യശയ്യ 66:1-24

66  യഹോവ ഇങ്ങനെ പറയുന്നു: “സ്വർഗം എന്റെ സിംഹാ​സ​ന​മാണ്‌; ഭൂമി എന്റെ പാദപീ​ഠ​വും.+ പിന്നെ എവി​ടെ​യാ​ണു നിങ്ങൾ എനിക്കു​വേണ്ടി ഭവനം പണിയുക?+എവി​ടെ​യാണ്‌ എനിക്കു വിശ്ര​മ​സ്ഥലം ഒരുക്കുക?”+   “എന്റെ കൈയാ​ണ്‌ ഇതെല്ലാം സൃഷ്ടി​ച്ചത്‌,അങ്ങനെ​യാണ്‌ ഇതെല്ലാം ഉണ്ടായത്‌,” യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+ “ഞാൻ നോക്കു​ന്നത്‌ എന്റെ വാക്കുകൾ ഭയപ്പെ​ടുന്ന, താഴ്‌മ​യുള്ള ഒരുവ​നെ​യാണ്‌;മനസ്സു തകർന്ന ഒരുവനെ.+   കാളയെ അറുക്കുന്നവൻ+ മനുഷ്യ​നെ കൊല്ലു​ന്ന​വ​നെ​പ്പോ​ലെ. ആടിനെ ബലി അർപ്പി​ക്കു​ന്നവൻ പട്ടിയു​ടെ കഴുത്ത്‌ ഒടിക്കു​ന്ന​വ​നെ​പ്പോ​ലെ.+ കാഴ്‌ച കൊണ്ടു​വ​രു​ന്നവൻ പന്നിയു​ടെ രക്തം അർപ്പി​ക്കു​ന്ന​വ​നെ​പ്പോ​ലെ.+ അനുസ്‌മ​ര​ണ​യാ​ഗ​മാ​യി കുന്തി​രി​ക്കം കാഴ്‌ച വെക്കുന്നവൻ+ മന്ത്രങ്ങൾ ഉച്ചരിച്ച്‌ ആശീർവ​ദി​ക്കു​ന്ന​വ​നെ​പ്പോ​ലെ.*+ അവർ ഓരോ​രു​ത്ത​രും തോന്നിയ വഴിക്കു നടക്കുന്നു,വൃത്തി​കെട്ട കാര്യ​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ന്നു.   അതുകൊണ്ട്‌ അവരെ ശിക്ഷി​ക്കാൻ ഞാനും വഴികൾ കണ്ടെത്തും,+അവർ ഭയക്കുന്ന കാര്യ​ങ്ങൾതന്നെ ഞാൻ അവർക്കു വരുത്തും. ഞാൻ വിളി​ച്ച​പ്പോൾ ആരും വിളി കേട്ടില്ല,ഞാൻ സംസാ​രി​ച്ച​പ്പോൾ ആരും ശ്രദ്ധി​ച്ചില്ല.+ അവർ എന്റെ മുമ്പാകെ മോശ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നു;എനിക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ തീരു​മാ​നി​ച്ചു.”+   യഹോവയുടെ വാക്കുകൾ ഭയപ്പെ​ടു​ന്ന​വരേ, ദൈവം പറയു​ന്നതു കേൾക്കുക: “നിങ്ങളെ വെറു​ക്കു​ക​യും എന്റെ നാമം നിമിത്തം നിങ്ങളെ ഒറ്റപ്പെ​ടു​ത്തു​ക​യും ചെയ്യുന്ന നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ, ‘യഹോ​വ​യ്‌ക്കു മഹത്ത്വം ഉണ്ടാകട്ടെ’+ എന്നു പരിഹ​സി​ച്ചു​പ​റഞ്ഞു.എന്നാൽ ദൈവം പ്രത്യ​ക്ഷ​പ്പെട്ട്‌ നിങ്ങൾക്കു സന്തോഷം നൽകും,നാണം​കെ​ടു​ന്നത്‌ അവരാ​യി​രി​ക്കും.”+   അതാ, നഗരത്തിൽ ഒരു ആരവം മുഴങ്ങു​ന്നു, ദേവാ​ല​യ​ത്തിൽനിന്ന്‌ ഒരു ശബ്ദം കേൾക്കു​ന്നു! യഹോവ തന്റെ ശത്രു​ക്കൾക്കു തക്ക ശിക്ഷ കൊടു​ക്കുന്ന ശബ്ദം!   പ്രസവവേദന വരും​മു​മ്പേ അവൾ പ്രസവി​ച്ചു,+ നോവ്‌ കിട്ടും​മു​മ്പേ അവൾ ഒരു ആൺകു​ഞ്ഞി​നു ജന്മം നൽകി.   ഇങ്ങനെയൊരു കാര്യം ആരെങ്കി​ലും കേട്ടി​ട്ടു​ണ്ടോ? ഇങ്ങനെ​യൊ​രു കാര്യം ആരെങ്കി​ലും കണ്ടിട്ടു​ണ്ടോ? ഒറ്റ ദിവസം​കൊണ്ട്‌ ഒരു ദേശം ജനിക്കു​മോ? ഒറ്റ നിമി​ഷം​കൊണ്ട്‌ ഒരു ജനത പിറക്കു​മോ? എന്നാൽ സീയോ​നോ, പ്രസവ​വേദന തുടങ്ങിയ ഉടനെ പുത്ര​ന്മാ​രെ പ്രസവി​ച്ചു.   “ഞാൻ പ്രസവ​ദ്വാ​ര​ത്തോ​ളം കൊണ്ടു​വ​ന്നിട്ട്‌ പ്രസവി​പ്പി​ക്കാ​തി​രി​ക്കു​മോ” എന്ന്‌ യഹോവ ചോദി​ക്കു​ന്നു, “പ്രസവി​പ്പി​ക്കാ​റാ​ക്കി​യിട്ട്‌ ഗർഭപാ​ത്രം അടച്ചു​ക​ള​യു​മോ” എന്നു നിന്റെ ദൈവം ചോദി​ക്കു​ന്നു. 10  യരുശലേമിനെ സ്‌നേ​ഹി​ക്കു​ന്ന​വരേ, അവളോ​ടൊ​പ്പം സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കുക,+ അവളെ ഓർത്ത്‌ വിലപി​ക്കു​ന്ന​വരേ, അവളോ​ടൊ​പ്പം ആഹ്ലാദി​ക്കുക. 11  അവളുടെ മുലപ്പാൽ കുടിച്ച്‌ നിങ്ങൾ തൃപ്‌ത​രാ​കും, നിങ്ങൾക്ക്‌ ആശ്വാസം ലഭിക്കും,മതിവ​രു​വോ​ളം കുടിച്ച്‌ അവളുടെ മഹത്ത്വ​ത്തി​ന്റെ നിറവിൽ നിങ്ങൾ സന്തോ​ഷി​ക്കും. 12  യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ അവൾക്കു നദി​പോ​ലെ സമാധാനവും+മലവെ​ള്ളം​പോ​ലെ ജനതക​ളു​ടെ മഹത്ത്വ​വും നൽകും.+ നിങ്ങളെ മുലയൂ​ട്ടി എളിയിൽ കൊണ്ടു​ന​ട​ക്കും,നിങ്ങളെ മടിയിൽ ഇരുത്തി ലാളി​ക്കും. 13  ഒരു അമ്മ കുഞ്ഞിനെ ആശ്വസി​പ്പി​ക്കു​ന്ന​തു​പോ​ലെ,ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും;+യരുശ​ലേ​മി​ന്റെ കാര്യ​ത്തിൽ നിങ്ങൾക്ക്‌ ആശ്വാസം തോന്നും.+ 14  നിങ്ങൾ ഇതു കാണും, നിങ്ങളു​ടെ ഹൃദയം ആഹ്ലാദി​ക്കും,പുൽനാ​മ്പു​കൾപോ​ലെ നിങ്ങളു​ടെ അസ്ഥികൾ തഴയ്‌ക്കും. ദൈവ​ദാ​സ​ന്മാർ യഹോ​വ​യു​ടെ ശക്തി അനുഭ​വി​ച്ച​റി​യും,എന്നാൽ ശത്രു​ക്കളെ ദൈവം കുറ്റം വിധി​ക്കും.”+ 15  “ഉഗ്ര​കോ​പ​ത്തോ​ടെ പകരം ചോദി​ക്കാ​നുംഅഗ്നിജ്വാ​ല​കൾകൊണ്ട്‌ ശകാരിക്കാനും+യഹോവ തീപോ​ലെ വരും,+ദൈവ​ത്തി​ന്റെ രഥങ്ങൾ കൊടു​ങ്കാ​റ്റു​പോ​ലെ വരും.+ 16  യഹോവ തീകൊ​ണ്ട്‌ ശിക്ഷ നടപ്പാ​ക്കും,അതെ, തന്റെ വാളു​കൊണ്ട്‌ സകല മനുഷ്യ​രെ​യും ശിക്ഷി​ക്കും;യഹോവ അനേകരെ കൊ​ന്നൊ​ടു​ക്കും. 17  “നടുവി​ലു​ള്ള​വന്റെ പുറകേ തോട്ടത്തിൽ*+ പ്രവേ​ശി​ക്കാ​നാ​യി, തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ക​യും തങ്ങൾക്കു​തന്നെ ശുദ്ധി വരുത്തു​ക​യും ചെയ്യു​ന്നവർ നശിച്ചു​പോ​കും; പന്നിയുടെയും+ എലിയു​ടെ​യും അശുദ്ധജീവികളുടെയും+ ഇറച്ചി തിന്നു​ന്ന​വ​രും അവരോ​ടൊ​പ്പം നശിച്ചു​പോ​കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 18  “എനിക്ക്‌ അവരുടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും അറിയാം. അതു​കൊണ്ട്‌ ഞാൻ ഇതാ, സകല രാജ്യ​ക്കാ​രെ​യും ഭാഷക്കാ​രെ​യും കൂട്ടി​ച്ചേർക്കാൻ വരുന്നു; അവർ വന്ന്‌ എന്റെ മഹത്ത്വം കാണും.” 19  “ഞാൻ അവർക്കി​ട​യിൽ ഒരു അടയാളം സ്ഥാപി​ക്കും; രക്ഷപ്പെ​ട്ട​വ​രിൽ കുറച്ച്‌ പേരെ, എന്നെക്കു​റിച്ച്‌ കേൾക്കു​ക​യോ എന്റെ മഹത്ത്വം കാണു​ക​യോ ചെയ്‌തി​ട്ടി​ല്ലാത്ത ജനതക​ളു​ടെ അടു​ത്തേക്കു ഞാൻ അയയ്‌ക്കും. അതായത്‌ തർശീശ്‌,+ പൂൽ, ലൂദ്‌+ എന്നിവി​ട​ങ്ങ​ളി​ലേ​ക്കും തൂബലി​ലും യാവാനിലും+ ഉള്ള വില്ലാ​ളി​ക​ളു​ടെ അടു​ത്തേ​ക്കും വിദൂ​ര​ദ്വീ​പു​ക​ളി​ലേ​ക്കും ഞാൻ അവരെ അയയ്‌ക്കും. അവർ ജനതക​ളു​ടെ ഇടയിൽ എന്റെ മഹത്ത്വം അറിയി​ക്കും.+ 20  ഇസ്രായേൽ ജനം യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വൃത്തി​യുള്ള പാത്ര​ത്തിൽ കാഴ്‌ച കൊണ്ടു​വ​രു​ന്ന​തു​പോ​ലെ, അവർ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങ​ളെ​യെ​ല്ലാം യഹോ​വ​യ്‌ക്ക്‌ ഒരു കാഴ്‌ച​യാ​യി എന്റെ വിശു​ദ്ധ​പർവ​ത​മായ യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​രും; രഥങ്ങളി​ലും അടച്ചു​കെ​ട്ടിയ വണ്ടിക​ളി​ലും കുതി​ര​പ്പു​റ​ത്തും കോവർക​ഴു​ത​ക​ളു​ടെ പുറത്തും വേഗത​യേ​റിയ ഒട്ടകങ്ങ​ളു​ടെ പുറത്തും കയറ്റി എല്ലാ ജനതകളിൽനിന്നും+ അവരെ കൊണ്ടു​വ​രും” എന്ന്‌ യഹോവ പറയുന്നു. 21  “മാത്രമല്ല, ഞാൻ ചിലരെ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ആക്കും,” യഹോവ പറയുന്നു. 22  “ഞാൻ നിർമി​ക്കുന്ന പുതിയ ആകാശ​വും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കു​ന്ന​തു​പോ​ലെ, നിങ്ങളു​ടെ സന്തതി​യും നിങ്ങളു​ടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന്‌ യഹോവ പറയുന്നു. 23  “അമാവാ​സി​തോ​റും ശബത്തു​തോ​റും,*എല്ലാ മനുഷ്യ​രും സ്ഥിരമാ​യി വന്ന്‌ എന്റെ മുന്നിൽ കുമ്പി​ടും,”*+ യഹോവ പറയുന്നു. 24  “അവർ പുറത്ത്‌ ചെന്ന്‌, എന്നോട്‌ എതിർത്തു​നി​ന്ന​വ​രു​ടെ ശവങ്ങൾ കാണും,അവരുടെ മേലുള്ള പുഴുക്കൾ ചാകില്ല,അവരുടെ തീ കെട്ടു​പോ​കില്ല,+അവരെ കാണുന്ന സകല മനുഷ്യർക്കും അറപ്പു തോന്നും.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കാഴ്‌ച വെക്കു​ന്നവൻ വിഗ്ര​ഹത്തെ സ്‌തു​തി​ക്കു​ന്ന​വ​നെ​പ്പോ​ലെ.”
അതായത്‌, വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കുള്ള കാവു​ക​ളിൽ.
അക്ഷ. “അമാവാ​സി​മു​തൽ അമാവാ​സി​വ​രെ​യും ശബത്തു​മു​തൽ ശബത്തു​വ​രെ​യും.”
അഥവാ “വന്ന്‌ എന്നെ ആരാധി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം