യശയ്യ 56:1-12

56  യഹോവ ഇങ്ങനെ പറയുന്നു: “നീതി ഉയർത്തി​പ്പി​ടി​ക്കുക,+ ശരിയാ​യതു ചെയ്യുക,ഞാൻ ഉടൻ രക്ഷ നൽകും;എന്റെ നീതി വെളി​പ്പെ​ടും.+   ഇങ്ങനെ ചെയ്യുന്ന മനുഷ്യ​നുംഇതി​നോ​ടു പറ്റിനിൽക്കുന്ന മനുഷ്യ​പു​ത്ര​നും സന്തുഷ്ടൻ;ശബത്ത്‌ അശുദ്ധ​മാ​ക്കാ​തെ അത്‌ ആചരിക്കുന്നവനും+തിന്മ​യൊ​ന്നും ചെയ്യാതെ കൈ സൂക്ഷി​ക്കു​ന്ന​വ​നും സന്തുഷ്ടൻ.   യഹോവയോടു ചേരുന്ന ഒരു അന്യ​ദേ​ശ​ക്കാ​രൻ,+‘യഹോവ എന്നെ തന്റെ ജനത്തിൽനി​ന്ന്‌ വേർപെ​ടു​ത്തു​മെന്ന്‌ ഉറപ്പാണ്‌’ എന്നു പറയരു​ത്‌. ‘ഞാൻ ഒരു ഉണക്കമ​ര​മാണ്‌’ എന്നു ഷണ്ഡനും* പറയരു​ത്‌.”  കാരണം, എന്റെ ശബത്തു​ക​ളെ​ല്ലാം ആചരി​ക്കു​ക​യും എനിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യു​ക​യും എന്റെ ഉടമ്പടി​യോ​ടു പറ്റിനിൽക്കു​ക​യും ചെയ്യുന്ന ഷണ്ഡന്മാ​രോട്‌ യഹോവ പറയുന്നു:   “ഞാൻ എന്റെ ഭവനത്തി​ലും എന്റെ മതിൽക്കെ​ട്ടി​നു​ള്ളി​ലും അവർക്കൊ​രു സ്‌മാ​ര​ക​വും പേരും നൽകും,പുത്ര​ന്മാ​രെ​ക്കാ​ളും പുത്രി​മാ​രെ​ക്കാ​ളും ശ്രേഷ്‌ഠ​മായ ഒന്ന്‌! ഞാൻ അവർക്കു ശാശ്വ​ത​മായ ഒരു പേര്‌ നൽകും,ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു പേര്‌ കൊടു​ക്കും.   യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാ​നും യഹോ​വ​യു​ടെ നാമത്തെ സ്‌നേഹിക്കാനും+ദൈവ​ത്തി​ന്റെ ദാസരാ​കാ​നും വേണ്ടിദൈവ​ത്തി​ന്റെ അടുത്ത്‌ വന്നിരി​ക്കുന്ന അന്യ​ദേ​ശ​ക്കാ​രെ​യെ​ല്ലാം,അതെ, ശബത്ത്‌ അശുദ്ധ​മാ​ക്കാ​തെ അത്‌ ആചരി​ക്കു​ക​യുംഎന്റെ ഉടമ്പടി​യോ​ടു പറ്റിനിൽക്കു​ക​യും ചെയ്യുന്ന അന്യ​ദേ​ശ​ക്കാ​രെ​യെ​ല്ലാം,   ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലേക്കു കൊണ്ടു​വ​രും,+എന്റെ പ്രാർഥ​നാ​ല​യ​ത്തിൽ അവർക്കും ആഹ്ലാദം നൽകും. അവരുടെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും ബലിക​ളും എന്റെ യാഗപീ​ഠ​ത്തിൽ ഞാൻ സ്വീക​രി​ക്കും. എന്റെ ഭവനം സകല ജനതക​ളു​ടെ​യും പ്രാർഥ​നാ​ലയം എന്ന്‌ അറിയ​പ്പെ​ടും.”+  ചിതറിപ്പോയ ഇസ്രാ​യേ​ല്യ​രെ കൂട്ടിച്ചേർക്കുന്നവനും+ പരമാ​ധി​കാ​രി​യാം കർത്താ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഇതുവരെ കൂട്ടി​ച്ചേർത്ത​വ​രോ​ടൊ​പ്പം ഞാൻ മറ്റുള്ള​വ​രെ​യും അവനി​ലേക്കു കൂട്ടി​ച്ചേർക്കും.”+   കാട്ടിലെ മൃഗങ്ങളേ, ദേശത്തെ വന്യമൃ​ഗ​ങ്ങളേ,നിങ്ങ​ളെ​ല്ലാം വന്ന്‌ ഭക്ഷിക്കൂ.+ 10  അവന്റെ കാവൽക്കാർ അന്ധരാണ്‌;+ അവർ ആരും ശ്രദ്ധി​ച്ചില്ല.+ അവരെ​ല്ലാം കുരയ്‌ക്കാൻ കഴിവി​ല്ലാത്ത ഊമനാ​യ്‌ക്ക​ളാണ്‌.+ അവർ കിതച്ചു​കൊണ്ട്‌ നിലത്ത്‌ കിടക്കു​ന്നു; ഏതു നേരവും കിടന്നു​റ​ങ്ങാ​നാണ്‌ അവർക്ക്‌ ഇഷ്ടം. 11  അവർ ആർത്തി മൂത്ത നായ്‌ക്ക​ളാണ്‌;എത്ര തിന്നാ​ലും അവർക്കു തൃപ്‌തി​യാ​കു​ന്നില്ല. അവർ വകതി​രി​വി​ല്ലാത്ത ഇടയന്മാ​രാണ്‌.+ എല്ലാവ​രും തോന്നിയ വഴിക്കു പോയി​രി​ക്കു​ന്നു.ഒന്നൊ​ഴി​യാ​തെ എല്ലാവ​രും അന്യാ​യ​മാ​യി നേട്ടം ഉണ്ടാക്കാൻ നോക്കു​ന്നു. 12  അവർ പറയുന്നു: “വരൂ, ഞാൻ കുറച്ച്‌ വീഞ്ഞ്‌ എടുക്കാം.നമുക്കു മതിവ​രു​വോ​ളം മദ്യം കുടി​ക്കാം.+ ഇന്നത്തെ​പ്പോ​ലെ​യാ​യി​രി​ക്കും നാളെ​യും; അല്ലെങ്കിൽ ഇതിലും മെച്ചമാ​യി​രി​ക്കും!”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം