യഹസ്‌കേൽ 1:1-28

1  ബന്ദിക​ളാ​യി കൊണ്ടുപോയവരുടെകൂടെ+ ഞാൻ കെബാർ+ നദീതീ​രത്ത്‌ കഴിയുന്ന സമയം. 30-ാം വർഷം* നാലാം മാസം അഞ്ചാം ദിവസം സ്വർഗം തുറന്നു; ഞാൻ ദിവ്യ​ദർശ​നങ്ങൾ കണ്ടുതു​ടങ്ങി.  ആ മാസം അഞ്ചാം ദിവസം, അതായത്‌ യഹോയാഖീൻ+ രാജാ​വി​നെ ബന്ദിയാ​യി കൊണ്ടു​പോ​യ​തി​ന്റെ അഞ്ചാം വർഷം,  കൽദയദേശത്തെ+ കെബാർ നദീതീ​ര​ത്തു​വെച്ച്‌, പുരോ​ഹി​ത​നായ ബൂസി​യു​ടെ മകൻ യഹസ്‌കേലിന്‌* യഹോ​വ​യു​ടെ സന്ദേശം കിട്ടി. അവി​ടെ​യാ​യി​രി​ക്കെ യഹോ​വ​യു​ടെ കൈ അവന്റെ മേൽ വന്നു.+  ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, വടക്കു​നിന്ന്‌ ഉഗ്രമായ ഒരു കൊടുങ്കാറ്റ്‌+ വരുന്നു. ഉജ്ജ്വല​മാ​യൊ​രു പ്രഭാ​വ​ല​യ​ത്തിന്‌ ഉള്ളിൽ വലി​യൊ​രു മേഘവും തീ മിന്നുന്നതും*+ ഞാൻ കണ്ടു. തീയുടെ നടുവിൽ രജതസ്വർണംപോലുള്ള* എന്തോ ഒന്നും കാണാ​മാ​യി​രു​ന്നു.+  അതിന്‌ ഉള്ളിൽ നാലു ജീവി​ക​ളു​ടേ​തു​പോ​ലുള്ള രൂപങ്ങ​ളു​ണ്ടാ​യി​രു​ന്നു.+ കാഴ്‌ച​യ്‌ക്ക്‌ അവ ഓരോ​ന്നും മനുഷ്യ​നെ​പ്പോ​ലി​രു​ന്നു.  ഓരോന്നിനും നാലു മുഖവും നാലു ചിറകും ഉണ്ടായി​രു​ന്നു.+  അവയുടെ പാദങ്ങൾ നേരെ​യു​ള്ള​താ​യി​രു​ന്നു; ഉള്ളങ്കാൽ കാളക്കു​ട്ടി​യു​ടേ​തു​പോ​ലെ​യും. മിനു​ക്കി​യെ​ടുത്ത ചെമ്പു​പോ​ലെ അവ വെട്ടി​ത്തി​ളങ്ങി.+  അവയ്‌ക്കു നാലു വശത്തും ചിറകു​കൾക്കു കീഴെ മനുഷ്യ​ക​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. നാലി​നും മുഖങ്ങ​ളും ചിറകു​ക​ളും ഉണ്ടായി​രു​ന്നു.  അവയുടെ ചിറകു​കൾ പരസ്‌പരം തൊട്ടി​രു​ന്നു. ഇടംവലം തിരി​യാ​തെ നേരെ മുന്നോ​ട്ടു​ത​ന്നെ​യാണ്‌ അവ ഓരോ​ന്നും പോയി​രു​ന്നത്‌.+ 10  അവയുടെ മുഖങ്ങ​ളു​ടെ രൂപമോ: നാലി​നും മനുഷ്യ​മു​ഖ​മു​ണ്ടാ​യി​രു​ന്നു. അവയ്‌ക്ക്‌ ഓരോ​ന്നി​നും വലതു​ഭാ​ഗത്ത്‌ സിംഹത്തിന്റെ+ മുഖവും ഇടതു​ഭാ​ഗത്ത്‌ കാളയുടെ+ മുഖവും ഉണ്ടായി​രു​ന്നു. നാലി​നും കഴുകന്റെ+ മുഖവും ഉണ്ടായി​രു​ന്നു.+ 11  ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ. അവ ചിറകു​കൾ മുകളി​ലേക്കു വിരി​ച്ചു​പി​ടി​ച്ചി​രു​ന്നു. പരസ്‌പരം തൊട്ടി​രി​ക്കുന്ന ഈരണ്ടു ചിറകു​ക​ളും ശരീരം മൂടുന്ന ഈരണ്ടു ചിറകു​ക​ളും അവയ്‌ക്ക്‌ ഓരോ​ന്നി​നു​മു​ണ്ടാ​യി​രു​ന്നു.+ 12  അവ ഓരോ​ന്നും നേരെ മുന്നോ​ട്ടു​ത​ന്നെ​യാ​ണു പോയി​രു​ന്നത്‌. ദൈവാ​ത്മാവ്‌ പ്രേരി​പ്പി​ക്കു​ന്നി​ട​ത്തേ​ക്കെ​ല്ലാം അവ പോകു​ന്നു.+ ഇടംവലം തിരി​യാ​തെ​യാണ്‌ അവ പോയി​രു​ന്നത്‌. 13  കാഴ്‌ചയ്‌ക്ക്‌ ഈ ജീവികൾ തീക്കനൽപോ​ലി​രു​ന്നു. ഈ ജീവി​ക​ളു​ടെ ഇടയി​ലൂ​ടെ ഉജ്ജ്വല​ശോ​ഭ​യുള്ള തീപ്പന്ത​ങ്ങൾപോ​ലെ എന്തോ ഒന്ന്‌ അങ്ങോ​ട്ടും ഇങ്ങോ​ട്ടും നീങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. തീയിൽനി​ന്ന്‌ മിന്നൽപ്പി​ണ​രു​കൾ പുറ​പ്പെട്ടു.+ 14  ജീവികൾ അങ്ങോ​ട്ടും ഇങ്ങോ​ട്ടും സഞ്ചരി​ക്കു​മ്പോൾ മിന്നൽപ്പി​ണർപോ​ലെ കാണ​പ്പെട്ടു. 15  ഞാൻ ആ ജീവി​കളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ, നാലു മുഖമുള്ള ആ ജീവി​ക​ളിൽ ഓരോ​ന്നി​ന്റെ​യും അരികെ നിലത്ത്‌ ഓരോ ചക്രം കണ്ടു.+ 16  ചക്രങ്ങൾ പീതരത്‌നംപോലെ* തിളങ്ങി. അവ നാലും ഒരു​പോ​ലി​രു​ന്നു. ഒരു ചക്രത്തി​നു​ള്ളിൽ മറ്റൊരു ചക്രം* എന്ന രീതി​യി​ലാ​യി​രു​ന്നു അതിന്റെ പണി. 17  നീങ്ങുമ്പോൾ അവയ്‌ക്കു തിരി​യാ​തെ​തന്നെ നാലു ദിശയിൽ ഏതി​ലേക്കു വേണ​മെ​ങ്കി​ലും പോകാ​മാ​യി​രു​ന്നു. 18  കണ്ടാൽ ആർക്കും പേടി തോന്നു​ന്നത്ര ഉയരമു​ള്ള​വ​യാ​യി​രു​ന്നു ചക്രങ്ങൾ. നാലു ചക്രത്തി​ന്റെ​യും വളയങ്ങൾ നിറയെ കണ്ണുക​ളാ​യി​രു​ന്നു.+ 19  ജീവികൾ നീങ്ങു​മ്പോൾ ചക്രങ്ങ​ളും അവയോ​ടൊ​പ്പം നീങ്ങും. ജീവികൾ നിലത്തു​നിന്ന്‌ ഉയരു​മ്പോൾ ചക്രങ്ങ​ളും ഉയരും.+ 20  ദൈവാത്മാവ്‌ പ്രേരി​പ്പി​ക്കു​ന്നി​ട​ത്തേ​ക്കെ​ല്ലാം അവ പോകും; ആത്മാവ്‌ എങ്ങോട്ടു പോകു​ന്നോ അങ്ങോ​ട്ടെ​ല്ലാം അവയും പോകും. അവ ഉയരു​മ്പോൾ ചക്രങ്ങ​ളും അവയോ​ടൊ​പ്പം ഉയരും. കാരണം, ജീവി​ക​ളിൽ പ്രവർത്തി​ക്കുന്ന ദൈവാത്മാവ്‌* ചക്രങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു. 21  അവ നീങ്ങു​മ്പോൾ ചക്രങ്ങ​ളും നീങ്ങും. അവ നിൽക്കു​മ്പോൾ ചക്രങ്ങ​ളും നിൽക്കും. അവ നിലത്തു​നിന്ന്‌ ഉയരു​മ്പോൾ ചക്രങ്ങ​ളും അവയോ​ടൊ​പ്പം ഉയരും. കാരണം, ജീവി​ക​ളിൽ പ്രവർത്തി​ക്കുന്ന ദൈവാ​ത്മാവ്‌ ചക്രങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു. 22  ജീവികളുടെ തലയ്‌ക്കു മീതെ വിതാ​നം​പോ​ലുള്ള ഒന്നുണ്ടാ​യി​രു​ന്നു. കണ്ണഞ്ചി​പ്പി​ക്കുന്ന മഞ്ഞുക​ട്ട​യു​ടേ​തു​പോ​ലെ​യാ​യി​രു​ന്നു അതിന്റെ തിളക്കം. അത്‌ ആ ജീവി​ക​ളു​ടെ തലയ്‌ക്കു മീതെ വ്യാപി​ച്ചു​നി​ന്നു.+ 23  വിതാനത്തിനു കീഴെ അവയുടെ ചിറകു​കൾ നേർക്കു​നേരെ നിവർന്നു​നി​ന്നു.* ഓരോ​ന്നി​നും അവയുടെ ശരീര​ത്തി​ന്റെ ഒരു ഭാഗം മറയ്‌ക്കാൻ രണ്ടു ചിറകും മറ്റേ ഭാഗം മറയ്‌ക്കാൻ രണ്ടു ചിറകും ഉണ്ടായി​രു​ന്നു. 24  അവയുടെ ചിറക​ടി​ശബ്ദം കേട്ട​പ്പോൾ ആർത്തി​ര​മ്പി​വ​രുന്ന വെള്ളത്തി​ന്റെ ശബ്ദം​പോ​ലെ, സർവശ​ക്തന്റെ ശബ്ദം​പോ​ലെ,+ എനിക്കു തോന്നി. അവ നീങ്ങി​യ​പ്പോൾ കേട്ട ശബ്ദം സൈന്യ​ത്തി​ന്റെ ആരവം​പോ​ലെ​യാ​യി​രു​ന്നു. നിശ്ചല​മാ​യി നിൽക്കു​മ്പോൾ അവ ചിറകു​കൾ താഴ്‌ത്തി​യി​ടും. 25  അവയുടെ തലയ്‌ക്കു മീതെ​യുള്ള വിതാ​ന​ത്തി​ന്റെ മുകളിൽനി​ന്ന്‌ ഒരു ശബ്ദം കേട്ടു. (നിശ്ചല​മാ​യി നിൽക്കു​മ്പോൾ അവ ചിറകു​കൾ താഴ്‌ത്തി​യി​ടും.) 26  അവയുടെ തലയ്‌ക്കു മീതെ​യുള്ള വിതാ​ന​ത്തി​നു മുകളിൽ കാഴ്‌ച​യ്‌ക്ക്‌ ഇന്ദ്രനീ​ല​ക്ക​ല്ലു​പോ​ലുള്ള ഒന്നു ഞാൻ കണ്ടു.+ അത്‌ ഒരു സിംഹാ​സ​നം​പോ​ലെ തോന്നി​ച്ചു.+ അങ്ങു മുകളി​ലുള്ള ആ സിംഹാ​സ​ന​ത്തിൽ മനുഷ്യ​നെ​പ്പോ​ലുള്ള ഒരാൾ ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 27  ആ രൂപത്തി​ന്റെ അരക്കെ​ട്ടു​പോ​ലെ തോന്നിച്ച ഭാഗവും അതിന്റെ മുകൾഭാ​ഗ​വും രജതസ്വർണംപോലെ+ തിളങ്ങു​ന്നതു ഞാൻ കണ്ടു. അവി​ടെ​നിന്ന്‌ തീ പുറ​പ്പെ​ടു​ന്ന​തു​പോ​ലെ എനിക്കു തോന്നി. അരയ്‌ക്കു കീഴ്‌പോ​ട്ടു തീപോ​ലെ തോന്നി​ക്കുന്ന ഒന്നു ഞാൻ കണ്ടു.+ ഉജ്ജ്വല​മായ ഒരു പ്രഭാ​വ​ലയം ആ രൂപത്തി​നു ചുറ്റു​മു​ണ്ടാ​യി​രു​ന്നു. 28  മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭ​യാ​യി​രു​ന്നു അതിന്‌. ആ പ്രഭാ​വ​ലയം കാഴ്‌ച​യിൽ അങ്ങനെ​യാ​യി​രു​ന്നു. അത്‌ യഹോ​വ​യു​ടെ തേജസ്സു​പോ​ലെ തോന്നി.+ അതു കണ്ട്‌ ഞാൻ കമിഴ്‌ന്നു​വീ​ണു. അപ്പോൾ, ആരോ സംസാ​രി​ക്കുന്ന ശബ്ദം കേട്ടു.

അടിക്കുറിപ്പുകള്‍

ഇത്‌ യഹസ്‌കേ​ലി​ന്റെ പ്രായ​മാ​യി​രി​ക്കാം.
അർഥം: “ദൈവം ബലപ്പെ​ടു​ത്തു​ന്നു.”
സ്വർണവും വെള്ളി​യും ചേർന്ന നല്ല തിളക്ക​മുള്ള സങ്കര​ലോ​ഹം.
അഥവാ “മിന്നലും.”
പദാവലിയിൽ “രത്‌നങ്ങൾ” കാണുക.
സാധ്യതയനുസരിച്ച്‌, രണ്ടു ചക്രവും​കൂ​ടെ ഒരേ അച്ചുത​ണ്ടിൽ മട്ടകോ​ണിൽ പിടി​പ്പി​ച്ചത്‌.
അക്ഷ. “ജീവി​യു​ടെ ആത്മാവ്‌.”
മറ്റൊരു സാധ്യത “നേരെ നീട്ടി​പ്പി​ടി​ച്ചി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം