൻ സത്യം ചെയ്‌തി​രു​ന്നു.+ ഇപ്പോൾ ഇതാ, നിങ്ങൾക്ക്‌ ഇത്‌ അവകാ​ശ​മാ​യി വീതി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു.* 15  “ദേശത്തി​ന്റെ വടക്കേ അതിർ: മഹാസ​മു​ദ്ര​ത്തിൽനിന്ന്‌ ഹെത്‌ലോനിലേക്കുള്ള+ വഴിക്ക്‌ സെദാദ്‌,+ 16  ഹമാത്ത്‌,+ ബരോത്ത+ എന്നിവി​ട​ങ്ങ​ളി​ലേ​ക്കും ദമസ്‌കൊ​സി​ന്റെ പ്രദേ​ശ​ത്തി​നും ഹമാത്തി​ന്റെ പ്രദേ​ശ​ത്തി​നും ഇടയ്‌ക്കുള്ള സിബ്ര​യീ​മി​ലേ​ക്കും ഹൗറാന്റെ+ അതിരി​ന്‌ അടുത്തുള്ള ഹാസ്സെർ-ഹത്തി​ക്കോ​നി​ലേ​ക്കും നീളുന്നു. 17  അങ്ങനെ, അതിർത്തി കടൽ മുതൽ ഹസർ-ഏനോൻ വരെയാ​യി​രി​ക്കും.+ അത്‌ അങ്ങനെ ദമസ്‌കൊ​സി​ന്റെ അതിരി​ലൂ​ടെ വടക്കോ​ട്ടു പോയി ഹമാത്തി​ന്റെ അതിരിൽ എത്തുന്നു.+ ഇതാണു വടക്കേ അതിർ. 18  “കിഴക്കേ അതിർ, ഹൗറാൻ മുതൽ ദമസ്‌കൊ​സ്‌ വരെയും അതു​പോ​ലെ ഗിലെയാദിനും+ ഇസ്രാ​യേൽ ദേശത്തി​നും ഇടയിൽ യോർദാ​നും ആണ്‌. അതിരിൽനിന്ന്‌* കിഴക്കേ കടൽവരെ* നീ അളക്കണം. ഇതാണു കിഴക്കേ അതിർ. 19  “തെക്കേ അതിർ,* താമാർ മുതൽ മെരീ​ബത്ത്‌-കാദേ​ശി​ലെ നീരു​റവ്‌ വരെ എത്തുന്നു.+ എന്നിട്ട്‌, നീർച്ചാലിലേക്കും* മഹാസ​മു​ദ്ര​ത്തി​ലേ​ക്കും നീളുന്നു.+ ഇതാണു തെക്കേ അതിർ.* 20  “പടിഞ്ഞാ​റു​വ​ശത്ത്‌, തെക്കേ അതിരു​മു​തൽ ലബോ-ഹമാത്തിന്‌*+ എതി​രെ​യുള്ള സ്ഥലംവരെ മഹാസ​മു​ദ്ര​മാണ്‌. ഇതു പടിഞ്ഞാ​റേ അതിർ.” 21  “നിങ്ങൾ 12 ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളും ഈ ദേശം വീതി​ച്ചെ​ടു​ക്കണം. 22  നിങ്ങൾ ദേശം നിങ്ങൾക്കും നിങ്ങളു​ടെ നാട്ടിൽ വന്നുതാ​മ​സി​ച്ച​ശേഷം മക്കൾ ഉണ്ടായ വിദേ​ശി​കൾക്കും അവകാ​ശ​മാ​യി വീതി​ക്കണം. നിങ്ങൾ അവരെ ഇസ്രാ​യേ​ല്യ​രാ​യി ജനിച്ച​വ​രെ​പ്പോ​ലെ കാണണം. നിങ്ങൾക്കൊ​പ്പം അവർക്കും ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ ഇടയിൽ അവകാശം കിട്ടും. 23  ആ വിദേശി താമസി​ക്കു​ന്നത്‌ ഏതു ഗോ​ത്ര​ത്തി​ന്റെ പ്രദേ​ശ​ത്താ​ണോ അവി​ടെ​ത്തന്നെ നിങ്ങൾ അവന്‌ അവകാശം നൽകണം” എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

ഇതു വലിയ മുഴമാ​ണ്‌. അനു. ബി14 കാണുക.
അഥവാ “മരു​പ്ര​ദേ​ശം​വഴി.”
അക്ഷ. “രണ്ടു നദികൾ.”
അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.
അക്ഷ. “തന്റെ സഹോ​ദ​രനു ലഭിക്കു​ന്ന​തു​പോ​ലെ​തന്നെ.”
അക്ഷ. “വീഴുന്നു.”
അതായത്‌, വടക്കേ അതിരിൽനി​ന്ന്‌.
അതായത്‌, ചാവു​കടൽ.
അക്ഷ. “തെക്കുള്ള തെക്കു​വശം.”
അതായത്‌, ഈജി​പ്‌ത്‌ നീർച്ചാൽ.
അക്ഷ. “തെക്കുള്ള തെക്കു​വശം.”
അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം