യശയ്യ 29:1-24

29  “അരിയേലിന്റെ* കാര്യം കഷ്ടം! ദാവീദ്‌ പാളയ​മ​ടി​ച്ചി​രുന്ന നഗരമായ അരി​യേ​ലി​ന്റെ കാര്യം കഷ്ടം!+ വർഷങ്ങൾ കടന്നു​പോ​കട്ടെ;വർഷാ​വർഷം ഉത്സവങ്ങളെല്ലാം+ നടക്കട്ടെ.   എന്നാൽ ഞാൻ അരി​യേ​ലി​നു ദുരിതം വരുത്തും,+അവിടെ കരച്ചി​ലും വിലാ​പ​വും ഉണ്ടാകും;+അവൾ എനിക്കു ദൈവ​ത്തി​ന്റെ യാഗപീ​ഠ​ത്തി​ലെ തീത്തട്ടു​പോ​ലെ​യാ​കും.+   ഞാൻ നിനക്ക്‌ എതിരെ നിന്റെ നാലു വശത്തും പാളയ​മ​ടി​ക്കും,കൂർത്ത തടികൾകൊ​ണ്ട്‌ വേലി കെട്ടി ഞാൻ നിന്നെ ഉപരോ​ധി​ക്കും,ഞാൻ നിന്റെ ചുറ്റും ഉപരോ​ധം തീർക്കും.+   നിന്നെ ഞാൻ താഴെ ഇറക്കും;നിലത്ത്‌ കിടന്ന്‌ നീ സംസാ​രി​ക്കും,നിന്റെ ശബ്ദം പൊടി​കൊണ്ട്‌ നേർത്തു​പോ​കും. നിലത്തു​നിന്ന്‌ നിന്റെ ശബ്ദം കേൾക്കും,+അത്‌ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരുടെ* ശബ്ദം​പോ​ലെ​യാ​കും,നിന്റെ വാക്കുകൾ പൊടി​യിൽനിന്ന്‌ ചിലയ്‌ക്കും.   നിന്റെ ശത്രുക്കളുടെ* കൂട്ടം നേർത്ത പൊടി​പോ​ലെ​യാ​യി​ത്തീ​രും,+മർദക​രു​ടെ കൂട്ടം പാറി​പ്പോ​കുന്ന പതിരു​പോ​ലെ​യാ​കും.+ അതു പെട്ടെന്ന്‌, നിമി​ഷ​നേ​ര​ത്തി​നു​ള്ളിൽ സംഭവി​ക്കും.+   ഇടിമുഴക്കത്തോടും ഭൂകമ്പ​ത്തോ​ടും വലിയ ശബ്ദത്തോ​ടും കൂടെ,വീശി​യ​ടി​ക്കു​ന്ന കാറ്റി​നോ​ടും കൊടു​ങ്കാ​റ്റി​നോ​ടും ദഹിപ്പി​ക്കുന്ന അഗ്നിജ്വാ​ല​ക​ളോ​ടും കൂടെ,സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ നിന്റെ നേർക്കു ശ്രദ്ധ തിരി​ക്കും.”+   അപ്പോൾ അരി​യേ​ലിന്‌ എതിരെ യുദ്ധം ചെയ്യുന്ന ജനതക​ളു​ടെ സമൂഹം+—അവൾക്കെ​തി​രെ പടപൊ​രു​തുന്ന എല്ലാവ​രും,അവൾക്കെ​തി​രെ ഉയർത്തി​യി​രി​ക്കുന്ന ഉപരോ​ധ​ഗോ​പു​ര​ങ്ങ​ളും,അവൾക്കു ദുരിതം വിതയ്‌ക്കുന്ന എല്ലാവ​രും—ഒരു സ്വപ്‌നം​പോ​ലെ, രാത്രി​യി​ലെ ദർശനം​പോ​ലെ, ആയിത്തീ​രും.   വിശന്നിരിക്കുന്നവൻ താൻ ഭക്ഷണം കഴിക്കു​ന്നതു സ്വപ്‌നം കണ്ടിട്ട്‌വിശ​പ്പോ​ടെ ഉണരു​ന്ന​തു​പോ​ലെ​യും,ദാഹി​ച്ചി​രി​ക്കു​ന്നവൻ വെള്ളം കുടി​ക്കു​ന്നതു സ്വപ്‌നം കണ്ടിട്ട്‌ദാഹി​ച്ചു​ത​ളർന്ന്‌ ഉണരു​ന്ന​തു​പോ​ലെ​യും, ആയിരി​ക്കും അത്‌. ഇതായി​രി​ക്കും സീയോൻ പർവത​ത്തോ​ടു യുദ്ധം ചെയ്യുന്നജനസമൂ​ഹ​ങ്ങ​ളു​ടെ അവസ്ഥ.+   അത്ഭുതസ്‌തബ്ധരാകുവിൻ,+കണ്ണുകൾ മൂടി സ്വയം അന്ധരാ​കു​വിൻ.+ വീഞ്ഞു കുടി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അവർ മത്തരാ​യി​രി​ക്കു​ന്നു,മദ്യപി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആടിയാ​ടി​ന​ട​ക്കു​ന്നു. 10  യഹോവ നിങ്ങളു​ടെ മേൽ ഗാഢനി​ദ്ര​യു​ടെ ആത്മാവി​നെ പകർന്നി​രി​ക്കു​ന്നു;+ദൈവം നിങ്ങളു​ടെ കണ്ണുക​ളായ പ്രവാ​ച​ക​ന്മാ​രെ അടച്ചി​രി​ക്കു​ന്നു,+നിങ്ങളു​ടെ ശിരസ്സു​ക​ളായ ദിവ്യ​ദർശി​കളെ മൂടി​യി​രി​ക്കു​ന്നു.+ 11  ദിവ്യദർശനങ്ങളെല്ലാം നിങ്ങൾക്ക്‌ അടച്ചു​മു​ദ്ര​യിട്ട ഒരു പുസ്‌തകത്തിലെ+ വാക്കു​കൾപോ​ലെ​യാ​യി​രി​ക്കും. അവർ വായന അറിയാ​വുന്ന ഒരാളെ അത്‌ ഏൽപ്പി​ച്ചിട്ട്‌, “ഇതൊന്ന്‌ ഉറക്കെ വായി​ക്കാ​മോ” എന്നു ചോദി​ച്ചാൽ, “എനിക്കു പറ്റില്ല, ഇത്‌ അടച്ചു​മു​ദ്ര​യി​ട്ടി​രി​ക്കു​ക​യല്ലേ” എന്ന്‌ അവൻ മറുപടി പറയും. 12  വായന അറിയാത്ത ഒരാളെ അത്‌ ഏൽപ്പി​ച്ചിട്ട്‌, “ഇതൊന്നു വായി​ക്കാ​മോ” എന്നു ചോദി​ച്ചാൽ, “എനിക്കു വായി​ക്കാ​നേ അറിയില്ല” എന്ന്‌ അവൻ മറുപടി പറയും. 13  യഹോവ പറയുന്നു: “ഈ ജനം വായ്‌കൊ​ണ്ട്‌ എന്റെ അടു​ത്തേക്കു വരുന്നു,അവർ വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു.+എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌;അവർ പഠിച്ച മനുഷ്യ​ക​ല്‌പ​നകൾ കാരണ​മാണ്‌ അവർ എന്നെ ഭയപ്പെ​ടു​ന്നത്‌.+ 14  അതുകൊണ്ട്‌ ഞാൻ ഇനിയും ഈ ജനത്തി​നു​വേണ്ടി അത്ഭുത​കാ​ര്യ​ങ്ങൾ ചെയ്യും,+അത്ഭുത​ങ്ങൾക്കു പിന്നാലെ അത്ഭുതങ്ങൾ!അവരുടെ ജ്ഞാനി​ക​ളു​ടെ ജ്ഞാനം നശിച്ചു​പോ​കും,വിവേ​കി​ക​ളു​ടെ ഗ്രാഹ്യം മറഞ്ഞി​രി​ക്കും.”+ 15  തങ്ങളുടെ പദ്ധതികൾ യഹോ​വ​യിൽനിന്ന്‌ മറയ്‌ക്കാ​നാ​യി എന്തും ചെയ്യാൻ മടിക്കാ​ത്ത​വർക്കു ഹാ കഷ്ടം!+ “ഞങ്ങളെ ആരും കാണു​ന്നില്ല,ആരും ഇത്‌ അറിയു​ന്നില്ല”+ എന്നു പറഞ്ഞ്‌ അവർ ഇരുളി​ന്റെ മറവിൽ പ്രവർത്തി​ക്കു​ന്നു. 16  നിങ്ങൾ സമർഥ​മാ​യി കാര്യങ്ങൾ വളച്ചൊ​ടി​ക്കു​ന്നു!* കുശവനെയും* കളിമ​ണ്ണി​നെ​യും ഒരേ​പോ​ലെ കാണു​ന്നതു ശരിയോ?+ സൃഷ്ടി സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌, “അവനല്ല എന്നെ ഉണ്ടാക്കി​യത്‌”+ എന്നും നിർമി​ക്ക​പ്പെ​ട്ട​തു നിർമാ​താ​വി​നെ​ക്കു​റിച്ച്‌, “അവന്‌ ഒട്ടും വകതി​രി​വില്ല” എന്നും പറയു​മോ?+ 17  അധികം വൈകാ​തെ ലബാ​നോ​നെ ഒരു ഫലവൃ​ക്ഷ​ത്തോ​പ്പാ​ക്കി മാറ്റും,+ആ ഫലവൃ​ക്ഷ​ത്തോ​പ്പി​നെ ഒരു വനമായി കണക്കാ​ക്കും.+ 18  അന്നു ബധിരൻ ആ പുസ്‌ത​ക​ത്തി​ലെ വാക്കുകൾ കേൾക്കും,ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും.+ 19  സൗമ്യരായവർ യഹോ​വ​യിൽ അത്യധി​കം ആഹ്ലാദി​ക്കും,പാവപ്പെട്ട മനുഷ്യർ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നിൽ ആനന്ദി​ക്കും.+ 20  അന്നു മർദകർ ഉണ്ടായി​രി​ക്കില്ല.വീമ്പി​ള​ക്കു​ന്ന​വർ ഇല്ലാതാ​കും;ദ്രോ​ഹി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കു​ന്ന​വ​രെ​ല്ലാം നശിച്ചു​പോ​കും.+ 21  അസത്യം സംസാ​രിച്ച്‌ മറ്റുള്ള​വരെ കുറ്റക്കാ​രാ​ക്കു​ന്ന​വ​രുംനഗരക​വാ​ട​ത്തിൽ പ്രതി​വാ​ദം ചെയ്യുന്നവനു*+ കെണി വെക്കു​ന്ന​വ​രുംപൊള്ള​യാ​യ വാദങ്ങൾകൊ​ണ്ട്‌ നീതി​മാ​നു ന്യായം നിഷേ​ധി​ക്കു​ന്ന​വ​രും അന്ന്‌ ഇല്ലാതാ​കും.+ 22  അതുകൊണ്ട്‌, അബ്രാ​ഹാ​മി​നെ വീണ്ടെ​ടുത്ത യഹോവ+ യാക്കോ​ബു​ഗൃ​ഹ​ത്തോ​ടു പറയുന്നു: “യാക്കോ​ബ്‌ മേലാൽ ലജ്ജിച്ചി​രി​ക്കില്ല,യാക്കോ​ബി​ന്റെ മുഖം ഇനി വിളറില്ല.*+ 23  തന്റെ മധ്യേ ഉള്ള മക്കളെ യാക്കോ​ബ്‌ കാണു​മ്പോൾ,എന്റെ കൈക​ളാൽ ഞാൻ സൃഷ്ടി​ച്ച​വരെ കാണു​മ്പോൾ,+അവർ എന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്കും.അതെ, അവർ യാക്കോ​ബി​ന്റെ പരിശു​ദ്ധനെ വിശു​ദ്ധീ​ക​രി​ക്കും,അവർ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​നു മുന്നിൽ ഭയഭക്തി​യോ​ടെ നിൽക്കും.+ 24  തന്നിഷ്ടത്തിന്റെ ആത്മാവു​ള്ളവർ വകതി​രി​വു​ള്ള​വ​രാ​കും,പരാതി പറയു​ന്നവർ ഉപദേശം സ്വീക​രി​ക്കും.”

അടിക്കുറിപ്പുകള്‍

“ദൈവ​ത്തി​ന്റെ യാഗപീ​ഠ​ത്തി​ലെ തീ കത്തിക്കുന്ന തട്ട്‌” എന്നായി​രി​ക്കാം അർഥം. യരുശ​ലേ​മി​നെ കുറി​ക്കാ​നാ​ണു സാധ്യത.
പദാവലി കാണുക.
അക്ഷ. “അന്യരു​ടെ.”
അഥവാ “നിങ്ങൾ എത്ര താന്തോ​ന്നി​ക​ളാ​ണ്‌!”
പദാവലി കാണുക.
അക്ഷ. “ശാസി​ക്കു​ന്ന​വന്‌.”
അതായത്‌, നാണവും നിരാ​ശ​യും കൊണ്ട്‌ വിളറില്ല.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം