യഹസ്‌കേൽ 40:1-49

40  ഞങ്ങളുടെ പ്രവാ​സ​ജീ​വി​ത​ത്തി​ന്റെ 25-ാം വർഷം,+ ആ വർഷത്തി​ന്റെ തുടക്ക​ത്തിൽ, പത്താം ദിവസം, അന്നുതന്നെ യഹോ​വ​യു​ടെ കൈ എന്റെ മേൽ വന്നു; എന്നെ നഗരത്തി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​യി.+ നഗരം വീണിട്ട്‌+ ഇതു 14-ാം വർഷം.  ദിവ്യദർശനത്തിൽ എന്നെ ഇസ്രാ​യേൽ ദേശ​ത്തേക്കു കൊണ്ടു​ചെന്ന്‌ വളരെ ഉയരമുള്ള ഒരു മലയിൽ നിറുത്തി.+ അവിടെ തെക്കു​വ​ശ​ത്താ​യി, നഗരം​പോ​ലെ തോന്നി​ക്കുന്ന ഒരു രൂപമു​ണ്ടാ​യി​രു​ന്നു.  എന്നെ അവിടെ കൊണ്ടു​ചെ​ന്ന​പ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പു​കൊ​ണ്ടുള്ള മനുഷ്യ​നാ​ണെന്നു തോന്നും.+ അദ്ദേഹം ഫ്‌ളാ​ക്‌സ്‌ ചരടും അളക്കാ​നുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച്‌ കവാട​ത്തിൽ നിൽക്കു​ക​യാ​യി​രു​ന്നു.  ആ മനുഷ്യൻ എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, സശ്രദ്ധം നിരീ​ക്ഷി​ക്കൂ! ശ്രദ്ധി​ച്ചു​കേൾക്കൂ! ഞാൻ കാണി​ച്ചു​ത​രു​ന്ന​തെ​ല്ലാം നന്നായി ശ്രദ്ധിക്കൂ!* കാരണം, നിന്നെ ഇവിടെ കൊണ്ടു​വ​ന്ന​തു​തന്നെ ഇതിനു​വേ​ണ്ടി​യാണ്‌. നീ കാണു​ന്ന​തെ​ല്ലാം ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം.”+  ദേവാലയത്തിനു* ചുറ്റും ഞാൻ ഒരു മതിൽ കണ്ടു. ആ മനുഷ്യ​ന്റെ കൈയിൽ അളക്കാ​നാ​യി ആറു മുഴം നീളമുള്ള ഒരു മുഴ​ക്കോ​ലു​ണ്ടാ​യി​രു​ന്നു. (ഇവിടെ ഒരു മുഴം എന്നു പറയു​ന്നത്‌ ഒരു മുഴവും നാലു വിരൽ കനവും ചേർന്ന​താണ്‌.)* അദ്ദേഹം മതിൽ അളന്നു​തു​ടങ്ങി. അതിന്റെ കനം ഒരു മുഴ​ക്കോ​ലും ഉയരം ഒരു മുഴ​ക്കോ​ലും ആയിരു​ന്നു.  പിന്നെ, അദ്ദേഹം കിഴ​ക്കോ​ട്ടു ദർശന​മുള്ള കവാട​ത്തി​ലേക്കു വന്ന്‌+ അതിന്റെ പടി കയറി. കവാട​ത്തി​ന്റെ വാതിൽപ്പടി അളന്ന​പ്പോൾ അതിന്റെ വീതി ഒരു മുഴ​ക്കോൽ. മറ്റേ വാതിൽപ്പ​ടി​യു​ടെ വീതി​യും ഒരു മുഴ​ക്കോൽ.  കാവൽക്കാരുടെ മുറികൾക്ക്‌+ ഓരോ​ന്നി​നും ഒരു മുഴ​ക്കോൽ നീളവും ഒരു മുഴ​ക്കോൽ വീതി​യും ഉണ്ടായി​രു​ന്നു. ആ മുറി​കൾക്കി​ട​യി​ലുള്ള അകലം അഞ്ചു മുഴം. കവാട​ത്തി​ലെ, അകത്തേക്കു ദർശന​മുള്ള മണ്ഡപത്തി​ന്‌ അടുത്തുള്ള വാതിൽപ്പടി അളന്ന​പ്പോൾ ഒരു മുഴ​ക്കോൽ.  കവാടത്തിലെ, അകത്തേക്കു ദർശന​മുള്ള മണ്ഡപം അദ്ദേഹം അളന്നു. അത്‌ ഒരു മുഴ​ക്കോൽ.  അദ്ദേഹം കവാട​ത്തി​ന്റെ മണ്ഡപം അളന്നു. അത്‌ എട്ടു മുഴം. അതിന്റെ വശങ്ങളി​ലുള്ള തൂണു​ക​ളും അളന്നു. അവ രണ്ടു മുഴം. കവാട​ത്തി​ന്റെ മണ്ഡപത്തി​ന്റെ ദർശനം അകത്തേ​ക്കാ​യി​രു​ന്നു. 10  കിഴക്കേ കവാട​ത്തി​ന്റെ ഓരോ വശത്തും കാവൽക്കാർക്കാ​യി മൂന്നു മുറി​ക​ളു​ണ്ടാ​യി​രു​ന്നു. മൂന്നി​നും ഒരേ വലുപ്പം. ഇരുവ​ശ​ത്തു​മുള്ള തൂണു​കൾക്കും ഒരേ വലുപ്പ​മാ​യി​രു​ന്നു. 11  പിന്നെ, അദ്ദേഹം കവാട​ത്തി​ന്റെ പ്രവേ​ശ​ന​ദ്വാ​ര​ത്തി​ന്റെ വീതി അളന്നു. അതു പത്തു മുഴം. കവാട​ത്തി​ന്റെ നീളം 13 മുഴവും. 12  ഇരുവശത്തും കാവൽക്കാ​രു​ടെ മുറി​ക​ളു​ടെ മുന്നിൽ, കെട്ടി​ത്തി​രി​ച്ചി​രി​ക്കുന്ന ഭാഗം ഒരു മുഴമാ​യി​രു​ന്നു. ഇരുവ​ശ​ത്തു​മുള്ള ആ മുറി​കൾക്കോ ഓരോ​ന്നി​നും ആറു മുഴം. 13  പിന്നെ, അദ്ദേഹം കാവൽക്കാ​രു​ടെ മുറി​ക​ളിൽ ഒന്നിന്റെ മേൽക്കൂരമുതൽ* മറ്റേതി​ന്റെ മേൽക്കൂ​ര​വരെ കവാടം അളന്നു; വീതി 25 മുഴം. പ്രവേ​ശ​ന​ദ്വാ​രം ഓരോ​ന്നും മറ്റേ പ്രവേ​ശ​ന​ദ്വാ​ര​ത്തി​നു നേർക്കാ​യി​രു​ന്നു.+ 14  പിന്നെ, അദ്ദേഹം വശങ്ങളി​ലുള്ള തൂണുകൾ അളന്നു; ഉയരം 60 മുഴം. മുറ്റത്തി​നു ചുറ്റു​മുള്ള കവാട​ങ്ങ​ളിൽ വശങ്ങളി​ലുള്ള തൂണു​ക​ളും അദ്ദേഹം അളന്നു. 15  കവാടത്തിന്റെ പ്രവേ​ശ​ന​ദ്വാ​ര​ത്തി​ന്റെ മുൻഭാ​ഗം​മു​തൽ കവാട​ത്തി​ന്റെ ഉള്ളിലുള്ള മണ്ഡപത്തി​ന്റെ മുൻഭാ​ഗം​വരെ 50 മുഴം. 16  കവാടത്തിൽ ഓരോ വശത്തു​മുള്ള, കാവൽക്കാ​രു​ടെ മുറി​കൾക്കും വശങ്ങളി​ലെ തൂണു​കൾക്കും വിസ്‌താ​രം കുറഞ്ഞു​വ​രുന്ന ചട്ടക്കൂ​ടുള്ള ജനലു​ക​ളു​ണ്ടാ​യി​രു​ന്നു.+ മണ്ഡപത്തി​ന്റെ ഉള്ളിലും ഓരോ വശത്തും ജനലു​ക​ളു​ണ്ടാ​യി​രു​ന്നു. വശങ്ങളി​ലുള്ള തൂണു​ക​ളിൽ ഈന്തപ്പ​ന​യു​ടെ രൂപവും കണ്ടു.+ 17  പിന്നെ, എന്നെ പുറത്തെ മുറ്റ​ത്തേക്കു കൊണ്ടു​പോ​യി. ഞാൻ അവിടെ ഊണുമുറികളും*+ മുറ്റത്തി​നു ചുറ്റും ഒരു കൽത്തള​വും കണ്ടു. കൽത്തള​ത്തിൽ 30 ഊണു​മു​റി​യു​ണ്ടാ​യി​രു​ന്നു. 18  കവാടങ്ങളുടെ വശത്തുള്ള കൽത്തള​ത്തി​ന്റെ അളവ്‌ കവാട​ങ്ങ​ളു​ടെ നീളത്തി​നു തുല്യ​മാ​യി​രു​ന്നു. ഇതു താഴത്തെ കൽത്തളം. 19  പിന്നെ, അദ്ദേഹം താഴത്തെ കവാട​ത്തി​ന്റെ മുൻഭാ​ഗം​മു​തൽ അകത്തെ മുറ്റത്തി​ന്റെ മുൻഭാ​ഗം​വ​രെ​യുള്ള അകലം* അളന്നു. കിഴക്കും വടക്കും അതു 100 മുഴമാ​യി​രു​ന്നു. 20  പുറത്തെ മുറ്റത്തി​നു വടക്കോ​ട്ടു ദർശന​മുള്ള ഒരു കവാട​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം അതിന്റെ നീളവും വീതി​യും അളന്നു. 21  അതിൽ ഇരുവ​ശ​ത്തും കാവൽക്കാ​രു​ടെ മൂന്നു മുറി​യു​ണ്ടാ​യി​രു​ന്നു. അതിന്റെ വശങ്ങളി​ലുള്ള തൂണു​കൾക്കും മണ്ഡപത്തി​നും ആദ്യത്തെ കവാട​ത്തി​ലു​ള്ള​വ​യു​ടെ അതേ അളവു​ക​ളാ​യി​രു​ന്നു. കവാട​ത്തി​ന്റെ അളവാ​കട്ടെ, 50 മുഴം നീളവും 25 മുഴം വീതി​യും. 22  അതിന്റെ ജനലു​ക​ളും മണ്ഡപവും ഈന്തപ്പ​ന​യു​ടെ രൂപങ്ങളും+ കിഴക്കേ കവാട​ത്തി​ലു​ള്ള​തി​ന്റെ അതേ വലുപ്പ​മു​ള്ള​വ​യാ​യി​രു​ന്നു. ഏഴു പടി കയറി ആളുകൾക്ക്‌ അവിടെ എത്താം. അവയുടെ മുന്നി​ലാ​യി​രു​ന്നു കവാട​ത്തി​ന്റെ മണ്ഡപം. 23  അകത്തെ മുറ്റത്ത്‌ വടക്കേ കവാട​ത്തി​നു നേരെ​യും കിഴക്കേ കവാട​ത്തി​നു നേരെ​യും ഓരോ കവാട​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം കവാടം​മു​തൽ കവാടം​വ​രെ​യുള്ള അകലം അളന്നു. അതു 100 മുഴം. 24  പിന്നെ, എന്നെ തെക്കു​വ​ശ​ത്തേക്കു കൊണ്ടു​പോ​യി. അവിടെ തെക്കു​വ​ശത്ത്‌ ഞാൻ ഒരു കവാടം കണ്ടു.+ അദ്ദേഹം അതിന്റെ വശങ്ങളി​ലുള്ള തൂണു​ക​ളും അതിന്റെ മണ്ഡപവും അളന്നു. മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​മാ​യി​രു​ന്നു അവയ്‌ക്കും. 25  അതിന്റെ ഇരുവ​ശ​ത്തും അതിന്റെ മണ്ഡപത്തി​ലും ജനലു​ക​ളു​ണ്ടാ​യി​രു​ന്നു. അവ മറ്റു ജനലു​കൾപോ​ലെ​ത​ന്നെ​യാ​യി​രു​ന്നു. കവാട​ത്തി​ന്റെ അളവാ​കട്ടെ, 50 മുഴം നീളവും 25 മുഴം വീതി​യും. 26  അവിടേക്കു കയറി​ച്ചെ​ല്ലാൻ ഏഴു പടിയു​ണ്ടാ​യി​രു​ന്നു.+ അവയുടെ മുന്നി​ലാ​യി​രു​ന്നു അതിന്റെ മണ്ഡപം. അതിന്റെ വശങ്ങളി​ലെ തൂണു​ക​ളിൽ ഇരുവ​ശ​ത്തും ഈന്തപ്പ​ന​യു​ടെ ഓരോ രൂപമു​ണ്ടാ​യി​രു​ന്നു. 27  അകത്തെ മുറ്റത്തി​നു തെക്കോ​ട്ടു ദർശന​മുള്ള ഒരു കവാട​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം തെക്കോ​ട്ടു കവാടം​മു​തൽ കവാടം​വരെ അളന്നു; അകലം 100 മുഴം. 28  പിന്നെ എന്നെ തെക്കേ കവാട​ത്തി​ലൂ​ടെ അകത്തെ മുറ്റ​ത്തേക്കു കൊണ്ടു​ചെന്നു. അപ്പോൾ, അദ്ദേഹം തെക്കേ കവാടം അളന്നു. മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​മാ​യി​രു​ന്നു ഇതിനും. 29  അതിന്റെ കാവൽമു​റി​ക​ളും വശങ്ങളി​ലുള്ള തൂണു​ക​ളും മണ്ഡപവും മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​ത്തി​ലു​ള്ള​വ​യാ​യി​രു​ന്നു. അതിന്റെ ഇരുവ​ശ​ത്തും അതിന്റെ മണ്ഡപത്തി​നും ജനലു​ക​ളു​ണ്ടാ​യി​രു​ന്നു. കവാട​ത്തി​ന്റെ അളവാ​കട്ടെ, 50 മുഴം നീളവും 25 മുഴം വീതി​യും.+ 30  ചുറ്റും മണ്ഡപങ്ങ​ളു​ണ്ടാ​യി​രു​ന്നു; അവയുടെ നീളം 25 മുഴവും വീതി 5 മുഴവും. 31  അതിന്റെ മണ്ഡപത്തി​ന്റെ ദർശനം പുറത്തെ മുറ്റ​ത്തേ​ക്കാ​യി​രു​ന്നു. അതിന്റെ വശങ്ങളി​ലുള്ള തൂണു​ക​ളിൽ ഈന്തപ്പ​ന​യു​ടെ രൂപങ്ങ​ളു​ണ്ടാ​യി​രു​ന്നു.+ അവി​ടേക്കു കയറി​ച്ചെ​ല്ലാൻ എട്ടു പടി.+ 32  പിന്നെ, കിഴക്കു​നിന്ന്‌ എന്നെ അകത്തെ മുറ്റ​ത്തേക്കു കൊണ്ടു​ചെന്നു. അപ്പോൾ, അദ്ദേഹം കവാടം അളന്നു. മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​മാ​യി​രു​ന്നു ഇതിനും. 33  അതിന്റെ കാവൽമു​റി​ക​ളും വശങ്ങളി​ലുള്ള തൂണു​ക​ളും മണ്ഡപവും മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​ത്തി​ലു​ള്ള​വ​യാ​യി​രു​ന്നു. അതിന്റെ ഇരുവ​ശ​ത്തും അതിന്റെ മണ്ഡപത്തി​നും ജനലു​ക​ളു​ണ്ടാ​യി​രു​ന്നു. കവാട​ത്തി​ന്റെ അളവാ​കട്ടെ, 50 മുഴം നീളവും 25 മുഴം വീതി​യും. 34  അതിന്റെ മണ്ഡപത്തി​ന്റെ ദർശനം പുറത്തെ മുറ്റ​ത്തേ​ക്കാ​യി​രു​ന്നു. അതിന്റെ ഇരുവ​ശ​ങ്ങ​ളി​ലു​മുള്ള തൂണു​ക​ളിൽ ഈന്തപ്പ​ന​യു​ടെ രൂപങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവി​ടേക്കു കയറി​ച്ചെ​ല്ലാൻ എട്ടു പടി. 35  പിന്നെ, എന്നെ വടക്കേ കവാട​ത്തി​ലേക്കു കൊണ്ടു​ചെന്നു.+ അദ്ദേഹം അത്‌ അളന്നു. മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​മാ​യി​രു​ന്നു ഇതിനും. 36  അതിന്റെ കാവൽമു​റി​ക​ളും വശങ്ങളി​ലുള്ള തൂണു​ക​ളും മണ്ഡപവും മറ്റുള്ള​വ​യു​ടെ അതേ വലുപ്പ​ത്തി​ലു​ള്ള​വ​യാ​യി​രു​ന്നു. അതിന്റെ ഇരുവ​ശ​ത്തും ജനലു​ക​ളു​ണ്ടാ​യി​രു​ന്നു. കവാട​ത്തി​ന്റെ അളവാ​കട്ടെ, 50 മുഴം നീളവും 25 മുഴം വീതി​യും. 37  അതിന്റെ വശങ്ങളി​ലുള്ള തൂണുകൾ പുറത്തെ മുറ്റത്തി​ന്‌ അഭിമു​ഖ​മാ​യി​രു​ന്നു. അതിന്റെ വശങ്ങളി​ലുള്ള തൂണുകൾ രണ്ടിലും ഈന്തപ്പ​ന​യു​ടെ രൂപങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവി​ടേക്കു കയറി​ച്ചെ​ല്ലാൻ എട്ടു പടി. 38  കവാടത്തിന്റെ വശങ്ങളി​ലുള്ള തൂണു​കൾക്ക​ടു​ത്താ​യി ഒരു ഊണു​മു​റി​യു​ണ്ടാ​യി​രു​ന്നു. അതിന്റെ വാതി​ലും ഞാൻ കണ്ടു. അവി​ടെ​വെ​ച്ചാ​ണു സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നുള്ള വസ്‌തു​ക്കൾ കഴുകി​യി​രു​ന്നത്‌.+ 39  കവാടത്തിന്റെ മണ്ഡപത്തി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും രണ്ടു മേശയു​ണ്ടാ​യി​രു​ന്നു. സമ്പൂർണദഹനയാഗങ്ങൾക്കും+ പാപയാഗങ്ങൾക്കും+ അപരാധയാഗങ്ങൾക്കും+ ഉള്ള മൃഗങ്ങളെ അറുക്കാ​നു​ള്ള​താ​യി​രു​ന്നു ഈ മേശകൾ. 40  വടക്കേ കവാട​ത്തി​ലേക്കു കയറു​ന്നി​ടത്ത്‌ പ്രവേ​ശ​ന​ദ്വാ​ര​ത്തി​നു വെളി​യി​ലാ​യി രണ്ടു മേശയു​ണ്ടാ​യി​രു​ന്നു. അകത്ത്‌ കവാട​ത്തി​ന്റെ മണ്ഡപത്തി​ലുമുണ്ടായിരുന്നു രണ്ടു മേശ. 41  കവാടത്തിന്റെ ഇരുവ​ശ​ത്തും നാലു മേശ വീതമു​ണ്ടാ​യി​രു​ന്നു; ആകെ എട്ടു മേശ. അവയിൽവെ​ച്ചാ​ണു ബലിമൃ​ഗ​ങ്ങളെ അറുത്തി​രു​ന്നത്‌. 42  സമ്പൂർണദഹനയാഗത്തിനുള്ള നാലു മേശ വെട്ടി​യെ​ടുത്ത കല്ലു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. അവയ്‌ക്ക്‌ ഒന്നര മുഴം നീളവും ഒന്നര മുഴം വീതി​യും ഒരു മുഴം ഉയരവും ഉണ്ടായി​രു​ന്നു. ദഹനയാ​ഗ​മൃ​ഗ​ങ്ങ​ളെ​യും ബലിമൃ​ഗ​ങ്ങ​ളെ​യും അറുക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണങ്ങൾ വെച്ചി​രു​ന്നത്‌ അവയി​ലാ​യി​രു​ന്നു. 43  നാലു വിരൽ വീതി​യി​ലുള്ള തട്ടുകൾ അകത്തെ ഭിത്തി​യിൽ ചുറ്റും പിടി​പ്പി​ച്ചി​രു​ന്നു. കാഴ്‌ച​യാ​ഗ​ത്തി​നുള്ള മൃഗങ്ങ​ളു​ടെ മാംസം മേശക​ളി​ലാ​ണു വെച്ചി​രു​ന്നത്‌. 44  അകത്തെ കവാട​ത്തി​നു പുറത്താ​യി​രു​ന്നു ഗായകർക്കുള്ള ഊണു​മു​റി​കൾ.+ വടക്കേ കവാട​ത്തിന്‌ അടുത്ത്‌ അകത്തെ മുറ്റത്താ​യി​രു​ന്നു അവ. അവയുടെ ദർശനം തെക്കോ​ട്ടാ​യി​രു​ന്നു. മറ്റൊരു ഊണു​മു​റി കിഴക്കേ കവാട​ത്തിന്‌ അടുത്താ​യി​രു​ന്നു. അതിന്റെ ദർശനം വടക്കോ​ട്ടും. 45  അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോ​ട്ടു ദർശന​മുള്ള ഈ ഊണു​മു​റി ദേവാ​ല​യ​ശു​ശ്രൂ​ഷ​യു​ടെ ചുമത​ല​യുള്ള പുരോ​ഹി​ത​ന്മാർക്കു​ള്ള​താണ്‌.+ 46  വടക്കോട്ടു ദർശന​മുള്ള ഊണു​മു​റി യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യാൻ ചുമത​ല​യുള്ള പുരോ​ഹി​ത​ന്മാർക്കു​ള്ള​താണ്‌.+ അവർ സാദോ​ക്കി​ന്റെ പുത്ര​ന്മാർ.+ ലേവ്യ​രിൽനിന്ന്‌ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി തിരു​സ​ന്നി​ധി​യിൽ ചെല്ലാൻ നിയമി​ത​രാ​യ​വ​രാണ്‌ അവർ.”+ 47  പിന്നെ, അദ്ദേഹം അകത്തെ മുറ്റം അളന്നു. 100 മുഴം നീളവും 100 മുഴം വീതി​യും ഉള്ള സമചതു​ര​മാ​യി​രു​ന്നു അത്‌. യാഗപീ​ഠം ദേവാ​ല​യ​ത്തി​ന്റെ മുന്നി​ലാ​യി​രു​ന്നു. 48  അടുത്തതായി, എന്നെ ദേവാ​ല​യ​ത്തി​ന്റെ മണ്ഡപത്തിലേക്കു+ കൊണ്ടു​പോ​യി. അദ്ദേഹം മണ്ഡപത്തി​ന്റെ വശത്തുള്ള തൂൺ അളന്നു. ഇപ്പുറ​ത്തു​ള്ള​തിന്‌ അഞ്ചു മുഴം; അപ്പുറ​ത്തു​ള്ള​തി​നും അഞ്ചു മുഴം. കവാട​ത്തി​ന്റെ വീതി ഇപ്പുറത്ത്‌ മൂന്നു മുഴവും അപ്പുറത്ത്‌ മൂന്നു മുഴവും ആയിരു​ന്നു. 49  മണ്ഡപത്തിന്‌ 20 മുഴം നീളവും 11* മുഴം വീതി​യും ഉണ്ടായി​രു​ന്നു. പടി കയറി ആളുകൾക്ക്‌ അവിടെ എത്താം. ഇരുവ​ശ​ങ്ങ​ളി​ലു​മുള്ള തൂണു​ക​ളു​ടെ അടുത്ത്‌ ഓരോ സ്‌തം​ഭ​മു​ണ്ടാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അനു. ബി14 കാണുക.
അക്ഷ. “കാണി​ച്ചു​ത​രു​ന്ന​തി​ലെ​ല്ലാം നീ ഹൃദയം ഉറപ്പിക്കൂ!”
അക്ഷ. “ഭവനത്തി​ന്‌.” 40-48 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ “ഭവനം” എന്നത്‌ ദേവാ​ല​യ​സ​മു​ച്ച​യ​ത്തെ​യോ ദേവാ​ല​യ​ത്തെ​ത്ത​ന്നെ​യോ കുറി​ക്കു​ന്നി​ടത്ത്‌ “ദേവാ​ലയം” എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.
ഇതു വലിയ മുഴമാ​ണ്‌. അനു. ബി14 കാണുക.
ഇതു കാവൽക്കാ​രു​ടെ മുറി​യു​ടെ ഭിത്തി​യു​ടെ മുകള​റ്റ​ത്തെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
അഥവാ “അറകളും.”
അക്ഷ. “വീതി.”
മറ്റൊരു സാധ്യത “12.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം