മീഖ 3:1-12

3  ഞാൻ പറഞ്ഞു: “യാക്കോ​ബി​ന്റെ തലവന്മാ​രേ,ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സൈന്യാ​ധി​പ​ന്മാ​രേ, ഒന്നു ശ്രദ്ധിക്കൂ.+ ന്യായം എന്താ​ണെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തല്ലേ?   എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു.+നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യും അസ്ഥിക​ളിൽനിന്ന്‌ മാംസം പറി​ച്ചെ​ടു​ക്കു​ക​യും ചെയ്യുന്നു.+   നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+അവരുടെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യുംഅവരുടെ അസ്ഥികൾ തകർത്ത്‌ കഷണങ്ങ​ളാ​ക്കു​ക​യും ചെയ്യുന്നു.+നിങ്ങൾ അവരെ കലത്തിൽ* ഇട്ട്‌ വേവി​ക്കുന്ന ഇറച്ചി​പോ​ലെ​യാ​ക്കി.   അന്ന്‌ അവർ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കേണ​പേ​ക്ഷി​ക്കും;എന്നാൽ ദൈവം അവർക്ക്‌ ഉത്തരം കൊടു​ക്കില്ല. അവരുടെ ദുഷ്‌ചെ​യ്‌തി​കൾ കാരണം+അന്നു ദൈവം തന്റെ മുഖം അവരിൽനി​ന്ന്‌ മറയ്‌ക്കും.+   എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാ​നം!’ എന്നു പറയുകയും+വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യു​ന്ന​വ​രോട്‌,എന്റെ ജനത്തെ വഴി​തെ​റ്റി​ക്കുന്ന പ്രവാ​ച​ക​രോട്‌, യഹോ​വ​യ്‌ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌:+   ‘നിങ്ങൾക്ക്‌ ഇനി രാത്രി​യാ​യി​രി​ക്കും,+ ദിവ്യ​ദർശനം ലഭിക്കില്ല;+നിങ്ങൾക്ക്‌ ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവി​ഫലം അറിയാൻ കഴിയില്ല. പ്രവാ​ച​ക​ന്മാ​രു​ടെ മേൽ സൂര്യൻ അസ്‌ത​മി​ക്കും,പകൽ അവർക്ക്‌ ഇരുട്ടാ​യി മാറും.+   ദിവ്യദർശികൾ നാണം​കെ​ടും,+ഭാവി​ഫ​ലം പറയു​ന്നവർ നിരാ​ശി​ത​രാ​കും. ദൈവം മറുപടി കൊടു​ക്കാ​ത്ത​തു​കൊണ്ട്‌അവർക്കെ​ല്ലാം വായ്‌ പൊ​ത്തേ​ണ്ടി​വ​രും.’”*   എന്നാൽ എന്നിൽ യഹോ​വ​യു​ടെ ആത്മാവ്‌ ശക്തി നിറച്ചി​രി​ക്കു​ന്നു;യാക്കോ​ബി​നോട്‌ അവന്റെ ധിക്കാ​ര​ത്തെ​ക്കു​റി​ച്ചും ഇസ്രാ​യേ​ലി​നോട്‌ അവന്റെ പാപ​ത്തെ​ക്കു​റി​ച്ചും പറയാൻഞാൻ നീതി​യും ബലവും നിറഞ്ഞ​വ​നാ​യി​രി​ക്കു​ന്നു.   യാക്കോബുഗൃഹത്തിന്റെ തലവന്മാ​രേ,ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സൈന്യാ​ധി​പ​ന്മാ​രേ, ഇതു കേൾക്കൂ.+നീതിയെ വെറു​ക്കു​ക​യും നേരെ​യു​ള്ള​തെ​ല്ലാം വളവു​ള്ള​താ​ക്കു​ക​യും ചെയ്യു​ന്ന​വരേ,+ 10  സീയോനെ രക്തച്ചൊ​രി​ച്ചിൽകൊ​ണ്ടും യരുശ​ലേ​മി​നെ അനീതി​കൊ​ണ്ടും പണിയു​ന്ന​വരേ, ഇതു ശ്രദ്ധിക്കൂ.+ 11  അവളുടെ നേതാ​ക്ക​ന്മാർ കൈക്കൂ​ലി വാങ്ങി വിധി കല്‌പി​ക്കു​ന്നു;+അവളുടെ പുരോ​ഹി​ത​ന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+അവളുടെ പ്രവാ​ച​ക​ന്മാർ പണം* കൊതി​ച്ച്‌ ഭാവി​ഫലം പറയുന്നു.+ എന്നിട്ടും അവർ യഹോ​വ​യിൽ ആശ്രയിച്ച്‌* ഇങ്ങനെ പറയുന്നു: “യഹോവ നമ്മു​ടെ​കൂ​ടെ​യി​ല്ലേ?+ ആപത്തു​ക​ളൊ​ന്നും നമുക്കു വരില്ല.”+ 12  അതുകൊണ്ട്‌ നിങ്ങൾ കാരണംസീയോ​നെ വയൽപോ​ലെ ഉഴുതു​മ​റി​ക്കും.യരുശ​ലേം നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും.+ദേവാ​ല​യ​മു​ള്ള പർവതം കാട്ടിലെ കുന്നു​കൾപോ​ലെ​യാ​കും.+

അടിക്കുറിപ്പുകള്‍

അഥവാ “വാവട്ട​മുള്ള പാചക​ക്ക​ല​ത്തിൽ.”
മറ്റൊരു സാധ്യത “പല്ലു​കൊ​ണ്ട്‌ കടിക്കു​മ്പോൾ.”
അക്ഷ. “വിശു​ദ്ധീ​ക​രി​ക്കു​ക​യും.”
അഥവാ “മീശ മറയ്‌ക്കേ​ണ്ടി​വ​രും.”
അഥവാ “വെള്ളി.”
അഥവാ “ആശ്രയി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെട്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം