മത്തായി എഴുതിയത്‌ 16:1-28

16  പരീശന്മാരും സദൂക്യരും വന്ന്‌ യേശുവിനെ പരീക്ഷിക്കേണ്ടതിന്‌ ആകാശത്തുനിന്ന്‌ ഒരു അടയാളം കാണിക്കാൻ ആവശ്യപ്പെട്ടു.+  അപ്പോൾ യേശു അവരോടു പറഞ്ഞു: “സന്ധ്യാസമയത്ത്‌, ‘ആകാശം ചുവന്നിരിക്കുന്നതുകൊണ്ട്‌ ഇന്നു കാലാവസ്ഥ നല്ലതായിരിക്കും’ എന്നു നിങ്ങൾ പറയുന്നു.+  എന്നാൽ രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കുന്നതുകൊണ്ട്‌ ഇന്നു തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാറുണ്ടല്ലോ. ആകാശത്തിന്റെ ഭാവമാറ്റങ്ങൾ നിങ്ങൾ വിവേചിച്ചറിയുന്നു. എന്നാൽ കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നില്ല.  ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും ഒരു തലമുറ അടയാളം* അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോനയുടെ അടയാളമല്ലാതെ+ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.”+ ഇതു പറഞ്ഞിട്ട്‌ യേശു അവരെ വിട്ട്‌ പോയി.  ശിഷ്യന്മാർ അക്കരയ്‌ക്കു പോയി. അവർ അപ്പം എടുക്കാൻ മറന്നുപോയിരുന്നു.+  യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിനെക്കുറിച്ച്‌ ജാഗ്രത വേണം.”+  ഇതു കേട്ട അവർ, “നമ്മൾ അപ്പം എടുക്കാൻ മറന്നതുകൊണ്ടായിരിക്കും” എന്നു തമ്മിൽ പറഞ്ഞു.  ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക്‌ ഇത്ര വിശ്വാസമേ ഉള്ളോ? നിങ്ങൾ എന്തിനാണ്‌ അപ്പമില്ലാത്തതിനെക്കുറിച്ച്‌ തമ്മിൽത്തമ്മിൽ പറയുന്നത്‌?  ഇപ്പോഴും നിങ്ങൾക്കു കാര്യം പിടികിട്ടുന്നില്ലേ? അഞ്ച്‌ അപ്പം 5,000 പേർക്കു കൊടുത്തിട്ട്‌ എത്ര കൊട്ട നിറച്ചെടുത്തെന്നു നിങ്ങൾ ഓർക്കുന്നില്ലേ?+ 10  ഏഴ്‌ അപ്പം 4,000 പേർക്കു കൊടുത്തിട്ട്‌ എത്ര കൊട്ട നിറച്ചെടുത്തെന്നും നിങ്ങൾക്ക്‌ ഓർമയില്ലേ?+ 11  ഞാൻ പറഞ്ഞത്‌ അപ്പത്തിന്റെ കാര്യമല്ലെന്നു നിങ്ങൾ തിരിച്ചറിയാത്തത്‌ എന്താണ്‌? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിന്‌+ എതിരെ ജാഗ്രത പാലിക്കാനാണു ഞാൻ പറഞ്ഞത്‌.” 12  അങ്ങനെ, അപ്പം ഉണ്ടാക്കുന്ന പുളിച്ച മാവിന്റെ കാര്യമല്ല, പരീശന്മാരും സദൂക്യരും പഠിപ്പിക്കുന്ന കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനാണു യേശു പറഞ്ഞതെന്ന്‌ അവർക്കു മനസ്സിലായി. 13  കൈസര്യഫിലിപ്പി പ്രദേശത്ത്‌ എത്തിയപ്പോൾ യേശു ശിഷ്യന്മാരോട്‌, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത്‌ ” എന്നു ചോദിച്ചു.+ 14  “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെമ്യയോ ഏതോ ഒരു പ്രവാചകനോ എന്നും പറയുന്നു” എന്ന്‌ അവർ പറഞ്ഞു. 15  യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്‌?” 16  ശിമോൻ പത്രോസ്‌ പറഞ്ഞു: “അങ്ങ്‌ ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്‌തുവാണ്‌.”+ 17  അപ്പോൾ യേശു പത്രോസിനോട്‌: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്റെ പിതാവാണു നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌.+ 18  ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്‌;+ ഈ പാറമേൽ+ ഞാൻ എന്റെ സഭ പണിയും. ശവക്കുഴിയുടെ കവാടങ്ങൾ അതിനെ ജയിച്ചടക്കില്ല.+ 19  സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ എന്തു കെട്ടിയാലും അത്‌ അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നീ ഭൂമിയിൽ എന്ത്‌ അഴിച്ചാലും അത്‌ അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.”+ 20  പിന്നെ, താൻ ക്രിസ്‌തുവാണെന്ന്‌ ആരോടും പറയരുതെന്നു യേശു ശിഷ്യന്മാരോടു കർശനമായി പറഞ്ഞു.+ 21  ആ സമയംമുതൽ യേശു, താൻ യരുശലേമിലേക്കു പോകേണ്ടതാണെന്നും മൂപ്പന്മാരും മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും പല വിധത്തിൽ തന്നെ ഉപദ്രവിക്കുമെന്നും ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങി. കൂടാതെ താൻ കൊല്ലപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും+ യേശു അവരോടു പറഞ്ഞു. 22  ഇതു കേട്ടപ്പോൾ പത്രോസ്‌ യേശുവിനെ മാറ്റിനിറുത്തി ശകാരിച്ചു. പത്രോസ്‌ പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുത്‌. അങ്ങയ്‌ക്ക്‌ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.”+ 23  അപ്പോൾ യേശു പുറംതിരിഞ്ഞ്‌ പത്രോസിനോടു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്‌* മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്‌. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്‌.”*+ 24  പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തംഭം എടുത്ത്‌ എന്നെ അനുഗമിക്കട്ടെ.+ 25  ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയാൽ അയാൾക്ക്‌ അതു തിരികെ കിട്ടും.+ 26  വാസ്‌തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം?+ അല്ല, ഒരാൾ തന്റെ ജീവനു പകരമായി+ എന്തു കൊടുക്കും? 27  മനുഷ്യപുത്രൻ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരോടൊപ്പം വരുമ്പോൾ+ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കനുസരിച്ച്‌ പ്രതിഫലം കൊടുക്കും.+ 28  ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ്‌ മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+

അടിക്കുറിപ്പുകള്‍

അഥവാ “തെളിവായി ഒരു അത്ഭുതം.”
അക്ഷ. “മാംസവും രക്തവും അല്ല.”
അഥവാ “നിനക്കു ദൈവത്തിന്റെയല്ല, മനുഷ്യരുടെ മനസ്സാണ്‌.”
അക്ഷ. “പിന്നിലേക്ക്‌.”

പഠനക്കുറിപ്പുകൾ

അവരോ​ടു പറഞ്ഞു: പ്രധാ​ന​പ്പെട്ട ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​കൾ 2-ാം വാക്യ​ത്തി​ന്റെ ശേഷിച്ച ഭാഗവും 3-ാം വാക്യം മുഴു​വ​നാ​യും വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. ഈ വാക്കു​ക​ളു​ടെ ആധികാ​രി​ക​ത​യെ​പ്പറ്റി ചില അനിശ്ചി​ത​ത്വ​ങ്ങൾ നിലവി​ലു​ണ്ടെ​ങ്കി​ലും, ആദ്യകാ​ല​ത്തെ​യും പിൽക്കാ​ല​ത്തെ​യും ധാരാളം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ആ വാക്കുകൾ കാണു​ന്ന​തു​കൊണ്ട്‌ പല പണ്ഡിത​ന്മാ​രും അവ ഉൾപ്പെ​ടു​ത്തു​ന്ന​തി​നെ അനുകൂ​ലി​ക്കു​ന്നു.

വ്യഭിചാരികൾ: അഥവാ, “വിശ്വസ്‌തതയില്ലാത്തവർ.” ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിലേക്കു വന്നിരിക്കുന്നവർ ദൈവത്തോടു കാണിക്കുന്ന അവിശ്വസ്‌തതയെയാണു ‘വ്യഭിചാരം’ എന്ന്‌ ആത്മീയാർഥത്തിൽ വിളിച്ചിരിക്കുന്നത്‌. ഇസ്രായേല്യരുടെ വ്യാജമതാചാരങ്ങൾ നിയമയുടമ്പടിയുടെ ലംഘനമായിരുന്നതുകൊണ്ട്‌ അവർക്ക്‌ ആത്മീയവ്യഭിചാരത്തിന്റെ കുറ്റം പേറേണ്ടിവന്നു. (യിര 3:8, 9; 5:7, 8; 9:2; 13:27; 23:10; ഹോശ 7:4) യേശു തന്റെ കാലത്തെ ജൂതന്മാരുടെ തലമുറയെ വ്യഭിചാരികൾ എന്നു വിളിച്ചതും സമാനമായ കാരണങ്ങൾകൊണ്ടാണ്‌. (മത്ത 12:39; 16:4) പുതിയ ഉടമ്പടിയിൽപ്പെട്ട ക്രിസ്‌ത്യാനികൾ തങ്ങളെത്തന്നെ മലിനമാക്കാൻ ഈ വ്യവസ്ഥിതിയെ അനുവദിക്കുന്നെങ്കിൽ അവരും ആത്മീയവ്യഭിചാരമാണു ചെയ്യുന്നത്‌. വാസ്‌തവത്തിൽ, യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ച എല്ലാവരുടെയും കാര്യത്തിൽ ഇതു സത്യമാണ്‌.​—യാക്ക 4:4.

യോന​യു​ടെ അടയാളം: മൂന്നു ദിവസ​ത്തോ​ളം താൻ മത്സ്യത്തി​ന്റെ വയറ്റിൽ കിടന്നി​ട്ടു പുറത്ത്‌ വന്നതിനെ ശവക്കു​ഴി​യിൽനിന്ന്‌ പുറത്ത്‌ വരുന്ന​തി​നോ​ടാ​ണു യോന ഉപമി​ച്ചത്‌. (യോന 1:17–2:2) മത്സ്യത്തി​ന്റെ വയറ്റിൽനിന്ന്‌ യോന പുറത്ത്‌ വന്നത്‌ എത്ര യഥാർഥ​മാ​യി​രു​ന്നോ അത്ര യഥാർഥ​മാ​യി​രി​ക്കു​മാ​യി​രു​ന്നു അക്ഷരാർഥ ശവക്കു​ഴി​യിൽനി​ന്നുള്ള യേശു​വി​ന്റെ ഉയിർപ്പും. എന്നാൽ മൂന്നു ദിവസ​ത്തി​ന്റെ ഭാഗങ്ങൾ യേശു മരിച്ച അവസ്ഥയിൽ കിടക്കു​ക​യും പിന്നീട്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​ട്ടും കഠിന​ഹൃ​ദ​യ​രായ വിമർശകർ യേശു​വിൽ വിശ്വ​സി​ച്ചില്ല.

വ്യഭി​ചാ​രി​കൾ: ഇത്‌ ആത്മീയ​വ്യ​ഭി​ചാ​രത്തെ, അതായത്‌ ദൈവ​ത്തോ​ടുള്ള അവിശ്വ​സ്‌ത​തയെ ആണ്‌ കുറി​ക്കു​ന്നത്‌.​—മർ 8:38-ന്റെ പഠനക്കു​റി​പ്പു കാണുക.

യോന​യു​ടെ അടയാളം: മത്ത 12:39-ന്റെ പഠനക്കു​റി​പ്പു കാണുക.

അക്കരയ്‌ക്ക്‌: അതായത്‌, ഗലീല​ക്ക​ട​ലി​ന്റെ മറുക​ര​യി​ലേക്ക്‌; തെളി​വ​നു​സ​രിച്ച്‌ തടാക​ത്തി​ന്റെ വടക്കു​കി​ഴക്കേ തീരത്തുള്ള ബേത്ത്‌സ​യി​ദ​യി​ലേക്ക്‌.

പുളി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന മാവ്‌: പുളിച്ച മാവിൽനിന്ന്‌ എടുത്തു​മാ​റ്റി​വെ​ക്കുന്ന അല്‌പം മാവാണ്‌ ഇത്‌. പിന്നീട്‌, പുതിയ മാവ്‌ കുഴയ്‌ക്കു​മ്പോൾ പുളി​ച്ചു​പൊ​ങ്ങാ​നാ​യി ഇതും അതിൽ ചേർക്കും. അപ്പമു​ണ്ടാ​ക്കുന്ന സാധാ​ര​ണ​രീ​തി​യെ​ക്കു​റിച്ച്‌ പറയു​ക​യാ​യി​രു​ന്നു യേശു ഇവിടെ. ‘പുളി​പ്പി​ക്കുന്ന മാവ്‌ ’ എന്ന പദപ്ര​യോ​ഗം പലപ്പോ​ഴും പാപത്തി​ന്റെ​യും വഷളത്ത​ത്തി​ന്റെ​യും പ്രതീ​ക​മാ​യി ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും (മത്ത 16:6-ന്റെ പഠനക്കു​റി​പ്പു കാണുക.) എപ്പോ​ഴും ഇതിന്‌ അത്തരത്തിൽ മോശ​മാ​യൊ​രു അർഥമില്ല. (ലേവ 7:11-15) തെളി​വ​നു​സ​രിച്ച്‌ പുളി​പ്പി​ക്കൽപ്ര​ക്രിയ ഇവിടെ, നല്ല ഒരു സംഗതി​യു​ടെ വ്യാപ​ന​ത്തെ​യാ​ണു കുറിക്കുന്നത്‌.

പുളിച്ച മാവ്‌: പലപ്പോ​ഴും വഷളത്ത​ത്തെ​യും പാപ​ത്തെ​യും കുറി​ക്കാൻ ബൈബി​ളിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഇവിടെ തെറ്റായ ഉപദേ​ശ​ങ്ങളെ അർഥമാ​ക്കു​ന്നു.​—മത്ത 16:12; 1കൊ 5:6-8; മത്ത 13:33-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

കൊട്ട: യേശു അത്ഭുത​ക​ര​മാ​യി ആളുകൾക്കു ഭക്ഷണം കൊടുത്ത രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും, (മത്ത 14:20; 15:37; 16:10 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും മർ 6:43; 8:8, 19, 20 എന്നീ വാക്യ​ങ്ങ​ളി​ലെ സമാന്ത​ര​വി​വ​ര​ണ​വും കാണുക.) മിച്ചം വന്ന ഭക്ഷണം ‘കൊട്ട​ക​ളിൽ’ ശേഖരി​ച്ചെന്നു പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ ഈ കൊട്ടകൾ തമ്മിലുള്ള വലുപ്പ​വ്യ​ത്യാ​സം മൂലഭാ​ഷ​യിൽ സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ ഒരേ​പോ​ലെ എടുത്തു​കാ​ണി​ച്ചി​ട്ടുണ്ട്‌. യേശു 5,000-ത്തോളം പേരെ പോഷി​പ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ കോഫി​നൊസ്‌ (“കൊട്ട”) എന്ന ഗ്രീക്കു​പ​ദ​വും 4,000 പേരെ പോഷി​പ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ സ്‌ഫു​റീസ്‌ (“വലിയ കൊട്ട”) എന്ന ഗ്രീക്കു​പ​ദ​വും ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതു സൂചി​പ്പി​ക്കു​ന്നത്‌ ഒന്നുകിൽ ഈ സംഭവങ്ങൾ നടന്ന സമയത്ത്‌ ഇതിന്റെ എഴുത്തു​കാർ അവിടെ ഉണ്ടായി​രു​ന്നെ​ന്നോ അല്ലെങ്കിൽ അവർക്കു ദൃക്‌സാ​ക്ഷി​ക​ളിൽനിന്ന്‌ വിശ്വ​സ​നീ​യ​മായ വിവരങ്ങൾ കിട്ടി​യെ​ന്നോ ആണ്‌.

കൊട്ട: നെയ്‌തു​ണ്ടാ​ക്കിയ ചെറിയ കൊട്ട​ക​ളാ​യി​രി​ക്കാം ഇവ. യാത്ര​പോ​കു​മ്പോൾ കൊണ്ടു​പോ​കാൻ പാകത്തിൽ ഇതിനു വള്ളി​കൊ​ണ്ടുള്ള പിടി​യും ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ 7.5 ലിറ്റർ കൊള്ളുന്ന കൊട്ട​ക​ളാ​യി​രു​ന്നു ഇവ.​—മത്ത 16:9, 10 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വലിയ കൊട്ടകൾ: അഥവാ “ഭക്ഷണ​ക്കൊ​ട്ടകൾ.” മുമ്പ്‌ ഒരിക്കൽ ഏകദേശം 5,000 പേർക്കു യേശു ഭക്ഷണം കൊടു​ത്ത​പ്പോൾ ഉപയോ​ഗിച്ച കൊട്ട​ക​ളെ​ക്കാൾ വലുപ്പ​മുള്ള ഒരുതരം കൊട്ട​യെ​യാ​ണു സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌ഫു​റീസ്‌ എന്ന ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌. (മത്ത 14:20­-ന്റെ പഠനക്കു​റി​പ്പു കാണുക.) ദമസ്‌കൊസ്‌ നഗരമ​തി​ലി​ന്റെ കിളി​വാ​തി​ലി​ലൂ​ടെ പൗലോ​സി​നെ താഴേക്ക്‌ ഇറക്കി​യ​തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ ‘കൊട്ട’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും ഇതേ ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌.​—പ്രവൃ 9:25.

കൊട്ട: അക്ഷ. “വലിയ കൊട്ട.” അഥവാ “ഭക്ഷണ​ക്കൊട്ട.”​—മത്ത 15:37; 16:9 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വലിയ കൊട്ടകൾ: അഥവാ “ഭക്ഷണ​ക്കൊ​ട്ടകൾ.” മുമ്പ്‌ ഒരിക്കൽ ഏകദേശം 5,000 പേർക്കു യേശു ഭക്ഷണം കൊടു​ത്ത​പ്പോൾ ഉപയോ​ഗിച്ച കൊട്ട​ക​ളെ​ക്കാൾ വലുപ്പ​മുള്ള ഒരുതരം കൊട്ട​യെ​യാ​ണു സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌ഫു​റീസ്‌ എന്ന ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌. (മത്ത 14:20­-ന്റെ പഠനക്കു​റി​പ്പു കാണുക.) ദമസ്‌കൊസ്‌ നഗരമ​തി​ലി​ന്റെ കിളി​വാ​തി​ലി​ലൂ​ടെ പൗലോ​സി​നെ താഴേക്ക്‌ ഇറക്കി​യ​തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ ‘കൊട്ട’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും ഇതേ ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌.​—പ്രവൃ 9:25.

കൊട്ട: യേശു അത്ഭുത​ക​ര​മാ​യി ആളുകൾക്കു ഭക്ഷണം കൊടുത്ത രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും, (മത്ത 14:20; 15:37; 16:10 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും മർ 6:43; 8:8, 19, 20 എന്നീ വാക്യ​ങ്ങ​ളി​ലെ സമാന്ത​ര​വി​വ​ര​ണ​വും കാണുക.) മിച്ചം വന്ന ഭക്ഷണം ‘കൊട്ട​ക​ളിൽ’ ശേഖരി​ച്ചെന്നു പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ ഈ കൊട്ടകൾ തമ്മിലുള്ള വലുപ്പ​വ്യ​ത്യാ​സം മൂലഭാ​ഷ​യിൽ സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ ഒരേ​പോ​ലെ എടുത്തു​കാ​ണി​ച്ചി​ട്ടുണ്ട്‌. യേശു 5,000-ത്തോളം പേരെ പോഷി​പ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ കോഫി​നൊസ്‌ (“കൊട്ട”) എന്ന ഗ്രീക്കു​പ​ദ​വും 4,000 പേരെ പോഷി​പ്പി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ സ്‌ഫു​റീസ്‌ (“വലിയ കൊട്ട”) എന്ന ഗ്രീക്കു​പ​ദ​വും ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതു സൂചി​പ്പി​ക്കു​ന്നത്‌ ഒന്നുകിൽ ഈ സംഭവങ്ങൾ നടന്ന സമയത്ത്‌ ഇതിന്റെ എഴുത്തു​കാർ അവിടെ ഉണ്ടായി​രു​ന്നെ​ന്നോ അല്ലെങ്കിൽ അവർക്കു ദൃക്‌സാ​ക്ഷി​ക​ളിൽനിന്ന്‌ വിശ്വ​സ​നീ​യ​മായ വിവരങ്ങൾ കിട്ടി​യെ​ന്നോ ആണ്‌.

കൊട്ട: അക്ഷ. “വലിയ കൊട്ട.” അഥവാ “ഭക്ഷണ​ക്കൊട്ട.”​—മത്ത 15:37; 16:9 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

കൈസ​ര്യ​ഫി​ലി​പ്പി: യോർദാൻ നദിയു​ടെ ഉത്ഭവസ്ഥാ​ന​ത്തിന്‌ അടുത്ത്‌, സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 350 മീ. (1,150 അടി) ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന ഒരു പട്ടണം. ഗലീല​ക്ക​ട​ലിന്‌ 40 കി.മീ. (25 മൈ.) വടക്ക്‌, ഹെർമോൻ പർവത​ത്തി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റാ​യി അതിന്റെ അടിവാ​ര​ത്തോ​ടു ചേർന്നാണ്‌ ഈ പട്ടണത്തി​ന്റെ സ്ഥാനം. മഹാനായ ഹെരോ​ദി​ന്റെ മകനും ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യും ആയ ഫിലി​പ്പോസ്‌, റോമൻ ചക്രവർത്തി​യു​ടെ ബഹുമാ​നാർഥം ഈ പട്ടണത്തി​നു കൈസര്യ എന്നു പേരിട്ടു. എന്നാൽ ഇതേ പേരിൽ ഒരു തുറമു​ഖ​പ​ട്ടണം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഇതിനെ തിരി​ച്ച​റി​യാൻ കൈസ​ര്യ​ഫി​ലി​പ്പി എന്നാണു വിളി​ച്ചി​രു​ന്നത്‌. “ഫിലി​പ്പോ​സി​ന്റെ കൈസര്യ” എന്നാണ്‌ അതിന്‌ അർഥം.​—അനു. ബി10 കാണുക.

മനുഷ്യ​പു​ത്രൻ: മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

സ്‌നാ​പ​കൻ: അഥവാ “നിമജ്ജനം ചെയ്യു​ന്നവൻ; മുക്കു​ന്നവൻ.” ഈ വാക്യ​ത്തിൽ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും മർ 1:4; 6:14, 24 വാക്യ​ങ്ങ​ളിൽ “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. വെള്ളത്തിൽ മുക്കി സ്‌നാ​ന​പ്പെ​ടു​ത്തു​ന്നതു യോഹ​ന്നാ​ന്റെ പ്രത്യേ​ക​ത​യാ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന ഒരു വിളി​പ്പേ​രാ​യി​രി​ക്കാം “സ്‌നാ​പകൻ.” ‘സ്‌നാ​പകൻ എന്നു വിളി​പ്പേ​രുള്ള യോഹ​ന്നാ​നെ’ക്കുറിച്ച്‌ ജൂതച​രി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫ​സും എഴുതി​യി​ട്ടുണ്ട്‌.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രാ​യ​പേ​രി​ന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.”

സ്‌നാ​പ​ക​യോ​ഹ​ന്നാൻ: മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

ക്രിസ്‌തു: ഗ്രീക്കിൽ “ക്രിസ്‌തു” എന്ന സ്ഥാന​പ്പേ​രി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇത്‌ മിശിഹ എന്ന നിലയി​ലുള്ള യേശു​വി​ന്റെ സ്ഥാനത്തിന്‌ ഊന്നൽ നൽകാ​നാ​യി​രി​ക്കാം.

ശിമോൻ പത്രോസ്‌: മത്ത 10:2-ന്റെ പഠനക്കു​റി​പ്പു കാണുക.

ജീവനുള്ള ദൈവം: മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ ജീവനി​ല്ലാത്ത ദൈവ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ യഹോവ ജീവനു​ള്ള​വ​നും സജീവ​മാ​യി പ്രവർത്തി​ക്കു​ന്ന​വ​നും ആണെന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടുന്ന പ്രയോ​ഗം. (പ്രവൃ 14:15) കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശ​ത്തു​ള്ളവർ ജീവനി​ല്ലാത്ത ഇത്തരം ദൈവ​ങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. (മത്ത 16:13) ഇതേ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും കാണാം.​—ആവ 5:26; യിര 10:10.

ക്രിസ്‌തു: യേശു​ത​ന്നെ​യാ​ണു “ക്രിസ്‌തു” (ഗ്രീക്കിൽ, ക്രിസ്‌തോസ്‌ ) എന്നു പത്രോസ്‌ പറഞ്ഞു. “മിശിഹ” (മാഷി​യാക്‌ എന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌.) എന്നതിനു തത്തുല്യ​മായ ഒരു സ്ഥാന​പ്പേ​രാണ്‌ ഇത്‌. രണ്ടി​ന്റെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. ഗ്രീക്കിൽ ഇവിടെ “ക്രിസ്‌തു” എന്നതിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ (ഹോ ക്രിസ്‌തോസ്‌). ഇത്‌ മിശിഹ എന്ന നിലയി​ലുള്ള യേശു​വി​ന്റെ സ്ഥാനത്തിന്‌ ഊന്നൽ നൽകാ​നാ​യി​രി​ക്കാം.​—മത്ത 1:1; 2:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ക്രിസ്‌തു: ക്രിസ്‌തോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന സ്ഥാന​പ്പേര്‌. “മിശിഹ” (എബ്രാ​യ​യിൽ മാഷി​യാക്‌) എന്ന സ്ഥാന​പ്പേ​രി​നു തുല്യ​മായ പദമാണ്‌ ഇത്‌. ഈ രണ്ടു വാക്കു​ക​ളു​ടെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഭരണാ​ധി​കാ​രി​കളെ തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്ന ആചാരം നിലവി​ലു​ണ്ടാ​യി​രു​ന്നു.

പത്രോസ്‌ എന്നും പേരുള്ള ശിമോൻ: തിരു​വെ​ഴു​ത്തു​ക​ളിൽ പത്രോ​സി​ന്റെ അഞ്ച്‌ പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഗ്രീക്കു​രൂ​പം; (2) “ശിമോൻ” എന്ന ഗ്രീക്കു​പേര്‌. (ശിമ്യോൻ, ശിമോൻ എന്നീ പേരു​ക​ളു​ടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധി​ക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌.); (3) “പത്രോസ്‌.” (“പാറക്ക​ഷണം” എന്ന്‌ അർഥം വരുന്ന ഗ്രീക്കു​പേര്‌. തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ്‌ എന്നതിനു തത്തുല്യ​മായ അരമാ​യ​പേര്‌. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കെഫിം (പാറകൾ) എന്ന എബ്രാ​യ​പ​ദ​ത്തോട്‌ ഈ പേരിനു ബന്ധമു​ണ്ടാ​കാം.]; (5) ശിമോൻ, പത്രോസ്‌ എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്‌.”​—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.

യോന​യു​ടെ മകൻ: അഥവാ, “ബർ-യോന.” മിക്ക എബ്രാ​യ​പേ​രു​ക​ളി​ലും, ബേൻ എന്ന എബ്രാ​യ​പ​ദ​മോ ബർ എന്ന അരമാ​യ​പ​ദ​മോ ചേർത്ത്‌ (രണ്ടി​ന്റെ​യും അർഥം “മകൻ” എന്നാണ്‌.) പിതാ​വി​ന്റെ പേരും എഴുതി​യി​രു​ന്നു. യേശു​വി​ന്റെ കാലത്ത്‌ സംസാ​രി​ച്ചി​രുന്ന എബ്രാ​യ​ഭാ​ഷ​യി​ലെ അരമാ​യ​സ്വാ​ധീ​ന​ത്തി​ന്റെ തെളി​വാണ്‌ അരമാ​യ​യിൽനിന്ന്‌ കടം​കൊണ്ട ബർ എന്ന വാക്കു ചേർത്ത, ബർത്തൊലൊമായി, ബർത്തിമായി, ബർന്നബാസ്‌, ബർ-യേശു എന്നിവ​പോ​ലുള്ള പേരുകൾ.

മനുഷ്യ​രല്ല: അഥവാ “മാംസ​വും രക്തവും അല്ല.” ജൂതന്മാർ സാധാ​ര​ണ​യാ​യി ഉപയോ​ഗി​ച്ചി​രുന്ന ഒരു ശൈലി. തെളി​വ​നു​സ​രിച്ച്‌ ഇവിടെ അതു ജഡിക​മായ അല്ലെങ്കിൽ മാനു​ഷി​ക​മായ ചിന്തകളെ കുറി​ക്കു​ന്നു.​—ഗല 1:16, അടിക്കു​റിപ്പ്‌.

നീ പത്രോ​സാണ്‌; ഈ പാറമേൽ: പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള പെ​ട്രോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “ഒരു പാറക്ക​ഷണം; ഒരു കല്ല്‌” എന്നൊ​ക്കെ​യാണ്‌. എന്നാൽ ഇവിടെ അത്‌ ഒരു പേരാ​യി​ട്ടാണ്‌ (പത്രോസ്‌) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശു ശിമോ​നു നൽകിയ പേരിന്റെ ഗ്രീക്കു​രൂ​പ​മാണ്‌ അത്‌. (യോഹ 1:42) പെട്ര എന്ന സ്‌ത്രീ​ലിം​ഗ​രൂ​പം “പാറ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതിനു മണ്ണിന്‌ അടിയി​ലെ ശിലാ​പാ​ളി​ക​ളെ​യോ ചെങ്കു​ത്തായ ഒരു പാറ​യെ​യോ ഒരു പാറ​ക്കെ​ട്ടി​നെ​യോ അർഥമാ​ക്കാ​നാ​കും. ഇതേ ഗ്രീക്കു​പദം മത്ത 7:24, 25; 27:60; ലൂക്ക 6:48; 8:6; റോമ 9:33; 1കൊ 10:4; 1പത്ര 2:8 എന്നീ വാക്യ​ങ്ങ​ളി​ലും കാണാം. യേശു തന്റെ സഭ പണിയാ​നി​രി​ക്കുന്ന പാറ താനാ​ണെന്ന ധാരണ, തെളി​വ​നു​സ​രിച്ച്‌ പത്രോ​സി​നു​പോ​ലു​മി​ല്ലാ​യി​രു​ന്നു. കാരണം നാളു​കൾക്കു മുമ്പേ മുൻകൂ​ട്ടി​പ്പറഞ്ഞ ‘അടിസ്ഥാന മൂലക്ക​ല്ലാ​യി’ ദൈവം തിര​ഞ്ഞെ​ടു​ത്തതു യേശു​വി​നെ​യാ​ണെന്നു പത്രോ​സു​തന്നെ 1പത്ര 2:4-8-ൽ എഴുതി. അതു​പോ​ലെ യേശു​വാണ്‌ ‘അടിസ്ഥാ​ന​വും’ ‘ആത്മീയ​പാ​റ​യും’ എന്നു പൗലോസ്‌ അപ്പോ​സ്‌ത​ല​നും എഴുതി. (1കൊ 3:11; 10:4) അതു​കൊണ്ട്‌ യേശു ഇവിടെ രണ്ടു വാക്കു​ക​ളു​ടെ സാമ്യം പ്രയോ​ജ​ന​പ്പെ​ടു​ത്തി രസകര​മാ​യി ഒരു കാര്യം അവതരി​പ്പി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കണം. ഒരർഥ​ത്തിൽ യേശു ഇതാണു പറഞ്ഞത്‌: ‘ഞാൻ പാറക്ക​ഷണം (അഥവാ പത്രോസ്‌) എന്നു വിളിച്ച നിനക്ക്‌, ക്രിസ്‌തീ​യ​സ​ഭ​യു​ടെ അടിസ്ഥാ​ന​മാ​കാൻപോ​കുന്ന “ഈ പാറ” (അഥവാ ക്രിസ്‌തു) ആരാ​ണെന്നു തിരി​ച്ച​റി​യാൻ കഴിഞ്ഞി​രി​ക്കു​ന്നു.’

സഭ: എക്ലേസിയ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ഈ പദം എക്‌ (“വേർതി​രി​ക്കുക”) എന്നും കലിയോ (“വിളി​ക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളിൽനിന്ന്‌ വന്നതാണ്‌. ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നോ പ്രവർത്ത​ന​ത്തി​നോ വേണ്ടി വിളി​ച്ചു​ചേർത്ത ഒരു കൂട്ടം ആളുക​ളെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌. (പദാവലി കാണുക.) ഒരു ‘ആത്മീയ​ഭ​വ​ന​മാ​യി പണിയ​പ്പെ​ടുന്ന’ “ജീവനുള്ള കല്ലുക​ളായ” അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ചേർന്ന്‌ ക്രിസ്‌തീ​യസഭ രൂപം​കൊ​ള്ളു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു യേശു ഇവിടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌. (1പത്ര 2:4, 5) “സഭ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​നു തത്തുല്യ​മാ​യി സെപ്‌റ്റു​വ​ജി​ന്റി​ലും ഈ ഗ്രീക്കു​പദം ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിടെ അതു മിക്ക​പ്പോ​ഴും ദൈവ​ജ​നത്തെ മുഴുവൻ, അതായത്‌ ആ ജനതയെ ഒന്നാകെ, കുറി​ക്കു​ന്നു. (ആവ 23:3; 31:30) പ്രവൃ 7:38-ൽ, ഈജി​പ്‌തിൽനിന്ന്‌ വിളി​ച്ചു​കൊ​ണ്ടു​വന്ന ഇസ്രാ​യേ​ല്യ​രെ “സഭ” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. സമാന​മാ​യി ‘ഇരുളിൽനിന്ന്‌ വിളി​ക്ക​പ്പെ​ട്ട​വ​രും’ ‘ലോക​ത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും’ ആയ ക്രിസ്‌ത്യാ​നി​കൾ ചേർന്ന കൂട്ടത്തെ “ദൈവസഭ” എന്നും വിളി​ച്ചി​രി​ക്കു​ന്നു.​—1പത്ര 2:9; യോഹ 15:19; 1കൊ 1:2.

ശവക്കുഴി: ഗ്രീക്കിൽ ഹേഡിസ്‌. അതായത്‌ മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കുഴി. (പദാവ​ലി കാണുക.) മരിച്ചവർ ‘മരണക​വാ​ട​ങ്ങ​ളു​ടെ​യും’ (സങ്ക 107:18) ‘ശവക്കു​ഴി​യു​ടെ കവാട​ങ്ങ​ളു​ടെ​യും’ (യശ 38:10) ഉള്ളിലാ​ണെന്നു ബൈബിൾ പറയുന്നു. അവർ മരണത്തി​ന്റെ ശക്തിക്ക്‌ അധീന​രാ​ണെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ ശവക്കു​ഴി​യു​ടെ മേൽ ജയം നേടു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. മരിച്ച​വരെ സ്വത​ന്ത്ര​രാ​ക്കാൻ പുനരു​ത്ഥാ​ന​സ​മ​യത്ത്‌ ശവക്കു​ഴി​യു​ടെ “കവാടങ്ങൾ” തുറക്ക​പ്പെ​ടു​മെ​ന്നാണ്‌ അതിന്‌ അർഥം. ഈ വാഗ്‌ദാ​നം നിറ​വേ​റു​മെ​ന്ന​തിന്‌ ഉറപ്പേ​കു​ന്ന​താ​യി​രു​ന്നു യേശു​വി​ന്റെ​തന്നെ പുനരു​ത്ഥാ​നം. (മത്ത 16:21) സഭ സ്ഥാപി​ത​മാ​യി​രി​ക്കു​ന്നത്‌ അതിലെ അംഗങ്ങളെ മരണത്തിൽനിന്ന്‌ വിടു​വി​ക്കാൻ കഴിവുള്ള യേശു​വി​ന്മേ​ലാ​യ​തു​കൊണ്ട്‌ ശവക്കു​ഴി​ക്കു സഭയെ ജയിച്ച​ട​ക്കാ​നാ​കില്ല, അഥവാ അതിനെ എന്നേക്കു​മാ​യി തളച്ചി​ടാ​നാ​കില്ല.​—പ്രവൃ 2:31; വെളി 1:18; 20:13, 14.

സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ: ബൈബി​ളിൽ, ചിലർക്ക്‌ അക്ഷരാർഥ​ത്തി​ലു​ള്ള​തോ ആലങ്കാ​രി​കാർഥ​ത്തി​ലു​ള്ള​തോ ആയ താക്കോ​ലു​കൾ ലഭിച്ച​താ​യി പറഞ്ഞി​ട്ടുണ്ട്‌. അവർക്ക്‌ ഒരളവി​ലുള്ള അധികാ​രം കൈവന്നു എന്നതിന്റെ സൂചന​യാ​യി​രു​ന്നു അത്‌. (1ദിന 9:26, 27; യശ 22:20-22) അതു​കൊ​ണ്ടു​തന്നെ “താക്കോൽ“ എന്ന പദം അധികാ​ര​ത്തി​ന്റെ​യും ഉത്തരവാ​ദി​ത്വ​ത്തി​ന്റെ​യും പ്രതീ​ക​മാ​യി മാറി. പത്രോസ്‌ തനിക്കു കിട്ടിയ “താക്കോ​ലു​കൾ” ഉപയോ​ഗിച്ച്‌ ജൂതന്മാർക്കും (പ്രവൃ 2:22-41) ശമര്യ​ക്കാർക്കും (പ്രവൃ 8:14-17) ജനതക​ളിൽപ്പെ​ട്ട​വർക്കും (പ്രവൃ 10:34-38) ദൈവാ​ത്മാവ്‌ ലഭിക്കാ​നുള്ള അവസരം തുറന്നു​കൊ​ടു​ത്തു. അതിലൂ​ടെ അവർക്കു സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കു​മാ​യി​രു​ന്നു.

കെട്ടി​യാ​ലും . . . അഴിച്ചാ​ലും: അഥവാ “പൂട്ടി​യാ​ലും . . . തുറന്നാ​ലും.” ചില പ്രവർത്ത​ന​ങ്ങളെ അല്ലെങ്കിൽ സംഭവ​വി​കാ​സ​ങ്ങളെ തടയു​ന്ന​തോ അനുവ​ദി​ക്കു​ന്ന​തോ ആയ തീരു​മാ​ന​ങ്ങ​ളെ​യാ​ണു തെളി​വ​നു​സ​രിച്ച്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.​—മത്ത 18:18-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

അതിനു മുമ്പേ . . . കെട്ടി​യി​ട്ടു​ണ്ടാ​കും . . . അതിനു മുമ്പേ . . . അഴിച്ചി​ട്ടു​ണ്ടാ​കും: അസാധാ​ര​ണ​മായ രീതി​യിൽ ഗ്രീക്കു​ക്രി​യകൾ കൂട്ടി​ച്ചേർക്കുന്ന ഒരു വ്യാക​ര​ണ​ഘ​ട​ന​യാ​ണു മൂലഭാ​ഷ​യിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌, സ്വർഗ​ത്തിൽ ഒരു തീരു​മാ​നം എടുത്ത​ശേ​ഷ​മാ​യി​രി​ക്കും പത്രോസ്‌ അതേ തീരു​മാ​നം (“നീ . . . എന്തു കെട്ടി​യാ​ലും;” “നീ . . . എന്ത്‌ അഴിച്ചാ​ലും”) എടുക്കുക എന്നാണ്‌. അല്ലാതെ ആദ്യം തീരു​മാ​നം എടുക്കു​ന്നതു പത്രോസ്‌ ആയിരി​ക്കില്ല. മത്ത 18:18-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

അതിനു മുമ്പേ . . . കെട്ടി​യി​ട്ടു​ണ്ടാ​കും . . . അതിനു മുമ്പേ . . . അഴിച്ചി​ട്ടു​ണ്ടാ​കും: അസാധാ​ര​ണ​മായ രീതി​യിൽ ഗ്രീക്കു​ക്രി​യകൾ കൂട്ടി​ച്ചേർക്കുന്ന ഒരു വ്യാക​ര​ണ​ഘ​ട​ന​യാ​ണു മൂലഭാ​ഷ​യിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌, സ്വർഗ​ത്തിൽ ഒരു തീരു​മാ​നം എടുത്ത​ശേ​ഷ​മാ​യി​രി​ക്കും ശിഷ്യ​ന്മാർ അതേ തീരു​മാ​നം (“നിങ്ങൾ . . . എന്തു കെട്ടി​യാ​ലും;” “നിങ്ങൾ . . . എന്ത്‌ അഴിച്ചാ​ലും”) എടുക്കുക എന്നാണ്‌. ഏതു കാര്യ​ത്തി​ലും ആദ്യം തീരു​മാ​ന​മെ​ടു​ക്കു​ന്നതു ശിഷ്യ​ന്മാ​രല്ല സ്വർഗ​ത്തി​ലാ​ണെ​ന്നും, ശിഷ്യ​ന്മാർ എടുക്കുന്ന ഏതൊരു തീരു​മാ​ന​വും നേര​ത്തേ​തന്നെ ദൈവം (“സ്വർഗം”) വെച്ചി​ട്ടുള്ള തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നും നമുക്കു മനസ്സി​ലാ​ക്കാം. ഭൂമി​യിൽ എടുത്ത ഒരു തീരു​മാ​നത്തെ സ്വർഗം പിന്തു​ണ​യ്‌ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ സ്ഥിരീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ അല്ല ഇവിടെ പറയു​ന്നത്‌. മറിച്ച്‌ ശിഷ്യ​ന്മാർക്കു സ്വർഗ​ത്തിൽനിന്ന്‌ മാർഗ​നിർദേശം ലഭിക്കു​മെ​ന്നാണ്‌ അതിന്‌ അർഥം. ഭൂമി​യിൽ എടുക്കുന്ന തീരു​മാ​നങ്ങൾ അതി​നോ​ടകം സ്വർഗ​ത്തിൽ എടുത്ത തീരു​മാ​ന​വു​മാ​യി യോജി​ക്ക​ണ​മെ​ങ്കിൽ അത്തരത്തി​ലുള്ള സ്വർഗീ​യ​വ​ഴി​ന​ട​ത്തി​പ്പു കൂടിയേ തീരൂ എന്ന വസ്‌തു​ത​യാ​ണു യേശു​വി​ന്റെ വാക്കുകൾ എടുത്തു​കാ​ട്ടു​ന്നത്‌.​—മത്ത 16:19-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

നിങ്ങൾ . . . എന്തു കെട്ടി​യാ​ലും . . . അഴിച്ചാ​ലും: സാധ്യ​ത​യ​നു​സ​രിച്ച്‌, ‘കെട്ടുക’ എന്ന പദത്തിന്റെ ഇവിടു​ത്തെ അർഥം “കുറ്റക്കാ​ര​നാ​യി കാണുക; കുറ്റക്കാ​ര​നെന്നു കണ്ടെത്തുക” എന്നെല്ലാ​മാണ്‌. ‘അഴിക്കുക’ എന്നതിന്റെ അർഥം “കുറ്റവി​മു​ക്ത​നാ​ക്കുക; നിരപ​രാ​ധി​യെന്നു കണ്ടെത്തുക” എന്നും. “നിങ്ങൾ” എന്ന സർവനാ​മം ബഹുവ​ച​ന​രൂ​പ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌ അത്തരം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തിൽ പത്രോസ്‌ മാത്രമല്ല മറ്റുള്ള​വ​രും ഉൾപ്പെ​ടും എന്നാണ്‌.​—മത്ത 16:19-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

ക്രിസ്‌തു: യേശു​ത​ന്നെ​യാ​ണു “ക്രിസ്‌തു” (ഗ്രീക്കിൽ, ക്രിസ്‌തോസ്‌ ) എന്നു പത്രോസ്‌ പറഞ്ഞു. “മിശിഹ” (മാഷി​യാക്‌ എന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌.) എന്നതിനു തത്തുല്യ​മായ ഒരു സ്ഥാന​പ്പേ​രാണ്‌ ഇത്‌. രണ്ടി​ന്റെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. ഗ്രീക്കിൽ ഇവിടെ “ക്രിസ്‌തു” എന്നതിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ (ഹോ ക്രിസ്‌തോസ്‌). ഇത്‌ മിശിഹ എന്ന നിലയി​ലുള്ള യേശു​വി​ന്റെ സ്ഥാനത്തിന്‌ ഊന്നൽ നൽകാ​നാ​യി​രി​ക്കാം.​—മത്ത 1:1; 2:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ശാസ്‌ത്രി​മാർ: തുടക്ക​ത്തിൽ ഈ പദം തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പെ​ഴു​ത്തു​കാ​രെ​യാ​ണു കുറി​ച്ചി​രു​ന്നത്‌. എന്നാൽ യേശു​വി​ന്റെ കാലമായപ്പോഴേക്കും, മോശ​യു​ടെ നിയമ​ത്തിൽ പാണ്ഡിത്യമുള്ള, അതു പഠിപ്പി​ച്ചി​രുന്ന വ്യക്തി​ക​ളാണ്‌ ഇങ്ങനെ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

മുഖ്യ​പു​രോ​ഹി​ത​ന്മാർ: ഇവിടെ കാണുന്ന ഗ്രീക്കു​പദം ഏകവച​ന​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ടത്ത്‌ “മഹാപു​രോ​ഹി​തൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അദ്ദേഹം ദൈവ​മു​മ്പാ​കെ ജനത്തിന്റെ മുഖ്യ​പ്ര​തി​നി​ധി​യാ​യി​രു​ന്നു. ഇവിടെ ബഹുവ​ച​ന​രൂ​പ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈ പദം പുരോ​ഹി​ത​ഗ​ണ​ത്തി​ലെ പ്രധാ​നി​ക​ളെ​യാ​ണു കുറി​ക്കു​ന്നത്‌. ഇതിൽ മുൻ മഹാപു​രോ​ഹി​ത​ന്മാ​രും സാധ്യ​ത​യ​നു​സ​രിച്ച്‌ 24 പുരോ​ഹി​ത​ഗ​ണ​ങ്ങ​ളു​ടെ തലവന്മാ​രും ഉൾപ്പെ​ട്ടി​രു​ന്നു.

യേശു: ചുരുക്കം ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “യേശു​ക്രി​സ്‌തു” എന്നാണു കാണു​ന്നത്‌.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. ഇവിടെ ഈ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു ജൂതജ​ന​ത​യിൽപ്പെട്ട നേതാ​ക്ക​ന്മാ​രെ​യാണ്‌. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ.​—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” കാണുക.

മുഖ്യ​പു​രോ​ഹി​ത​ന്മാർ: മത്ത 2:4-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “മുഖ്യ​പു​രോ​ഹി​തൻ ” എന്നതും കാണുക.

ശാസ്‌ത്രി​മാർ: മത്ത 2:4-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ശാസ്‌ത്രി” എന്നതും കാണുക.

സാത്താൻ: പത്രോസ്‌ പിശാ​ചായ സാത്താ​നാ​ണെന്നല്ല, മറിച്ച്‌ എതിർത്തു​നിൽക്കു​ന്നവൻ അഥവാ ഒരു എതിരാ​ളി ആണെന്നാ​ണു യേശു ഉദ്ദേശി​ച്ചത്‌. കാരണം സാഠാൻ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അർഥം എതിർത്തു​നിൽക്കു​ന്നവൻ, എതിരാ​ളി എന്നൊ​ക്കെ​യാണ്‌. ഈ സന്ദർഭ​ത്തിൽ ഇങ്ങനെ പ്രവർത്തി​ച്ച​തി​ലൂ​ടെ, സാത്താന്റെ സ്വാധീ​ന​ത്തി​നു വശംവ​ദ​നാ​കാൻ പത്രോസ്‌ തന്നെത്തന്നെ അനുവ​ദി​ക്കു​ക​യാ​യി​രു​ന്നു എന്നൊരു സൂചന​യും യേശു​വി​ന്റെ വാക്കു​ക​ളിൽ ഉണ്ടായി​രു​ന്നി​രി​ക്കാം.

വഴിയി​ലെ ഒരു തടസ്സം: മത്ത 18:7-ന്റെ പഠനക്കു​റി​പ്പു കാണുക.

വീഴി​ക്കു​ന്ന തടസ്സങ്ങൾ . . . മാർഗ​ത​ട​സ്സങ്ങൾ: ഇത്തരത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്‌കാൻഡ​ലോൺ എന്ന ഗ്രീക്കു​പദം ആദ്യകാ​ലത്ത്‌ ഒരു കെണിയെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. അത്‌ ഒരു കെണി​യിൽ ഇരയെ കോർത്തു​വെ​ക്കുന്ന കമ്പി​നെ​യാണ്‌ അർഥമാ​ക്കി​യ​തെ​ന്നും ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഒരാളു​ടെ കാൽ ഇടറാ​നോ അയാൾ ഇടറി​വീ​ഴാ​നോ ഇടയാ​ക്കുന്ന ഏതൊരു തടസ്സത്തെ കുറി​ക്കാ​നും പിൽക്കാ​ലത്ത്‌ അത്‌ ഉപയോ​ഗി​ച്ചു​തു​ടങ്ങി. ആലങ്കാ​രി​കാർഥ​ത്തിൽ ഈ പദത്തിന്‌ ഒരു വ്യക്തിയെ തെറ്റായ വഴിയി​ലേക്കു വശീക​രി​ക്കുന്ന, അല്ലെങ്കിൽ അയാൾ ധാർമി​ക​മാ​യി ഇടറാ​നോ വീഴാ​നോ, പാപത്തിൽ വീണു​പോ​കാ​നോ ഇടയാ​ക്കുന്ന ഏതൊരു പ്രവൃ​ത്തി​യെ​യും സാഹച​ര്യ​ത്തെ​യും കുറി​ക്കാ​നാ​കും. മത്ത 18:8, 9-ൽ ഇതി​നോ​ടു ബന്ധമുള്ള സ്‌കാൻഡ​ലി​സോ എന്ന ക്രിയ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അവിടെ ‘പാപം ചെയ്യാൻ ഇടയാ​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ പദത്തെ “ഒരു കെണി​യാ​യി​ത്തീ​രുക; ഇടറി​വീ​ഴാൻ ഇടയാ​ക്കുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.

സ്വയം ത്യജിച്ച്‌: അഥവാ “തന്റെ മേൽ തനിക്കുള്ള അവകാ​ശ​മെ​ല്ലാം ഉപേക്ഷിച്ച്‌.” തന്റെ ആഗ്രഹ​ങ്ങ​ളെ​ല്ലാം പൂർണ​മാ​യി വെടി​യാ​നോ തന്റെ ഉടമസ്ഥാ​വ​കാ​ശം ദൈവ​ത്തി​നു വിട്ടു​കൊ​ടു​ക്കാ​നോ ഉള്ള ഒരാളു​ടെ മനസ്സൊ​രു​ക്ക​ത്തെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം “തന്നോ​ടു​തന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. അതു ശരിയാ​ണു​താ​നും. കാരണം ഒരാളു​ടെ സ്വന്തം ആഗ്രഹ​ങ്ങ​ളോ ലക്ഷ്യങ്ങ​ളോ സൗകര്യ​ങ്ങ​ളോ വേണ്ടെ​ന്നു​വെ​ക്കു​ന്ന​താണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (2കൊ 5:14, 15) യേശു​വി​നെ അറിയാ​മെന്ന കാര്യം പത്രോസ്‌ നിഷേ​ധി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​ക്രി​യ​യാ​ണു മത്തായി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—മത്ത 26:34, 35, 75.

ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തം​ഭം.” ഗ്രീക്കു സാഹി​ത്യ​ഭാ​ഷ​യിൽ സ്റ്റോ​റോസ്‌ എന്ന പദം പ്രധാ​ന​മാ​യും കുത്ത​നെ​യുള്ള ഒരു സ്‌തം​ഭത്തെ അഥവാ തൂണിനെ ആണ്‌ കുറി​ക്കു​ന്നത്‌. യേശു​വി​ന്റെ അനുഗാ​മി​യാ​യ​തി​ന്റെ പേരിൽ ഒരാൾക്കു നേരി​ടേ​ണ്ടി​വ​രുന്ന യാതന​യെ​യും അപമാ​ന​ത്തെ​യും പീഡന​ത്തെ​യും, എന്തിന്‌ മരണ​ത്തെ​പ്പോ​ലും കുറി​ക്കാൻ ആലങ്കാ​രി​കാർഥ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—പദാവലി കാണുക.

ജീവൻ: അഥവാ “ദേഹി.”—പദാവ​ലി​യിൽ “ദേഹി” കാണുക.

ജീവൻ: മത്ത 16:25-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ദേഹി” എന്നതും കാണുക.

ജീവൻ: അഥവാ “ദേഹി.”—പദാവ​ലി​യിൽ “ദേഹി” കാണുക.

സത്യമാ​യി: ഗ്രീക്കിൽ അമീൻ. “അങ്ങനെ​യാ​കട്ടെ,” “തീർച്ച​യാ​യും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ ലിപ്യ​ന്ത​രണം. ഒരു പ്രസ്‌താ​വ​ന​യോ വാഗ്‌ദാ​ന​മോ പ്രവച​ന​മോ ഉച്ചരി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയ​യോ​ഗ്യ​വും ആണെന്നു കാണി​ക്കാ​നാ​യി​രു​ന്നു ഇത്‌. വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ “സത്യമാ​യും” (അമീൻ) എന്ന പദം ഈ രീതി​യിൽ ഉപയോ​ഗി​ച്ചതു യേശു മാത്ര​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഉടനീളം മൂലഭാ​ഷ​യിൽ ഈ പദം അടുത്ത​ടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിനെ മിക്കയി​ട​ങ്ങ​ളി​ലും “സത്യം​സ​ത്യ​മാ​യി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—യോഹ 1:51.

ദൃശ്യാവിഷ്കാരം

കൊട്ടകൾ
കൊട്ടകൾ

വ്യത്യ​സ്‌ത​തരം കൊട്ട​കളെ കുറി​ക്കാൻ ബൈബി​ളിൽ വെവ്വേറെ പദങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു അത്ഭുത​ക​ര​മാ​യി 5,000 പുരു​ഷ​ന്മാ​രെ പോഷി​പ്പി​ച്ചിട്ട്‌ മിച്ചം വന്ന ഭക്ഷണം ശേഖരി​ക്കാൻ ഉപയോ​ഗിച്ച 12 കൊട്ട​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ കാണുന്ന ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നത്‌ അവ നെയ്‌തു​ണ്ടാ​ക്കിയ, കൈയിൽ പിടി​ക്കാ​വുന്ന തരം ചെറിയ കൊട്ട​ക​ളാ​യി​രി​ക്കാം എന്നാണ്‌. എന്നാൽ യേശു 4,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ത്തിട്ട്‌ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ട​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (മർ 8:8, 9) അതു താരത​മ്യേന വലിയ കൊട്ട​കളെ കുറി​ക്കു​ന്നു. ദമസ്‌കൊ​സി​ലെ മതിലി​ന്റെ ദ്വാര​ത്തി​ലൂ​ടെ പൗലോ​സി​നെ താഴേക്ക്‌ ഇറക്കാൻ ഉപയോ​ഗിച്ച കൊട്ട​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌.—പ്രവൃ 9:25.

ഗലീല​ക്ക​ട​ലിൽനിന്ന്‌ കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശ​ത്തേക്ക്‌
ഗലീല​ക്ക​ട​ലിൽനിന്ന്‌ കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശ​ത്തേക്ക്‌

മഗദയിൽനിന്ന്‌ യേശു​വും ശിഷ്യ​ന്മാ​രും ഒരു വള്ളത്തിൽ, ഗലീല​ക്ക​ട​ലി​ന്റെ വടക്കൻ തീരത്തുള്ള ബേത്ത്‌സ​യി​ദ​യി​ലേക്കു പോയി. (മർ 8:22) സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 210 മീ. (ഏതാണ്ട്‌ 700 അടി) താഴെ​യാ​ണു ഗലീല​ക്കടൽ. ബേത്ത്‌സ​യി​ദ​യിൽനിന്ന്‌ അവർ പോയത്‌, സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 350 മീ. (1,150 അടി) ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന കൈസ​ര്യ​ഫി​ലി​പ്പി​യി​ലേ​ക്കാണ്‌. ഏതാണ്ട്‌ 40 കി.മീ. വരുന്ന ആ യാത്ര​യ്‌ക്കു ദിവസങ്ങൾ എടുത്തു​കാ​ണും.—യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചുള്ള കൂടുതൽ വിശദാം​ശങ്ങൾ അടങ്ങിയ ഭൂപട​ത്തിന്‌, അനുബന്ധം എ7-ഇ കാണുക.