യശയ്യ 52:1-15

52  സീയോ​നേ,+ ഉണരൂ! ഉണർന്ന്‌ ശക്തി ധരിക്കൂ!+ വിശു​ദ്ധ​ന​ഗ​ര​മാ​യ യരുശ​ലേമേ, നിന്റെ മനോ​ഹ​ര​മായ വസ്‌ത്രങ്ങൾ+ അണിയൂ! അഗ്രചർമി​ക​ളോ അശുദ്ധ​രോ ഇനി നിന്നിൽ പ്രവേ​ശി​ക്കില്ല.+   യരുശലേമേ, എഴു​ന്നേറ്റ്‌ പൊടി തട്ടിക്ക​ളഞ്ഞ്‌ ഇരിപ്പി​ട​ത്തിൽ ഇരിക്കുക, ബന്ധനത്തിൽ കഴിയുന്ന സീയോൻപു​ത്രീ,+ നിന്റെ കഴുത്തി​ലെ ബന്ധനങ്ങൾ ഊരി​ക്ക​ള​യുക.   യഹോവ ഇങ്ങനെ പറയുന്നു: “വില വാങ്ങാ​തെ​യാ​ണു നിങ്ങളെ വിറ്റു​ക​ള​ഞ്ഞത്‌,+ വില കൊടു​ക്കാ​തെ​തന്നെ നിങ്ങളെ വീണ്ടെ​ടു​ക്കും.”+   പരമാധികാരിയാം കർത്താ​വായ യഹോവ ഇങ്ങനെ പറയുന്നു: “ആദ്യം എന്റെ ജനം ഈജി​പ്‌തി​ലേക്കു പോയി അവിടെ പരദേ​ശി​ക​ളാ​യി താമസി​ച്ചു;+പിന്നെ ഒരു കാരണ​വു​മി​ല്ലാ​തെ അസീറിയ അവരെ ഉപദ്ര​വി​ച്ചു.”   “ഇനി ഞാൻ ഇവിടെ എന്തു ചെയ്യണം,” യഹോവ ചോദി​ക്കു​ന്നു. “എന്റെ ജനത്തെ വെറുതേ പിടി​ച്ചു​കൊ​ണ്ടു​പോ​യി​രി​ക്കു​ന്നു. അവരെ ഭരിക്കു​ന്നവർ വിജയാ​ഹ്ലാ​ദ​ത്താൽ അട്ടഹസി​ക്കു​ന്നു”+ എന്ന്‌ യഹോവ പറയുന്നു.“എന്റെ പേര്‌ നിരന്തരം, ദിവസം മുഴുവൻ, അപമാ​ന​ത്തിന്‌ ഇരയാ​കു​ന്നു.+   അതുകൊണ്ട്‌, എന്റെ ജനം എന്റെ പേര്‌ അറിയും;+ഞാനാണു സംസാ​രി​ക്കു​ന്ന​തെന്ന്‌ അവർ അന്ന്‌ അറിയും. അതെ, ഞാൻതന്നെ!”   സന്തോഷവാർത്തയുമായി വരുക​യുംസമാധാ​നം വിളം​ബരം ചെയ്യുകയും+ഏറെ മെച്ചമായ ഒന്നി​നെ​ക്കു​റിച്ച്‌ ശുഭവാർത്ത കൊണ്ടു​വ​രു​ക​യുംരക്ഷയെ​ക്കു​റിച്ച്‌ പ്രഖ്യാ​പി​ക്കു​ക​യും“നിന്റെ ദൈവം രാജാ​വാ​യി​രി​ക്കു​ന്നു!”+ എന്നു സീയോ​നോ​ടു പറയു​ക​യും ചെയ്യു​ന്ന​വന്റെ പാദങ്ങൾ പർവത​ങ്ങ​ളിൽ എത്ര മനോ​ഹരം!+   ശ്രദ്ധിക്കൂ! അതാ, നിന്റെ കാവൽക്കാർ ശബ്ദം ഉയർത്തു​ന്നു. അവർ ഒന്നിച്ച്‌ സന്തോ​ഷാ​രവം മുഴക്കു​ന്നു,യഹോവ സീയോ​നെ വീണ്ടും കൂട്ടി​ച്ചേർക്കു​ന്നത്‌ അവർ വ്യക്തമാ​യി കാണും.   യരുശലേമിന്റെ നാശാ​വ​ശി​ഷ്ട​ങ്ങളേ, ഏകസ്വ​ര​ത്തിൽ ഉല്ലസിച്ച്‌ സന്തോ​ഷാ​രവം മുഴക്കുക,+യഹോവ തന്റെ ജനത്തെ ആശ്വസി​പ്പി​ച്ചി​രി​ക്കു​ന്നു;+ അവൻ യരുശ​ലേ​മി​നെ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.+ 10  സകല ജനതക​ളും കാൺകെ യഹോവ തന്റെ വിശു​ദ്ധ​കരം തെറു​ത്തു​ക​യ​റ്റി​യി​രി​ക്കു​ന്നു;+ഭൂമി​യു​ടെ അതിരു​ക​ളെ​ല്ലാം നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷാപ്രവൃത്തികൾ* കാണും.+ 11  വിട്ടുപോരുവിൻ, വിട്ടു​പോ​രു​വിൻ! അവി​ടെ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ,+ അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌!+യഹോ​വ​യു​ടെ ഉപകര​ണങ്ങൾ ചുമക്കു​ന്ന​വരേ,+അവളുടെ മധ്യേ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ;+ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ. 12  നിങ്ങൾ പരി​ഭ്രാ​ന്ത​രാ​യി പലായനം ചെയ്യേണ്ടി വരില്ല,നിങ്ങൾക്ക്‌ ഓടി​പ്പോ​രേ​ണ്ടി​യും വരില്ല.യഹോവ നിങ്ങളു​ടെ മുമ്പേ പോകും,+ഇസ്രാ​യേ​ലി​ന്റെ ദൈവം നിങ്ങളു​ടെ പിൻപ​ട​യാ​യി​രി​ക്കും.+ 13  എന്റെ ദാസൻ+ ഉൾക്കാ​ഴ്‌ച​യോ​ടെ പ്രവർത്തി​ക്കും. അവനെ ഉന്നതനാ​ക്കും,അവനെ ഉയർത്തി അത്യന്തം മഹത്ത്വ​പ്പെ​ടു​ത്തും.+ 14  അവനെ അമ്പര​പ്പോ​ടെ നോക്കാൻ അനേക​രു​ണ്ടാ​യി​രു​ന്നു.—അവന്റെ രൂപം മറ്റു മനുഷ്യ​രെ​ക്കാൾ വികൃ​ത​മാ​യി​രു​ന്നു;അവന്റെ ആകാരം മനുഷ്യ​കു​ല​ത്തി​ലുള്ള മറ്റാ​രെ​ക്കാ​ളും വിരൂ​പ​മാ​യി​രു​ന്നു.— 15  അതുപോലെ അവനും അനേകം ജനതകളെ+ അന്ധാളി​പ്പി​ക്കും. രാജാ​ക്ക​ന്മാർ അവന്റെ മുന്നിൽ വായ്‌ തുറക്കില്ല.*+ആരും അവരോ​ട്‌ ഇതുവരെ പറഞ്ഞി​ട്ടി​ല്ലാത്ത കാര്യങ്ങൾ അവർ കാണും;ഇതുവരെ കേട്ടി​ട്ടി​ല്ലാത്ത കാര്യങ്ങൾ അവർ ചിന്തി​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “വിജയം.”
അഥവാ “ഒന്നും സംസാ​രി​ക്കാ​നാ​കാ​തെ നിൽക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം