യഹസ്‌കേൽ 10:1-22

10  ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, കെരൂ​ബു​ക​ളു​ടെ തലയ്‌ക്കു മീതെ​യുള്ള വിതാ​ന​ത്തി​നു മുകളിൽ കാഴ്‌ച​യ്‌ക്ക്‌ ഇന്ദ്രനീ​ല​ക്ക​ല്ലു​പോ​ലുള്ള എന്തോ ഒന്ന്‌. അത്‌ ഒരു സിംഹാ​സ​നം​പോ​ലെ തോന്നി​ച്ചു.+  അപ്പോൾ ദൈവം ലിനൻവസ്‌ത്രധാരിയോടു+ പറഞ്ഞു: “കറങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ചക്രങ്ങളുടെ+ ഇടയി​ലേക്ക്‌, കെരൂ​ബു​ക​ളു​ടെ അടിയി​ലേക്ക്‌, ചെല്ലുക. കെരൂ​ബു​ക​ളു​ടെ ഇടയിൽനി​ന്ന്‌ നിന്റെ ഇരു​കൈ​യും നിറയെ തീക്കനൽ+ എടുത്ത്‌ നഗരത്തി​നു മീതെ വിതറുക.”+ അങ്ങനെ ഞാൻ നോക്കി​നിൽക്കെ അയാൾ അങ്ങോട്ടു പോയി.  അയാൾ അകത്ത്‌ കടന്ന​പ്പോൾ കെരൂ​ബു​കൾ ഭവനത്തി​ന്റെ വലതു​വ​ശ​ത്താ​യി​രു​ന്നു. മേഘം അകത്തെ മുറ്റത്ത്‌ നിറഞ്ഞു​നി​ന്നു.  അപ്പോൾ യഹോ​വ​യു​ടെ തേജസ്സു+ കെരൂ​ബു​ക​ളു​ടെ മുകളിൽനി​ന്ന്‌ പൊങ്ങി ഭവനത്തി​ന്റെ വാതിൽപ്പ​ടി​യി​ലേക്കു നീങ്ങി. പതി​യെ​പ്പ​തി​യെ ഭവനം മുഴുവൻ മേഘം നിറഞ്ഞു.+ യഹോ​വ​യു​ടെ തേജസ്സി​ന്റെ പ്രഭ മുറ്റ​ത്തെ​ങ്ങും പരന്നു.  കെരൂബുകളുടെ ചിറക​ടി​ശബ്ദം പുറത്തെ മുറ്റത്തും കേൾക്കാ​മാ​യി​രു​ന്നു. സർവശ​ക്ത​നായ ദൈവം സംസാ​രി​ക്കുന്ന ശബ്ദം​പോ​ലെ​യാ​യി​രു​ന്നു അത്‌.+  അപ്പോൾ ദൈവം ലിനൻവ​സ്‌ത്ര​ധാ​രി​യോട്‌, “കറങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ചക്രങ്ങ​ളു​ടെ ഇടയിൽനി​ന്ന്‌, കെരൂ​ബു​ക​ളു​ടെ ഇടയിൽനി​ന്ന്‌, തീ എടുക്കുക” എന്നു കല്‌പി​ച്ചു. അകത്ത്‌ കടന്ന അയാൾ ചക്രങ്ങ​ളു​ടെ അടുത്ത്‌ നിന്നു.  അപ്പോൾ ഒരു കെരൂബ്‌, കെരൂ​ബു​ക​ളു​ടെ ഇടയി​ലുള്ള തീയിലേക്കു+ കൈ നീട്ടി അതിൽ കുറച്ച്‌ എടുത്ത്‌ ലിനൻവസ്‌ത്രധാരിയുടെ+ രണ്ടു കൈയി​ലും വെച്ചു​കൊ​ടു​ത്തു. അയാൾ അതുമാ​യി പുറ​ത്തേക്കു പോയി.  കെരൂബുകളുടെ ചിറകു​കൾക്ക​ടി​യിൽ മനുഷ്യ​ക​ര​ങ്ങ​ളു​ടെ രൂപത്തി​ലുള്ള എന്തോ ഒന്നുണ്ടാ​യി​രു​ന്നു.+  ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ കെരൂ​ബു​ക​ളു​ടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂ​ബി​ന്റെ​യും അരികിൽ ഓരോ ചക്രം. ആ ചക്രങ്ങൾ പീതര​ത്‌നം​പോ​ലെ തിളങ്ങി.+ 10  കാഴ്‌ചയ്‌ക്കു നാലു ചക്രവും ഒരു​പോ​ലി​രു​ന്നു. ഒരു ചക്രത്തി​നു​ള്ളിൽ മറ്റൊരു ചക്രമു​ള്ള​തു​പോ​ലെ​യാ​യി​രു​ന്നു അത്‌. 11  നീങ്ങുമ്പോൾ, തിരി​യാ​തെ​തന്നെ അവയ്‌ക്കു നാലു ദിശയിൽ ഏതി​ലേ​ക്കും പോകാ​മാ​യി​രു​ന്നു. കാരണം, തല ഏതു ദിശയി​ലേ​ക്കാ​ണോ ആ ദിശയി​ലേക്ക്‌ അവ തിരി​യാ​തെ​തന്നെ പോയി​രു​ന്നു. 12  നാലു കെരൂ​ബു​ക​ളു​ടെ​യും ശരീരം മുഴുവൻ, അവയുടെ പിന്നി​ലും കൈക​ളി​ലും ചിറകു​ക​ളി​ലും നിറയെ, കണ്ണുക​ളു​ണ്ടാ​യി​രു​ന്നു. അവയുടെ ചക്രങ്ങ​ളി​ലും നിറയെ കണ്ണുക​ളു​ണ്ടാ​യി​രു​ന്നു.+ 13  ആ ചക്രങ്ങളെ, “കറങ്ങും​ച​ക്ര​ങ്ങളേ!” എന്നു വിളി​ക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു. 14  അവയ്‌ക്ക്‌ ഓരോന്നിനും* നാലു മുഖം വീതമു​ണ്ടാ​യി​രു​ന്നു. ആദ്യ​ത്തേതു കെരൂ​ബി​ന്റെ മുഖമാ​യി​രു​ന്നു. രണ്ടാമ​ത്തേതു മനുഷ്യമുഖവും* മൂന്നാ​മ​ത്തേതു സിംഹ​ത്തി​ന്റെ മുഖവും നാലാ​മ​ത്തേതു കഴുകന്റെ മുഖവും ആയിരു​ന്നു.+ 15  കെരൂബുകൾ—കെബാർ നദീതീരത്ത്‌+ ഞാൻ കണ്ട അതേ ജീവി​ക​ളാ​യി​രു​ന്നു അവ*—മുകളി​ലേക്ക്‌ ഉയരും. 16  അവ നീങ്ങു​മ്പോൾ ചക്രങ്ങ​ളും അവയോ​ടു ചേർന്ന്‌ നീങ്ങും. ഭൂമി​യിൽനിന്ന്‌ ഉയർന്നു​പൊ​ങ്ങാൻ കെരൂ​ബു​കൾ അവയുടെ ചിറകു​കൾ ഉയർത്തു​മ്പോൾ ചക്രങ്ങൾ തിരി​യു​ക​യോ അവയുടെ അടുത്തു​നിന്ന്‌ മാറു​ക​യോ ഇല്ല.+ 17  അവ നിൽക്കു​മ്പോൾ ചക്രങ്ങ​ളും നിൽക്കും. അവ ഉയരു​മ്പോൾ ചക്രങ്ങ​ളും ഒപ്പം ഉയരും. കാരണം, ജീവി​ക​ളിൽ പ്രവർത്തി​ക്കുന്ന ദൈവാത്മാവ്‌* അവയി​ലു​ണ്ടാ​യി​രു​ന്നു. 18  അപ്പോൾ യഹോ​വ​യു​ടെ തേജസ്സു+ ഭവനത്തി​ന്റെ വാതിൽപ്പ​ടി​മേൽനിന്ന്‌ നീങ്ങി കെരൂ​ബു​ക​ളു​ടെ മീതെ പോയി നിന്നു.+ 19  ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ കെരൂ​ബു​കൾ ചിറക്‌ ഉയർത്തി നിലത്തു​നിന്ന്‌ ഉയർന്നു​പൊ​ങ്ങി. അവ നീങ്ങി​യ​പ്പോൾ ചക്രങ്ങ​ളും അവയുടെ അടുത്തു​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. അവ ചെന്ന്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ കിഴക്കേ കവാട​ത്തി​നു മുന്നിൽ നിന്നു. ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ തേജസ്സ്‌ അവയ്‌ക്കു മീതെ​യു​ണ്ടാ​യി​രു​ന്നു.+ 20  കെബാർ നദീതീരത്തുവെച്ച്‌+ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ കീഴി​ലാ​യി ഞാൻ കണ്ട അതേ ജീവി​ക​ളാ​യി​രു​ന്നു അവ.* അതു​കൊണ്ട്‌ അവ കെരൂ​ബു​ക​ളാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. 21  അവയ്‌ക്കു നാലി​നും നാലു മുഖം വീതവും നാലു ചിറകു വീതവും ചിറകു​കൾക്കു കീഴെ മനുഷ്യ​ക​ര​ങ്ങൾപോ​ലെ തോന്നി​ക്കുന്ന എന്തോ ഒന്നും ഉണ്ടായി​രു​ന്നു.+ 22  അവയുടെ മുഖങ്ങ​ളു​ടെ രൂപമോ ഞാൻ കെബാർ നദീതീ​ര​ത്തു​വെച്ച്‌ കണ്ട മുഖങ്ങൾപോ​ലെ​ത​ന്നെ​യാ​യി​രു​ന്നു.+ നേരെ മുന്നോ​ട്ടു​ത​ന്നെ​യാണ്‌ അവ ഓരോ​ന്നും പോയി​രു​ന്നത്‌.+

അടിക്കുറിപ്പുകള്‍

അതായത്‌, ഓരോ കെരൂ​ബി​നും.
അഥവാ “പുരു​ഷ​മു​ഖ​വും.”
അക്ഷ. “കണ്ട ജീവി​യാ​യി​രു​ന്നു ഇത്‌.”
അക്ഷ. “കാരണം, ജീവി​യു​ടെ ആത്മാവ്‌.”
അക്ഷ. “കണ്ട ജീവി​യാ​യി​രു​ന്നു ഇത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം