യഹസ്‌കേൽ 20:1-49

20  ഏഴാം വർഷം അഞ്ചാം മാസം പത്താം ദിവസം യഹോ​വ​യു​ടെ ഉപദേശം ആരായാൻ ഇസ്രാ​യേൽമൂ​പ്പ​ന്മാ​രിൽ ചിലർ വന്ന്‌ എന്റെ മുന്നിൽ ഇരുന്നു.  അപ്പോൾ, എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽമൂ​പ്പ​ന്മാ​രോ​ടു സംസാ​രി​ക്കൂ! അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “എന്നോട്‌ ഉപദേശം ചോദി​ക്കാ​നാ​ണോ നിങ്ങളു​ടെ വരവ്‌? ‘ഞാനാണെ, നിങ്ങളു​ടെ ചോദ്യ​ത്തി​നു ഞാൻ ഉത്തരം തരില്ല’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”’  “നീ അവരെ വിധിക്കാൻ* തയ്യാറാ​ണോ? മനുഷ്യ​പു​ത്രാ, അവരെ വിധി​ക്കാൻ നീ തയ്യാറാ​ണോ? അവരുടെ പൂർവി​കർ എന്തെല്ലാം വൃത്തി​കേ​ടു​ക​ളാ​ണു ചെയ്‌തുകൂട്ടിയതെന്ന്‌+ അവരെ അറിയി​ക്കൂ!  അവരോടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇസ്രാ​യേ​ലി​നെ തിര​ഞ്ഞെ​ടുത്ത ദിവസം+ ഞാൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്റെ സന്തതിയോട്‌* ഒരു സത്യവും* ചെയ്‌തു. ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ ഞാൻ എന്നെ അവർക്കു വെളി​പ്പെ​ടു​ത്തി.+ അതെ, ഞാൻ അവരോ​ട്‌, ‘നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ’ എന്നു സത്യം ചെയ്‌ത്‌ പറഞ്ഞു.  ഞാൻ അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ അവർക്കാ​യി കണ്ടുവെച്ച* ദേശ​ത്തേക്ക്‌, പാലും തേനും ഒഴുകുന്ന ദേശ​ത്തേക്ക്‌, കൊണ്ടുവരുമെന്ന്‌+ അന്നേ ദിവസം സത്യം ചെയ്‌തു. എല്ലാ ദേശങ്ങ​ളി​ലും​വെച്ച്‌ ഏറ്റവും മനോ​ഹ​ര​മായ ദേശമാ​യി​രു​ന്നു അത്‌.*  പിന്നെ, ഞാൻ അവരോ​ടു പറഞ്ഞു: ‘നിങ്ങൾ ഓരോ​രു​ത്ത​രും നിങ്ങളു​ടെ കൺമു​ന്നി​ലുള്ള വൃത്തി​കെട്ട വസ്‌തു​ക്ക​ളെ​ല്ലാം വലി​ച്ചെ​റി​യൂ! ഈജി​പ്‌തി​ലെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്‌* നിങ്ങൾ നിങ്ങ​ളെ​ത്തന്നെ അശുദ്ധ​രാ​ക്ക​രുത്‌.+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ.’+  “‘“പക്ഷേ അവർ എന്നെ ധിക്കരി​ച്ചു. എന്നെ ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കി​യ​തു​മില്ല. തങ്ങളുടെ കൺമു​ന്നി​ലു​ണ്ടാ​യി​രുന്ന വൃത്തി​കെട്ട വസ്‌തു​ക്കൾ അവർ വലി​ച്ചെ​റി​ഞ്ഞില്ല. ഈജി​പ്‌തി​ലെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ ഉപേക്ഷി​ക്കാൻ അവർ തയ്യാറ​ല്ലാ​യി​രു​ന്നു.+ അതു​കൊണ്ട്‌, ഈജി​പ്‌തിൽവെ​ച്ചു​തന്നെ എന്റെ ക്രോധം അവരുടെ മേൽ ചൊരി​യു​മെ​ന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചു​വി​ടു​മെ​ന്നും ഞാൻ പ്രഖ്യാ​പി​ച്ചു.  പക്ഷേ അവരുടെ ചുറ്റു​മുള്ള ജനതക​ളു​ടെ മുന്നിൽ എന്റെ പേര്‌ അശുദ്ധ​മാ​കാ​തി​രി​ക്കാൻ എന്റെ പേരിനെ കരുതി ഞാൻ പ്രവർത്തി​ച്ചു.+ ഞാൻ അവരെ* ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​പ്പോൾ ആ ജനതക​ളു​ടെ മുന്നിൽവെച്ച്‌ ഞാൻ എന്നെത്തന്നെ അവർക്കു* വെളി​പ്പെ​ടു​ത്തി​യ​താ​ണ​ല്ലോ.+ 10  അങ്ങനെ, ഞാൻ അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ വിജന​ഭൂ​മി​യി​ലേക്കു നയിച്ചു.+ 11  “‘“പിന്നെ, ഞാൻ എന്റെ നിയമങ്ങൾ അവർക്കു കൊടു​ത്തു, എന്റെ ന്യായ​ത്തീർപ്പു​കൾ അവരെ അറിയി​ച്ചു.+ അവ അനുസ​രി​ക്കുന്ന മനുഷ്യൻ അവയാൽ ജീവി​ക്കു​മാ​യി​രു​ന്നു.+ 12  കൂടാതെ, എനിക്കും അവർക്കും ഇടയിൽ ഒരു അടയാ​ള​മാ​യി​രി​ക്കാൻവേണ്ടി ഞാൻ എന്റെ ശബത്തു​ക​ളും അവർക്കു കൊടു​ത്തു.+ അവരെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണെന്ന്‌ അവർ അറിയാൻവേ​ണ്ടി​യാ​ണു ഞാൻ അതു ചെയ്‌തത്‌. 13  “‘“പക്ഷേ ഇസ്രാ​യേൽഗൃ​ഹം വിജന​ഭൂ​മി​യിൽവെച്ച്‌ എന്നെ ധിക്കരി​ച്ചു.+ അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടന്നില്ല. എന്റെ ന്യായ​ത്തീർപ്പു​കൾ അവർ തള്ളിക്ക​ളഞ്ഞു. അവ അനുസ​രി​ക്കുന്ന മനുഷ്യൻ അവയാൽ ജീവി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. അവർ എന്റെ ശബത്തുകൾ അങ്ങേയറ്റം അശുദ്ധ​മാ​ക്കി. അതു​കൊണ്ട്‌ അവരെ പാടേ നശിപ്പി​ക്കാൻ വിജന​ഭൂ​മി​യിൽവെച്ച്‌ അവരുടെ മേൽ ക്രോധം ചൊരി​യു​മെന്നു ഞാൻ പ്രഖ്യാ​പി​ച്ചു.+ 14  പക്ഷേ അവരെ* ഞാൻ വിടു​വിച്ച്‌ കൊണ്ടു​വ​രു​ന്നതു കണ്ട ആ ജനതക​ളു​ടെ മുന്നിൽ എന്റെ പേര്‌ അശുദ്ധ​മാ​കാ​തി​രി​ക്കാൻ എന്റെ സ്വന്തം പേരിനെ കരുതി ഞാൻ പ്രവർത്തി​ച്ചു.+ 15  പക്ഷേ, ഞാൻ അവർക്കു കൊടുത്ത പാലും തേനും ഒഴുകുന്ന ദേശ​ത്തേക്ക്‌,+ എല്ലാ ദേശങ്ങ​ളി​ലും​വെച്ച്‌ ഏറ്റവും മനോഹരമായ* ദേശ​ത്തേക്ക്‌, അവരെ കൊണ്ടു​വ​രി​ല്ലെന്നു വിജന​ഭൂ​മി​യിൽവെച്ച്‌ ഞാൻ അവരോ​ടു സത്യം ചെയ്‌ത്‌ പറഞ്ഞു.+ 16  കാരണം എന്റെ ന്യായ​ത്തീർപ്പു​കൾ അവർ തള്ളിക്ക​ളഞ്ഞു. അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടന്നില്ല. അവർ എന്റെ ശബത്തുകൾ അശുദ്ധ​മാ​ക്കി. അവരുടെ ഹൃദയം അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ പിന്നാ​ലെ​യാ​യി​രു​ന്ന​ല്ലോ.+ 17  “‘“പക്ഷേ, എനിക്ക്‌* അവരോ​ടു കനിവ്‌ തോന്നി. അവരെ ഞാൻ നശിപ്പി​ച്ചില്ല. ഞാൻ അവരെ വിജന​ഭൂ​മി​യിൽവെച്ച്‌ ഇല്ലായ്‌മ ചെയ്‌തില്ല. 18  അവിടെവെച്ച്‌ ഞാൻ അവരുടെ മക്കളോ​ടു പറഞ്ഞു:+ ‘നിങ്ങളു​ടെ പൂർവി​ക​രു​ടെ ചട്ടങ്ങളനുസരിച്ച്‌+ നടക്കു​ക​യോ അവരുടെ ന്യായ​ത്തീർപ്പു​കൾ പിൻപ​റ്റു​ക​യോ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളാൽ അശുദ്ധ​രാ​കു​ക​യോ അരുത്‌. 19  നിങ്ങളുടെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ. എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കൂ! എന്റെ ന്യായ​ത്തീർപ്പു​കൾ പിൻപറ്റി അവ നടപ്പി​ലാ​ക്കൂ!+ 20  എന്റെ ശബത്തുകൾ വിശു​ദ്ധീ​ക​രി​ക്കുക.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയാൻ അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു അടയാ​ള​മാ​യി​രി​ക്കും.’+ 21  “‘“പക്ഷേ ആ മക്കൾ എന്നെ ധിക്കരി​ച്ചു​തു​ടങ്ങി.+ അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടന്നില്ല. എന്റെ ന്യായ​ത്തീർപ്പു​കൾ അവർ പാലി​ക്കു​ക​യോ നടപ്പാ​ക്കു​ക​യോ ചെയ്‌തില്ല. അവ അനുസ​രി​ക്കുന്ന മനുഷ്യൻ അവയാൽ ജീവി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. എന്റെ ശബത്തുകൾ അവർ അശുദ്ധ​മാ​ക്കി. അതു​കൊണ്ട്‌, വിജന​ഭൂ​മി​യിൽവെച്ച്‌ എന്റെ ക്രോധം അവരുടെ മേൽ ചൊരി​യു​മെ​ന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചു​വി​ടു​മെ​ന്നും ഞാൻ പ്രഖ്യാ​പി​ച്ചു.+ 22  പക്ഷേ, ഞാൻ അതിൽനി​ന്ന്‌ പിന്തി​രി​ഞ്ഞു.+ അവരെ* ഞാൻ വിടു​വിച്ച്‌ കൊണ്ടു​വ​രു​ന്നതു കണ്ട ആ ജനതക​ളു​ടെ മുന്നിൽ എന്റെ പേര്‌ അശുദ്ധ​മാ​കാ​തി​രി​ക്കാൻ ഞാൻ എന്റെ സ്വന്തം പേരിനെ കരുതി പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു.+ 23  അവരെ ജനതക​ളു​ടെ ഇടയിൽ ചിതറി​ക്കു​മെ​ന്നും പല ദേശങ്ങ​ളി​ലേക്ക്‌ ഓടി​ച്ചു​ക​ള​യു​മെ​ന്നും വിജന​ഭൂ​മി​യിൽവെച്ച്‌ ഞാൻ അവരോ​ടു സത്യം ചെയ്‌ത്‌ പറയു​ക​യും ചെയ്‌തു.+ 24  കാരണം എന്റെ ന്യായ​ത്തീർപ്പു​കൾ അവർ പിൻപ​റ്റി​യില്ല. എന്റെ നിയമങ്ങൾ അവർ തള്ളിക്ക​ളഞ്ഞു.+ അവർ എന്റെ ശബത്തുകൾ അശുദ്ധ​മാ​ക്കി. അവരുടെ പൂർവി​ക​രു​ടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ പുറ​കേ​യാ​യി​രു​ന്നു അവർ.*+ 25  ഗുണകരമല്ലാത്ത ചട്ടങ്ങളും ജീവൻ നേടാൻ സഹായി​ക്കാത്ത ന്യായ​ത്തീർപ്പു​ക​ളും പിൻപ​റ്റാൻ ഞാൻ അവരെ അനുവ​ദി​ക്കു​ക​യും ചെയ്‌തു.+ 26  സ്വന്തം ബലിക​ളാൽ അശുദ്ധ​രാ​കാൻ ഞാൻ അവരെ അനുവ​ദി​ച്ചു. അവരുടെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം അവർ തീയിൽ ദഹിപ്പി​ച്ച​ല്ലോ.*+ അവരെ ഇല്ലാതാ​ക്കാ​നും അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറിയാ​നും വേണ്ടി​യാ​യി​രു​ന്നു ഞാൻ ഇത്‌ അനുവ​ദി​ച്ചത്‌.”’ 27  “അതു​കൊണ്ട്‌ മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു സംസാ​രി​ക്കൂ! അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഈ രീതി​യി​ലും നിങ്ങളു​ടെ പൂർവി​കർ എന്നോട്‌ അവിശ്വ​സ്‌തത കാട്ടി എന്നെ അവഹേ​ളി​ച്ചു. 28  അവർക്കു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ദേശ​ത്തേക്കു ഞാൻ അവരെ കൊണ്ടു​വന്നു.+ ഉയർന്ന കുന്നു​ക​ളും ഇലത്തഴ​പ്പുള്ള മരങ്ങളും+ ഒക്കെ കണ്ടപ്പോൾ എന്നെ പ്രകോ​പി​പ്പി​ക്കുന്ന യാഗങ്ങ​ളും ബലിക​ളും അവർ അർപ്പി​ച്ചു​തു​ടങ്ങി. പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അവർ അവരുടെ ബലികൾ അവിടെ അർപ്പിച്ചു. പാനീ​യ​യാ​ഗ​ങ്ങ​ളും അവിടെ ഒഴിച്ചു. 29  അതുകൊണ്ട്‌, ഞാൻ അവരോ​ട്‌, ‘നിങ്ങൾ ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലത്തേക്കു പോകു​ന്നത്‌ എന്തിനാ​ണ്‌’ എന്നു ചോദി​ച്ചു. (ഇന്നുവ​രെ​യും ഉയർന്ന സ്ഥലം എന്നാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌.)”’+ 30  “അതു​കൊണ്ട്‌, ഇപ്പോൾ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയു​മാ​യി ആത്മീയ​വേ​ശ്യാ​വൃ​ത്തി ചെയ്‌ത്‌ അശുദ്ധ​രായ നിങ്ങളു​ടെ പൂർവി​ക​രെ​പ്പോ​ലെ നടന്ന്‌ നിങ്ങളും അശുദ്ധ​രാ​കു​ക​യാ​ണോ?+ 31  നിങ്ങളുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾക്കെ​ല്ലാം ബലിയാ​യി സ്വന്തം പുത്ര​ന്മാ​രെ തീയിൽ ദഹിപ്പിച്ച്‌*+ നിങ്ങൾ ഇന്നും നിങ്ങ​ളെ​ത്തന്നെ അശുദ്ധ​രാ​ക്കു​ക​യാ​ണോ? ഇസ്രാ​യേൽഗൃ​ഹമേ, ഇങ്ങനെ​യി​രി​ക്കെ നിങ്ങൾ ഉപദേശം ആരായു​മ്പോ​ഴെ​ല്ലാം ഞാൻ മറുപടി പറയണ​മെ​ന്നാ​ണോ?”’+ “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാനാണെ, ഞാൻ നിങ്ങൾക്ക്‌ ഉത്തരം തരില്ല.+ 32  “നമുക്കു മറ്റു ദേശങ്ങ​ളി​ലെ ആളുക​ളെ​പ്പോ​ലെ, മരത്തെ​യും കല്ലി​നെ​യും ആരാധിക്കുന്ന* ജനതക​ളെ​പ്പോ​ലെ, ആകാം”+ എന്നു പറയു​മ്പോൾ നിങ്ങളു​ടെ മനസ്സിലിരുപ്പ്‌* എന്താണോ അതൊ​ന്നും ഒരിക്ക​ലും നടക്കാൻപോ​കു​ന്നില്ല.’” 33  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാനാണെ, ബലമുള്ള കൈ​കൊ​ണ്ടും നീട്ടിയ കരം​കൊ​ണ്ടും ഉഗ്ര​കോ​പം ചൊരി​ഞ്ഞു​കൊ​ണ്ടും ഞാൻ നിങ്ങളെ ഭരിക്കും.+ 34  ഞാൻ എന്റെ ഉഗ്ര​കോ​പ​ത്തിൽ എന്റെ ബലമുള്ള കൈ​കൊ​ണ്ടും നീട്ടിയ കരം​കൊ​ണ്ടും ഏതു ജനതക​ളു​ടെ ഇടയി​ലേ​ക്കാ​ണോ നിങ്ങളെ ചിതറി​ച്ചു​ക​ള​ഞ്ഞത്‌, അവി​ടെ​നിന്ന്‌ നിങ്ങളെ പുറത്ത്‌ കൊണ്ടു​വ​രും; ചിതറി​പ്പോയ ദേശങ്ങ​ളിൽനിന്ന്‌ നിങ്ങളെ ഒരുമി​ച്ചു​കൂ​ട്ടും.+ 35  ഞാൻ നിങ്ങളെ ജനതക​ളു​ടെ മരുഭൂമിയിലേക്കു* കൊണ്ടു​വന്ന്‌ അവി​ടെ​വെച്ച്‌ നിങ്ങ​ളോ​ടു മുഖാ​മു​ഖം വാദിച്ച്‌ നിങ്ങളെ വിസ്‌ത​രി​ക്കും.+ 36  “‘ഈജി​പ്‌ത്‌ ദേശത്തെ വിജന​ഭൂ​മി​യിൽവെച്ച്‌ നിങ്ങളു​ടെ പൂർവി​കരെ ഞാൻ വിസ്‌ത​രി​ച്ച​തു​പോ​ലെ നിങ്ങ​ളെ​യും ഞാൻ വിസ്‌ത​രി​ക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 37  ‘ഞാൻ നിങ്ങളെ ഇടയന്റെ കോലി​നു കീഴി​ലൂ​ടെ കടത്തി​വി​ടും.+ നിങ്ങളെ ഞാൻ ഉടമ്പടി​യിൻകീ​ഴി​ലാ​ക്കും.* 38  പക്ഷേ, ധിക്കാ​രി​ക​ളെ​യും എന്റെ നിയമം ലംഘി​ക്കു​ന്ന​വ​രെ​യും നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ ഞാൻ നീക്കി​ക്ക​ള​യും.+ അവർ വിദേ​ശി​ക​ളാ​യി കഴിഞ്ഞി​രുന്ന നാട്ടിൽനി​ന്ന്‌ ഞാൻ അവരെ പുറത്ത്‌ കൊണ്ടു​വ​രും. പക്ഷേ, ഇസ്രാ​യേൽ ദേശത്ത്‌ അവർ പ്രവേ​ശി​ക്കില്ല.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’ 39  “ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങ​ളെ​ക്കു​റിച്ച്‌ പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങൾ പോയി സ്വന്തം മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ സേവിക്കൂ!+ എന്നാൽ, അതിനു ശേഷം നിങ്ങൾ ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചി​ല്ലെ​ങ്കി​ലും, നിങ്ങളു​ടെ ബലിക​ളാ​ലോ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളാ​ലോ എന്റെ വിശു​ദ്ധ​നാ​മത്തെ അശുദ്ധ​മാ​ക്കാൻ നിങ്ങൾക്കു കഴിയില്ല!’+ 40  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ദേശത്ത്‌ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ, ഇസ്രാ​യേ​ലി​ലെ ഒരു ഉയർന്ന പർവത​ത്തിൽ,+ ആയിരി​ക്കും ഇസ്രാ​യേൽഗൃ​ഹം മുഴുവൻ ഒന്നൊ​ഴി​യാ​തെ എന്നെ സേവി​ക്കു​ന്നത്‌.+ അവരോ​ട്‌ എനിക്കു പ്രീതി തോന്നും. നിങ്ങളു​ടെ വിശു​ദ്ധ​വ​സ്‌തു​ക്ക​ളായ സംഭാ​വ​ന​ക​ളും യാഗങ്ങ​ളു​ടെ ആദ്യഫ​ല​ങ്ങ​ളും മുഴുവൻ ഞാൻ പ്രതീ​ക്ഷി​ക്കും.+ 41  ഏതു ജനതക​ളു​ടെ ഇടയി​ലേ​ക്കാ​ണോ നിങ്ങളെ ചിതറി​ച്ചു​ക​ള​ഞ്ഞത്‌, അവരുടെ ഇടയിൽനി​ന്ന്‌ ഞാൻ നിങ്ങളെ പുറത്ത്‌ കൊണ്ടു​വ​രു​ക​യും നിങ്ങൾ ചിതറി​പ്പോയ ദേശങ്ങ​ളിൽനിന്ന്‌ നിങ്ങളെ ഒരുമി​ച്ചു​കൂ​ട്ടു​ക​യും ചെയ്യു​മ്പോൾ,+ പ്രസാദിപ്പിക്കുന്ന* സുഗന്ധം നിമിത്തം എനിക്കു നിങ്ങ​ളോ​ടു പ്രീതി തോന്നും. ജനതകൾ കാൺകെ നിങ്ങളു​ടെ ഇടയിൽ ഞാൻ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടും.’+ 42  “‘ഞാൻ നിങ്ങളു​ടെ പൂർവി​കർക്കു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ഇസ്രാ​യേൽ ദേശ​ത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ+ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+ 43  നിങ്ങളെ അശുദ്ധ​രാ​ക്കിയ നിങ്ങളു​ടെ ജീവി​ത​രീ​തി​യും സകല പ്രവൃ​ത്തി​ക​ളും അവി​ടെ​വെച്ച്‌ നിങ്ങൾ ഓർക്കും.+ നിങ്ങൾ ചെയ്‌തു​കൂ​ട്ടിയ മോശ​മായ എല്ലാ കാര്യ​ങ്ങ​ളും ഓർത്ത്‌ നിങ്ങൾക്കു നിങ്ങളോടുതന്നെ* അറപ്പു തോന്നും.+ 44  ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങ​ളോ​ടു നിങ്ങളു​ടെ ദുഷിച്ച ജീവി​ത​രീ​തി​ക്കോ നിങ്ങളു​ടെ വഷളത്ത​ത്തി​നോ അനുസൃ​ത​മാ​യി ഇടപെ​ടാ​തെ എന്റെ പേരിനെ ഓർത്ത്‌ ഇടപെ​ടു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 45  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 46  “മനുഷ്യ​പു​ത്രാ, നിന്റെ മുഖം തെക്കോ​ട്ടു തിരിച്ച്‌ തെക്കേ ദിക്കി​നോ​ടു ഘോഷി​ക്കൂ! തെക്കുള്ള വനപ്ര​ദേ​ശ​ത്തോ​ടു പ്രവചി​ക്കൂ! 47  തെക്കുള്ള വനത്തോ​ട്‌ ഇങ്ങനെ പറയണം: ‘യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ ഇതാ, നിന്റെ നേരെ ഒരു തീ അയയ്‌ക്കു​ന്നു.+ നിന്റെ എല്ലാ പച്ചമര​ങ്ങ​ളെ​യും ഉണക്കമ​ര​ങ്ങ​ളെ​യും അതു ചുട്ടു​ചാ​മ്പ​ലാ​ക്കും. ആ തീജ്വാല ആരും കെടു​ത്തില്ല.+ തെക്കു​മു​തൽ വടക്കു​വരെ എല്ലാ മുഖങ്ങ​ളും അതിന്റെ ചൂടേറ്റ്‌ പൊള്ളി​പ്പോ​കും. 48  യഹോവ എന്ന ഞാനാണ്‌ ആ തീ അയച്ച​തെന്നു സകല ആളുക​ളും മനസ്സി​ലാ​ക്കും. അതു​കൊ​ണ്ടു​തന്നെ അത്‌ ആരും കെടു​ത്തില്ല.”’”+ 49  അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ, പരമാ​ധി​കാ​രി​യായ യഹോവേ, അവർ എന്നെക്കു​റിച്ച്‌, ‘അവൻ പറയു​ന്ന​തൊ​ക്കെ വെറും കടങ്കഥ​ക​ളാണ്‌’* എന്നു പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ വിധി പ്രഖ്യാ​പി​ക്കാൻ.”
അക്ഷ. “വിത്തി​നോ​ട്‌.”
അക്ഷ. “കൈ ഉയർത്തു​ക​യും.”
അഥവാ “ഒറ്റു​നോ​ക്കിയ.”
അഥവാ “എല്ലാ ദേശങ്ങ​ളു​ടെ​യും അലങ്കാ​ര​മാ​യി​രു​ന്നു അത്‌.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അതായത്‌, ഇസ്രാ​യേ​ല്യ​രെ.
അതായത്‌, ഇസ്രാ​യേ​ല്യർക്ക്‌.
അതായത്‌, ഇസ്രാ​യേ​ല്യ​രെ.
അഥവാ “എല്ലാ ദേശങ്ങ​ളു​ടെ​യും അലങ്കാ​ര​മായ.”
അക്ഷ. “എന്റെ കണ്ണിന്‌.”
അതായത്‌, ഇസ്രാ​യേ​ല്യ​രെ.
അക്ഷ. “അവരുടെ കണ്ണുകൾ.”
അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ട്ട​ല്ലോ.”
അഥവാ “പ്രീതി​ക​ര​മായ; മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “ശാന്തമാ​ക്കുന്ന.”
അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ട്ട്‌.”
അഥവാ “ശുശ്രൂഷ ചെയ്യുന്ന; സേവി​ക്കുന്ന.”
അക്ഷ. “ആത്മാവിൽ.”
അഥവാ “വിജന​ഭൂ​മി​യി​ലേക്ക്‌.” പദാവലി കാണുക.
അക്ഷ. “ഉടമ്പടി​യു​ടെ ബന്ധനത്തി​ലാ​ക്കും.”
അഥവാ “പ്രീതി​ക​ര​മായ; മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “ശാന്തമാ​ക്കുന്ന.”
അക്ഷ. “സ്വന്തം മുഖ​ത്തോ​ട്‌.”
അഥവാ “ദൃഷ്ടാ​ന്ത​ക​ഥ​ക​ളാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം