വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

മർക്കോസ്‌​—ഉള്ളടക്കം

 • എ. യേശു ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പുള്ള സംഭവങ്ങൾ (1:1-13)

  • സ്‌നാപകയോഹന്നാന്റെ ശുശ്രൂഷ (1:1-8)

  • യേശുവിന്റെ സ്‌നാനം (1:9-11)

  • യേശുവിനെ സാത്താൻ പ്രലോഭിപ്പിക്കുന്നു (1:12, 13)

 • ബി. യേശുവിന്റെ പരസ്യശുശ്രൂഷയുടെ ആദ്യഭാഗം, മുഖ്യമായും ഗലീലക്കടലിന്റെ പരിസരത്ത്‌ (1:14–3:35)

  • യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (1:14, 15)

  • ആദ്യത്തെ നാലു ശിഷ്യന്മാരെ മനുഷ്യരെ പിടിക്കുന്നവരാകാൻ ക്ഷണിക്കുന്നു (1:16-20)

  • യേശു കഫർന്നഹൂമിലെ സിനഗോഗിൽ പഠിപ്പിക്കുന്നു; അശുദ്ധാത്മാവിനെ പുറത്താക്കുന്നു (1:21-28)

  • യേശു കഫർന്നഹൂമിൽ പത്രോസിന്റെ അമ്മായിയമ്മയെയും മറ്റ്‌ അനേകരെയും സുഖപ്പെടുത്തുന്നു (1:29-34)

  • യേശു ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി പ്രാർഥിക്കുന്നു (1:35-39)

  • കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്നു (1:40-45)

  • യേശു കഫർന്നഹൂമിൽ ഒരു തളർവാതരോഗിയെ സുഖപ്പെടുത്തുന്നു (2:1-12)

  • തന്റെ അനുഗാമിയാകാൻ യേശു ലേവിയെ വിളിക്കുന്നു (2:13-17)

  • ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (2:18-22)

  • യേശു ‘ശബത്തിനു കർത്താവ്‌ ’ (2:23-28)

  • ശോഷിച്ച കൈയുള്ള മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തുന്നു (3:1-6)

  • കടപ്പുറത്ത്‌ ഒരു വലിയ ജനക്കൂട്ടം; അനേകരെ സുഖപ്പെടുത്തുന്നു (3:7-12)

  • 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നു (3:13-19)

  • പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ (3:20-30)

  • യേശുവിന്റെ അമ്മയും സഹോദരന്മാരും (3:31-35)

 • സി. യേശു ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിക്കുന്നു (4:1-34)

  • യേശു വള്ളത്തിൽ ഇരുന്ന്‌ ഒരു വലിയ ജനക്കൂട്ടത്തെ പഠിപ്പിക്കുന്നു (4:1, 2)

  • വിതക്കാരന്റെയും നാലു തരം മണ്ണിന്റെയും ദൃഷ്ടാന്തം (4:3-9)

  • യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (4:10-13)

  • വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (4:14-20)

  • വിളക്കു കൊട്ടയുടെ കീഴെ വെക്കാനുള്ളതല്ല (4:21-23)

  • നിങ്ങൾ ഉപയോഗിക്കുന്ന അളവുപാത്രം (4:24, 25)

  • ഉറങ്ങുന്ന വിതക്കാരന്റെ ദൃഷ്ടാന്തം (4:26-29)

  • കടുകുമണിയുടെ ദൃഷ്ടാന്തം (4:30-32)

  • യേശു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിച്ചു (4:33, 34)

 • ഡി. യേശു ഗലീലക്കടലിലും സമീപപ്രദേശങ്ങളിലും നിരവധി അത്ഭുതങ്ങൾ ചെയ്യുന്നു (4:35–5:43)

  • യേശു ഒരു വലിയ കൊടുങ്കാറ്റു ശമിപ്പിക്കുന്നു (4:35-41)

  • യേശു ഭൂതബാധിതനെ സുഖപ്പെടുത്തുന്നു; പന്നികളിൽ പ്രവേശിക്കാൻ ഭൂതങ്ങളെ അനുവദിക്കുന്നു (5:1-20)

  • യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു; ഒരു സ്‌ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (5:21-43)

 • ഇ. യേശു ഗലീലയിലെ ശുശ്രൂഷ വിപുലമാക്കുന്നു; വടക്കും കിഴക്കും ഉള്ള പ്രദേശങ്ങളിലേക്കും അതു വ്യാപിപ്പിക്കുന്നു (6:1–9:50)

  • യേശുവിനെ സ്വന്തം നാട്ടിൽ അംഗീകരിക്കുന്നില്ല (6:1-6)

  • ശുശ്രൂഷയ്‌ക്കുള്ള നിർദേശങ്ങൾ കൊടുത്ത്‌ 12 പേരെ അയയ്‌ക്കുന്നു (6:7-13)

  • സ്‌നാപകയോഹന്നാന്റെ മരണം (6:14-29)

  • യേശു 5,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (6:30-44)

  • യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു (6:45-52)

  • ഗന്നേസരെത്തിൽ രോഗികളെ സുഖപ്പെടുത്തുന്നു (6:53-56)

  • മനുഷ്യപാരമ്പര്യങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നു (7:1-13)

  • അശുദ്ധി ഹൃദയത്തിൽനിന്ന്‌ വരുന്നു (7:14-23)

  • സിറിയൻ ഫൊയ്‌നിക്യയിലെ ഒരു സ്‌ത്രീയുടെ മകളെ യേശു സുഖപ്പെടുത്തുന്നു (7:24-30)

  • യേശു ദക്കപ്പൊലിയിൽ ബധിരനെ സുഖപ്പെടുത്തുന്നു (7:31-37)

  • യേശു ഏകദേശം 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (8:1-10)

  • പരീശന്മാർ സ്വർഗത്തിൽനിന്നുള്ള അടയാളം ആവശ്യപ്പെടുന്നു (8:11-13)

  • പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവിന്‌ എതിരെ യേശു മുന്നറിയിപ്പു കൊടുക്കുന്നു (8:14-21)

  • ബേത്ത്‌സയിദയിൽവെച്ച്‌ അന്ധനെ സുഖപ്പെടുത്തുന്നു (8:22-26)

  • യേശുവാണു ക്രിസ്‌തുവെന്നു കൈസര്യഫിലിപ്പിയിലേക്കു പോകുംവഴി പത്രോസ്‌ പറയുന്നു (8:27-30)

  • യേശു തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (8:31-33)

  • യഥാർഥശിഷ്യനായിരിക്കാൻ ചെയ്യേണ്ടത്‌ (8:34–9:1)

  • യേശു രൂപാന്തരപ്പെടുന്നു (9:2-8)

  • ഏലിയയുടെ വരവ്‌ (9:9-13)

  • ഭൂതബാധിതനായ കുട്ടിയെ യേശു സുഖപ്പെടുത്തുന്നു (9:14-29)

  • യേശു രണ്ടാം തവണ തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (9:30-32)

  • ആരാണു വലിയവൻ എന്നതിനെക്കുറിച്ച്‌ ശിഷ്യന്മാർ തർക്കിക്കുന്നു (9:33-37)

  • “നമുക്ക്‌ എതിരല്ലാത്തവരെല്ലാം നമ്മുടെ പക്ഷത്താണ്‌ ” (9:38-41)

  • വീഴിക്കുന്ന തടസ്സങ്ങൾ (9:42-48)

  • ‘നിങ്ങൾ ഉപ്പുള്ളവരായിരിക്കുക’ (9:49, 50)

 • എഫ്‌. പെരിയയിലും യരീഹൊയുടെ സമീപപ്രദേശങ്ങളിലും ഉള്ള യേശുവിന്റെ ശുശ്രൂഷ (10:1-52)

  • വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച്‌ യേശു പഠിപ്പിക്കുന്നു (10:1-12)

  • യേശു കൊച്ചുകുട്ടികളെ അനുഗ്രഹിക്കുന്നു (10:13-16)

  • ഒരു ധനികന്റെ ചോദ്യം (10:17-27)

  • ദൈവരാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾക്കു പ്രതിഫലമുണ്ട്‌ (10:28-31)

  • യേശു മൂന്നാം തവണ തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (10:32-34)

  • യാക്കോബും യോഹന്നാനും രാജ്യത്തിൽ പ്രത്യേകസ്ഥാനങ്ങൾക്കായി അപേക്ഷിക്കുന്നു (10:35-45)

  • യേശു യരീഹൊയ്‌ക്ക്‌ അടുത്തുവെച്ച്‌ അന്ധനായ ബർത്തിമായിയെ സുഖപ്പെടുത്തുന്നു (10:46-52)

 • ജി. യരുശലേമിൽ യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനദിനങ്ങൾ (11:1–14:16)

  • യരുശലേമിലേക്കുള്ള യേശുവിന്റെ ഗംഭീരമായ പ്രവേശനം (11:1-11)

  • യരുശലേമിലേക്കു പോകുംവഴി യേശു അത്തിയെ ശപിക്കുന്നു (11:12-14)

  • യേശു ദേവാലയം ശുദ്ധീകരിക്കുന്നു (11:15-18)

  • ഉണങ്ങിയ അത്തി മരത്തിൽനിന്നുള്ള പാഠം (11:19-25)

  • യേശുവിന്റെ അധികാരം ചോദ്യം ചെയ്യുന്നു (11:27-33)

  • ക്രൂരരായ മുന്തിരിക്കൃഷിക്കാരുടെ ദൃഷ്ടാന്തം (12:1-12)

  • ദൈവവും സീസറും (12:13-17)

  • പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം (12:18-27)

  • ഏറ്റവും വലിയ രണ്ടു കല്‌പന (12:28-34)

  • ക്രിസ്‌തു ദാവീദിന്റെ മകനോ? (12:35-37എ)

  • ശാസ്‌ത്രിമാർക്കെതിരെയുള്ള മുന്നറിയിപ്പ്‌ (12:37ബി-40)

  • ദരിദ്രയായ വിധവയുടെ രണ്ടു തുട്ടുകൾ (12:41-44)

  • ‘ഇതെല്ലാം അവസാനിക്കുന്ന കാലത്തിന്റെ അടയാളത്തെക്കുറിച്ച്‌ ’ ചോദിക്കുന്നു (13:1-4)

  • സംയുക്താടയാളവും മുമ്പ്‌ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടതയും (13:5-20)

  • കള്ളക്രിസ്‌തുക്കൾ വഴിതെറ്റിക്കാനുള്ള സാധ്യത (13:21-23)

  • മനുഷ്യപുത്രന്റെ വരവ്‌ (13:24-27)

  • അത്തി മരത്തിന്റെ ദൃഷ്ടാന്തം (13:28, 29)

  • ഈ തലമുറ നീങ്ങിപ്പോകില്ല (13:30, 31)

  • ദിവസവും മണിക്കൂറും മനുഷ്യർക്കും ദൂതന്മാർക്കും അറിയില്ല (13:32)

  • എപ്പോഴും ഉണർന്നിരിക്കുക (13:33-37)

  • യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (14:1, 2)

  • ഒരു സ്‌ത്രീ യേശുവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുന്നു (14:3-9)

  • യൂദാസ്‌ യേശുവിനെ ഒറ്റിക്കൊടുക്കാൻ പറഞ്ഞൊക്കുന്നു (14:10, 11)

  • അവസാനത്തെ പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ (14:12-16)

 • എച്ച്‌. ഭൂമിയിൽ യേശുവിന്റെ അവസാനത്തെ നീസാൻ 14 (14:17–15:41)

  • “മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!” (14:17-21)

  • യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (14:22-26)

  • പത്രോസ്‌ തള്ളിപ്പറയുമെന്നു മുൻകൂട്ടിപ്പറയുന്നു (14:27-31)

  • യേശു ഗത്ത്‌ശെമനയിൽവെച്ച്‌ പ്രാർഥിക്കുന്നു (14:32-42)

  • യേശുവിനെ അറസ്റ്റു ചെയ്യുന്നു, ശിഷ്യന്മാർ ഓടിപ്പോകുന്നു (14:43-52)

  • സൻഹെദ്രിനു മുമ്പാകെ വിചാരണ (14:53-65)

  • പത്രോസ്‌ യേശുവിനെ മൂന്നു തവണ തള്ളിപ്പറയുന്നു, കരയുന്നു (14:66-72)

  • യേശു പീലാത്തോസിന്റെ മുന്നിൽ (15:1-15)

  • പടയാളികൾ യേശുവിനെ കളിയാക്കുന്നു (15:16-20)

  • ഗൊൽഗോഥയിൽവെച്ച്‌ യേശുവിനെ സ്‌തംഭത്തിൽ തറയ്‌ക്കുന്നു (15:21-32)

  • യേശുവിന്റെ മരണം (15:33-41)

 • ഐ. യേശുവിന്റെ ശവസംസ്‌കാരവും പുനരുത്ഥാനവും (15:42–16:8)

  • അരിമഥ്യക്കാരനായ യോസേഫും യേശുവിന്റെ ശവസംസ്‌കാരവും (15:42-47)

  • ശൂന്യമായ കല്ലറയ്‌ക്കൽ സ്‌ത്രീകൾ (16:1-8)