യഹസ്‌കേൽ 30:1-26

30  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഇങ്ങനെ പ്രവചി​ക്കൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “‘അയ്യോ! ആ ദിവസം വരുന്നു’ എന്നു പറഞ്ഞ്‌ കരയൂ.   കാരണം, ആ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു. അതെ, യഹോ​വ​യു​ടെ ദിവസം സമീപി​ച്ചി​രി​ക്കു​ന്നു.+ അതു മേഘാ​വൃ​ത​മായ ഒരു ദിവസ​മാ​യി​രി​ക്കും;+ ജനതകൾക്കാ​യി നിശ്ചയി​ച്ചി​ട്ടുള്ള സമയം.+   ഈജിപ്‌തിനു നേരെ ഒരു വാൾ വരും. ഈജി​പ്‌തിൽ ആളുകളെ കൊ​ന്നൊ​ടു​ക്കു​മ്പോൾ എത്യോ​പ്യ​യെ പരി​ഭ്രമം പിടി​കൂ​ടും.ഈജി​പ്‌തി​ന്റെ സമ്പത്തെ​ല്ലാം കൊണ്ടു​പോ​യി. അതിന്റെ അടിസ്ഥാ​നം തകർന്ന​ല്ലോ.+   എത്യോപ്യയും+ പൂതും+ ലൂദും സകല സമ്മിശ്രപുരുഷാരവും*കൂബും ഉടമ്പടിയിൻകീഴുള്ളവരുടെ* ദേശ​ത്തോ​ടൊ​പ്പംവാളിന്‌ ഇരയാ​കും.”’   യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഈജി​പ്‌തി​നെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രും നിലം​പ​തി​ക്കും.അതിന്റെ പ്രതാ​പ​ത്തി​ന്റെ അഹങ്കാരം ഇല്ലാതാ​ക്കും.’+ “‘മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ ദേശ​ത്തെ​ങ്ങും അവർ വാളാൽ വീഴും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  ‘അവരുടെ ദേശം​പോ​ലെ അത്രയ​ധി​കം വിജന​മാ​യി​ക്കി​ട​ക്കുന്ന മറ്റൊരു ദേശവു​മു​ണ്ടാ​കില്ല; ആ നഗരങ്ങൾപോ​ലെ നശിച്ചു​കി​ട​ക്കുന്ന മറ്റൊരു നഗരവു​മു​ണ്ടാ​കില്ല.+  ഞാൻ ഈജി​പ്‌തി​നു തീ കൊളു​ത്തു​ക​യും അതുമാ​യി സഖ്യം ചേർന്നി​രി​ക്കു​ന്ന​വ​രെ​യെ​ല്ലാം തകർക്കു​ക​യും ചെയ്യു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.  വലിയ ആത്മവി​ശ്വാ​സ​ത്തോ​ടെ കഴിയുന്ന എത്യോ​പ്യ​യെ പരി​ഭ്രാ​ന്തി​യി​ലാ​ക്കാൻ ഞാൻ അന്നു കപ്പലിൽ ദൂതന്മാ​രെ അയയ്‌ക്കും. ഈജി​പ്‌തി​ന്റെ വിനാ​ശ​ദി​വ​സ​ത്തിൽ സംഭ്രമം അവരെ പിടി​കൂ​ടും. കാരണം, ആ ദിനം നിശ്ചയ​മാ​യും വരും.’ 10  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസറിന്റെ*+ കൈയാൽ ഈജി​പ്‌തി​ന്റെ ജനസമൂ​ഹത്തെ ഞാൻ ഇല്ലാതാ​ക്കും. 11  ദേശം നശിപ്പി​ക്കാൻ അവനെ​യും അവന്റെ സൈന്യ​ത്തെ​യും ഞാൻ വരുത്തും. എല്ലാ ജനതക​ളി​ലും​വെച്ച്‌ അതി​ക്രൂ​ര​ന്മാ​രാ​ണ​ല്ലോ അവർ.+ അവർ ഈജി​പ്‌തി​നു നേരെ വാൾ ഊരി ദേശം ശവശരീ​ര​ങ്ങൾകൊണ്ട്‌ നിറയ്‌ക്കും.+ 12  നൈലിന്റെ കനാലുകൾ+ ഞാൻ വറ്റിച്ചു​ക​ള​യും. ആ ദേശം ഞാൻ ദുഷ്ടന്മാർക്കു വിൽക്കും. ഞാൻ വിദേ​ശി​ക​ളു​ടെ കൈയാൽ ദേശം വിജന​മാ​ക്കും,+ അതിലു​ള്ള​തെ​ല്ലാം നശിപ്പി​ക്കും. യഹോവ എന്ന ഞാനാണ്‌ ഇതു പറയു​ന്നത്‌.’ 13  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘തീർന്നില്ല. ഞാൻ മ്ലേച്ഛവിഗ്രഹങ്ങളെ* നശിപ്പി​ക്കും. നോഫിലെ* ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഇല്ലാതാ​ക്കും.+ സ്വദേ​ശി​യായ ഒരു പ്രഭു* ഇനി ഈജി​പ്‌ത്‌ ദേശത്തു​ണ്ടാ​യി​രി​ക്കില്ല. ഈജി​പ്‌തി​ലെ​ങ്ങും ഞാൻ ഭയം വിതയ്‌ക്കും.+ 14  പത്രോസിനെ+ ഞാൻ വിജന​മാ​ക്കും. സോവാൻ ഞാൻ തീക്കി​ര​യാ​ക്കും. നോയിൽ*+ ഞാൻ വിധി നടപ്പാ​ക്കും. 15  ഈജിപ്‌തിന്റെ ശക്തിദുർഗ​മായ സിനിൽ ഞാൻ എന്റെ ഉഗ്ര​കോ​പം ചൊരി​യും. നോയി​ലെ ജനങ്ങളെ ഞാൻ സംഹരി​ക്കും. 16  ഞാൻ ഈജി​പ്‌തി​നു തീ കൊളു​ത്തും! സിൻ കൊടും​ഭീ​തി​യി​ലാ​കും! നോ ഭേദി​ക്ക​പ്പെ​ടും! പട്ടാപ്പകൽ നോഫ്‌* ആക്രമി​ക്ക​പ്പെ​ടും! 17  ഓനിലെയും* പിബേ​സ​ത്തി​ലെ​യും യുവാക്കൾ വാളിന്‌ ഇരയാ​കും. നഗരവാ​സി​കളെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും. 18  തഹ്‌പനേസിൽവെച്ച്‌ ഞാൻ ഈജി​പ്‌തി​ന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടു​പോ​കും. പ്രതാപം കാരണ​മുള്ള അവളുടെ അഹങ്കാരം ഇല്ലാതാ​കും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങ​ളി​ലു​ള്ള​വരെ ബന്ദിക​ളാ​യി കൊണ്ടു​പോ​കും.+ 19  ഈജിപ്‌തിന്മേൽ ഞാൻ വിധി നടപ്പാ​ക്കും. ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’” 20  11-ാം വർഷം ഒന്നാം മാസം ഏഴാം ദിവസം എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി: 21  “മനുഷ്യ​പു​ത്രാ, ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​ന്റെ കൈ ഞാൻ ഒടിച്ചി​രി​ക്കു​ന്നു. ഒടിവ്‌ ഭേദമാ​കാൻവേണ്ടി അതു വെച്ചു​കെ​ട്ടില്ല. വാൾ പിടി​ക്കാൻ ബലം കിട്ടേ​ണ്ട​തിന്‌ അതു ചുറ്റി​ക്കെ​ട്ടില്ല.” 22  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​ന്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.+ ഞാൻ അവന്റെ ഇരു​കൈ​യും ഒടിക്കും. ബലമുള്ള കൈയും ഒടിഞ്ഞ കൈയും—രണ്ടും ഞാൻ ഒടിക്കും.+ ഞാൻ അവന്റെ കൈയിൽനി​ന്ന്‌ വാൾ താഴെ വീഴ്‌ത്തും.+ 23  എന്നിട്ട്‌, ഈജി​പ്‌തു​കാ​രെ ജനതക​ളു​ടെ ഇടയിൽ ചിതറി​ക്കും. പല ദേശങ്ങ​ളി​ലേക്ക്‌ ഓടി​ച്ചു​ക​ള​യും.+ 24  ഞാൻ ബാബി​ലോൺരാ​ജാ​വി​ന്റെ കൈ ബലപ്പെടുത്തി*+ എന്റെ വാൾ അവന്റെ കൈയിൽ കൊടു​ക്കും.+ ഫറവോ​ന്റെ കൈ ഞാൻ ഒടിക്കും. മരണാ​സ​ന്ന​നായ മനുഷ്യ​നെ​പ്പോ​ലെ അവൻ അവന്റെ* മുന്നിൽ ഉച്ചത്തിൽ ഞരങ്ങും. 25  ബാബിലോൺരാജാവിന്റെ കൈ ഞാൻ ബലപ്പെ​ടു​ത്തും. പക്ഷേ, ഫറവോ​ന്റെ കൈ തളർന്ന്‌ തൂങ്ങും. ഞാൻ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ വാൾ കൊടു​ക്കു​മ്പോൾ, അവൻ അത്‌ ഈജി​പ്‌ത്‌ ദേശത്തി​ന്‌ എതിരെ പ്രയോ​ഗി​ക്കു​മ്പോൾ,+ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും. 26  ഞാൻ ഈജി​പ്‌തു​കാ​രെ ജനതക​ളു​ടെ ഇടയി​ലേക്കു ചിതറി​ക്കും. പല ദേശങ്ങ​ളി​ലേക്ക്‌ അവരെ ഓടി​ച്ചു​ക​ള​യും.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’”

അടിക്കുറിപ്പുകള്‍

അഥവാ “മറ്റു ജനതക​ളിൽപ്പെട്ട എല്ലാവ​രും.”
ഒരുപക്ഷേ, ഈജി​പ്‌തു​മാ​യി സഖ്യം ചെയ്‌ത ഇസ്രാ​യേ​ല്യ​രാ​യി​രി​ക്കാം ഇത്‌.
അക്ഷ. “നെബൂ​ഖ​ദ്‌രേ​സ​റി​ന്റെ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “മെംഫി​സി​ലെ.”
അഥവാ “തലവൻ.”
അതായത്‌, തീബ്‌സ്‌.
അഥവാ “മെംഫി​സ്‌.”
അതായത്‌, ഹീലി​യോ​പൊ​ലി​സ്‌.
അഥവാ “ബാബി​ലോൺരാ​ജാ​വി​നെ കൂടുതൽ പ്രബല​നാ​ക്കി.”
അതായത്‌, ബാബി​ലോൺരാ​ജാ​വ്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം