യഹസ്‌കേൽ 23:1-49

23  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഒരമ്മ പെറ്റ മക്കളായ രണ്ടു സ്‌ത്രീ​ക​ളു​ണ്ടാ​യി​രു​ന്നു.+  അവർ ഈജി​പ്‌തിൽ വേശ്യ​ക​ളാ​യി.+ ചെറു​പ്പം​മു​തലേ അവർ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു. അവി​ടെ​വെച്ച്‌ അന്യർ അവരുടെ മുലകൾ ഞെക്കി, ആ കന്യക​മാ​രു​ടെ മാറിടം തഴുകി.  മൂത്തവളുടെ പേര്‌ ഒഹൊല* എന്നായി​രു​ന്നു. ഇളയവൾ ഒഹൊ​ലീ​ബ​യും.* അവർ ഇരുവ​രും എന്റേതാ​യി. ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും അവർ പ്രസവി​ച്ചു. ഒഹൊല എന്ന പേര്‌ ശമര്യയെയും+ ഒഹൊ​ലീബ എന്നത്‌ യരുശ​ലേ​മി​നെ​യും സൂചി​പ്പി​ക്കു​ന്നു.  “ഒഹൊല എന്റേതാ​യി​രി​ക്കു​മ്പോ​ഴാ​ണു വേശ്യാ​വൃ​ത്തി ചെയ്‌തു​തു​ട​ങ്ങി​യത്‌.+ അവൾ കാമദാ​ഹ​ത്തോ​ടെ കാമു​ക​ന്മാ​രു​ടെ പിന്നാലെ, അവളുടെ അയൽക്കാ​രായ അസീറിയക്കാരുടെ+ പിന്നാലെ, പോയി.+  നീലവസ്‌ത്രധാരികളായ ഗവർണർമാ​രും ഉപഭര​ണാ​ധി​കാ​രി​ക​ളും ആയിരുന്ന അവരെ​ല്ലാം കുതി​ര​പ്പു​റത്ത്‌ സഞ്ചരി​ക്കുന്ന യുവ​കോ​മ​ള​ന്മാ​രാ​യി​രു​ന്നു.  പ്രമുഖരായ എല്ലാ അസീറി​യൻ പുത്ര​ന്മാ​രു​മാ​യും അവൾ വേശ്യാ​വൃ​ത്തി ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ അവൾ കാമി​ച്ച​വ​രു​ടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* അവൾ സ്വയം അശുദ്ധ​യാ​ക്കി.  ഈജിപ്‌തിൽവെച്ച്‌ ചെയ്‌തു​വന്ന വേശ്യാ​വൃ​ത്തി അവൾ ഉപേക്ഷി​ച്ചില്ല. അവളുടെ ചെറു​പ്പ​ത്തിൽ അവർ അവളു​മാ​യി ബന്ധപ്പെട്ടു. കന്യക​യാ​യി​രുന്ന അവളുടെ മാറിടം തഴുകി. അവളുടെ മേൽ അവർ തങ്ങളുടെ കാമദാ​ഹം തീർത്തു.*+  അതുകൊണ്ട്‌ ഞാൻ അവളെ, അവൾ കാമിച്ച അവളുടെ കാമു​ക​ന്മാർക്ക്‌, അസീറി​യൻ പുത്ര​ന്മാർക്ക്‌,+ വിട്ടു​കൊ​ടു​ത്തു. 10  അവർ അവളെ നഗ്നയാക്കി.+ അവളുടെ പുത്രീ​പു​ത്ര​ന്മാ​രെ പിടി​ച്ചു​കൊ​ണ്ടു​പോ​യി.+ അവളെ അവർ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു. അവൾ സ്‌ത്രീ​ക​ളു​ടെ ഇടയിൽ കുപ്ര​സി​ദ്ധ​യാ​യി. അവർ അവൾക്കെ​തി​രെ ന്യായ​വി​ധി നടപ്പാക്കി. 11  “ഇതു കണ്ടപ്പോൾ അവളുടെ അനിയത്തി ഒഹൊ​ലീബ കാണിച്ച കാമ​വെറി ഇതിലും മോശ​മാ​യി​രു​ന്നു. അവളുടെ വേശ്യാ​വൃ​ത്തി അവളുടെ ചേച്ചി​യെ​പ്പോ​ലും തോൽപ്പി​ക്കു​ന്നത്ര ഭയങ്കര​മാ​യി​രു​ന്നു.+ 12  അവൾ അവളുടെ അയൽക്കാ​രായ അസീറി​യൻ പുത്ര​ന്മാ​രെ കാമി​ച്ചു​ന​ടന്നു.+ മോടി​യുള്ള വസ്‌ത്രം ധരിച്ച്‌ കുതി​ര​പ്പു​റത്ത്‌ സഞ്ചരി​ക്കുന്ന യുവ​കോ​മ​ള​ന്മാ​രായ ഗവർണർമാ​രും ഉപഭര​ണാ​ധി​കാ​രി​ക​ളും ആയിരു​ന്നു അവരെ​ല്ലാം. 13  അവൾ സ്വയം അശുദ്ധ​യാ​ക്കി​യതു കണ്ടപ്പോൾ അവർ ഇരുവ​രും ഒരേ പാതയി​ലാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി.+ 14  അവൾ പക്ഷേ, അവളുടെ വേശ്യാ​വൃ​ത്തി ഒന്നി​നൊ​ന്നു വർധി​പ്പി​ച്ചു. ചുവരു​ക​ളിൽ കൊത്തി​യു​ണ്ടാ​ക്കിയ പുരു​ഷ​രൂ​പങ്ങൾ, കൽദയ​പു​രു​ഷ​ന്മാ​രു​ടെ സിന്ദൂരവർണത്തിലുള്ള* രൂപങ്ങൾ, അവൾ കണ്ടു. 15  അരപ്പട്ട കെട്ടി തലയിൽ മോടി​യുള്ള തലപ്പാവ്‌ വെച്ചി​രുന്ന അവർ കാഴ്‌ച​യിൽ യുദ്ധവീ​ര​ന്മാ​രെ​പ്പോ​ലി​രു​ന്നു. കൽദയ​ദേ​ശത്ത്‌ ജനിച്ച ബാബി​ലോൺകാ​രു​ടെ രൂപങ്ങ​ളാ​യി​രു​ന്നു അവ. 16  അതു കണ്ട ഉടനെ അവൾക്ക്‌ അവരോ​ടു കാമം തോന്നി​ത്തു​ടങ്ങി. കൽദയ​യി​ലുള്ള അവരുടെ അടു​ത്തേക്ക്‌ അവൾ ദൂതന്മാ​രെ അയച്ചു.+ 17  അങ്ങനെ, അവളോ​ടൊ​പ്പം പ്രേമശയ്യ പങ്കിടാൻ ബാബി​ലോൺപു​ത്ര​ന്മാർ വന്നുതു​ടങ്ങി. അവർ അവരുടെ കാമവെറിയാൽ* അവളെ അശുദ്ധ​യാ​ക്കി. അശുദ്ധ​യായ അവളോ വെറു​പ്പോ​ടെ അവരെ ഉപേക്ഷി​ച്ചു. 18  “അവൾ തുടർന്നും കൂസലി​ല്ലാ​തെ വേശ്യാ​വൃ​ത്തി ചെയ്‌ത്‌ തന്റെ നഗ്നത തുറന്നുകാട്ടിയതുകൊണ്ട്‌+ അവളുടെ ചേച്ചി​യെ​പ്പോ​ലെ​തന്നെ അവളെ​യും ഞാൻ വെറുത്തു, അവളെ​യും ഞാൻ ഉപേക്ഷി​ച്ചു.+ 19  ഈജിപ്‌ത്‌ ദേശത്തു​വെച്ച്‌ വേശ്യാ​വൃ​ത്തി ചെയ്‌ത അവളുടെ ചെറുപ്പകാലം+ ഓർത്ത്‌ അവൾ അവളുടെ വേശ്യാ​വൃ​ത്തി ഒന്നി​നൊ​ന്നു വർധി​പ്പി​ച്ചു.+ 20  കഴുതകളുടേതുപോലുള്ള ലിംഗ​വും കുതി​ര​ക​ളു​ടേ​തു​പോ​ലുള്ള ജനനേ​ന്ദ്രി​യ​വും ഉള്ള പുരു​ഷ​ന്മാ​രു​ടെ പിന്നാലെ അവരുടെ വെപ്പാ​ട്ടി​കൾ ചെല്ലു​ന്ന​തു​പോ​ലെ അവൾ കാമ​വെ​റി​യോ​ടെ അവരുടെ പുറകേ ചെന്നു. 21  ഈജിപ്‌തുകാർ നിന്റെ മാറിടം തഴുകിയ, നിന്റെ യൗവന​സ്‌ത​നങ്ങൾ തലോ​ടിയ, നിന്റെ ചെറു​പ്പ​കാ​ലം നീ മോഹി​ച്ചു. ആ വഷളത്തങ്ങൾ ചെയ്യാൻ നീ കൊതി​ച്ചു.+ 22  “അതു​കൊണ്ട്‌ ഒഹൊ​ലീ​ബയേ, പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘നിനക്കു വെറുപ്പു തോന്നി നീ ഉപേക്ഷിച്ച കാമു​ക​ന്മാ​രെ ഞാൻ ഇതാ, ഇളക്കി​വി​ടു​ന്നു.+ നാനാ​വ​ശ​ത്തു​നി​ന്നും അവർ നിനക്ക്‌ എതിരെ വരും.+ 23  അങ്ങനെ, ബാബിലോൺപുത്രന്മാരും+ സകല കൽദയരും+ പെക്കോ​ദ്‌,+ ശോവ, കോവ എന്നിവി​ട​ങ്ങ​ളി​ലെ പുരു​ഷ​ന്മാ​രും എല്ലാ അസീറി​യൻ പുത്ര​ന്മാ​രും നിനക്ക്‌ എതിരെ വരും. ഗവർണർമാ​രും ഉപഭര​ണാ​ധി​കാ​രി​ക​ളും ആയ അവരെ​ല്ലാം യുവ​കോ​മ​ള​ന്മാ​രാണ്‌. കുതി​ര​പ്പു​റത്ത്‌ സഞ്ചരി​ക്കുന്ന അവരെ​ല്ലാം യുദ്ധവീ​ര​ന്മാ​രും പ്രത്യേ​കം തിരഞ്ഞെടുക്കപ്പെട്ടവരും* ആണ്‌. 24  അവരുടെ വൻസൈ​നി​ക​വ്യൂ​ഹം വൻപരി​ച​യും ചെറുപരിചയും* പിടിച്ച്‌ പടത്തൊ​പ്പി അണിഞ്ഞ്‌ കടകട​ശ​ബ്ദ​മുള്ള യുദ്ധര​ഥ​ങ്ങ​ളും രഥച​ക്ര​ങ്ങ​ളും ആയി നിന്നെ ആക്രമി​ക്കാൻ വരും. അവർ നിനക്കു ചുറ്റും അണിനി​ര​ക്കും. വിധി പുറ​പ്പെ​ടു​വി​ക്കാൻ ഞാൻ അവർക്ക്‌ അധികാ​രം കൊടു​ക്കും. അവർക്കു തോന്നി​യ​തു​പോ​ലെ അവർ നിന്നെ വിധി​ക്കും.+ 25  ഞാൻ എന്റെ ധാർമി​ക​രോ​ഷം നിന്റെ നേരെ അഴിച്ചു​വി​ടും. അവർ ക്രോ​ധ​ത്തോ​ടെ നിന്നോ​ടു പെരു​മാ​റും. അവർ നിന്റെ മൂക്കും ചെവി​ക​ളും വെട്ടി​ക്ക​ള​യും. നിന്നിൽ ബാക്കി​യു​ള്ളവർ വാളിന്‌ ഇരയാ​കും. അവർ നിന്റെ പുത്രീ​പു​ത്ര​ന്മാ​രെ പിടി​ച്ചു​കൊ​ണ്ടു​പോ​കും. ബാക്കി​യു​ള്ള​വരെ തീ തിന്നും.+ 26  അവർ നിന്റെ വസ്‌ത്രം ഉരിഞ്ഞ്‌+ നിന്റെ മനോ​ഹ​ര​മായ ആഭരണങ്ങൾ ഊരി​യെ​ടു​ക്കും.+ 27  ഈജിപ്‌തിലായിരിക്കെ നീ തുടങ്ങി​വെച്ച നിന്റെ വേശ്യാവൃത്തിയും+ വഷളത്ത​വും ഞാൻ അവസാ​നി​പ്പി​ക്കും.+ നീ അവരെ ഇനി നോക്കില്ല. ഇനി ഒരിക്ക​ലും ഈജി​പ്‌തി​നെ ഓർക്കു​ക​യു​മില്ല.’ 28  “കാരണം, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നീ വെറു​ക്കു​ന്ന​വ​രു​ടെ കൈയിൽ, മനം മടുത്ത്‌ നീ ഉപേക്ഷി​ച്ച​വ​രു​ടെ കൈയിൽ, ഞാൻ ഇതാ, നിന്നെ ഏൽപ്പി​ക്കാൻപോ​കു​ന്നു.+ 29  അവർ വെറു​പ്പോ​ടെ നിന്നോ​ടു പെരു​മാ​റും. നീ അധ്വാ​നിച്ച്‌ ഉണ്ടാക്കി​യ​തെ​ല്ലാം അവർ കൊണ്ടു​പോ​കും.+ നിന്നെ നഗ്നയും ഉടുതു​ണി​യി​ല്ലാ​ത്ത​വ​ളും ആയി അവർ ഉപേക്ഷി​ക്കും. നിന്റെ അസാന്മാർഗി​ക​ത​യു​ടെ നാണം​കെട്ട നഗ്നതയും നിന്റെ വഷളത്ത​വും വേശ്യാ​വൃ​ത്തി​യും പരസ്യ​മാ​കും.+ 30  ഇതെല്ലാം നിന്നോ​ടു ചെയ്യു​ന്നതു നീ ഒരു വേശ്യ​യെ​പ്പോ​ലെ ജനതക​ളു​ടെ പിന്നാലെ നടന്നതു​കൊ​ണ്ടാണ്‌,+ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾകൊണ്ട്‌ നിന്നെ​ത്തന്നെ അശുദ്ധ​യാ​ക്കി​യ​തു​കൊ​ണ്ടാണ്‌.+ 31  നീയും നിന്റെ ചേച്ചി​യു​ടെ അതേ വഴിക്കാ​ണു പോയി​രി​ക്കു​ന്നത്‌.+ അവളുടെ പാനപാ​ത്രം ഞാൻ നിന്റെ കൈയിൽ തരും.’+ 32  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നിന്റെ ചേച്ചി​യു​ടെ പാനപാ​ത്ര​ത്തിൽനിന്ന്‌, കുഴിഞ്ഞ്‌ വിസ്‌താ​ര​മുള്ള ആ പാത്ര​ത്തിൽനിന്ന്‌, നീ കുടി​ക്കും.+നിന്ദയ്‌ക്കും പരിഹാ​സ​ത്തി​നും നീ പാത്ര​മാ​കും.+ ആ പാനപാ​ത്ര​ത്തിൽ അതു വേണ്ടു​വോ​ള​മു​ണ്ട​ല്ലോ. 33  ലഹരിയും ദുഃഖ​വും നിന്നെ കീഴട​ക്കും.*ഭീതി​യു​ടെ​യും നാശത്തി​ന്റെ​യും ആ പാനപാ​ത്രം നീ കുടി​ക്കും.നിന്റെ ചേച്ചി​യായ ശമര്യ​യു​ടെ പാനപാ​ത്രം. 34  നീ അതു കുടിച്ച്‌ വറ്റി​ക്കേ​ണ്ടി​വ​രും.+ ആ മൺപാ​ത്ര​ത്തി​ന്റെ കഷണങ്ങൾ നീ കാർന്നു​തി​ന്നും.നിന്റെ സ്‌തനങ്ങൾ നീ വലിച്ചു​കീ​റും. “കാരണം, ഞാനാണ്‌ ഇതു പറയു​ന്നത്‌” എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’ 35  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നീ എന്നെ മറന്നതു​കൊ​ണ്ടും ഒട്ടും വകവെക്കാതിരുന്നതുകൊണ്ടും*+ നിന്റെ വഷളത്ത​ത്തി​ന്റെ​യും വേശ്യാ​വൃ​ത്തി​യു​ടെ​യും ഭവിഷ്യ​ത്തു​കൾ നീ അനുഭ​വി​ക്കും.’” 36  യഹോവ അപ്പോൾ എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഒഹൊ​ല​യ്‌ക്കും ഒഹൊലീബയ്‌ക്കും+ എതിരെ വിധി പ്രഖ്യാ​പി​ക്കാൻ നീ തയ്യാറാ​ണോ? അവരുടെ വൃത്തി​കെട്ട ആചാര​ങ്ങ​ളെ​പ്പറ്റി അവരുടെ മുഖത്ത്‌ നോക്കി നീ പറയു​മോ? 37  അവർ വ്യഭിചാരം* ചെയ്‌തി​രി​ക്കു​ന്നു.+ രക്തം പുരണ്ട കൈക​ളാണ്‌ അവരു​ടേത്‌. അവർ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​മാ​യി വ്യഭി​ചാ​രം ചെയ്‌തതു കൂടാതെ അവർ പ്രസവിച്ച എന്റെ മക്കളെ അവരുടെ വിഗ്ര​ഹ​ങ്ങൾക്ക്‌ ആഹാര​മാ​യി തീയിൽ ദഹിപ്പിക്കുകയും* ചെയ്‌തു.+ 38  അതിനു പുറമേ, അവർ എന്നോട്‌ ഇങ്ങനെ​യും ചെയ്‌തു: അവർ അന്ന്‌ എന്റെ വിശു​ദ്ധ​മ​ന്ദി​രം മലിന​മാ​ക്കി; എന്റെ ശബത്തുകൾ അശുദ്ധ​മാ​ക്കി. 39  സ്വന്തം കുഞ്ഞു​ങ്ങളെ കൊന്ന്‌ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾക്കു ബലി അർപ്പിച്ചിട്ട്‌+ അന്നുതന്നെ അവർ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്കു വന്ന്‌ അത്‌ അശുദ്ധ​മാ​ക്കി.+ എന്റെ സ്വന്തം ഭവനത്തി​നു​ള്ളിൽ അവർ ചെയ്‌തത്‌ ഇതാണ്‌. 40  ദൂരദേശത്തുനിന്നുപോലും പുരു​ഷ​ന്മാ​രെ വരുത്താൻ അവർ ദൂതനെ അയച്ചു.+ നീ കുളിച്ച്‌ കണ്ണെഴു​തി ആഭരണങ്ങൾ അണിഞ്ഞ്‌ അവരുടെ വരവും കാത്ത്‌ ഇരുന്നു.+ 41  നീ ഒരു രാജകീ​യ​മ​ഞ്ച​ത്തിൽ ഇരുന്നു.+ അതിന്റെ മുന്നി​ലു​ണ്ടാ​യി​രുന്ന വിരി​ച്ചൊ​രു​ക്കിയ മേശയിൽ+ എന്റെ സുഗന്ധക്കൂട്ടും+ എന്റെ തൈലവും+ നീ വെച്ചു. 42  മതിമറന്ന്‌ ഉല്ലസി​ക്കുന്ന ജനക്കൂ​ട്ട​ത്തി​ന്റെ ശബ്ദം അവിടെ കേൾക്കാ​മാ​യി​രു​ന്നു. വിജന​ഭൂ​മി​യിൽനിന്ന്‌ വരുത്തിയ കുടി​യ​ന്മാ​രും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അവർ ആ സ്‌ത്രീ​ക​ളു​ടെ കൈയിൽ വളകളും തലയിൽ മനോ​ഹ​ര​മായ കിരീ​ട​ങ്ങ​ളും അണിയി​ച്ചു. 43  “വ്യഭി​ചാ​രം ചെയ്‌ത്‌ തളർന്ന അവളെ​ക്കു​റിച്ച്‌ ഞാൻ പറഞ്ഞു: ‘അവൾ പക്ഷേ, ഇനിയും വേശ്യാ​വൃ​ത്തി ചെയ്‌തു​കൊ​ണ്ടി​രി​ക്കും.’ 44  ഒരാൾ വേശ്യ​യു​ടെ അടുത്ത്‌ പോകു​ന്ന​തു​പോ​ലെ അവർ അവളുടെ അടുത്ത്‌ പൊയ്‌ക്കൊ​ണ്ടി​രു​ന്നു. ഇങ്ങനെ​യാ​ണു വഷളത്ത​ത്തിൽ മുങ്ങി​ക്കി​ട​ക്കുന്ന ഒഹൊ​ല​യു​ടെ​യും ഒഹൊ​ലീ​ബ​യു​ടെ​യും അടുത്ത്‌ അവർ ചെന്നത്‌. 45  പക്ഷേ, നീതി​മാ​ന്മാർ അവളുടെ വ്യഭിചാരത്തിനും+ രക്തച്ചൊരിച്ചിലിനും+ അർഹി​ക്കുന്ന ശിക്ഷ വിധി​ക്കും. കാരണം, അവർ വ്യഭി​ചാ​രി​ണി​ക​ളാണ്‌. അവരുടെ കൈയിൽ രക്തം പുരണ്ടി​ട്ടുണ്ട്‌.+ 46  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘അവരെ ഒരു ഭീതി​കാ​ര​ണ​മാ​ക്കാ​നും കൊള്ള​യ​ടി​ക്കാ​നും ഒരു സൈന്യ​ത്തെ വരുത്തും.+ 47  ആ സൈന്യം അവരെ കല്ലെറി​യും.+ വാളു​കൊണ്ട്‌ അവരെ വെട്ടി​വീ​ഴ്‌ത്തും. അവരുടെ പുത്രീ​പു​ത്ര​ന്മാ​രെ കൊല്ലും.+ അവരുടെ വീടുകൾ കത്തിച്ചു​ക​ള​യും.+ 48  ദേശത്ത്‌ നടമാ​ടുന്ന വഷളത്തം ഞാൻ അവസാ​നി​പ്പി​ക്കും. എല്ലാ സ്‌ത്രീ​ക​ളും ഒരു പാഠം പഠിക്കും. അവർ നിങ്ങളു​ടെ വഷളത്തം പകർത്തില്ല.+ 49  നിങ്ങളുടെ വഷളത്ത​ത്തി​ന്റെ തിക്തഫ​ല​ങ്ങ​ളും മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾകൊണ്ട്‌ ചെയ്‌ത പാപങ്ങ​ളു​ടെ ഭവിഷ്യ​ത്തു​ക​ളും അവർ നിങ്ങളു​ടെ മേൽ വരുത്തും. ഞാൻ പരമാ​ധി​കാ​രി​യായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’”+

അടിക്കുറിപ്പുകള്‍

അർഥം: “അവളുടെ കൂടാരം.”
അർഥം: “എന്റെ കൂടാരം അവളിൽ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “അവളു​മാ​യി അവിഹി​ത​വേ​ഴ്‌ച​യിൽ ഏർപ്പെട്ടു.”
അഥവാ “ചുവന്ന നിറത്തി​ലുള്ള.”
അഥവാ “അവിഹി​ത​വേ​ഴ്‌ച​യാൽ.”
അക്ഷ. “വിളി​ച്ചു​വ​രു​ത്തി​യ​വ​രും.”
സാധാരണയായി വില്ലാ​ളി​ക​ളാ​ണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.
അക്ഷ. “നിന്നിൽ നിറയും.”
അക്ഷ. “നിന്റെ പുറകിൽ എറിഞ്ഞു​ക​ള​ഞ്ഞ​തു​കൊ​ണ്ടും.”
അതായത്‌, ആത്മീയ​വ്യ​ഭി​ചാ​രം.
അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ടു​ക​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം