യശയ്യ 4:1-6

4  അക്കാലത്ത്‌ ഏഴു സ്‌ത്രീ​കൾ ഒരു പുരു​ഷനെ പിടിച്ചുനിറുത്തി+ ഇങ്ങനെ പറയും: “അങ്ങ്‌ ഞങ്ങൾക്ക്‌ ആഹാരം തരേണ്ടാ,ഞങ്ങൾക്കു വസ്‌ത്ര​വും തരേണ്ടാ.അങ്ങയുടെ പേരിൽ അറിയ​പ്പെ​ടാൻ ഞങ്ങളെ അനുവ​ദി​ച്ചാൽ മാത്രം മതി,ഞങ്ങളെ ഈ അപമാനത്തിൽനിന്ന്‌* രക്ഷി​ക്കേ​ണമേ.”+  അന്നാളിൽ യഹോവ മുളപ്പി​ക്കു​ന്ന​തെ​ല്ലാം മനോ​ഹ​ര​വും മഹത്തര​വും ആയിരി​ക്കും. ദേശത്തി​ന്റെ വിളവ്‌ ഇസ്രാ​യേ​ലിൽ ശേഷി​ക്കു​ന്ന​വ​രു​ടെ അഭിമാ​ന​വും അഴകും ആയിരി​ക്കും.+  സീയോനിലും യരുശ​ലേ​മി​ലും ശേഷി​ക്കു​ന്ന​വ​രെ​യെ​ല്ലാം, യരുശ​ലേ​മിൽ ജീവ​നോ​ടി​രി​ക്കാൻ പേരെ​ഴു​തി​യി​രി​ക്കു​ന്ന​വ​രെ​യെ​ല്ലാം,+ വിശുദ്ധർ എന്നു വിളി​ക്കും.  ന്യായവിധിയുടെയും അഗ്നിയു​ടെ​യും കാറ്റി​നാൽ യഹോവ സീയോൻപു​ത്രി​മാ​രു​ടെ മാലിന്യവും* യരുശ​ലേ​മി​ന്റെ നടുവിൽനി​ന്ന്‌ രക്തക്കറ​യും കഴുകി​ക്ക​ള​യും.+  അക്കാലത്ത്‌ യഹോവ സീയോൻ പർവത​ത്തി​നും അവളുടെ സമ്മേള​ന​സ്ഥ​ല​ത്തി​നും മുകളിൽ പകൽസ​മ​യ​ത്തേ​ക്കു​വേണ്ടി ഒരു മേഘവും പുകയും, രാത്രി​സ​മ​യ​ത്തേ​ക്കു​വേണ്ടി കത്തിജ്വ​ലി​ക്കുന്ന ഒരു അഗ്നിയും സൃഷ്ടി​ച്ചു​വെ​ക്കും.+ മഹത്ത്വ​മാർന്ന എല്ലാത്തി​ന്റെ​യും മുകളിൽ ഒരു കവചമു​ണ്ടാ​യി​രി​ക്കും.  പകൽച്ചൂടിൽ തണലായും+ പെരു​മ​ഴ​യി​ലും കൊടു​ങ്കാ​റ്റി​ലും സംരക്ഷണമായും+ അവിടെ ഒരു കൂടാ​ര​മു​ണ്ടാ​യി​രി​ക്കും.

അടിക്കുറിപ്പുകള്‍

അതായത്‌, അവിവാ​ഹി​ത​രും മക്കളി​ല്ലാ​ത്ത​വ​രും ആയിരി​ക്കു​ന്ന​തി​ലെ അപമാ​ന​ത്തിൽനി​ന്ന്‌.
അക്ഷ. “വിസർജ്യ​വും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം