യശയ്യ 62:1-12

62  സീയോ​ന്റെ കാര്യ​ത്തിൽ ഇനി ഞാൻ മിണ്ടാ​തി​രി​ക്കില്ല.+അവളുടെ നീതി ഉജ്ജ്വല​പ്ര​കാ​ശം​പോ​ലെ ശോഭിക്കുകയും+അവളുടെ രക്ഷ തീപ്പന്തം​പോ​ലെ കത്തുകയും+ ചെയ്യു​ന്ന​തു​വ​രെയരുശ​ലേ​മി​നെ​പ്രതി ഞാൻ അടങ്ങി​യി​രി​ക്കില്ല.   “സ്‌ത്രീ​യേ,+ ജനതകൾ നിന്റെ നീതി​യുംരാജാ​ക്ക​ന്മാർ നിന്റെ മഹത്ത്വ​വും കാണും.+ യഹോവ സ്വന്തം വായ്‌കൊ​ണ്ട്‌ നിന​ക്കൊ​രു പേരി​ടും.+അങ്ങനെ, നിനക്ക്‌ ഒരു പുതിയ പേര്‌ ലഭിക്കും.   നീ യഹോ​വ​യു​ടെ കൈയി​ലെ ഒരു സുന്ദര​കി​രീ​ട​വുംനിന്റെ ദൈവ​ത്തി​ന്റെ കരങ്ങളി​ലെ രാജകീയ തലപ്പാ​വും ആകും.   നിന്നെ ഇനി ആരും ഉപേക്ഷി​ക്ക​പ്പെട്ട സ്‌ത്രീ+ എന്നു വിളി​ക്കില്ല,നിന്റെ ദേശം ഇനി വിജനം എന്ന്‌ അറിയ​പ്പെ​ടില്ല.+ ‘അവൾ എന്റെ ആനന്ദം’ എന്നായി​രി​ക്കും നിന്റെ പേർ,+നിന്റെ ദേശം ‘വിവാ​ഹിത’ എന്ന്‌ അറിയ​പ്പെ​ടും. കാരണം, യഹോവ നിന്നിൽ ആനന്ദി​ക്കും,നിന്റെ ദേശം വിവാ​ഹി​ത​യെ​പ്പോ​ലെ​യാ​കും.   ഒരു യുവാവ്‌ കന്യകയെ വിവാഹം കഴിക്കു​ന്ന​തു​പോ​ലെ,നിന്റെ മക്കൾ നിന്നെ വിവാഹം കഴിക്കും. മണവാളൻ മണവാ​ട്ടി​യിൽ സന്തോ​ഷി​ക്കു​ന്ന​തു​പോ​ലെ,നിന്റെ ദൈവം നിന്നിൽ സന്തോ​ഷി​ക്കും.+   യരുശലേമേ, നിന്റെ മതിലു​ക​ളിൽ ഞാൻ കാവൽക്കാ​രെ നിയമി​ച്ചി​രി​ക്കു​ന്നു, രാത്രി​യും പകലും അവർ മിണ്ടാ​തി​രി​ക്ക​രുത്‌. യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​വരേ,നിങ്ങൾ ഒട്ടും വിശ്ര​മി​ക്ക​രുത്‌,   ദൈവം യരുശ​ലേ​മി​നെ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കു​ന്ന​തു​വരെ,മുഴു​ഭൂ​മി​യും അവളെ സ്‌തു​തി​ക്കാൻ ഇടയാ​ക്കു​ന്ന​തു​വരെ,+ നിങ്ങൾ ദൈവ​ത്തി​നു സ്വസ്ഥത കൊടു​ക്ക​രുത്‌.”   യഹോവ കരുത്തുറ്റ വല​ങ്കൈ​കൊണ്ട്‌ ഇങ്ങനെ സത്യം ചെയ്‌തി​രി​ക്കു​ന്നു: “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രു​ക്കൾക്ക്‌ ആഹാര​മാ​യി കൊടു​ക്കില്ല,നീ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പുതു​വീഞ്ഞ്‌ അന്യ​ദേ​ശ​ക്കാർ കുടി​ക്കില്ല.+   കൊയ്‌തെടുക്കുന്നവർതന്നെ അതു തിന്നു​ക​യും യഹോ​വയെ സ്‌തു​തി​ക്കു​ക​യും ചെയ്യും;അതു ശേഖരി​ക്കു​ന്ന​വർതന്നെ എന്റെ തിരു​മു​റ്റ​ങ്ങ​ളിൽവെച്ച്‌ അതു കുടി​ക്കും.”+ 10  പുറത്ത്‌ കടക്കൂ, കവാട​ങ്ങ​ളി​ലൂ​ടെ പുറത്ത്‌ കടക്കൂ. ജനത്തി​നു​വേ​ണ്ടി വഴി ഒരുക്കൂ.+ പണിയുക, പ്രധാ​ന​വീ​ഥി പണിയുക. അതിൽനിന്ന്‌ കല്ലുകൾ പെറു​ക്കി​ക്ക​ള​യുക.+ ജനങ്ങൾക്കു​വേ​ണ്ടി ഒരു അടയാളം* ഉയർത്തുക.+ 11  യഹോവ ഭൂമി​യു​ടെ അതിരു​ക​ളോ​ളം ഇങ്ങനെ വിളം​ബരം ചെയ്‌തി​രി​ക്കു​ന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു,+പ്രതി​ഫ​ലം അവന്റെ കൈയി​ലുണ്ട്‌, അവൻ കൊടു​ക്കുന്ന കൂലി അവന്റെ മുന്നി​ലുണ്ട്‌’+ എന്ന്‌സീയോൻപു​ത്രി​യോ​ടു പറയുക.” 12  യഹോവ വീണ്ടെ​ടുത്ത വിശു​ദ്ധ​ജനം എന്ന്‌ അവർ അറിയ​പ്പെ​ടും,+‘ദൈവം ഉപേക്ഷി​ക്കാത്ത നഗരം,’+ ‘എല്ലാവ​രും കൊതി​ക്കുന്ന നഗരം’ എന്നു നിനക്കു പേരാ​കും.

അടിക്കുറിപ്പുകള്‍

അഥവാ “കൊടി​മരം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം