യശയ്യ 16:1-14

16  ദേശത്തി​ന്റെ ഭരണാ​ധി​കാ​രിക്ക്‌ ഒരു ആൺചെ​മ്മ​രി​യാ​ടി​നെ കൊടു​ത്ത​യ​യ്‌ക്കുക;സേലയിൽനിന്ന്‌ വിജന​ഭൂ​മി വഴിസീയോൻപു​ത്രി​യു​ടെ പർവത​ത്തി​ലേക്ക്‌ അതിനെ കൊടു​ത്ത​യ​യ്‌ക്കുക.   കൂട്ടിൽനിന്ന്‌ ആട്ടി​യോ​ടിച്ച കിളി​യെ​പ്പോ​ലെ,+മോവാ​ബി​ന്റെ പുത്രി​മാർ അർന്നോ​ന്റെ കടവു​ക​ളിൽ ഇരിക്കും.+   “എന്തു ചെയ്യണ​മെന്നു പറഞ്ഞു​ത​രുക, തീരു​മാ​നം നടപ്പാ​ക്കുക. നട്ടുച്ച​നേ​രത്ത്‌ രാത്രി​പോ​ലെ ഇരുണ്ട ഒരു തണൽ നൽകുക. ചിതറി​പ്പോ​യ​വരെ ഒളിപ്പി​ക്കുക; ഓടി​പ്പോ​കു​ന്ന​വരെ ഒറ്റി​ക്കൊ​ടു​ക്ക​രുത്‌.   മോവാബേ, ചിതറി​പ്പോയ എന്റെ ജനം നിന്നിൽ വസിക്കട്ടെ. നീ അവർക്കു സംഹാ​ര​ക​നിൽനി​ന്നുള്ള ഒരു ഒളിയി​ട​മാ​യി മാറുക.+ അടിച്ച​മർത്തു​ന്ന​വൻ നശിച്ചു​പോ​കും,വിനാ​ശ​ത്തിന്‌ അറുതി​വ​രും,മറ്റുള്ള​വ​രെ ചവിട്ടി​മെ​തി​ക്കു​ന്നവർ ഭൂമി​യിൽനിന്ന്‌ പൊയ്‌പോ​കും.   അപ്പോൾ അചഞ്ചല​സ്‌നേ​ഹ​ത്തിൽ അടിയു​റച്ച ഒരു സിംഹാ​സനം സ്ഥാപി​ത​മാ​കും. അതിൽ ഇരിക്കുന്ന, ദാവീ​ദി​ന്റെ കൂടാ​ര​ത്തി​ലു​ള്ളവൻ വിശ്വ​സ്‌ത​നാ​യി​രി​ക്കും;+അവൻ ന്യായ​ത്തോ​ടെ വിധി കല്‌പി​ക്കു​ക​യും അതി​വേഗം നീതി നടപ്പാ​ക്കു​ക​യും ചെയ്യും.”+   ഞങ്ങൾ മോവാ​ബി​ന്റെ അഹങ്കാ​ര​ത്തെ​ക്കു​റിച്ച്‌,+അവന്റെ ധാർഷ്ട്യ​ത്തെ​യും അഹംഭാ​വ​ത്തെ​യും ക്രോ​ധ​ത്തെ​യും കുറിച്ച്‌, കേട്ടി​രി​ക്കു​ന്നു; അവൻ അങ്ങേയറ്റം അഹങ്കാ​രി​യാണ്‌.+എന്നാൽ അവന്റെ പൊങ്ങച്ചം പൊള്ള​യെന്നു തെളി​യും.   അങ്ങനെ, തന്നെക്കു​റി​ച്ചു​തന്നെ ഓർത്ത്‌ മോവാ​ബ്‌ കരയും;അവരെ​ല്ലാം കരയും.+ അടി കൊണ്ടവർ കീർഹ​രേ​ശെ​ത്തി​ലെ ഉണക്കമു​ന്തി​രി​യട ഓർത്ത്‌ വിലപി​ക്കും.+   ഹെശ്‌ബോനിലെ+ തട്ടുത​ട്ടാ​യി കിടക്കുന്ന കൃഷി​യി​ടങ്ങൾ കരിഞ്ഞു​ണ​ങ്ങി​പ്പോ​യി,സിബ്‌മയിലെ+ മുന്തി​രി​വ​ള്ളി​യെ​യും,അതിന്റെ ചുവന്ന ശാഖകളെയും* ജനതക​ളു​ടെ ഭരണാ​ധി​കാ​രി​കൾ ചവിട്ടി​മെ​തി​ച്ചു.ആ ശാഖകൾ യസേർ+ വരെ എത്തിയി​രു​ന്നു,അവ വിജന​ഭൂ​മി​വരെ പടർന്നി​രു​ന്നു. അതിൽനിന്ന്‌ പൊട്ടി​മു​ളച്ച വള്ളികൾ കടൽവരെ ചെന്നി​രു​ന്നു.   അതുകൊണ്ട്‌ യസേരി​നെ ഓർത്ത്‌ കരയു​ന്ന​തു​പോ​ലെ ഞാൻ സിബ്‌മ​യി​ലെ മുന്തി​രി​വ​ള്ളി​യെ ഓർത്തും കരയും. ഹെശ്‌ബോ​നേ, എലെയാ​ലെയേ,+ എന്റെ കണ്ണീരിൽ ഞാൻ നിങ്ങളെ കുതിർക്കും,വേനൽക്കാ​ല​പ​ഴ​ങ്ങ​ളെ​യും വിള​വെ​ടു​പ്പി​നെ​യും പ്രതി​യുള്ള നിന്റെ ആരവം നിലച്ചു​പോ​യ​ല്ലോ.* 10  ഫലവൃക്ഷത്തോപ്പുകളിൽനിന്ന്‌ ആനന്ദവും ഉല്ലാസ​വും പൊയ്‌പോ​യി​രി​ക്കു​ന്നു.മുന്തി​രി​ത്തോ​ട്ട​ങ്ങ​ളിൽ ആനന്ദഗീ​ത​ങ്ങ​ളോ ആരവങ്ങ​ളോ കേൾക്കാ​നില്ല.+ ഞാൻ അവരുടെ ആർപ്പു​വി​ളി​കൾ അവസാ​നി​പ്പി​ച്ചി​രി​ക്കു​ന്നു,ആരും അവിടെ മുന്തി​രി​ച്ചക്കു ചവിട്ടി വീഞ്ഞെ​ടു​ക്കു​ന്നില്ല.+ 11  അതുകൊണ്ട്‌ എന്റെ ഉള്ളം മോവാ​ബി​നെ ഓർത്തും,+എന്റെ ഉള്ളിന്റെ ഉള്ളു കീർഹ​രേ​ശെ​ത്തി​നെ ഓർത്തും,+കിന്നര​ത്തി​ന്റെ തന്ത്രി​കൾപോ​ലെ വിറയ്‌ക്കു​ന്നു. 12  മോവാബ്‌ ആരാധനാസ്ഥലങ്ങളിൽ* പോയി ക്ഷീണിച്ച്‌ തളർന്നാ​ലും പ്രാർഥി​ക്കാൻ തന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ചെന്നാ​ലും ഒന്നും നേടില്ല.+ 13  ഇതാണ്‌ യഹോവ മുമ്പ്‌ മോവാ​ബി​നെ​ക്കു​റിച്ച്‌ പറഞ്ഞ വാക്കുകൾ. 14  ഇപ്പോൾ യഹോവ പറയുന്നു: “ഒരു കൂലി​ക്കാ​രന്റെ വർഷങ്ങൾപോ​ലുള്ള മൂന്നു വർഷത്തിനകം* മോവാ​ബി​ന്റെ മഹത്ത്വം അപമാ​ന​ത്തി​നു വഴിമാ​റും. സകല തരം പ്രക്ഷോ​ഭ​ങ്ങ​ളും​കൊണ്ട്‌ അതു പോയ്‌മ​റ​യും. വെറും സാധാ​ര​ണ​ക്കാ​രായ കുറച്ച്‌ പേർ മാത്രമേ അന്ന്‌ അവിടെ ശേഷിക്കൂ.”+

അടിക്കുറിപ്പുകള്‍

അഥവാ “ചുവന്ന മുന്തി​രി​ക്കു​ലകൾ നിറഞ്ഞു​നിൽക്കുന്ന ശാഖക​ളെ​യും.”
മറ്റൊരു സാധ്യത “വേനൽക്കാ​ല​വി​ള​യ്‌ക്കും വിള​വെ​ടു​പ്പി​നും നേരെ പോർവി​ളി മുഴങ്ങു​ന്നു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “ഒരു കൂലി​ക്കാ​രൻ ശ്രദ്ധ​യോ​ടെ കണക്കാ​ക്കു​ന്ന​തു​പോ​ലുള്ള മൂന്നു വർഷത്തി​നകം.” അതായത്‌, കൃത്യം മൂന്നു വർഷത്തി​നു​ള്ളിൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം