യശയ്യ 63:1-19

63  ഏദോമിൽനിന്ന്‌+ വരുന്ന ഇവൻ ആരാണ്‌?വർണ്ണാഭവും* മനോ​ഹ​ര​വും ആയ വസ്‌ത്രങ്ങൾ അണിഞ്ഞ്‌മഹാശ​ക്തി​യോ​ടെ ബൊസ്രയിൽനിന്ന്‌+ വരുന്നവൻ ആരാണ്‌? “ഇതു ഞാനാണ്‌, നീതി​യോ​ടെ സംസാ​രി​ക്കു​ക​യുംമഹാശ​ക്തി​യോ​ടെ രക്ഷിക്കു​ക​യും ചെയ്യു​ന്നവൻ!”   എന്താണ്‌ അങ്ങയുടെ വസ്‌ത്രം ചുവന്നി​രി​ക്കു​ന്നത്‌,മുന്തിരിച്ചക്കു* ചവിട്ടുന്നവന്റെ+ വസ്‌ത്രം​പോ​ലി​രി​ക്കു​ന്നത്‌?   “ഞാൻ തനിയെ മുന്തി​രി​ച്ചക്കു ചവിട്ടി, മറ്റാരും എന്നോ​ടൊ​പ്പ​മി​ല്ലാ​യി​രു​ന്നു. ഞാൻ കോപ​ത്തോ​ടെ അവരെ ചവിട്ടി​ക്കൊ​ണ്ടി​രു​ന്നു,ക്രോ​ധ​ത്തോ​ടെ അവരെ ചവിട്ടി​യ​രച്ചു.+ അവരുടെ രക്തം എന്റെ വസ്‌ത്ര​ത്തിൽ തെറിച്ചു,അതിൽ ആകെ രക്തക്കറ പുരണ്ടു.   പ്രതികാരം ചെയ്യാൻ ഞാൻ ഒരു ദിവസം നിശ്ചയി​ച്ചി​രി​ക്കു​ന്നു,+വീണ്ടെ​ടു​ക്കാ​നു​ള്ള​വ​രു​ടെ വർഷം വന്നു​ചേർന്നി​രി​ക്കു​ന്നു.   ഞാൻ ചുറ്റും നോക്കി, സഹായി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്നു,ആരും തുണയ്‌ക്കാ​നി​ല്ലെന്നു കണ്ട്‌ ഞാൻ ഞെട്ടി​പ്പോ​യി. അതു​കൊണ്ട്‌, എന്റെ സ്വന്തം കൈ എനിക്കു രക്ഷ* നൽകി,+എന്റെ ക്രോധം എന്നെ തുണച്ചു.   ഞാൻ കോപ​ത്തോ​ടെ ജനതകളെ ചവിട്ടി​മെ​തി​ച്ചു,എന്റെ ക്രോധം കുടി​പ്പിച്ച്‌ അവരെ ലഹരി​പി​ടി​പ്പി​ച്ചു,+ഞാൻ അവരുടെ രക്തം നിലത്ത്‌ ഒഴുക്കി.”   യഹോവ ഇസ്രാ​യേൽഗൃ​ഹ​ത്തിന്‌ അനേകം നന്മകൾ ചെയ്‌ത​തി​നാൽ,കരുണ​യോ​ടും വലിയ അചഞ്ചല​സ്‌നേ​ഹ​ത്തോ​ടും കൂടെയഹോവ ഞങ്ങൾക്കു​വേണ്ടി ഇതെല്ലാം ചെയ്‌തു​ത​ന്ന​തി​നാൽ,+യഹോവ കാണിച്ച അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചുംദൈവ​ത്തി​ന്റെ പ്രശം​സാർഹ​മായ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചും ഞാൻ സംസാ​രി​ക്കും.   “ഇത്‌ എന്റെ ജനമാണ്‌, എന്നോട്‌ അവിശ്വ​സ്‌തത കാട്ടു​ക​യി​ല്ലാത്ത എന്റെ മക്കൾ”+ എന്നു പറഞ്ഞ്‌ ദൈവം അവരുടെ രക്ഷകനാ​യി​ത്തീർന്നു.+   അവരുടെ വേദനകൾ ദൈവ​ത്തെ​യും വേദനി​പ്പി​ച്ചു.+ ദൈവ​ത്തി​ന്റെ സ്വന്തം സന്ദേശവാഹകൻ* അവരെ രക്ഷിച്ചു.+ സ്‌നേ​ഹ​ത്തോ​ടും അനുക​മ്പ​യോ​ടും കൂടെ ദൈവം അവരെ വീണ്ടെ​ടു​ത്തു,+അക്കാല​മെ​ല്ലാം അവരെ എടുത്തു​കൊണ്ട്‌ നടന്നു.+ 10  എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്‌+ ദൈവ​ത്തി​ന്റെ പരിശുദ്ധാത്മാവിനെ* ദുഃഖി​പ്പി​ച്ചു.+ അപ്പോൾ ദൈവം അവരുടെ ശത്രു​വാ​യി​ത്തീർന്നു,+ദൈവം അവർക്കെ​തി​രെ പോരാ​ടി.+ 11  അവർ പഴയ കാല​ത്തെ​ക്കു​റിച്ച്‌ ഓർത്തു,ദൈവ​ത്തി​ന്റെ ദാസനായ മോശ​യു​ടെ നാളു​ക​ളെ​ക്കു​റിച്ച്‌ ചിന്തിച്ചു: “തന്റെ ആട്ടിൻപ​റ്റ​ത്തി​ന്റെ ഇടയന്മാരോടൊപ്പം+ അവരെ കടലിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടുവന്നവൻ+ എവിടെ?അവനു തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടുത്തവൻ+ എവിടെ? 12  മോശയുടെ വലതു​കൈ​യോ​ടൊ​പ്പം തന്റെ മഹത്ത്വ​മാർന്ന കരം നീട്ടി​യവൻ,+തനിക്ക്‌ അനശ്വ​ര​മായ ഒരു നാമം ഉണ്ടാക്കാനായി+അവരുടെ മുന്നിൽ ജലാശ​യ​ങ്ങളെ വിഭജി​ച്ചവൻ,+ എവിടെ? 13  സമതലത്തിലൂടെ* പോകുന്ന ഒരു കുതി​രയെ എന്നപോ​ലെഇളകിമറിയുന്ന* വെള്ളത്തി​ലൂ​ടെ ഇടറി​വീ​ഴാ​തെ അവരെ നടത്തി​യവൻ എവിടെ? 14  യഹോവയുടെ ആത്മാവ്‌ അവർക്കു വിശ്രമം നൽകി;+താഴ്‌വ​ര​യി​ലേക്കു വന്ന കന്നുകാ​ലി​ക്കൂ​ട്ട​ങ്ങ​ളെ​പ്പോ​ലെ അവർ വിശ്ര​മി​ച്ചു.” അങ്ങയ്‌ക്കു ശ്രേഷ്‌ഠ​മായ ഒരു നാമം ഉണ്ടാക്കാനായി+അങ്ങ്‌ ഈ വിധത്തിൽ അങ്ങയുടെ ജനത്തെ നയിച്ചു. 15  ഉന്നതവും മഹത്ത്വ​പൂർണ​വും ആയ വാസസ്ഥ​ല​ത്തു​നിന്ന്‌,വിശു​ദ്ധ​മാ​യ സ്വർഗ​ത്തിൽനിന്ന്‌, അങ്ങ്‌ നോക്കി​ക്കാ​ണേ​ണമേ; അങ്ങയുടെ തീക്ഷ്‌ണ​ത​യും ശക്തിയും എവിടെ?അങ്ങയുടെ കരുണയും+ അനുകമ്പയും*+ ഉണരാ​ത്തത്‌ എന്ത്‌? അങ്ങ്‌ അതെല്ലാം എനിക്കു നിഷേ​ധി​ച്ചി​രി​ക്കു​ന്നു. 16  അങ്ങാണു ഞങ്ങളുടെ പിതാവ്‌.+അബ്രാ​ഹാം ഞങ്ങളെ തിരി​ച്ച​റി​യി​ല്ലെ​ങ്കി​ലുംഇസ്രാ​യേ​ലി​നു ഞങ്ങളെ മനസ്സി​ലാ​കി​ല്ലെ​ങ്കി​ലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്‌. ‘പണ്ടുമു​തൽ ഞങ്ങളെ വീണ്ടെ​ടു​ക്കു​ന്നവൻ’ എന്നാണ്‌ അങ്ങയുടെ പേര്‌.+ 17  യഹോവേ, ഞങ്ങൾ അങ്ങയുടെ വഴികൾ വിട്ട്‌ അലയാൻ അങ്ങ്‌ അനുവദിച്ചത്‌* എന്തിന്‌? അങ്ങ്‌ ഞങ്ങളുടെ ഹൃദയം കല്ലു​പോ​ലെ​യാ​കാൻ അനുവദിച്ചത്‌* എന്ത്‌? അങ്ങനെ ഞങ്ങൾ ദൈവ​ഭ​യ​മി​ല്ലാ​ത്ത​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.+അങ്ങയുടെ ഈ ദാസന്മാർക്കു​വേണ്ടി, അങ്ങയുടെ അവകാ​ശ​മായ ഗോ​ത്ര​ങ്ങൾക്കു​വേണ്ടി, മടങ്ങി​വ​രേ​ണമേ.+ 18  അങ്ങയുടെ വിശു​ദ്ധ​ജനം അൽപ്പകാ​ലം അതു കൈവശം വെച്ചു, ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​രം ചവിട്ടി​മെ​തി​ച്ചി​രി​ക്കു​ന്നു.+ 19  അങ്ങ്‌ ഇതുവരെ ഭരിച്ചി​ട്ടി​ല്ലാത്ത ജനത​യെ​പ്പോ​ലെ ജീവി​ച്ചുംഅങ്ങയുടെ പേരിൽ അറിയ​പ്പെ​ടാ​ത്ത​വ​രെ​പ്പോ​ലെ കഴിഞ്ഞും ഞങ്ങൾ മടുത്തു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ചുവന്ന​തും.”
പദാവലി കാണുക.
അഥവാ “ജയം.”
അഥവാ “ദൈവ​ത്തി​ന്റെ സന്നിധി​യിൽ നിൽക്കുന്ന ദൂതൻ.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അഥവാ “വിജന​ഭൂ​മി​യി​ലൂ​ടെ.”
അഥവാ “ആഴമുള്ള.”
അക്ഷ. “ആന്തരാ​വ​യ​വ​ങ്ങ​ളും.”
അഥവാ “ഇടയാ​ക്കി​യത്‌.”
അക്ഷ. “കല്ലു​പോ​ലെ​യാ​ക്കി​യത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം