യശയ്യ 53:1-12

53  ഞങ്ങൾ പറഞ്ഞതു കേട്ട്‌* വിശ്വ​സിച്ച ആരാണു​ള്ളത്‌?+ യഹോവ തന്റെ കൈ ആർക്കു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?+   അവൻ അവന്റെ* മുന്നിൽ ഒരു ചെറു​ചി​ല്ല​പോ​ലെ,+ വരണ്ട മണ്ണിലെ വേരു​പോ​ലെ, മുളച്ചു​വ​രും. അവനു സവി​ശേ​ഷ​മായ ആകാര​ഭം​ഗി​യോ തേജസ്സോ ഇല്ല;+നമ്മുടെ കണ്ണിൽ അവന്‌ ആകർഷ​ക​മായ രൂപസൗ​ന്ദ​ര്യ​വു​മില്ല.   ആളുകൾ അവനെ നിന്ദി​ക്കു​ക​യും അവഗണി​ക്കു​ക​യും ചെയ്‌തു.+വേദനകൾ എന്തെന്ന്‌ അവൻ അറിഞ്ഞു; രോഗ​ങ്ങ​ളു​മാ​യി അവൻ പരിച​യ​ത്തി​ലാ​യി. അവന്റെ മുഖം കാണാ​തി​രി​ക്കാൻ നമ്മൾ അവനിൽനി​ന്ന്‌ മുഖം തിരിച്ചു.* നമ്മൾ അവനെ നിന്ദിച്ചു; അവന്‌ ഒരു വിലയും കല്‌പി​ച്ചില്ല.+   അവൻ നമ്മുടെ രോഗങ്ങൾ ചുമന്നു,+നമ്മുടെ വേദനകൾ വഹിച്ചു.+ എന്നാൽ അവൻ ദൈവ​ശിക്ഷ ലഭിച്ച​വ​നും ക്ലേശി​ത​നും പീഡി​ത​നും ആണെന്നു നമ്മൾ കരുതി.   നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേ​ണ്ടി​വന്നു.+നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തു​ക​ളഞ്ഞു.+ നമുക്കു സമാധാ​നം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാ​ങ്ങി,+അവന്റെ മുറി​വു​കൾ നിമിത്തം നമ്മൾ സുഖം പ്രാപി​ച്ചു.+   ആടുകളെപ്പോലെ നമ്മളെ​ല്ലാം അലഞ്ഞു​ന​ടന്നു,+എല്ലാവ​രും അവരവ​രു​ടെ വഴിക്കു പോയി.നമ്മു​ടെ​യെ​ല്ലാം തെറ്റുകൾ യഹോവ അവന്റെ മേൽ ചുമത്തി.+   അവന്‌ ഉപദ്രവം ഏറ്റു;+ അവൻ പീഡനം ഏറ്റുവാ​ങ്ങി,+എന്നിട്ടും അവൻ വായ്‌ തുറന്നില്ല. അറുക്കാ​നു​ള്ള ആടി​നെ​പ്പോ​ലെ അവനെ കൊണ്ടു​വന്നു,+രോമം കത്രി​ക്കു​ന്ന​വ​രു​ടെ മുമ്പാകെ ശബ്ദമു​ണ്ടാ​ക്കാ​തെ നിൽക്കുന്ന ചെമ്മരി​യാ​ടി​നെ​പ്പോ​ലെ​യാ​യി​രു​ന്നു അവൻ.അവൻ വായ്‌ തുറന്നില്ല.+   നീതി തടഞ്ഞുവെച്ചും* ശിക്ഷ വിധി​ച്ചും അവനെ ഇല്ലാതാ​ക്കി;അവന്റെ ഉത്ഭവത്തെക്കുറിച്ച്‌* ആരും ചിന്തി​ക്കു​ന്നില്ല. അവനെ ജീവനു​ള്ള​വ​രു​ടെ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​ഞ്ഞ​ല്ലോ,+എന്റെ ജനത്തിന്റെ ലംഘന​ത്തി​നു​വേണ്ടി അവൻ അടി​കൊ​ണ്ടി​രി​ക്കു​ന്നു.*+   അവൻ തെറ്റൊന്നും* ചെയ്‌തി​ല്ലെ​ങ്കി​ലും,അവന്റെ വായിൽ വഞ്ചന​യൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും,+ദുഷ്ടന്മാ​രോ​ടൊ​പ്പ​മാ​യി​രു​ന്നു അവന്റെ ശവക്കുഴി,*+മരണത്തിൽ അവൻ സമ്പന്ന​രോ​ടു​കൂ​ടെ​യാ​യി​രു​ന്നു.*+ 10  അവനെ തകർക്കുക എന്നത്‌ യഹോ​വ​യു​ടെ ഇഷ്ടമാ​യി​രു​ന്നു;* അവൻ രോഗി​യാ​കാൻ അങ്ങ്‌ അനുവ​ദി​ച്ചു. അങ്ങ്‌ അവന്റെ ജീവൻ ഒരു അപരാ​ധ​യാ​ഗ​മാ​യി അർപ്പി​ച്ചാൽ,+അവൻ തന്റെ സന്തതിയെ* കാണും, അവനു ദീർഘാ​യു​സ്സു ലഭിക്കും,+അവനി​ലൂ​ടെ യഹോ​വ​യു​ടെ ഹൃദയാഭിലാഷം* നിറ​വേ​റും.+ 11  അവൻ സഹിച്ച കഠിന​വേ​ദ​ന​ക​ളു​ടെ ഫലം കണ്ട്‌ അവൻ തൃപ്‌ത​നാ​കും. തന്റെ അറിവു​കൊണ്ട്‌ നീതി​മാ​നായ എന്റെ ദാസൻ+അനേകരെ നീതി​യി​ലേക്കു നടത്തും.+അവൻ അവരുടെ തെറ്റുകൾ ചുമക്കും.+ 12  അതുകൊണ്ട്‌ ഞാൻ അനേകർക്കി​ട​യിൽ അവന്‌ ഒരു ഓഹരി കൊടു​ക്കും,അവൻ ബലവാ​ന്മാ​രോ​ടൊ​പ്പം കൊള്ള​മു​തൽ പങ്കിടും.മരണ​ത്തോ​ളം അവൻ തന്റെ ജീവൻ ചൊരി​ഞ്ഞു,+അവൻ ലംഘക​രു​ടെ കൂട്ടത്തിൽ എണ്ണപ്പെട്ടു;+അവൻ അനേക​രു​ടെ പാപങ്ങൾ ചുമന്നു,+അവൻ ലംഘകർക്കു​വേണ്ടി മധ്യസ്ഥത വഹിച്ചു.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഞങ്ങൾ കേട്ടത്‌.”
“അവന്റെ” എന്നതു ദൈവ​ത്തെ​യോ ഒരു കാഴ്‌ച​ക്കാ​ര​നെ​യോ കുറി​ക്കു​ന്നു.
മറ്റൊരു സാധ്യത “കണ്ടാൽ ആളുകൾ മുഖം തിരി​ക്കുന്ന ഒരാ​ളെ​പ്പോ​ലെ​യാ​യി​രു​ന്നു അവൻ.”
അഥവാ “ഉപദ്ര​വി​ച്ചും.”
അഥവാ “ജീവി​ത​രീ​തി​യെ​ക്കു​റി​ച്ച്‌.” അക്ഷ. “തലമു​റ​യെ​ക്കു​റി​ച്ച്‌.”
അഥവാ “അവനെ കൊന്നി​രി​ക്കു​ന്നു.”
അഥവാ “അക്രമ​മൊ​ന്നും.”
അഥവാ “അവനു ദുഷ്ടന്മാ​രോ​ടൊ​പ്പം ശ്‌മശാ​ന​സ്ഥലം കൊടു​ക്കും.”
അക്ഷ. “ഒരു സമ്പന്ന​നോ​ടു​കൂ​ടെ​യാ​യി​രു​ന്നു.”
അഥവാ “തകർക്കാൻ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​യി​രു​ന്നു.”
അക്ഷ. “വിത്തിനെ.”
അഥവാ “ഇഷ്ടം; ആനന്ദം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം