യശയ്യ 15:1-9

15  മോവാ​ബി​ന്‌ എതി​രെ​യുള്ള ഒരു പ്രഖ്യാ​പനം:+ ഒറ്റ രാത്രി​കൊണ്ട്‌ അതിനെ നശിപ്പി​ച്ച​തി​നാൽഅർ-മോവാബ്‌+ നിശ്ശബ്ദ​മാ​യി​രി​ക്കു​ന്നു. ഒറ്റ രാത്രി​കൊണ്ട്‌ അതിനെ നശിപ്പി​ച്ച​തി​നാൽകീർ-മോവാബ്‌+ നിശ്ശബ്ദ​മാ​യി​രി​ക്കു​ന്നു.   അവൻ ദേവാ​ല​യ​ത്തി​ലേ​ക്കും ദീബോനിലേക്കും+ കയറി​ച്ചെന്നു;കരയാ​നാ​യി അവൻ ആരാധനാസ്ഥലങ്ങളിലേക്കു* പോയി. നെബോയെയും+ മെദബയെയും+ ഓർത്ത്‌ മോവാ​ബ്‌ അലമു​റ​യി​ടു​ന്നു. എല്ലാവ​രും തല വടിച്ച്‌ കഷണ്ടി ഉണ്ടാക്കി​യി​രി​ക്കു​ന്നു,+ അവരെ​ല്ലാം താടി മുറി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.+   തെരുവുകളിൽ അവർ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ നടക്കുന്നു. മേൽക്കൂ​ര​ക​ളി​ലും പൊതുസ്ഥലങ്ങളിലും* അവർ നിലവി​ളി​ക്കു​ന്നു;അവർ കരഞ്ഞു​കൊണ്ട്‌ താഴേക്ക്‌ ഇറങ്ങി​വ​രു​ന്നു.+   ഹെശ്‌ബോനും എലെയാലെയും+ ഉറക്കെ കരയുന്നു;അവരുടെ ശബ്ദം യാഹാസ്‌+ വരെ കേൾക്കാം. അതു​കൊണ്ട്‌ മോവാ​ബി​ലെ ആയുധ​ധാ​രി​കൾ ഉറക്കെ വിളി​ക്കു​ന്നു. അവൻ പേടി​ച്ചു​വി​റ​യ്‌ക്കു​ന്നു.   എന്റെ ഹൃദയം മോവാ​ബി​നെ ഓർത്ത്‌ തേങ്ങുന്നു. അവി​ടെ​നി​ന്നു​ള്ള അഭയാർഥി​കൾ സോവരും+ എഗ്ലത്ത്‌-ശെലീശിയയും+ വരെ ഓടി​പ്പോ​യി​രി​ക്കു​ന്നു. അവർ കരഞ്ഞു​കൊണ്ട്‌ ലൂഹീ​ത്തു​ക​യറ്റം കയറുന്നു.തങ്ങൾക്കു വന്ന ദുരന്തം ഓർത്ത്‌ ഹോ​രോ​ന​യീ​മി​ലേ​ക്കുള്ള വഴിയിൽ അവർ നിലവി​ളി​ക്കു​ന്നു.+   നിമ്രീമിലെ നീരു​റവ്‌ വറ്റിവ​രണ്ടു;പച്ചപ്പു​ല്ലെ​ല്ലാം കരിഞ്ഞു​പോ​യി,പുൽച്ചെ​ടി​കൾ കരിഞ്ഞ്‌ പച്ചപ്പ്‌ ഇല്ലാതാ​യി​രി​ക്കു​ന്നു.   അതുകൊണ്ട്‌, തങ്ങളുടെ സമ്പത്തും സംഭര​ണ​ശാ​ല​ക​ളിൽ ബാക്കി വന്ന വസ്‌തു​ക്ക​ളും അവർ എടുത്തു​കൊ​ണ്ടു​പോ​കു​ന്നു;അവർ വെള്ളില മരങ്ങളു​ടെ താഴ്‌വ​ര​യി​ലൂ​ടെ കടന്നു​പോ​കു​ന്നു.*   അവരുടെ നിലവി​ളി മോവാ​ബ്‌ ദേശ​ത്തെ​ങ്ങും അലയടി​ക്കു​ന്നു.+ അവരുടെ കരച്ചിൽ എഗ്ലയീം വരെ കേൾക്കാം;അവരുടെ കരച്ചിൽ ബേർ-ഏലീം വരെ കേൾക്കാം.   ദീമോൻ നീരു​റവ്‌ രക്തം​കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു,എന്നാൽ ദീമോ​നുള്ള ശിക്ഷ അവസാ​നി​ക്കു​ന്നില്ല: രക്ഷപ്പെ​ടു​ന്ന മോവാ​ബ്യർക്കുംദേശത്ത്‌ ശേഷി​ക്കു​ന്ന​വർക്കും എതിരെ ഞാൻ ഒരു സിംഹത്തെ വരുത്തും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങളി​ലേക്ക്‌.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലും.”
അഥവാ “നീർച്ചാൽ കുറുകെ കടക്കുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം