മത്തായി എഴുതിയത്‌ 17:1-27

17  ആറു ദിവസം കഴിഞ്ഞ്‌ യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട്‌ ഉയരമുള്ള ഒരു മലയിലേക്കു പോയി.+  യേശു അവരുടെ മുന്നിൽവെച്ച്‌ രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്‌ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.*+  അപ്പോൾ അതാ, മോശയും ഏലിയയും പ്രത്യക്ഷപ്പെട്ട്‌ യേശുവിനോടു സംസാരിക്കുന്നു.  പത്രോസ്‌ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! വേണമെങ്കിൽ ഞാൻ ഇവിടെ മൂന്നു കൂടാരം ഉണ്ടാക്കാം; ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശയ്‌ക്കും പിന്നെ ഒന്ന്‌ ഏലിയയ്‌ക്കും.”  പത്രോസ്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+  ഇതു കേട്ട്‌ വല്ലാതെ പേടിച്ചുപോയ ശിഷ്യന്മാർ നിലത്ത്‌ കമിഴ്‌ന്നുവീണു.  അപ്പോൾ യേശു അടുത്ത്‌ ചെന്ന്‌ അവരെ തൊട്ട്‌, “പേടിക്കേണ്ടാ, എഴുന്നേൽക്കൂ” എന്നു പറഞ്ഞു.  അവർ തല പൊക്കി നോക്കിയപ്പോൾ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല.  മലയിൽനിന്ന്‌ ഇറങ്ങിവരുമ്പോൾ യേശു അവരോട്‌, “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്നതുവരെ ഈ ദർശനത്തെക്കുറിച്ച്‌ ആരോടും പറയരുത്‌ ” എന്നു കല്‌പിച്ചു.+ 10  അപ്പോൾ ശിഷ്യന്മാർ യേശുവിനോട്‌, “പിന്നെ എന്താണ്‌ ആദ്യം ഏലിയ വരുമെന്നു ശാസ്‌ത്രിമാർ പറയുന്നത്‌ ” എന്നു ചോദിച്ചു.+ 11  യേശു അവരോടു പറഞ്ഞു: “ഉറപ്പായും ഏലിയ വരും, വന്ന്‌ എല്ലാം നേരെയാക്കും.+ 12  പക്ഷേ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയ വന്നുകഴിഞ്ഞു. അവരോ ഏലിയയെ തിരിച്ചറിഞ്ഞില്ല. തോന്നിയതുപോലെയെല്ലാം അവർ ഏലിയയോടു ചെയ്‌തു.+ അങ്ങനെതന്നെ മനുഷ്യപുത്രനും അവരുടെ കൈയാൽ കഷ്ടം സഹിക്കാൻപോകുന്നു.”+ 13  യേശു സ്‌നാപകയോഹന്നാനെക്കുറിച്ചാണു പറഞ്ഞതെന്ന്‌ അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി. 14  അവർ ജനക്കൂട്ടത്തിന്‌+ അടുത്തേക്കു ചെന്നപ്പോൾ ഒരാൾ യേശുവിന്റെ അടുത്തു വന്ന്‌ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: 15  “കർത്താവേ, എന്റെ മകനോടു കരുണ തോന്നണേ. അപസ്‌മാരം കാരണം അവൻ വല്ലാതെ കഷ്ടപ്പെടുന്നു. കൂടെക്കൂടെ അവൻ തീയിലും വെള്ളത്തിലും വീഴുന്നു.+ 16  ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുത്ത്‌ കൊണ്ടുചെന്നു. പക്ഷേ അവർക്ക്‌ അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല.” 17  അപ്പോൾ യേശു പറഞ്ഞു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ* തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” 18  യേശു ഭൂതത്തെ ശകാരിച്ചു; അത്‌ അവനിൽനിന്ന്‌ പുറത്ത്‌ വന്നു. അപ്പോൾത്തന്നെ കുട്ടിക്കു സുഖമായി.+ 19  പിന്നെ മറ്റാരുമില്ലാത്തപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദിച്ചു: “അതെന്താ ഞങ്ങൾക്ക്‌ അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്‌?” 20  യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ വിശ്വാസക്കുറവ്‌ കാരണമാണ്‌. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക്‌ ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്‌, ‘ഇവിടെനിന്ന്‌ അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക്‌ ഒന്നും അസാധ്യമായിരിക്കില്ല.”+ 21  —— 22  അവർ ഗലീലയിൽ ഒരുമിച്ചുകൂടിയിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത്‌ മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും.+ 23  അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+ ഇതു കേട്ട്‌ അവർക്കു വലിയ സങ്കടമായി. 24  അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ നികുതിപ്പണമായി രണ്ടു-ദ്രഹ്‌മ പിരിക്കുന്നവർ പത്രോസിന്റെ അടുത്ത്‌ ചെന്ന്‌, “നിങ്ങളുടെ ഗുരു രണ്ടു-ദ്രഹ്‌മ നികുതി കൊടുക്കാറില്ലേ”+ എന്നു ചോദിച്ചു. 25  “ഉണ്ട്‌ ” എന്നു പത്രോസ്‌ പറഞ്ഞു. പക്ഷേ പത്രോസ്‌ വീട്ടിലേക്കു കയറിയ ഉടനെ യേശു ചോദിച്ചു: “ശിമോനേ, നിനക്ക്‌ എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ* വാങ്ങുന്നത്‌ ആരിൽനിന്നാണ്‌? മക്കളിൽനിന്നോ അതോ മറ്റുള്ളവരിൽനിന്നോ?” 26  “മറ്റുള്ളവരിൽനിന്ന്‌ ” എന്നു പത്രോസ്‌ പറഞ്ഞപ്പോൾ യേശു പറഞ്ഞു: “അങ്ങനെയെങ്കിൽ മക്കൾ നികുതിയിൽനിന്ന്‌ ഒഴിവുള്ളവരാണല്ലോ. 27  എന്നാൽ നമുക്ക്‌ അവരെ മുഷിപ്പിക്കേണ്ടാ.*+ അതുകൊണ്ട്‌ നീ കടലിൽ ചെന്ന്‌ ചൂണ്ടയിട്ട്‌ ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ്‌ തുറക്കുമ്പോൾ നീ ഒരു വെള്ളിനാണയം കാണും. അത്‌ എടുത്ത്‌ എനിക്കും നിനക്കും വേണ്ടി കൊടുക്കുക.”

അടിക്കുറിപ്പുകള്‍

അഥവാ “വെൺമയുള്ളതായി.”
അഥവാ “വഷളായിപ്പോയ.”
തെളിവനുസരിച്ച്‌ ആളാംപ്രതി കൊടുക്കേണ്ടിയിരുന്ന നികുതി.
അഥവാ “അവർക്ക്‌ ഇടർച്ച വരുത്തേണ്ടാ.”

പഠനക്കുറിപ്പുകൾ

കൈസ​ര്യ​ഫി​ലി​പ്പി: യോർദാൻ നദിയു​ടെ ഉത്ഭവസ്ഥാ​ന​ത്തിന്‌ അടുത്ത്‌, സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 350 മീ. (1,150 അടി) ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന ഒരു പട്ടണം. ഗലീല​ക്ക​ട​ലിന്‌ 40 കി.മീ. (25 മൈ.) വടക്ക്‌, ഹെർമോൻ പർവത​ത്തി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റാ​യി അതിന്റെ അടിവാ​ര​ത്തോ​ടു ചേർന്നാണ്‌ ഈ പട്ടണത്തി​ന്റെ സ്ഥാനം. മഹാനായ ഹെരോ​ദി​ന്റെ മകനും ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യും ആയ ഫിലി​പ്പോസ്‌, റോമൻ ചക്രവർത്തി​യു​ടെ ബഹുമാ​നാർഥം ഈ പട്ടണത്തി​നു കൈസര്യ എന്നു പേരിട്ടു. എന്നാൽ ഇതേ പേരിൽ ഒരു തുറമു​ഖ​പ​ട്ടണം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഇതിനെ തിരി​ച്ച​റി​യാൻ കൈസ​ര്യ​ഫി​ലി​പ്പി എന്നാണു വിളി​ച്ചി​രു​ന്നത്‌. “ഫിലി​പ്പോ​സി​ന്റെ കൈസര്യ” എന്നാണ്‌ അതിന്‌ അർഥം.​—അനു. ബി10 കാണുക.

ഉയരമുള്ള ഒരു മല: സാധ്യ​ത​യ​നു​സ​രിച്ച്‌ ഹെർമോൻ പർവതം. കൈസ​ര്യ​ഫി​ലി​പ്പിക്ക്‌ അടുത്താണ്‌ ഇത്‌. (മത്ത 16:13-ന്റെ പഠനക്കു​റി​പ്പു കാണുക.) സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,814 മീ. (9,232 അടി) ആണ്‌ അതിന്റെ ഉയരം. ഹെർമോൻ പർവത​ത്തി​ലെ നിരപ്പായ ഏതെങ്കി​ലും ഒരു സ്ഥലത്തു​വെ​ച്ചാ​യി​രി​ക്കാം യേശു രൂപാ​ന്ത​ര​പ്പെ​ട്ടത്‌.​—അനു. ബി10 കാണുക.

യേശു . . . രൂപാ​ന്ത​ര​പ്പെട്ടു: അഥവാ “രൂപം മാറി; ആകാര​ത്തി​നു മാറ്റം വന്നു.” ഇതേ ഗ്രീക്കു​ക്രിയ (മെറ്റാ​മോർഫോ) റോമ 12:2-ലും കാണാം.

ഇതാ: “ഇതാ” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഇദൗ എന്ന ഗ്രീക്കു​പദം, തുടർന്നു പറയാൻപോ​കുന്ന കാര്യ​ത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാ​ണു മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌. ഒരു രംഗം ഭാവന​യിൽ കാണാ​നോ വിവര​ണ​ത്തി​ലെ ഏതെങ്കി​ലും ഒരു പ്രത്യേ​ക​വി​ശ​ദാം​ശ​ത്തി​നു ശ്രദ്ധ കൊടു​ക്കാ​നോ അതു വായന​ക്കാ​രനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഊന്നലി​നു​വേ​ണ്ടി​യും പുതി​യ​തോ അതിശ​യ​ക​ര​മോ ആയ എന്തെങ്കി​ലും കാര്യം അവതരി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മത്തായി​യു​ടെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളി​ലും വെളി​പാ​ടു​പു​സ്‌ത​ക​ത്തി​ലും ആണ്‌ ഇത്‌ അധിക​വും കാണു​ന്നത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും ഇതിനു തുല്യ​മായ ഒരു പ്രയോ​ഗം ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു: അഥവാ “ഇവനെ ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു; ഇവനിൽ ഞാൻ വളരെ സംപ്രീ​ത​നാണ്‌.” മത്ത 12:18-ലും ഇതേ പദപ്ര​യോ​ഗ​മാ​ണു കാണു​ന്നത്‌. അതാകട്ടെ, വാഗ്‌ദ​ത്ത​മി​ശി​ഹ​യെ​ക്കു​റിച്ച്‌ അഥവാ ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​തും പുത്ര​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ പ്രസ്‌താ​വ​ന​യും യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം വ്യക്തമാ​യി തിരി​ച്ച​റി​യി​ച്ചു.​—മത്ത 12:18-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാൻ പ്രസാ​ദി​ച്ചി​രി​ക്കുന്ന: അഥവാ “എന്റെ ദേഹി പ്രസാ​ദി​ച്ചി​രി​ക്കുന്ന.” ഇതു യശ 42:1-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. ആ വാക്യ​ത്തി​ലെ നെഫെഷ്‌ എന്ന എബ്രാ​യ​പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ ഇവിടെ സൈക്കി എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇവ രണ്ടും കാലങ്ങ​ളാ​യി “ദേഹി” എന്നാണു തർജമ ചെയ്‌തു​പോ​രു​ന്നത്‌. (പദാവലിയിൽ “ദേഹി” കാണുക.) “ഞാൻ പ്രസാ​ദി​ച്ചി​രി​ക്കുന്ന” എന്ന പദപ്ര​യോ​ഗത്തെ, “ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കുന്ന” എന്നും ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്താം.​—മത്ത 3:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒരു ശബ്ദമു​ണ്ടാ​യി: സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ, യഹോവ മനുഷ്യ​രോ​ടു നേരിട്ട്‌ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ അവസാ​ന​ത്തേ​താണ്‌ ഇത്‌. ആദ്യ​ത്തേത്‌, എ.ഡി. 29-ൽ യേശു സ്‌നാ​ന​മേ​റ്റ​പ്പോ​ഴാ​യി​രു​ന്നു. അതെക്കു​റിച്ച്‌ മത്ത 3:16, 17; മർ 1:11; ലൂക്ക 3:22 എന്നിവി​ട​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. രണ്ടാമ​ത്തേത്‌, എ.ഡി. 32-ൽ യേശു​വി​ന്റെ രൂപാ​ന്ത​ര​വു​മാ​യി ബന്ധപ്പെ​ട്ടാ​യി​രു​ന്നു. മത്ത 17:5; മർ 9:7; ലൂക്ക 9:35 എന്നിവി​ട​ങ്ങ​ളിൽ അതെക്കു​റിച്ച്‌ കാണാം. മൂന്നാ​മത്തെ സംഭവം, എ.ഡി. 33-ൽ യേശു​വി​ന്റെ അവസാ​നത്തെ പെസഹ​യ്‌ക്കു തൊട്ടു​മു​മ്പാ​ണു നടന്നത്‌. ഇതെക്കു​റിച്ച്‌ യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മാത്രമേ കാണു​ന്നു​ള്ളൂ. “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ” എന്നു യേശു അപേക്ഷി​ച്ച​പ്പോൾ യഹോവ മറുപടി കൊടു​ക്കുന്ന സന്ദർഭ​മാണ്‌ ഇത്‌.

ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാ​വുന്ന രീതി​യിൽ യഹോവ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌.​—മത്ത 17:5; യോഹ 12:28 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു: അഥവാ “ഇവനെ ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു.” മത്ത 3:17; 12:18 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാ​വുന്ന രീതി​യിൽ യഹോവ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ രണ്ടാമ​ത്തേ​താണ്‌ ഇത്‌.​—മത്ത 3:17; യോഹ 12:28 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

മുട്ടു​കു​ത്തി: പുരാ​ത​ന​കാ​ലത്തെ മധ്യപൂർവ​ദേ​ശത്ത്‌, ആരു​ടെ​യെ​ങ്കി​ലും മുന്നിൽ മുട്ടു​കു​ത്തു​ന്നത്‌ ആദരവി​നെ സൂചി​പ്പി​ച്ചു. പ്രത്യേ​കിച്ച്‌ ഉന്നതസ്ഥാ​ന​ത്തു​ള്ള​വ​രോട്‌ അപേക്ഷി​ക്കു​മ്പോ​ഴാണ്‌ ഇങ്ങനെ ചെയ്‌തി​രു​ന്നത്‌.

അപസ്‌മാ​ര​രോ​ഗി​കൾ: ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “ചന്ദ്രബാ​ധ​യേറ്റ” എന്നാണ്‌. (പഴയ ചില പരിഭാ​ഷ​ക​ളിൽ “ചന്ദ്ര​രോ​ഗി​കൾ.”) എന്നാൽ മത്തായി ഈ പദം ഉപയോ​ഗി​ച്ചതു വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ അർഥത്തി​ലാണ്‌, അല്ലാതെ ഈ രോഗ​ത്തി​നു ചന്ദ്രനു​മാ​യി ബന്ധമു​ണ്ടെന്ന അന്ധവി​ശ്വാ​സത്തെ പിന്തു​ണ​യ്‌ക്കാ​നാ​യി​രു​ന്നില്ല. മത്തായി​യും മർക്കൊ​സും ലൂക്കോ​സും വിവരി​ക്കുന്ന രോഗ​ല​ക്ഷ​ണങ്ങൾ അപസ്‌മാ​ര​ത്തി​ന്റേ​തു​ത​ന്നെ​യാണ്‌.

കടുകുമണി: ഇസ്രാ​യേ​ലി​ലെ​ങ്ങും പലതരം കടുകു​ചെ​ടി​കൾ ധാരാ​ള​മാ​യി കാണാം. സാധാ​ര​ണ​യാ​യി കൃഷി ചെയ്യുന്ന ഇനം, കറുത്ത കടുകാണ്‌ (ബ്രാസിക്ക നൈഗ്ര). വെറും 1-1.6 മി.മീ. വ്യാസ​വും 1 മി.ഗ്രാം ഭാരവും ഉള്ള, താരത​മ്യേന ചെറിയ ഈ വിത്തിൽനിന്ന്‌ കാഴ്‌ച​യ്‌ക്കു മരം​പോ​ലി​രി​ക്കുന്ന ഒരു ചെടി വളരുന്നു. ചിലയി​നം കടുകു​ചെ​ടി​കൾ 4.5 മീ. (15 അടി) വരെ ഉയരത്തിൽ വളരാറുണ്ട്‌.

വിത്തു​ക​ളിൽവെച്ച്‌ ഏറ്റവും ചെറുത്‌: ജൂതഭാ​ഷ​യി​ലെ പുരാ​ത​ന​ലി​ഖി​ത​ങ്ങ​ളിൽ, ഒരു വസ്‌തു തീരെ ചെറു​താ​ണെന്നു കാണി​ക്കാൻ ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാ​യി കടുകു​മ​ണി​യെ ഉപയോ​ഗി​ച്ചി​രു​ന്നു. ഇന്ന്‌ അതിലും വലുപ്പം കുറഞ്ഞ വിത്തു​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയാ​മെ​ങ്കി​ലും തെളി​വ​നു​സ​രിച്ച്‌ യേശു​വി​ന്റെ കാലത്ത്‌ ഗലീല​പ്ര​ദേ​ശത്തെ ആളുകൾ കൃഷി​ചെ​യ്‌തി​രുന്ന വിത്തു​ക​ളിൽ ഏറ്റവും ചെറു​താ​യി​രു​ന്നു ഇവ.

സത്യമാ​യി: ഗ്രീക്കിൽ അമീൻ. “അങ്ങനെ​യാ​കട്ടെ,” “തീർച്ച​യാ​യും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ ലിപ്യ​ന്ത​രണം. ഒരു പ്രസ്‌താ​വ​ന​യോ വാഗ്‌ദാ​ന​മോ പ്രവച​ന​മോ ഉച്ചരി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയ​യോ​ഗ്യ​വും ആണെന്നു കാണി​ക്കാ​നാ​യി​രു​ന്നു ഇത്‌. വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ “സത്യമാ​യും” (അമീൻ) എന്ന പദം ഈ രീതി​യിൽ ഉപയോ​ഗി​ച്ചതു യേശു മാത്ര​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഉടനീളം മൂലഭാ​ഷ​യിൽ ഈ പദം അടുത്ത​ടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിനെ മിക്കയി​ട​ങ്ങ​ളി​ലും “സത്യം​സ​ത്യ​മാ​യി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—യോഹ 1:51.

നിങ്ങളു​ടെ വിശ്വാ​സ​ക്കു​റവ്‌: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു പദപ്ര​യോ​ഗ​ത്തോ​ടു സമാന​മാ​യൊ​രു പദപ്ര​യോ​ഗ​മാ​ണു മത്ത 6:30; 8:26; 14:31; 16:8; ലൂക്ക 12:28 എന്നീ വാക്യ​ങ്ങ​ളു​ടെ മൂലഭാ​ഷ​യി​ലും കാണു​ന്നത്‌. തന്റെ ശിഷ്യ​ന്മാർക്ക്‌ ഒട്ടും വിശ്വാ​സ​മില്ല എന്നല്ല, മറിച്ച്‌ അവരുടെ വിശ്വാ​സം കുറെ​ക്കൂ​ടി ശക്തമാ​കണം എന്നാണു യേശു ഉദ്ദേശി​ച്ചത്‌.​—മത്ത 6:30; 8:26 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സത്യമാ​യി: മത്ത 5:18-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒരു കടുകു​മ​ണി​യു​ടെ അത്ര​യെ​ങ്കി​ലും: അഥവാ “ഒരു കടുകു​മ​ണി​യു​ടെ അത്ര ചെറിയ.” മത്ത 13:31, 32 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

അൽപ്പം വിശ്വാ​സ​മു​ള്ള​വരേ: ശിഷ്യ​ന്മാ​രെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ഈ വാക്കുകൾ അവരുടെ വിശ്വാ​സം അഥവാ ആശ്രയം ശക്തമല്ലാ​യി​രു​ന്നെന്നു സൂചി​പ്പി​ച്ചു. (മത്ത 8:26; 14:31; 16:8; ലൂക്ക 12:28) അവർക്കു വിശ്വാ​സം ഇല്ലായി​രു​ന്നെന്നല്ല മറിച്ച്‌ അതു കുറവാ​യി​രു​ന്നെ​ന്നാണ്‌ ആ വാക്കുകൾ സൂചി​പ്പി​ച്ചത്‌.

നിങ്ങൾക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ?: അവർക്കു വിശ്വാ​സം തീരെ ഇല്ലെന്നല്ല, വിശ്വാ​സം കുറവാ​ണെ​ന്നാ​ണു യേശു ഉദ്ദേശി​ച്ചത്‌.​—മത്ത 14:31; 16:8; ലൂക്ക 12:28; മത്ത 6:30-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രാർഥനകൊണ്ട്‌: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “പ്രാർഥനകൊണ്ടും ഉപവാസംകൊണ്ടും” എന്നാണു കാണുന്നത്‌. എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ “ഉപവാസംകൊണ്ടും” എന്ന പദപ്രയോഗം കാണുന്നില്ല. സാധ്യതയനുസരിച്ച്‌ ഉപവാസത്തെ പ്രോത്സാഹിപ്പിക്കുകയും അത്‌ ആചരിക്കുകയും ചെയ്‌തിരുന്ന പകർപ്പെഴുത്തുകാർ കൂട്ടിച്ചേർത്തതാണ്‌ ഇത്‌. മുൻകാലപ്രതികളിൽ ഉപവാസത്തെക്കുറിച്ച്‌ പറഞ്ഞിട്ടില്ലാത്ത പലയിടങ്ങളിലും അവർ ഇതെക്കുറിച്ചുള്ള പരാമർശം കൂട്ടിച്ചേർത്തിട്ടുണ്ട്‌.​—മത്ത 17:21-ന്റെ പഠനക്കുറിപ്പു കാണുക.

ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ ഇങ്ങനെ വായി​ക്കു​ന്നു: “ഇങ്ങനെ​യു​ള്ള​വയെ പ്രാർഥ​ന​കൊ​ണ്ടും ഉപവാ​സം​കൊ​ണ്ടും മാത്രമേ പുറത്താ​ക്കാൻ പറ്റൂ.” (മർ 9:29-ന്റെ പഠനക്കു​റി​പ്പു കാണുക.) എന്നാൽ ഏറ്റവും കാലപ്പ​ഴ​ക്ക​മു​ള്ള​തും ഏറെ വിശ്വാ​സ​യോ​ഗ്യ​വും ആയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്കുകൾ കാണു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ ഇവ ദൈവ​പ്ര​ചോ​ദി​ത​മാ​യി രേഖ​പ്പെ​ടു​ത്തിയ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​യി​രി​ക്കാൻ സാധ്യ​ത​യില്ല.​—അനു. എ3 കാണുക.

കഫർന്ന​ഹൂം: മത്ത 4:13-ന്റെ പഠനക്കു​റി​പ്പു കാണുക.

നികു​തി​പ്പ​ണ​മാ​യി രണ്ടു-ദ്രഹ്മ: അക്ഷ. “നികു​തി​പ്പ​ണ​മാ​യി ദ്വിദ്രഹ്മ.” (അനു. ബി14 കാണുക.) നികു​തി​പ്പ​ണം​കൊ​ണ്ടാണ്‌ ആലയത്തി​ലെ വിവി​ധ​സേ​വ​നങ്ങൾ നടത്തി​യി​രു​ന്നത്‌. (പുറ 30:12-16) സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും, പ്രായ​പൂർത്തി​യായ എല്ലാ ജൂതപു​രു​ഷ​ന്മാ​രും ഒരു നിശ്ചി​ത​തുക വാർഷി​ക​നി​കു​തി​യാ​യി ദേവാ​ല​യ​ത്തിൽ കൊടു​ക്കുന്ന രീതി നിലവിൽ വന്നിരു​ന്നു.

കഫർന്ന​ഹൂം: “നഹൂമി​ന്റെ ഗ്രാമം” അഥവാ “ആശ്വാ​സ​ത്തി​ന്റെ ഗ്രാമം” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌. (നഹൂ 1:1, അടിക്കു​റിപ്പ്‌) യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യിൽ വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ണ്ടാ​യി​രുന്ന ഒരു നഗരം. ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റേ തീരത്ത്‌ സ്ഥിതി​ചെ​യ്‌തി​രുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശു​വി​ന്റെ ‘സ്വന്തം നഗരം’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

മക്കൾ നികു​തി​യിൽനിന്ന്‌ ഒഴിവു​ള്ളവർ: രാജാ​വി​ന്റെ കുടും​ബാം​ഗങ്ങൾ നികു​തി​യിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​ണെന്ന കാര്യം യേശു​വി​ന്റെ കാലത്ത്‌ പരക്കെ അറിയാ​മാ​യി​രു​ന്നു.

ചൂണ്ട: “ചൂണ്ട” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. ഒരു ചരടിന്റെ അറ്റത്ത്‌ പിടി​പ്പി​ച്ചി​രി​ക്കുന്ന ചൂണ്ട​ക്കൊ​ളു​ത്തിൽ ഇര കോർത്ത്‌ വെള്ളത്തി​ലേക്ക്‌ എറിയു​ന്ന​താ​യി​രു​ന്നു പൊതു​വേ​യുള്ള രീതി. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മറ്റെല്ലാ സ്ഥലങ്ങളി​ലും വലകൊണ്ട്‌ മീൻപി​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌.

വെള്ളി​നാ​ണ​യം: ഇത്‌ ഒരു ചതുർദ്ര​ഹ്മ​യാ​ണെന്നു കരുതു​ന്നു. (അനു. ബി14 കാണുക.) നാലു ദ്രഹ്മയു​ടെ മൂല്യ​മു​ണ്ടാ​യി​രുന്ന ഈ നാണയം ഒരു ശേക്കെ​ലി​നു തുല്യ​മാ​യി​രു​ന്നു. രണ്ടു പേരുടെ ദേവാ​ല​യ​നി​കു​തി കൊടു​ക്കാൻ ആവശ്യ​മായ കൃത്യം തുകയാ​യി​രു​ന്നു അത്‌.​—പുറ 30:13.

ദൃശ്യാവിഷ്കാരം

ഹെർമോൻ പർവതം
ഹെർമോൻ പർവതം

ഇസ്രാ​യേ​ലി​ന്റെ ചുറ്റു​വ​ട്ട​ത്തു​ള്ള​തി​ലേ​ക്കും ഏറ്റവും ഉയരമുള്ള പർവത​മാ​ണു ഹെർമോൻ. കൈസ​ര്യ​ഫി​ലി​പ്പി​ക്കു സമീപ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ആ പർവത​ത്തി​ന്റെ ഉയരം 2,814 മീ. (9,232 അടി) ആണ്‌. അതിന്റെ ഗിരി​ശൃം​ഗ​ങ്ങ​ളി​ലുള്ള മഞ്ഞ്‌ നീരാ​വി​യെ ഘനീഭ​വി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ ദേശത്ത്‌ മഞ്ഞുതു​ള്ളി​കൾ പെയ്‌തി​റ​ങ്ങു​ക​യും അതു ദൈർഘ്യ​മേ​റിയ വേനൽക്കാ​ല​ത്തു​ട​നീ​ളം സസ്യജാ​ല​ങ്ങളെ നനയ്‌ക്കു​ക​യും ചെയ്യുന്നു. (സങ്ക 133:3) അതിലെ മഞ്ഞ്‌ ഉരുകി വരുന്ന വെള്ളമാ​ണു യോർദാൻ നദിയു​ടെ പ്രധാന ജല​സ്രോ​തസ്സ്‌. യേശു രൂപാ​ന്ത​ര​പ്പെ​ട്ടത്‌ ഇവി​ടെ​വെ​ച്ചാ​യി​രി​ക്കാം എന്നും അഭി​പ്രാ​യ​മുണ്ട്‌.—മത്ത 17:2.

ഹെർമോൻ പർവത​ത്തി​ന്റെ ദൃശ്യം, ഹൂലാ-താഴ്‌വര ജൈവ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌
ഹെർമോൻ പർവത​ത്തി​ന്റെ ദൃശ്യം, ഹൂലാ-താഴ്‌വര ജൈവ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌

വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ വടക്കേ അറ്റത്തുള്ള ഹെർമോൻ പർവത​ത്തിൽ പല കൊടു​മു​ടി​ക​ളുണ്ട്‌. അതിൽ ഏറ്റവും ഉയർന്ന കൊടു​മു​ടി സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,814 മീ. (9,232 അടി) ഉയരത്തി​ലാണ്‌. ആന്റി-ലബാ​നോൻ മലനി​ര​യു​ടെ തെക്കേ അറ്റത്താണ്‌ ഈ പർവതം സ്ഥിതി​ചെ​യ്യു​ന്നത്‌. യേശു രൂപാ​ന്ത​ര​പ്പെ​ട്ടതു ഹെർമോൻ പർവത​ത്തിൽവെ​ച്ചാ​യി​രി​ക്കാം.