മലാഖി 4:1-6

4  “ഇതാ! ചൂള​പോ​ലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന്‌ എല്ലാ ധിക്കാ​രി​ക​ളും ദുഷ്ടന്മാ​രും കച്ചി​പോ​ലെ​യാ​കും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പി​ച്ചു​ക​ള​യും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.  “എന്നാൽ എന്റെ പേരിനെ ആദരിക്കുന്നവരായ* നിങ്ങളു​ടെ മേൽ നീതി​സൂ​ര്യൻ ഉദിക്കും; അതിന്റെ കിരണങ്ങൾ* രോഗ​ശാ​ന്തി നൽകും; കൊഴു​പ്പിച്ച കാളക്കു​ട്ടി​ക​ളെ​പ്പോ​ലെ നിങ്ങൾ തുള്ളി​ച്ചാ​ടും.”  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “ദുഷ്ടന്മാ​രെ നിങ്ങൾ ചവിട്ടി​മെ​തി​ക്കും. ഞാൻ നടപടി​യെ​ടു​ക്കുന്ന ദിവസം അവർ നിങ്ങളു​ടെ കാലിന്‌ അടിയി​ലെ പൊടി​പോ​ലെ​യാ​കും.  “ഹോ​രേ​ബിൽവെച്ച്‌ ഞാൻ തന്ന, എന്റെ ദാസനായ മോശ​യു​ടെ നിയമം നിങ്ങൾ മറക്കരു​ത്‌. ഇസ്രാ​യേ​ല്യ​രെ​ല്ലാം അനുസ​രി​ക്ക​ണ​മെന്നു ഞാൻ കല്‌പിച്ച ചട്ടങ്ങളും വിധി​ക​ളും ആണല്ലോ അതിലു​ള്ളത്‌.+  “യഹോ​വ​യു​ടെ വലുതും ഭയങ്കര​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌+ ഞാൻ ഇതാ ഏലിയ പ്രവാചകനെ+ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു.  ഞാൻ വന്ന്‌ ഭൂമിയെ അടിച്ച്‌ അതിനെ നിശ്ശേഷം നശിപ്പി​ക്കാ​തി​രി​ക്കാൻ, അവൻ പിതാ​ക്ക​ന്മാ​രു​ടെ ഹൃദയങ്ങൾ പുത്രന്മാരുടേതുപോലെയും+ പുത്ര​ന്മാ​രു​ടെ ഹൃദയങ്ങൾ പിതാ​ക്ക​ന്മാ​രു​ടേ​തു​പോ​ലെ​യും ആക്കും.”*

അടിക്കുറിപ്പുകള്‍

അക്ഷ. “ഭയപ്പെ​ടു​ന്ന​വ​രായ.”
അക്ഷ. “ചിറകു​കൾ.”
അഥവാ “പിതാ​ക്ക​ന്മാ​രു​ടെ ഹൃദയങ്ങൾ പുത്ര​ന്മാ​രി​ലേ​ക്കും പുത്ര​ന്മാ​രു​ടെ ഹൃദയങ്ങൾ പിതാ​ക്ക​ന്മാ​രി​ലേ​ക്കും തിരി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം