യശയ്യ 8:1-22

8  യഹോവ എന്നോടു പറഞ്ഞു: “ഒരു വലിയ എഴുത്തുപലക+ എടുത്ത്‌ അതിൽ ഒരു സാധാരണ എഴുത്തുകോൽ* ഉപയോ​ഗിച്ച്‌ ‘മഹേർ-ശാലാൽ-ഹാശ്‌-ബസ്‌’* എന്ന്‌ എഴുതുക.  നീ അങ്ങനെ ചെയ്‌തെന്നു വിശ്വ​സ്‌ത​രായ സാക്ഷികൾ, പുരോ​ഹി​ത​നായ ഊരിയാവും+ യബെ​രെ​ഖ്യ​യു​ടെ മകനായ സെഖര്യ​യും, എനിക്ക്‌ എഴുതി​ത്ത​രട്ടെ.”*  പിന്നെ ഞാൻ പ്രവാചികയുമായി* ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു.* അവൾ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു.+ അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അവനു മഹേർ-ശാലാൽ-ഹാശ്‌-ബസ്‌ എന്നു പേരി​ടുക.  കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന്‌ അവൻ വിളി​ക്കാ​റാ​കു​ന്ന​തി​നു മുമ്പു​തന്നെ ദമസ്‌കൊ​സി​ലെ സമ്പത്തും ശമര്യ​യിൽനി​ന്നുള്ള കൊള്ള​വ​സ്‌തു​ക്ക​ളും അസീറി​യൻ രാജാ​വി​ന്റെ സന്നിധി​യി​ലേക്കു കൊണ്ടു​പോ​കും.”+  യഹോവ പിന്നെ എന്നോടു പറഞ്ഞു:   “മന്ദമായി ഒഴുകുന്ന ശീലോഹയിലെ*+ ജലം ഉപേക്ഷിച്ച്‌ഈ ജനം രസീനി​ലും രമല്യ​യു​ടെ മകനിലും+ ആഹ്ലാദി​ക്കു​ന്നു.   അതുകൊണ്ട്‌ ഇതാ, യഹോവ അവർക്കെ​തി​രെയൂഫ്ര​ട്ടീസ്‌ നദിയി​ലെ നിറ​ഞ്ഞൊ​ഴു​കുന്ന ജലപ്ര​വാ​ഹത്തെ,അസീറി​യൻ രാജാവിനെയും+ അയാളു​ടെ മഹത്ത്വ​ത്തെ​യും, കൊണ്ടു​വ​രു​ന്നു. അയാളു​ടെ തോടു​കൾ നിറ​ഞ്ഞൊ​ഴു​കും,അയാൾ കരകവി​ഞ്ഞൊ​ഴു​കും,   അയാൾ യഹൂദയെ മൂടും. അല്ലയോ ഇമ്മാനു​വേലേ,*+അയാൾ ദേശം മുഴുവൻ കവി​ഞ്ഞൊ​ഴു​കി കഴു​ത്തോ​ളം എത്തും;+അയാൾ ചിറകു​കൾ വിടർത്തി നിന്റെ ദേശത്തി​ന്റെ അതിരു​ക​ളെ​യും മൂടും!”   ജനങ്ങളേ, ദ്രോഹം ചെയ്‌തു​കൊ​ള്ളൂ. പക്ഷേ നിങ്ങൾ തകർന്ന്‌ ചിന്നി​ച്ചി​ത​റും. ഭൂമി​യു​ടെ വിദൂ​ര​ഭാ​ഗ​ങ്ങ​ളിൽനി​ന്നു​ള്ള​വരേ, കേൾക്കൂ! യുദ്ധത്തിന്‌ ഒരുങ്ങി​ക്കൊ​ള്ളൂ,* പക്ഷേ നിങ്ങൾ തകർന്ന്‌ ചിന്നി​ച്ചി​ത​റും!+ യുദ്ധത്തിന്‌ ഒരുങ്ങി​ക്കൊ​ള്ളൂ, പക്ഷേ നിങ്ങൾ തകർന്ന്‌ ചിന്നി​ച്ചി​ത​റും! 10  നിങ്ങൾ പദ്ധതി മനഞ്ഞു​കൊ​ള്ളൂ, എന്നാൽ അതു വിഫല​മാ​കും, നിങ്ങൾക്ക്‌ ഇഷ്ടമു​ള്ളതു പറഞ്ഞു​കൊ​ള്ളൂ, എന്നാൽ അതു പരാജ​യ​പ്പെ​ടും,ദൈവം ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌!*+ 11  ഈ ജനത്തിന്റെ വഴിക​ളിൽ ഞാൻ നടക്കാ​തി​രി​ക്കാൻ യഹോവ തന്റെ ബലമുള്ള കൈ എന്റെ മേൽ വെച്ച്‌ എനിക്ക്‌ ഇങ്ങനെ മുന്നറി​യി​പ്പു തന്നു: 12  “ഈ ജനം ഗൂഢാ​ലോ​ചന എന്നു വിളി​ക്കു​ന്ന​തി​നെ നിങ്ങൾ ഗൂഢാ​ലോ​ചന എന്നു വിളി​ക്ക​രുത്‌! അവർ ഭയപ്പെ​ടു​ന്ന​തി​നെ നിങ്ങൾ ഭയപ്പെ​ടു​ക​യോ,നിങ്ങൾ പേടി​ച്ചു​വി​റ​യ്‌ക്കു​ക​യോ അരുത്‌. 13  സൈന്യങ്ങളുടെ അധിപ​നായ യഹോവ—ആ ദൈവ​ത്തെ​യാ​ണു നിങ്ങൾ വിശു​ദ്ധ​നാ​യി കാണേ​ണ്ടത്‌,+ആ ദൈവ​ത്തെ​യാ​ണു നിങ്ങൾ ഭയപ്പെ​ടേ​ണ്ടത്‌,ആ ദൈവത്തെ ഓർത്താ​ണു നിങ്ങൾ പേടി​ച്ചു​വി​റ​യ്‌ക്കേ​ണ്ടത്‌.”+ 14  ദൈവം ഒരു വിശു​ദ്ധ​മ​ന്ദി​രം​പോ​ലെ​യാ​കും.എന്നാൽ ദൈവം, ഇസ്രാ​യേ​ലി​ന്റെ ഇരുഭ​വ​ന​ങ്ങ​ളും തട്ടിവീ​ഴു​ന്നഒരു കല്ലായി​രി​ക്കും,ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന ഒരു പാറ!+ദൈവം യരുശ​ലേം​നി​വാ​സി​കൾക്ക്‌ ഒരു കെണി​യും ഒരു കുടു​ക്കും ആയിരി​ക്കും. 15  അതിൽ തട്ടിവീ​ണ്‌ അവരിൽ പലർക്കും പരി​ക്കേൽക്കും,അനേക​രും കെണി​യിൽ അകപ്പെ​ടും; അവർ പിടി​ക്ക​പ്പെ​ടും. 16  എഴുതിക്കിട്ടിയ ഈ സാക്ഷ്യ​പ​ത്രം ചുരു​ട്ടി​യെ​ടു​ക്കുക,എന്റെ ശിഷ്യ​ന്മാർക്കി​ട​യിൽ ഈ നിയമത്തിനു* മുദ്ര വെക്കുക! 17  യാക്കോബുഗൃഹത്തിൽനിന്ന്‌+ മുഖം മറച്ചി​രി​ക്കുന്ന യഹോ​വ​യ്‌ക്കാ​യി ഞാൻ കാത്തി​രി​ക്കും;*+ ദൈവ​ത്തി​ലാണ്‌ എന്റെ പ്രത്യാശ. 18  സൈന്യങ്ങളുടെ അധിപ​നായ യഹോവ സീയോൻ പർവത​ത്തിൽ വസിക്കു​ന്നു. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും+ ഇസ്രാ​യേ​ലിൽ ദൈവ​ത്തിൽനി​ന്നുള്ള അടയാളങ്ങളും+ അത്ഭുത​ങ്ങ​ളും പോ​ലെ​യാ​യി​രി​ക്കു​ന്നു. 19  “നിങ്ങൾ ചെന്ന്‌, ചിലച്ചു​കൊ​ണ്ടും മന്ത്രി​ച്ചു​കൊ​ണ്ടും ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരോടും* ഭാവി പറയു​ന്ന​വ​രോ​ടും ചോദി​ക്കുക” എന്ന്‌ അവർ നിങ്ങ​ളോ​ടു പറയു​ന്നെ​ങ്കി​ലോ? തങ്ങളുടെ ദൈവ​ത്തോ​ടല്ലേ ഒരു ജനം ഉപദേശം തേടേ​ണ്ടത്‌? ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു​വേണ്ടി മരിച്ച​വ​രോ​ടാ​ണോ അവർ ഉപദേശം ചോദി​ക്കേ​ണ്ടത്‌?+ 20  അല്ല! അവർ നിയമ​ത്തി​ലും എഴുത​പ്പെട്ട സാക്ഷ്യ​പ​ത്ര​ത്തി​ലും ആണ്‌ ഉപദേശം തേടേ​ണ്ടത്‌. ഈ വാക്കു​കൾക്കു ചേർച്ച​യിൽ സംസാ​രി​ക്കാ​ത്ത​പ്പോൾ അവർക്കു വെളി​ച്ച​മു​ണ്ടാ​യി​രി​ക്കില്ല.*+ 21  പട്ടിണിയും കഷ്ടപ്പാ​ടും കൊണ്ട്‌ വലഞ്ഞ്‌ ഓരോ​രു​ത്ത​രും ദേശത്തു​കൂ​ടി അലഞ്ഞു​ന​ട​ക്കും.+ വിശപ്പും അമർഷ​വും കാരണം അവർ മുകളി​ലേക്കു നോക്കി തങ്ങളുടെ രാജാ​വി​നെ​യും ദൈവ​ത്തെ​യും ശപിക്കും. 22  താഴേക്കു നോക്കു​മ്പോൾ അവർ കാണു​ന്നതു ദുരി​ത​വും അന്ധകാ​ര​വും, ഇരുട്ടും ക്ലേശങ്ങ​ളും മാത്ര​മാ​യി​രി​ക്കും; എങ്ങും മൂടല​ല്ലാ​തെ തെളി​ച്ച​മു​ണ്ടാ​യി​രി​ക്കില്ല.

അടിക്കുറിപ്പുകള്‍

അക്ഷ. “മർത്യന്റെ എഴുത്തു​കോൽ.”
“കൊള്ള​യ്‌ക്കാ​യി ഓടുന്ന, കൊള്ള​വ​സ്‌തു​ക്ക​ളു​ടെ അടു​ത്തേക്കു പെട്ടെന്നു വരുന്ന” എന്നൊ​ക്കെ​യാ​യി​രി​ക്കാം അർഥം.
അഥവാ “സാക്ഷ്യം വഹിക്കട്ടെ; സാക്ഷ്യ​പ്പെ​ടു​ത്തട്ടെ.”
അതായത്‌, യശയ്യ തന്റെ ഭാര്യ​യു​മാ​യി.
അക്ഷ. “പ്രവാ​ചി​ക​യു​ടെ അടുത്ത്‌ ചെന്നു.”
ഒരു കനാലി​ന്റെ പേരാണു ശീലോഹ.
യശ 7:14 കാണുക.
അഥവാ “അര കെട്ടി​ക്കൊ​ള്ളൂ.”
“ദൈവം ഞങ്ങളു​ടെ​കൂ​ടെ” എന്നത്‌ എബ്രാ​യ​യിൽ ഇമ്മാനു​വേൽ എന്നാണ്‌. യശ 7:14; 8:8 കാണുക.
അഥവാ “ഉപദേ​ശ​ത്തി​ന്‌.”
അഥവാ “ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കും.”
പദാവലി കാണുക.
അക്ഷ. “പ്രഭാ​ത​മു​ണ്ടാ​യി​രി​ക്കില്ല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം