മലാഖി 1:1-14

1  ഒരു പ്രഖ്യാ​പനം: മലാഖിയിലൂടെ* യഹോവ ഇസ്രാ​യേ​ലി​നു നൽകുന്ന സന്ദേശം:  യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ചു.”+ പക്ഷേ നിങ്ങൾ, “അങ്ങ്‌ ഞങ്ങളെ എങ്ങനെ​യാ​ണു സ്‌നേ​ഹി​ച്ചത്‌” എന്നു ചോദി​ക്കു​ന്നു. യഹോവ പറയുന്നു: “ഏശാവ്‌ യാക്കോ​ബി​ന്റെ സഹോ​ദ​ര​നാ​യി​രു​ന്നി​ല്ലേ?+ എന്നാൽ ഞാൻ യാക്കോ​ബി​നെ സ്‌നേ​ഹി​ച്ചു,  ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യ​മാ​ക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറു​ന​രി​കൾക്കു​വേണ്ടി മാറ്റി​വെച്ചു.”+  “‘ഞങ്ങൾ തകർന്നു​കി​ട​ക്കു​ന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന്‌ നശിച്ചു​കി​ട​ക്കു​ന്നതു പുനർനിർമി​ക്കും’ എന്ന്‌ ഏദോം പറയു​മെ​ങ്കി​ലും സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത്‌ ഇടിച്ചു​ക​ള​യും. അവിടം “ദുഷ്ടത​യു​ടെ നാട്‌” എന്നും അവി​ടെ​യു​ള്ളവർ “യഹോവ എന്നേക്കു​മാ​യി ശപിച്ച ആളുകൾ” എന്നും വിളി​ക്ക​പ്പെ​ടും.+  സ്വന്തം കണ്ണു​കൊണ്ട്‌ നിങ്ങൾ അതു കാണും; “ഇസ്രാ​യേൽനാ​ട്ടിൽ യഹോവ മഹത്ത്വ​പ്പെ​ടട്ടെ” എന്നു നിങ്ങൾ പറയും.’”  “‘മകൻ അപ്പനെ​യും ദാസൻ യജമാ​ന​നെ​യും ബഹുമാ​നി​ക്കു​ന്നു.+ ഞാൻ അപ്പനാണെങ്കിൽ+ എനിക്കു കിട്ടേണ്ട ബഹുമാ​നം എവിടെ?+ ഞാൻ യജമാനനാണെങ്കിൽ* എന്നോടു തോന്നേണ്ട ഭയം* എവിടെ?’ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ പേര്‌ പുച്ഛി​ച്ചു​ത​ള്ളുന്ന പുരോ​ഹി​ത​ന്മാ​രേ, നിങ്ങ​ളോ​ടാ​ണു ഞാൻ ചോദി​ക്കു​ന്നത്‌.+ “‘പക്ഷേ, “ഞങ്ങൾ എപ്പോ​ഴാണ്‌ അങ്ങയുടെ പേരിനെ പുച്ഛി​ച്ചത്‌” എന്നു നിങ്ങൾ ചോദി​ക്കു​ന്നു.’  “‘എന്റെ യാഗപീ​ഠ​ത്തിൽ മലിന​മായ ആഹാരം* അർപ്പി​ച്ചു​കൊ​ണ്ടാ​ണു നിങ്ങൾ അങ്ങനെ ചെയ്‌തത്‌.’ “‘“അങ്ങയെ ഞങ്ങൾ എങ്ങനെ മലിന​മാ​ക്കി​യെ​ന്നാ​ണു പറയു​ന്നത്‌” എന്നു നിങ്ങൾ ചോദി​ക്കു​ന്നു.’ “‘“യഹോ​വ​യു​ടെ മേശ+ എന്തിനു കൊള്ളാം”* എന്നു നിങ്ങൾ പറഞ്ഞില്ലേ?  കണ്ണു കാണാത്ത മൃഗത്തെ ബലി അർപ്പി​ച്ചിട്ട്‌ “അതു കുഴപ്പ​മില്ല” എന്നു നിങ്ങൾ പറയുന്നു. മുടന്തോ രോഗ​മോ ഉള്ളതിനെ അർപ്പി​ച്ചിട്ട്‌, “ഓ! ഇതൊ​ന്നും സാരമില്ല”+ എന്നു നിങ്ങൾ പറയുന്നു.’” “അവയെ നിങ്ങളു​ടെ ഗവർണർക്ക്‌ ഒന്നു കൊടു​ത്തു​നോ​ക്കൂ. അയാൾക്ക്‌ അത്‌ ഇഷ്ടപ്പെ​ടു​മോ, അയാൾ നിങ്ങളെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​മോ”എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ചോദി​ക്കു​ന്നു.  “അതു​കൊണ്ട്‌ പ്രീതി ലഭി​ക്കേ​ണ്ട​തി​നു നിങ്ങൾ ഇപ്പോൾ ദയവായി ദൈവ​ത്തോട്‌ അപേക്ഷി​ക്കൂ. നിങ്ങൾ ഇത്തരം യാഗങ്ങൾ അർപ്പി​ച്ചാൽ ദൈവം നിങ്ങളെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​മോ” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ചോദി​ക്കു​ന്നു. 10  “കാശു വാങ്ങാതെ നിങ്ങൾ വാതിൽ അടയ്‌ക്കാ​റു​ണ്ടോ?*+ എന്റെ യാഗപീ​ഠ​ത്തിൽ തീ കത്തിക്കാൻപോ​ലും നിങ്ങൾ പണം വാങ്ങാ​റി​ല്ലേ?+ എനിക്കു നിങ്ങ​ളോട്‌ ഒരു താത്‌പ​ര്യ​വു​മില്ല. നിങ്ങൾ അർപ്പി​ക്കുന്ന കാഴ്‌ചകൾ എനിക്ക്‌ ഒട്ടും ഇഷ്ടമല്ല”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 11  “സൂര്യോ​ദ​യം​മു​തൽ സൂര്യാസ്‌തമയംവരെ* എന്റെ പേര്‌ ജനതക​ളു​ടെ ഇടയിൽ വലുതാ​യി​രി​ക്കും.+ എല്ലായി​ട​ത്തും ബലികൾ അർപ്പി​ക്കു​ന്ന​തി​ന്റെ പുക ഉയരും. എന്റെ നാമത്തിൽ യാഗങ്ങൾ വിശു​ദ്ധ​കാ​ഴ്‌ച​യാ​യി അർപ്പി​ക്കും. കാരണം എന്റെ പേര്‌ ജനതക​ളു​ടെ ഇടയിൽ വലുതാ​യി​രി​ക്കും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 12  “‘യഹോ​വ​യു​ടെ മേശ മലിന​മാണ്‌; അതിലെ ആഹാര​വും പഴങ്ങളും എല്ലാം നിന്ദ്യ​മാ​യി കരു​തേ​ണ്ട​താണ്‌’+ എന്നു പറഞ്ഞ്‌ നിങ്ങൾ അത്‌* അശുദ്ധ​മാ​ക്കു​ന്നു.+ 13  ‘ഹും! ഞാൻ മടുത്തു’ എന്നു പറഞ്ഞ്‌ നിങ്ങൾ അതിൽ നോക്കി ചീറുന്നു” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. “മോഷ്ടിച്ച മൃഗ​ത്തെ​യും മുടന്തും രോഗ​വും ഉള്ളതി​നെ​യും നിങ്ങൾ കൊണ്ടു​വ​രു​ന്നു. ഇതൊ​ക്കെ​യാ​ണു നിങ്ങൾ എനിക്കു നൽകുന്ന കാഴ്‌ച! അതു ഞാൻ സ്വീക​രി​ക്ക​ണ​മെ​ന്നാ​ണോ”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 14  “നേർച്ച നേർന്നി​ട്ട്‌, തന്റെ മൃഗങ്ങ​ളു​ടെ കൂട്ടത്തി​ലെ ആരോ​ഗ്യ​മുള്ള ആണിനെ അർപ്പി​ക്കാ​തെ ചാകാറായതിനെ* യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കുന്ന കുരു​ട്ടു​ബു​ദ്ധി​ക്കാ​രൻ ശപിക്ക​പ്പെ​ട്ടവൻ! ഞാൻ മഹാനായ രാജാ​വാണ്‌.+ എന്റെ പേര്‌ ജനതക​ളു​ടെ ഇടയിൽ ഭയാദ​രവ്‌ ഉണർത്തും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

അടിക്കുറിപ്പുകള്‍

അർഥം: “എന്റെ സന്ദേശ​വാ​ഹകൻ.”
പദാവലി കാണുക.
അഥവാ “വലിയ യജമാ​ന​നാ​ണെ​ങ്കിൽ.”
അഥവാ “ബഹുമാ​നം.”
അക്ഷ. “മേശ നിന്ദ്യ​മാ​യി കരു​തേ​ണ്ട​താ​ണ്‌.”
അക്ഷ. “അപ്പം.”
തെളിവനുസരിച്ച്‌ ഇതു ദേവാ​ല​യ​ത്തി​ലെ വാതിൽ അടയ്‌ക്കാ​നുള്ള ചുമത​ല​യാ​ണ്‌.
അഥവാ “കിഴക്കു​മു​തൽ പടിഞ്ഞാ​റു​വരെ.”
മറ്റൊരു സാധ്യത “എന്നെ.”
അഥവാ “വൈക​ല്യ​മു​ള്ള​തി​നെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം