യശയ്യ 31:1-9

31  സഹായം തേടി ഈജി​പ്‌തി​ലേക്കു പോകു​ന്ന​വർക്ക്‌,+കുതി​ര​ക​ളിൽ ആശ്രയം​വെ​ക്കു​ന്ന​വർക്ക്‌,+ ഹാ കഷ്ടം!അവരുടെ യുദ്ധര​ഥ​ങ്ങ​ളു​ടെ എണ്ണത്തി​ലും,പടക്കുതിരകളുടെ* കരുത്തി​ലും അവർ ആശ്രയി​ക്കു​ന്നു. പക്ഷേ അവർ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നി​ലേക്കു നോക്കു​ന്നില്ല;അവർ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കു​ന്നു​മില്ല.   എന്നാൽ ദൈവ​വും ജ്ഞാനി​യാണ്‌; ദൈവം ദുരന്തം വിതയ്‌ക്കും,ദൈവം തന്റെ വാക്കുകൾ പിൻവ​ലി​ക്കില്ല. ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ ഭവനത്തി​നു നേരെ​യും,ദുഷ്ടന്മാ​രു​ടെ സഹായി​കൾക്കെ​തി​രെ​യും ദൈവം എഴു​ന്നേൽക്കും.+   ഈജിപ്‌തുകാർ ദൈവ​ങ്ങളല്ല, വെറും മനുഷ്യ​രാണ്‌;അവരുടെ കുതി​ര​ക​ളു​ടേത്‌ ആത്മശരീ​രമല്ല, വെറും മാംസ​മാണ്‌.+ യഹോവ കൈ നീട്ടു​മ്പോൾ,സഹായം കൊടു​ക്കു​ന്നവൻ ഇടറി​വീ​ഴും,സഹായം ലഭിക്കു​ന്നവൻ നിലം​പ​തി​ക്കും;അവരെ​ല്ലാം ഒരുമി​ച്ച്‌ നശിച്ചു​പോ​കും.   യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഇരയെ പിടിച്ച്‌ മുരളുന്ന ഒരു സിംഹം, കരുത്തുറ്റ ഒരു യുവസിം​ഹം!*ഒരു കൂട്ടം ഇടയന്മാ​രെ ഒരുമി​ച്ചു​കൂ​ട്ടി അതിന്‌ എതിരെ ചെന്നാ​ലും,അവരുടെ ശബ്ദം കേട്ട്‌ അതു പേടി​ക്കു​ന്നില്ല,അവരുടെ ബഹളം കേട്ട്‌ അതു ഭയപ്പെ​ടു​ന്നില്ല.അതു​പോ​ലെ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവസീയോൻ പർവത​ത്തി​ന്മേ​ലും അവളുടെ കുന്നി​ന്മേ​ലും യുദ്ധം ചെയ്യാൻ ഇറങ്ങി​വ​രും.   പക്ഷികളെപ്പോലെ പറന്നി​റങ്ങി വന്ന്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ യരുശ​ലേ​മി​നെ സംരക്ഷി​ക്കും.+ദൈവം അവൾക്കു​വേണ്ടി പോരാ​ടി അവളെ രക്ഷിക്കും.അവളെ വിടു​വി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യും.”  “ഇസ്രാ​യേൽ ജനമേ, നിങ്ങൾ ദൈവ​ത്തോ​ടു കഠിന​മാ​യി മത്സരിച്ചു; ഇപ്പോൾ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​ച്ചെ​ല്ലുക.+  പാപത്തിൽ നിങ്ങളു​ടെ കൈകൾ ഉണ്ടാക്കിയ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ, സ്വർണം​കൊ​ണ്ടും വെള്ളി​കൊ​ണ്ടും ഉള്ള നിങ്ങളു​ടെ ദൈവ​ങ്ങളെ, അന്നു നിങ്ങൾ ഉപേക്ഷി​ക്കും.   വെട്ടേറ്റ്‌ അസീറി​യ​ക്കാ​രൻ വീഴും; എന്നാൽ മനുഷ്യ​ന്റെ വാളു​കൊ​ണ്ടാ​യി​രി​ക്കില്ല;അവൻ ഒരു വാളിന്‌ ഇരയാ​യി​ത്തീ​രും; എന്നാൽ അതു മനുഷ്യ​ന്റെ വാളാ​യി​രി​ക്കില്ല.+ വാൾ നിമിത്തം അവൻ പേടി​ച്ചോ​ടും,അവന്റെ യുവാക്കൾ അടിമ​പ്പണി ചെയ്യേ​ണ്ടി​വ​രും.   കൊടുംഭീതി നിമിത്തം അവന്റെ വൻപാറ ഇല്ലാതാ​കും,കൊടി​മ​രം നിമിത്തം അവന്റെ പ്രഭു​ക്ക​ന്മാർ പേടി​ച്ചു​വി​റ​യ്‌ക്കും,”സീയോ​നിൽ വെളിച്ചവും* യരുശ​ലേ​മിൽ ചൂളയും ഉള്ള യഹോവ ഇതു പ്രഖ്യാ​പി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “കുതി​ര​ക്കാ​രു​ടെ.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹം.”
അഥവാ “അഗ്നിയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം